30/07/2025
ഇന്ന് ലോകമെമ്പാടും കുട്ടികളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരഭാരം പ്രായത്തിനും ഉയരത്തിനും അപേക്ഷിച്ച് കൂടുതലായിരിക്കുമ്പോൾ അതിനെ അമിതവണ്ണം എന്നാണ് വിളിക്കുന്നത്.
കാരണങ്ങൾ:
✅ജങ്ക് ഫുഡ്, മധുരപാനീയങ്ങൾ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷണരീതി.
✅മൊബൈൽ, ടിവി പോലുള്ള സ്‌ക്രീൻ സമയം കൂടുതലാകുന്നത്. പ്രതേകിച്ചും, ടീവിയിലെയും മൊബൈലിലെയും ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള ഭക്ഷണം കഴിപ്പ്. ഈ സമയത്ത് നമ്മൾ അറിയാതെ തന്നെ കൂടുതൽ ഭക്ഷണം ശരീരത്തിലെത്തുന്നു.
✅വ്യായാമത്തിന്റെ അഭാവം
✅ജനിതക ഘടകങ്ങൾ
✅മാനസിക സമ്മർദ്ദം- ഇന്ന് കുട്ടികളിൽ മാനസിക സമ്മർദ്ദം സർവ്വസാധാരണമാണ്.
ഇതൊക്കെ കൂടാതെ ചില ജനിതക തകരാറുകളിലും ചിലതരം മരുന്നുകളുടെ പാർശ്വ ഫലം മൂലവും അമിതവണ്ണം കാണാറുണ്ട്.
അമിതവണ്ണം മൂലം എന്തു സംഭവിക്കുന്നു?
✅ഭാവിയിൽ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടായേക്കാം.
✅മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരായിരിക്കുമ്പോൾ ചിലപ്പോഴൊക്കെ കളിയാക്കലുകൾ അഭിമുഖീകരിക്കേണ്ടി വരാം. ഇതു കുട്ടികളിൽ ആത്മവിശ്വാസക്കുറവ് വളർത്തിയേക്കാം.
✅സോഷ്യൽ ആംഗ്സൈറ്റി. ലോകത്തെ അഭിമൂഖീകരിക്കാൻ ബുദ്ധിമുട്ട്.
✅ചെറിയ പ്രായത്തിൽ തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ
പ്രതിരോധം & പരിഹാരം:
✅നല്ല ഭക്ഷണശീലങ്ങൾ
✅പതിവായി വ്യായാമം ചെയ്യുക.
✅കുടുംബം ഒത്തുചേർന്ന് ആരോഗ്യശീലങ്ങൾ പിന്തുടരുക
രോഗങ്ങൾ മൂലമാണ് അമിതവണ്ണം എന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടുക, ആഹാരവിദഗ്ധന്റെ മാർഗനിർദ്ദേശം സ്വീകരിക്കുക
കോഴ്സ്....
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഘടകങ്ങളെ ഒരു പോലെ പരിഗണിച്ചാണ് ചികിത്സ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളിലെ അമിതവണ്ണത്തിന് (obesity) പിന്നിലുള്ള ആഴത്തിലുള്ള കാരണങ്ങൾ മനസിലാക്കി, ശരീരത്തെ സമതുലിതമാക്കുന്ന വിധത്തിൽ കോഴ്സ് നൽകാം.
ഞങ്ങളുടെ പ്രത്യേകത:
✅കുട്ടിയുടെ ഭക്ഷണശീലങ്ങൾ, മാനസികാവസ്ഥ, പാരമ്പര്യഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കി കോഴ്സ് തിരഞ്ഞെടുക്കുന്നു
✅കുട്ടിയുടെ ശരീരത്തെ മനസ്സിലാക്കി പ്രകൃതിദത്തമായ രീതിയിൽ സാധാരണ ഭാരത്തിലെത്തിക്കുന്നു.
✅ഈ കോഴ്സിന് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല.
✅കുട്ടിയുടെ മനോഭാവവും ആഹാരത്തിലെ അഭിരുചികളും മാനസിക സമ്മർദ്ദവും പരിഗണിക്കുന്നു.
✅കുട്ടിയുടെ ഫിസിക്കൽ ആക്ടിവിറ്റിയുടെയും ഫുഡ് ഹാബിറ്റുകളുടെയും പങ്ക് കണക്കിലെടുത്താണ് ഫലപ്രദമായ ചികിത്സ നൽകുന്നത്.
ട്രീറ്റ്മെന്റിനോപ്പം ആഹാരക്രമം, വ്യായാമം, ഉറക്കം എന്നിവയിലും മാറ്റം വേണം
കുട്ടിയെ കുറ്റപ്പെടുത്താതെ, അവനെ പ്രോത്സാഹിപ്പിക്കുക
കുടുംബം ഒത്തുചേർന്ന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക
ഞങ്ങൾ, കുട്ടികളിൽ കൂടിയഭാരത്തിന്റെ മുഖ്യകാരണങ്ങളായ ഹോർമോൺ വ്യതിയാനങൾ, മാനസിക സമ്മർദ്ദം, ആഹാരതാല്പര്യങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞ് ശരീരത്തെ ഫലപ്രദമായി ആരോഗ്യത്തിലേക്ക് എത്തുവാൻ സഹായിക്കുന്നു. എന്നാല്‍, അതിനൊപ്പം സ്വയം പരിപാലനവും ശീലങ്ങളും മാറ്റം വരുത്തുന്നുവെന്നത് പ്രധാനമാണ്.
കുട്ടികളുടെ ആരോഗ്യം നമ്മുടെയൊക്കെ ഉത്തരവാദിത്വമാണ്. ആഹാരശീലങ്ങളും ജീവിതശൈലിയും അറിഞ്ഞ് മാറ്റം വരുത്തുകയാണെങ്കിൽ, അമിതവണ്ണം തടയാനാകും.
More details: 098953 12242
#ആരോഗ്യജീവിതം #ശാരീരികവ്യായാമം