27/07/2025
ഡയബറ്റിസ് റിവേഴ്സൽ
മധ്യകേരളത്തിൽ - ഇപ്പോൾ
പ്രമേഹം റിവേഴ്‌സ് ചെയ്യാം - നന്നായി അധ്വാനിക്കാൻ തയ്യാറാണെങ്കിൽ , ചിട്ടകൾ പാലിക്കാൻ തയാറാണെങ്കിൽ ടൈപ്പ് രണ്ട് പ്രമേഹം റിവേഴ്‌സ് ആക്കാം. മരുന്നുകൾ ഇല്ലാതെയോ അല്ലെങ്കിൽ ചെറിയ അളവിൽ മരുന്നിലോ നിയന്ത്രണം കിട്ടുന്ന രീതിയിൽ പ്രമേഹം പിറകോട്ട് പോകും.
പ്രമേഹ ചികിത്സയ്ക്ക് പുറമെ ഇന്സുലിൻ റസിസ്റ്റൻസ് ( പ്രതിരോധം ) കൂടി പരിഹരിച്ചു ആണ് റിവേഴ്സൽ സാധ്യമാക്കുന്നത്. ലൈഫ്‌സ്‌റ്റൈൽ മെഡിസിൻ / ഫങ്ക്ഷണൽ മെഡിസിൻ രീതികളിൽ ആണ് ചികിത്സ. മരുന്നോ ഇന്സുലിനോ അല്ല.
ഉദാ : നാല് മരുന്നും ഇൻസുലിനും ഒക്കെ എടുത്ത് മുന്നോട്ട് പോകുന്ന ആൾ ഒറ്റ മരുന്നിന്റെ നിയന്ത്രണത്തിൽ വരിക
രണ്ടു മരുന്നിൽ നില്കുന്ന ആൾ - മരുന്നൊന്നും ഇല്ലാതെ നീയന്ത്രണത്തിൽ നിൽക്കുക
ഇതൊക്കെ ആണ് റിവേഴ്സൽ
ഇതിനു പുറമെ
മറ്റു ചികിത്സകളിൽ റിസൾട്ട് കിട്ടാത്ത പ്രശ്നമായ ഡയബറ്റിക് ന്യുറോപ്പതി, തുടക്കത്തിൽ നിൽക്കുന്ന ഡയബറ്റിക് നെഫ്രോപതി ( ക്രിയാറ്റിനിൻ 2.0 വിൽ താഴെ ആണെങ്കിൽ ) വഷളായി കൊണ്ടിരിക്കുന്ന വ്രണങ്ങൾ, എന്നിവയ്ക്കും ചികിത്സ.
സാധാരണ ഗതിയിൽ പ്രമേഹം പതുക്കെ ആണെങ്കിലും വഷളായിക്കൊണ്ടിരിക്കും - റിവേഴ്‌സൽ ചികിത്സകൾ ആണ് ഇനിയത്തെ ഭാവി.
പക്ഷെ -
ലൈഫ്‌സ്റ്റൈൽ മാറ്റങ്ങൾക്ക് - ചിലപ്പോൾ കടുത്ത ചിട്ടകൾക്ക് തയ്യാറല്ല എങ്കിൽ നിങ്ങൾക്ക് ഇത് സാധിക്കില്ല. കൂടുതൽ പഴകിയ രോഗം നിയന്ത്രിച്ചു നിർത്താൻ കൂടുതൽ ചിട്ടകൾ വേണ്ടി വരും.
രോഗം നിയന്ത്രണത്തിൽ ആയാൽ പിന്നെ മെയിന്റനൻസ് കൃത്യമായി ചെയ്യണം.
ചിലപ്പോൾ അഡ്മിറ്റ് ചെയ്തു ട്രീറ്റ്‌മെന്റ് വേണ്ടി വരും - പ്രത്യേകിച്ച് ന്യൂറോപ്പതി, നെഫ്രോപതി എന്നിവ ഉള്ളവരിൽ, സമയം മാറ്റി വയ്ക്കാതെ എളുപ്പത്തിൽ ഒന്നും ചെയ്യാനാകില്ല.
ടൈപ്പ് ഒന്ന് പ്രമേഹത്തിനു ഇത് പറ്റില്ല
ആലോചിച്ചു തീരുമാനം എടുത്ത് മാത്രം വരിക. റിവേഴ്സൽ ചികിത്സകൾ എല്ലാവര്ക്കും ഉള്ളതല്ല- വ്യക്തമായ ലക്‌ഷ്യം അർപ്പണ ബോധം എന്നിവ ഉള്ളവർക്കാണ്.
ആവശ്യമെങ്കിൽ അതിവേഗത്തിൽ ഫാസ്റ്റ് ട്രാക്ക് ആയി റിവേഴ്‌സൽ ചെയ്യാനും പറ്റും.
9995873366
Diabetes Reversal Center
Anwar Hospital Aluva
Mondays