04/05/2022
സുഹൃത്തുക്കളെ
കഴിഞ്ഞ ദിവസം പത്തനംതിട്ട സർക്കാർ താലൂക് ആശുപത്രികളിലെ ബയോമെഡിക്കൽ ഉപകരണങ്ങളുടെ പരിപാലനത്തിനായി തേർഡ് പാർട്ടി കോൺട്രാക്ട് എടുത്ത കമ്പനിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?
നമ്മുടെ സംഘടന നിലവിൽ വന്ന കാലം മുതൽ നമ്മുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നാണ് സർക്കാർ മേഖലയിൽ ബയോമെഡിക്കൽ തസ്തികകൾ സൃഷ്ടിക്കുക എന്നുള്ളത്. നമ്മുടെ പരിശ്രമത്തിന്റെ ഫലമായി സർക്കാർ അതിനുവേണ്ട പ്രാരംഭ വിവരശേഖരണം ആരംഭിച്ചതായി നമുക് അറിയാൻ കഴിഞ്ഞിട്ടുമുണ്ട്.
തേർഡ് പാർട്ടി കോൺട്രാക്ട് കൊടുക്കുന്നത് വഴി ഉണ്ടാവാൻ സാധ്യതയുള്ള ക്രമക്കേടുകൾ നമ്മുടെ സംഘടന പലപ്പോഴായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. സർക്കാർ മേഖലയിൽ സ്ഥിരം ബിയോമെഡിക്കൽ ജീവനക്കാർ ഇല്ലാത്തത് ക്രമക്കേടുകൾ കണ്ടെത്താൻ കഴിയാതെ പോകുന്നതിനും കാരണമാകുന്നുണ്ട്.
ബയോ മെഡിക്കൽ ഉപകരണങ്ങളെ കുറിച്ച് അറിവും പരിചയവുമുള്ള ജീവനക്കാർ എല്ലാ ആശുപത്രികളിലും അത്യാവശ്യമാണ്. കേഡർ സിസ്റ്റം അനുസരിച്ചുള്ള ബയോ മെഡിക്കൽ നിയമനങ്ങൾ നടപ്പിലാവാൻ കാലതാമസം നേരിടുമെന്നതിനാൽ മെയ്ന്റനൻസ് കരാർ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയുടെ പ്രവർത്തനത്തെ മോണിറ്റർ ചെയ്യാൻ ബയോ മെഡിക്കൽ പരിജ്ഞാനം ഉള്ള ആശുപത്രിയുടെ സൗകര്യത്തിന് അവശ്യമായ ഗവർമെന്റ് സ്റ്റാഫുകളെ എത്രയും വേഗം നിയമിക്കണം എന്ന നിർദേശമാണ് സംഘടന മുന്നോട്ടു വെക്കുന്നത്. തേർഡ് പാർട്ടി കോൺട്രാക്ടിലെ പാകപ്പിഴകൾ ചൂണ്ടികാണിച്ചും ഉത്തരവാദിത്തപ്പെട്ട ബയോ മെഡിക്കൽ സ്റ്റാഫിന്റെ അഭാവത്തിൽ തുടർന്നും ഉണ്ടാവാൻ സാധ്യതയുള്ള സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെ കുറിച്ചും സംഘടന സർക്കാരിനെ ധരിപ്പിക്കുന്നതാണ്.
Biomedical Engineers & Technicians Association for Kerala (BETAK) സ്റ്റേറ്റ് കമ്മിറ്റി