23/12/2021
*മോണരോഗം:*
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പല്ലിൻ്റെ ചുറ്റുമുള്ള മോണയുടെ infection ഉം അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് മോണരോഗം എന്നു പറയുന്നത് [Gingivitis].
മോണരോഗം പുരോഗമിച്ച് പല്ലിനു ചുറ്റുമുള്ള എല്ലിനേയും, ലിഗമെൻ്റ് നെയും ബാധിക്കുന്നു.( Periodontitis)
മോണരോഗം എറ്റവും കൂടുതൽ ആയി കണ്ടുവരുന്നത് പല്ലിനു ചുറ്റും അഴുക്ക് [plaque] കെട്ടിക്കിടക്കുമ്പോൾ ആണ് .
കാരണങ്ങൾ ചിലത് ഇതൊക്കെ ആണ് .
1. Deposits:- പല്ലിൽ അഴുക്ക് കെട്ടികിടക്കുന്നത് വൃത്തി ആക്കാതിരുന്നാൽ
2. പുകവലിയും, To***co ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ .
3. ക്രമം തെറ്റിയ പല്ലുകൾ: Brush എത്താത്ത ഇടത്ത് അഴുക്കുകൾ അടിഞ്ഞുകൂടി മോണരോഗം ഉണ്ടാക്കും.
4. Genetic :- പാരമ്പര്യo
5. Pregnancy കാലങ്ങളിൽ ഹോർമോണുകളു ടെ വ്യതിയാനം കാരണം മോണ വീക്കം കാണപ്പെടും.ഇതിനെ Pregnancy gingivitis നു പറയപ്പെടുന്നു. ഇതു Delivary ക്കു ശേഷം മാറുന്നതാണ്.
6. Diabetes: infection കൂടുതൽ വരാൻ ഉള്ള ചാൻസസ് കാരണം ഇവരിൽ മോണരോഗം കാണപ്പെടുന്നു '
7. ചില മരുന്നുകളുടെ ഉപയോഗം: [ anti epileptic drugs, anti cancer therapy drugs,oral contraceptives, calcium channel blockers]
*ലക്ഷണങ്ങൾ:*
1. Bleeding: മോണയിൽ നിന്ന് രക്തം വരുന്നത്.
2. മോണവീക്കം അല്ലെങ്കിൽ മോണയുടെ നിറം Light pink (coral Pink) നിന്നും മാറി ചുവപ്പു നിറം ആവുക.
3. വായനാറ്റം
4. പല്ലിനു ബലക്കുറവ് / ഇളക്കം സംഭവിക്കുക.
*എങ്ങനെ പ്രതിരോധിക്കാം?*
1. Brushing/flossing
2 .പുകവലി നിർത്തുക.
4. വിരലുകൾ കൊണ്ട് മോണ മസാജ് ചെയ്യുക.
5. Mouth Wash ഉപയോഗിക്കുക. [Dilute)
6. എല്ലാ 3 - 6 മാസവും കൂടുമ്പോൾ dental checkup നടത്തുക
7. പല്ലുകൾ 6 മാസം കൂടുമ്പോൾ Clean ചെയ്യുക.
NB . പല്ലു ക്ലീൻ ചെയ്യുന്നത് കൊണ്ട് ഇനാമലിനു ഒരു ദോഷവും ഉണ്ടാവുന്നില്ല