04/08/2020
അമ്മിഞ്ഞപ്പാൽ ഗുണങ്ങൾ
_________________________
ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ചൊല്ല് അർത്ഥവൾക്കരിക്കുവാണ് മുലയൂട്ടൽ. മുലയൂട്ടലിലൂടെ ഒരമ്മ കുഞ്ഞിന്റെ ആരോഗ്യത്തെ എന്ന പോലെ സ്വന്തം ആരോഗ്യവും പരിരക്ഷിക്കുക ആണ് ചെയ്യുന്നത്. മുലപ്പാൽ വഴി അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മള ബന്ധം ഉറക്കുന്നൂ.
A) മുലയൂട്ടൽ ഗുങ്ങണൽ കുഞ്ഞുങ്ങളിൽ..........................................................................
_ കുഞ്ഞിന്റെ വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ എല്ലാ തരം പോഷകങ്ങളും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.
പാലിൽ മാത്രം കണ്ട് വരുന്ന ഒരിനം പഞ്ചസാര ആണ് lactose .6_7 g/DL എന്ന തോതിൽ അത് മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.
ഇൗ lactose കാത്സ്യത്തിന്റെ ആഗിരനത്തിന് സഹായിക്കുകയും കുടലിൽ വളരുന്ന നല്ലയിനം ബാക്ടീരിയ കളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
_ആദ്യ 6 മാസത്തിനുള്ളിൽ കുഞ്ഞിന് ആവശ്യമായ എല്ലാത്തരം പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ. മിനറലുകൾ കൊണ്ട് സമ്പന്നമാണ് മുലപ്പാൽ.
_മുലപ്പാലിൽ 88%ജലം അടങ്ങിയിരിക്കുന്നതിനാൽ മുലപ്പാൽ കൂടാതെ വേറെ ഒരു വെള്ളവും കുഞ്ഞിന് ആവശ്യമായി വരുന്നില്ല, ചൂട് കാലങ്ങളിൽ പോലും.
_ കുഞ്ഞുങ്ങൾക്ക് ഏതെങ്കിലും രീതിയിൽ അണുബാധ ഉണ്ടായാൽ അതിനു കാരണക്കാരായ അണുക്കൾ മുല ചപ്പുന്ന വേളയിൽ കുഞ്ഞിന്റെ ഉമി നീരിലുടെ അമ്മയുടെ സ്തനത്തിൽ എത്തിച്ചേരുകയും പിന്നീട് ഇവയെ പ്രതിരോധിക്കാൻ ആവശ്യമായ അന്റീബോടികൾ അമ്മയുടെ ശരീരത്തിൽ ഉത്പാദിക്കപെടുകയും അവ മുലപ്പാൽ വഴി കുഞ്ഞിന് ലഭിക്കുകയും ചെയ്യുന്നു. അങ്ങനെ കുഞ്ഞിന് രോഗത്തെ തോൽപ്പിക്കാൻ സാധിക്കുന്നു.
മുലപ്പാൽ മാത്രം കുടിച്ച് വളരുന്ന കുട്ടികൾക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് നുമോണിയ,കുടൽ രോഗങ്ങൾ , ചെവിയിലെ അണുബാധ , പല്ല് രോഗം എന്നിവ ചെറുക്കാൻ ഉള്ള ശേഷി കൂടുതൽ ആയിരിക്കും. കൂടാതെ പ്രമേഹം , ഹൃദ്രോഗം, ആസ്മ, അർബുദം, എന്നിവ പിന്നീട് ബാധിക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്.
മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് ബുദ്ധി കൂടുതൽ എന്ന് പഠനങ്ങൾ പറയുന്നു.
B) മുലയൂട്ടൽ ഗുണങ്ങൾ അമ്മമാരിൽ...............................................................................പ്രസവിച്ച ഉടനെ തന്നെ മുലയൂട്ടൽ ആരംഭിക്കുന്നത് ഗർഭപാത്രം ചുരുങ്ങാൻ സഹായിക്കുന്നു.
പ്രസവാനന്തര രക്തസ്രാവം കുറക്കാൻ കാരണമാകുന്നു.
ആദ്യ 6 മാസങ്ങളായി അണ്ഡോൾപാദനം ഇല്ലാതിരുക്കുന്നതിനാൽ ഒരു പരിധി വരെ ഗർഭനിരോധന മാർഗമായി മുലയൂട്ടൽ കണക്കാക്കപ്പെടുന്നു.
ഗർഭിണി ആയിരിക്കുമ്പോൾ കൂടിയ ശരീര ഭാരം കുറക്കാൻ സഹായിക്കുന്നു.
ഭാവിയിൽ പ്രമേഹം, സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ..
അത് കൊണ്ട് അമ്മമാരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യവും ഒപ്പം സ്വന്തം ആരോഗ്യവും കാത്തു സൂക്ഷിക്കുക.
"" ആരോഗ്യകരമായ ഗ്രഹത്തിന് മുലയൂട്ടൽ പിന്തുണയ്ക്കുക""