03/10/2025
വിട്ടു മാറാത്ത കഴുത്ത് വേദന കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരിൽ , മൊബൈൽ ഉപയോഗിക്കുന്നവരിൽ സാധാരണം ആണ്
ഇത് മിക്കവാറും കേസുകളിൽ ഉണ്ടാകുന്നത് മസിൽ , ലിഗമെൻറ്റ് ഡിസ്ക്ക് എന്നിവ തുടർച്ചയായുള്ള സ്‌ട്രെയിൻ മൂലം ദ്രവിക്കുന്നതു മൂലമാണ് (repetitive strain injury).
കഴുത്ത് വേദന കൂടിയാൽ തലയിലേക്കും കയ്യിലേയ്ക്കും വ്യാപിച്ചേക്കാം , ചിലരിൽ ഇത് സ്ഥിരം തലവേദന ഉണ്ടാക്കും. മൈഗ്രൈൻ പോലെ തോന്നും.
വേദന വേഗത്തിൽ പരിഹരിക്കുകയും വീണ്ടും വേദന ഉണ്ടാകാതെ നോക്കാനുള്ള കരുതലുകൾ എടുക്കുകയും വേണം.