ജീവിതശൈലി രോഗങ്ങളും ആയുർവേദ പ്രതിവിധിയും

  • Home
  • India
  • Chalakudi
  • ജീവിതശൈലി രോഗങ്ങളും ആയുർവേദ പ്രതിവിധിയും

ജീവിതശൈലി രോഗങ്ങളും ആയുർവേദ പ്രതിവിധിയും ജീവിതശൈലി രോഗങ്ങളും ആയുര്‍വേദ പ്രതിവിധിയും
ELEMENTS WELLNESS

പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങൾ 099951 52245 പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ട്രാൻസ് ഫാറ്റ് കൂ...
21/02/2024

പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങൾ 099951 52245

പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ട്രാൻസ് ഫാറ്റ് കൂടുതലുള്ളവ പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കുക. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ ട്രാൻസ് ഫാറ്റുകൾ സാധാരണയായി കൂടുതലായി കാണപ്പെടുന്നു.

സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന പിസിഒഎസ്. പ്രത്യുൽപാദന ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് ഇതിന്റെ സവിശേഷത. ഇത് ക്രമരഹിതമായ ആർത്തവചക്രം, അണ്ഡാശയ സിസ്റ്റുകൾ, ഫെർട്ടിലിറ്റിയിലെ ബുദ്ധിമുട്ടുകൾ എന്നിവയിലേക്ക് നയിക്കുന്നു.
അമിത രോമവളർച്ച, മുഖക്കുരു, ശരീരഭാരം, ഇൻസുലിൻ പ്രതിരോധം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പിസിഒഎസ് പ്രശ്നമുള്ളവർ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ...

ഒന്ന്...

പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ട്രാൻസ് ഫാറ്റ് കൂടുതലുള്ളവ പിസിഒഎസ് പ്രശ്നമുള്ളവർ ഒഴിവാക്കുക. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ ട്രാൻസ് ഫാറ്റുകൾ സാധാരണയായി കൂടുതലായി കാണപ്പെടുന്നു.

രണ്ട്...

PCOS പ്രശ്നമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. പഞ്ചസാര ശരീരത്തിന് ഇൻസുലിൻ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് ആത്യന്തികമായി വീക്കം ഉണ്ടാക്കുന്നു. പഞ്ചസാര പകുതി ഗ്ലൂക്കോസും പകുതി ഫ്രക്ടോസും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫ്രക്ടോസിൻ്റെ അമിതമായ ഉപയോഗം കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കാം.

മൂന്ന്...

ചുവന്ന മാംസത്തിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഇൻസുലിൻ പ്രതിരോധം എന്നിവ വർദ്ധിപ്പിക്കും. ഹാംബർഗറുകൾ, ഹോട്ട് ഡോഗ് എന്നിവയുൾപ്പെടെ ചുവന്ന മാംസം കഴിക്കുന്നത് PCOS ലക്ഷണങ്ങൾ വർദ്ധിപ്പിക്കും.

നാല്...

മദ്യത്തിൻ്റെ പതിവ് ഉപയോഗം ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും പിസിഒഎസ് ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും. മദ്യം കരളിനെ ബാധിക്കുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ മദ്യം കഴിക്കുന്നത് പോലും ഈസ്ട്രജൻ-പ്രോജസ്റ്ററോൺ അനുപാതത്തെ തടസ്സപ്പെടുത്തുകയും പ്രത്യുൽപാദന സാധ്യത കുറയ്ക്കുകയും ചെയ്യും. Mi Lifestyle Marketing Global Christiano Edric Simethy Dr Anil Balachandran The Kingmaker Francis Freddy Simethy

ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത് 099951 52245 കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അമിതവണ്ണമുള...
15/02/2024

ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത് 099951 52245

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നിങ്ങനെ വിവിധ കാരണങ്ങൾ കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലാണുള്ളത്. മദ്യപാനം മൂലമുണ്ടാകുന്നത്, മറ്റൊന്ന് ആൽക്കഹോൾ ഇല്ലാത്ത ഫാറ്റി ലിവർ ഡിസീസ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പിത്തരസം (ദഹന പ്രോട്ടീൻ) ഉത്പാദിപ്പിക്കാനും കരൾ സഹായിക്കുന്നു. ഫാറ്റി ലിവർ ഉള്ള ഒരു വ്യക്തിക്ക് കരൾ ശരിയായി പ്രവർത്തിക്കണമെന്നില്ല.

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ...

വയറിന്റെ വലതുവശത്ത് വേദന അനുഭവപ്പെടുക.
ക്ഷീണവും ബലഹീനതയും
പെട്ടെന്ന് ഭാരം കുറയുക
വിശപ്പില്ലാതിരിക്കുക.
മഞ്ഞപ്പിത്തം
വീർത്തവയർ

ഫാറ്റി ലിവർ രോഗം തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ...

വാൾനട്ട്...

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഫാറ്റി ലിവർ തടയാൻ സഹായിക്കും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുള്ളവരിൽ വാൾനട്ട് കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

വെളുത്തുള്ളി...

ഫാറ്റി ലിവർ രോഗമുള്ളവർ വെളുത്തുള്ളി കഴിക്കുക. ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ബ്രൊക്കോളി...

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഫാറ്റി ലിവർ രോഗത്തിനും സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ആവിയിൽ വേവിച്ച ബ്രൊക്കോളി ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

അവോക്കാഡോ...

അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗത്തിനും സഹായകമാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി പോഷകങ്ങളും ലയിക്കുന്ന നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകൾ...

ഒമേഗ 3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പിൻ്റെ അളവ് മെച്ചപ്പെടുത്താനും ഫാറ്റി ലിവർ ഉള്ളവരിൽ HDL കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. സാൽമൺ, ട്യൂണ, മത്തി, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു.

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍... 099951 52245 പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ ...
15/02/2024

പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാം ഈ 10 പഴങ്ങള്‍... 099951 52245

പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഭ പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ പേടിയാണ്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. കൂടാതെ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ആപ്പിള്‍ ധൈര്യമായി കഴിക്കാം.

രണ്ട്...

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

മൂന്ന്...

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മാതളം പേടിക്കാതെ കഴിക്കാം.

നാല്...

പപ്പായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പപ്പായയും കഴിക്കാം.

അഞ്ച്...

പീച്ച് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പീച്ചും കഴിക്കാം.

ആറ്...

പിയറാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയറും കഴിക്കാം.

ഏഴ്...

ചെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

എട്ട്...

കിവിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം.

ഒമ്പത്...

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ചെയ്യും.

പത്ത്...

അവക്കാഡോയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ അവക്കാഡോ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍...

മാമ്പഴം, നേന്ത്രപ്പഴം, പൈനാപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങളില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാകും ഉചിതം.

കൊളസ്ട്രോള്‍ കൂടുതലാണോ? കുറയ്ക്കാനായി ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍... 099951 52245 കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്ത...
15/02/2024

കൊളസ്ട്രോള്‍ കൂടുതലാണോ? കുറയ്ക്കാനായി ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍... 099951 52245

കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മങ്ങിയ നഖങ്ങള്‍, കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ് തുടങ്ങിയവയാണ് ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാണുന്നത്.

പലപ്പോഴും നമ്മുടെ മോശം ഭക്ഷണരീതികളും തിരക്കുപിടിച്ച ജീവിതക്രമവുമെല്ലാം ജീവിതശൈലി രോഗങ്ങളെ വിളിച്ചുവരത്തുന്നു. അത്തരത്തില്‍ ഇന്ന് നിരവധി ആളുകളെയാണ് കൊളസ്ട്രോള്‍ ബാധിച്ചിരിക്കുന്നത്. ചീത്ത കൊളസ്ട്രോള്‍ ശരീരത്തില്‍ കൂടിയാല്‍ അത് ഹൃദയത്തിന് പണിയാകുമെന്നും എല്ലാവര്‍ക്കും അറിയാം. പലപ്പോഴും ഇതിന്‍റെ പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പറ്റാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്. കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മങ്ങിയ നഖങ്ങള്‍, കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പ് തുടങ്ങിയവയാണ് ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാണുന്നത്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്ര​ദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇതിനായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

രണ്ട്...

റെഡ് മീറ്റിന്‍റെ ഉപയോഗവും പരമാവധി കുറയ്ക്കുക. കാരണം ഇവയിലെ കൊഴുപ്പും ശരീരത്തിലടിയാം. അതിനാല്‍ ബീഫ്, ബട്ടന്‍ തുടങ്ങിയ ചുവന്ന മാംസം അധികം കഴിക്കേണ്ട.

മൂന്ന്...

ഒപ്പം തന്നെ മധുരവും എണ്ണയും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

നാല്...

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി പച്ചക്കറികളും പഴങ്ങളും മുഴുധാന്യങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കാരണം വണ്ണം കൂടിയവരില്‍ കൊളസ്ട്രോള്‍ സാധ്യത കൂടാന്‍ സാധ്യതയുണ്ട്.

ആറ്...

വ്യായാമം ചെയ്യുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.

ഏഴ്...

പുകവലിയും മദ്യപാനവും പരമാവധി ഒഴിവാക്കുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

30/01/2024

Elements Wellness 9995152245 Mi Lifestyle Marketing Global Francis Freddy Simethy Dr Anil Balachandran The Kingmaker 099951 52245 #

ജീവിതശൈലിയും രോഗങ്ങളുംഎന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്‍െറ പ്രാധാന്യത്തെ ഓര്‍മിപ്പിക്കേ...
28/01/2024

ജീവിതശൈലിയും രോഗങ്ങളും

എന്താണ് ജീവിതശൈലി എന്ന് നാം തന്നെ മറന്ന് തുടങ്ങിയ ഈ കാലത്ത് അതിന്‍െറ പ്രാധാന്യത്തെ ഓര്‍മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. ‘ആയുഷ:പാലനം വേദം ആയുര്‍വേദ’ എന്ന യുസ്സിനെ പരിപാലിക്കുന്ന ശാസ്ത്രശാഖയായ ആയുര്‍വേദത്തില്‍ ജീവിതശൈലിയില്‍ അനുവര്‍ത്തിക്കേണ്ട പ്രഥമിക തത്വങ്ങള്‍ വിശദമായിതന്നെ വിവരിച്ചിരിക്കുന്നു. ആയുര്‍വേദം ഒരു ജീവിതരീതി ന്നയാണ്. മുന്‍ തലമുറയിലുള്ളവരുടെ കൃത്യമായ ജീവിതചര്യ രോഗങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു. വൈദ്യനെ കാണാതെ തന്നെ അന്ന് തൊടിയിലുള്ള മരുന്നുകള്‍ ഉപയോഗിച്ച് മുത്തശ്ശിമാര്‍ ചെറിയ
രോഗങ്ങള്‍ക്ക് പരിഹാരം കണ്ടത്തെിയിരുന്നു. തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്‍റെ മുഖമുദ്രകളായി മാറി. പൊതുവെ സാമ്പത്തിക നിലവാരം ഉയര്‍ന്നതിനാലും പാശ്ചാത്യവത്കരണത്തിന്‍റെ ഭാഗമായും നമ്മള്‍ സാത്വികതയെ വെടിഞ്ഞ് രാജസതാമസ ഗുണങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ആയുര്‍വേദത്തില്‍ പ്രജ്ഞാപരാധം എന്ന വിഭാഗത്തിലാണ് ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രജ്ഞാപരാധത്തിന് അവിവേകം അതായത് ശരീരം കൊണ്ടോമനസ്സുകൊണ്ടോ ഇന്ദ്രിയങ്ങള്‍ കൊണ്ടോ അതിപ്രവൃത്തിയോ
അപ്രവൃത്തിയോ ചെയ്യന്നത് എന്ന് ചുരുക്കം. രണ്ടോ മൂന്നോ മണിക്കൂര്‍ അടുപ്പിച്ച് ടെലിവിഷന്‍ കാണുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും സ്കൂളുകളില്‍ ബാത്ത്റൂമില്‍ പോകാന്‍ മടിച്ച് മൂത്രവേഗത്തെ തടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്താം.
അലസത കൊണ്ടും അറിവില്ലായ്മകൊണ്ടും അഹങ്കാരം കൊണ്ടും നമ്മള്‍ രോഗത്തെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യന്നത്. ആഹാരം, വ്യായാമം തുടങ്ങി ആരോഗ്യം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളില്‍ ഒരു ചിട്ട വരുത്താനോ കൃത്യമായ ദിനചര്യയില്‍ മുന്നോട്ടുപോകാനോ ആരും ശ്രമിക്കുന്നില്ല.
‘പ്രക്ഷാഷനാദ് ഹിപംകസ്യ ദൂതാത് അസ്പര്‍ശനം പരമ’ (ചരകം)
ദേഹത്ത് ചെളിപുരണ്ട ശേഷം കഴുകുന്നതിലും നല്ലത് അത് പുരളാതെ നോക്കുന്നതല്ളേ? സമഗ്രമായ ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മനസ്സിന്‍്റെയും ഇന്ദ്രിയങ്ങളുടെയും പ്രസന്നത കൂടി ചേരുന്നതാണ്.
‘ബലംഹിഅലം ദോഷകരം പരം തച്ച ബലപ്രദം’
ആരോഗ്യം ബലത്തെ ആശ്രയിച്ചിരിക്കുന്നു. എ.സിയുടെ അധികമായ ഉപയോഗം, ചിട്ടയില്ലാത്ത ഉറക്കം, വൈകിയുള്ള എഴുന്നേല്‍ക്കല്‍, ധൃതിയോടെയുള്ള പ്രഭാതകര്‍മ്മങ്ങള്‍, നടപ്പൊഴിവാക്കി വാഹനങ്ങള്‍ മാത്രമുപയോഗിക്കുക, ഒറ്റ ഇരുപ്പിലുള്ള ജോലി, ഇമവെട്ടാതെയുള്ള കമ്പ്യൂട്ടര്‍ ഉപയോഗം, പലവിധ മന:സംഘര്‍ഷങ്ങള്‍, ഇടക്കിടെ ചായ, കാപ്പി, സ്നാക്സ്, വൈകിയുള്ള അത്താഴം, അത് ദഹിക്കുന്നതിന് മുമ്പെ തന്നെയുള്ള ഉറക്കം ഇതല്ളേ 80 ശതമാനം ആളുകളുടെയും ദിനചര്യ. തിരക്കുപിടിച്ച ജീവിതത്തില്‍ കൂടുതല്‍ കഷ്ടപ്പെടാതെ എല്ലാം ഞൊടിയിടയില്‍ എല്ലാം സാധിക്കാനുള്ള ശ്രമമായിരിക്കുന്നു. വാതം, പിത്തം, കഫം എന്നൂ ത്രിദോഷങ്ങള്‍ സമമായ അവസ്ഥ ആരോഗ്യത്തിനും അതിലുള്ള വ്യതിയാനം രോഗത്തിനും കാരണമാകുന്നു.
"നിത്യം ഹിതാഹാര വിഹാരസേവി
സമീക്ഷ്യകാരി വിഷയേഷ്വസക്ത:
ദാതാസമസ്സത്യപര: ക്ഷമാവാ
നാപ്തോപസേവി ച ഭവത്യരോഗ:" (അഷ്ടാംഗ ഹൃദയം)
ഈ പറഞ്ഞ ജീവിതചര്യകളില്‍ നിന്ന് വ്യത്യസ്തമായ ജീവിതശൈലി കാരണം ഉണ്ടാകുന്ന 70 ശതമാനം രോഗങ്ങളില്‍ പ്രധാനമായവയാണ് രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളോസ്¤്രടാള്‍ പോലുള്ള ഹൃ¤്രദാഗങ്ങള്‍, പൊണ്ണത്തടി, സ്ട്രെസ് എന്നറിയപ്പെടുന്ന മാനസിക സമ്മര്‍ദം തുടങ്ങിയവ.
പുതിയ പഠനങ്ങളുനരിച്ച് ഏകദേശം 40 ശതമാനം മരണങ്ങളും സംഭവിക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലമാണ്. ഹൃദയത്തില്‍ പമ്പ് ചെയ്യപ്പടുന്ന രക്തം ധമനികളില്‍ പ്രയോഗിക്കുന്ന മര്‍ദ്ദം അധികമായാല്‍ അതിനെ രക്താദിമര്‍ദ്ദം (ഹൈപ്പര്‍ ടെന്‍ഷന്‍) എന്നും കുറവായാല്‍ ന്യൂനരക്തമര്‍ദ്ദം (ഹൈപ്പോ ടെന്‍ഷന്‍) എന്നും പറയുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരോഗ്യാവസ്ഥയില്‍
120/80mmHg ആണ് രക്ത സമ്മര്‍ദം. പ്രായമനുസരിച്ച് 140/90 വരെയും അസാധാരണമല്ല. ഒരു നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം എന്ന രോഗം തലവേദന, ഉറക്കക്കുറവ്, ഹൃദയഭാഗത്ത് അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളോടെ ഉണ്ടാകുന്നു. ഗുരുതരമായ പല ഉപദ്രവ വ്യാധികളുമുണ്ടാക്കുന്ന ഈ രോഗം ഉപ്പ്, വെളിച്ചെണ്ണ തുടങ്ങിയവയുടെ അമിതോപയോഗം, പാരമ്പര്യം, അമിതവണ്ണം, മാനസിക പിരിമുറുക്കങ്ങള്‍ തുടങ്ങിയ കാരണങ്ങളാലും ഉണ്ടാകുന്നു.
നിയന്ത്രിക്കാന്‍ സാധിക്കുന്ന ഈ രോഗത്തെ, മുന്‍കൂറായി തന്നെ വരാതെ നോക്കാനും കഴിയും. കൊഴുപ്പുണ്ടാക്കുന്ന പാല്‍, മുട്ട, തൈര്, മാംസാഹാരങ്ങള്‍ തുടങ്ങിയവ പരമാവധി കുറക്കുന്നതിലൂടെ ഈ രോഗത്തെ അകറ്റിനിര്‍ത്താനും നിയന്ത്രിക്കാനും കഴിയും. ഉപ്പിന്‍റെ കുറഞ്ഞ ഉപയോഗത്തോടൊപ്പം പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, തഴുതാമ, വാഴക്കൂമ്പ് തുടങ്ങിയവ കൂടുതല്‍ ഭക്ഷിക്കുന്നതും ഹോട്ടല്‍ ഭക്ഷണം നിയന്ത്രിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. രാത്രി നേരത്തെയുള്ള ഭക്ഷണം, അത് ദഹിച്ച ശേഷമുള്ള ഉറക്കം, രാവിലെയുള്ള നടത്തം, വ്യായാമം തുടങ്ങിയവയും ഈ രോഗത്തെ അകറ്റിനിര്‍ത്തും.
ഒപ്പം മാനസികാരോഗ്യത്തിനും ടെന്‍ഷനില്ലായ്മക്കും പ്രധാന്യമുണ്ട്. പക്ഷാഘാതം, മസ്തിഷ്ക രക്തസ്രാവം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളെ സൃഷ്ടിക്കുന്ന ഇതിനെ
ചെറുത്തുനില്‍ക്കാനായി വെളുത്തുള്ളിയടക്കമുള്ള മരുന്നുകളുടെ പാല്‍കഷായവും അഷ്ടവര്‍ഗം പോലുള്ള കഷായങ്ങളും വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്. ശരീരത്തിന്‍്റെ ഉയരത്തിനനുസരിച്ച് ഭാരം നിലനിര്‍ത്തുക എന്നതാണ് ആരോഗ്യാവസ്ഥ. ഇതില്‍ നിന്ന് 20 ശതമാനം അധികമായാല്‍ പൊണ്ണത്തടി (Obesity) എന്ന രോഗമായി. ഉയരത്തിന്‍െറ സെന്‍റീമീറ്ററളവില്‍ നിന്ന് 100 കുറച്ചാല്‍ കിട്ടുന്നതാകണം ഒരാളുടെ ഭാരം. എണ്‍പതുകളില്‍ 14 ശതമാനം മാത്രമായിരുന്ന പൊണ്ണത്തടി ഇന്നത് 31 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.
ഭാരക്കൂടുതല്‍ പൊണ്ണത്തടിക്ക് പുറമെ, ആര്‍ത്രൈറ്റിസ്, ഫൈ¤്രബായിഡ്, ഡിസ്ക് വേദന, ഹോര്‍മോണ്‍ രോഗങ്ങള്‍ എന്നിവയും സൃഷ്ടിക്കുന്നു. പിസ, ബര്‍ഗര്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്, അമിത കൊഴുപ്പ് ചേര്‍ന്ന ആഹാരങ്ങള്‍ തുടങ്ങിയവ ഇന്നത്തെ കുട്ടികളുടെ ഇഷ്ട വിഭവങ്ങളാണ്.
സ്നാക്സ് കൊറിച്ചുകൊണ്ട് ടെലിവിഷന്‍ കാണുന്നത് തന്നെ അമിതവണ്ണത്തിന് കാരണമാണ്. ഒരു സെക്കന്‍ഡറി ലൈഫിനൊപ്പം വ്യായാമ രഹിത ജീവിതവും പോരെ ഇതിന്..? വീട്ടമ്മമാര്‍ക്ക് പണ്ട് വീട്ടുജോലി തന്നെ ഒരു വ്യായാമമായിരുന്നു. ഇന്നാകട്ടെ അടുക്കളിയില്‍ മിക്സി, ഗ്രൈന്‍ഡര്‍, ഫ്രിഡ്ജ്, വാഷിങ്ങ്മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍, കൂടാതെ സഹായത്തിനായി ജോലിക്കാരും.
ചുരുക്കത്തില്‍ അടുക്കളയിലും വീട്ടമ്മമാര്‍ക്ക് അധ്വാനിക്കേണ്ടതില്ല. ഇതിനു പുറമെ യാത്രക്കായി സ്വകാര്യ വാഹനങ്ങള്‍, ഹൈ കലോറി ഭക്ഷണം ഇവയും ഈ രോഗത്തെ ക്ഷണിച്ചുവരുത്തും.
വരണാദി, ത്രിഫല, ഗുല്‍ഗുലു തുടങ്ങിയ മരുന്നുകള്‍ രോഗാനുസരണം സേവിക്കുന്നതിലൂടെ ഈ രോഗത്തെ നിയന്ത്രിക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയായ 83 ശതമാനം പേരെയും ബാധിക്കുന്ന പ്രമേഹം എന്നറിയപ്പെടുന്ന ഡയബറ്റിസ് മെലിറ്റസ് ആണ് ജീവിതചര്യ കൊണ്ട് നാം സൃഷ്ടിക്കുന്ന മറ്റൊരു മാരക രോഗം.
ആഹാര രീതികളാലോ വ്യായാമക്കുറവുകൊണ്ടോ പാരമ്പര്യമായോ ഉണ്ടാകാവുന്ന ഈ രോഗത്തെ ഒരു മെറ്റബോളിക് ഡിസോര്‍ഡര്‍ ആയി കണക്കാക്കുന്നു. ആഹാരത്തിലെ ഗ്ളൂക്കോസ് ശരിയായ പചനം നടക്കാതെ രക്തത്തിലും മൂത്രത്തിലും കൂടുന്ന അവസ്ഥയാണിത്. 20 തരം പ്രമേഹങ്ങളുള്ളതില്‍ കഫാധിക്യമായ മധുമേഹമാണിത്. കാര്‍ബോ ഹൈഡ്രേറ്റ്സിന്‍റെ ആധിക്യമുള്ള ഭക്ഷണം
(ചോറ്,കപ്പ, ഉരുളക്കിഴങ്ങ്) രാത്രി വൈകിയുള്ള heavy diet അഥവാ കനത്ത ഭക്ഷണം ( മുന്‍പും പരാമര്‍ശിച്ചിരുന്നു, രാത്രി വിയര്‍ക്കാനോ വ്യായാമം ചെയ്യനോ ആരും ശ്രമിക്കാറില്ല), വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദം തുടങ്ങിയവ തന്നെയാണ് ഇതിനും കാരണം.
വൃക്കകളെയും കണ്ണുകളെയും ബാധിക്കുന്ന രോഗങ്ങളും ന്യൂറോപതി, ഉണങ്ങാന്‍ താമസമുള്ള മുറിവുകള്‍ തുടങ്ങിയവയും ഇതിന്‍റെ ഉപദ്രവ വ്യാധികളാണ്. രാവിലെതോറുമുള്ള 2-3 കിലോമീറ്റര്‍ നടപ്പിലൂടെയും യോഗയിലൂടെും പ്രമേഹത്തെ മുന്‍കൂട്ടി നിയന്ത്രിക്കാനാവും. നെല്ലിക്ക, മഞ്ഞള്‍ എന്നിവയുടെ ഉപയോഗം പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. നിശാകതകാദി, അമൃതമേഹാരി ചൂര്‍ണം, ചന്ദ്രപ്രഭ തുടങ്ങിയ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകളാണ്.
കുട്ടികളിലെ മിക്ക രോഗങ്ങളും ജീവിത ശൈലിയുടെ പ്രത്യാഘാതങ്ങളാണ്. വയലിന്‍്റെ പരിതസ്ഥിതി അതില്‍ വിതയ്ക്കുന്ന വിത്തിന്‍റെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതുപൊലെ സ്ത്രീയുടെ ഗര്‍ഭാവസ്ഥയിലെ മാനസിക, ശാരീരിക അസ്വസ്ഥതകള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കുന്നു.
ഗര്‍ഭകാലത്ത് ഓരോ മാസത്തിലും അനുഷ്ഠിക്കേണ്ട ചര്യകള്‍ ആചാര്യന്മാര്‍ മുന്നേ വിധിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം വീട് തന്നെയാണ്. കുട്ടികള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് മാതാപിതാക്കളെയാണ്. ടി വി, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയുടെ അമിതോപയോഗം മുതിര്‍ന്നവര്‍ക്ക് പോലും രോഗങ്ങള്‍ക്കിടയാക്കും. ഇത്തരം അഡിക്ഷന്‍ കുട്ടികള്‍ക്ക് രോഗങ്ങള്‍ മാത്രമല്ല, തിരിച്ചറിവില്ലാത്ത സമയത്ത് തന്നെ അവരെ വഴിതെറ്റിക്കാനും ഇടയാക്കുന്നു. അതുപോലെ കാര്‍ബണേറ്റഡ് ഡ്രിങ്ക്സിനും ലേയ്സ്, ചോക്കലേറ്റ്സ് തുടങ്ങിയവയ്ക്കും അടിമപ്പെടുന്ന കുട്ടിക്ക് ചെറുപ്രായത്തില്‍ ഉണ്ടാവുന്ന ജുവനൈല്‍ ഡയബറ്റിസ് വരാന്‍ സാധ്യതയേറെയാണ്. മാതാപിതാക്കളുടെ തിരക്ക് മൂലം വേണ്ടത്ര ശ്രദ്ധ കിട്ടാതെ കുട്ടികള്‍ വേണ്ടാത്ത സുഹൃദ് ബന്ധങ്ങളിലത്തെിപ്പെടുന്നു. കൂടാതെ പാഠ്യ-പാഠ്യതേര മത്സരങ്ങളിലെ മാനസിക സമ്മര്‍ദ്ദത്തെയും സൃഷ്ടിക്കുന്നു.
പൊണ്ണത്തടി, ഹൃ¤്രദാഗം, ആര്‍ത്രൈറ്റ്സ്, പെണ്‍കുട്ടികളിടെ PCOD ജീവിതശൈലി കൊണ്ട് ഉണ്ടാകുന്നവയാണ്. ഇതൊക്കെ മാറ്റി വയനാശീലം വളര്‍ത്തി ആവശ്യത്തിന് വ്യായാമം ചെയ്യിപ്പിച്ച് ആരോഗ്യമുള്ള ഒരു പുതുതലമുറയെ നമുക്ക് സൃഷ്ടിച്ചുകൂടെ..? ഇവകൂടാതെ ആഹാര, വ്യായാമ രീതികളാലുണ്ടാകുന്ന കൊളസ്¤്രടാള്‍, മസാലയുടെ ഉപയോഗം കൊണ്ടും സമയത്ത് ആഹാരം കഴിക്കാതെയുമുള്ള ഗ്യാസ്ട്രിക്ക് അള്‍സര്‍ പോലുള്ള രോഗങ്ങള്‍, സ്ട്രസ് തുടങ്ങിയവയും നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന രോഗങ്ങള്‍ തന്നെയാണ്.
‘യത്തും ചംക്രമണം നാതിദേഹ പീഡാകരം ഭവേത്
തദായുര്‍ ബലമേധാഗ്നി പ്രദമിന്ദ്രായ ബോധനം’
ഈ തത്വമനുസരിച്ച് ഹിതവും മിതവുമായ നാരുകളടങ്ങിയ ആഹാരം, ആവശ്യത്തിന് വ്യായാമം, സാഹസങ്ങളിലേക്ക് എടുത്തുചാടാതെ ആലോചിച്ച് മാത്രമുള്ള പ്രവര്‍ത്തനം, എല്ലാവരെയും സേവിക്കുക, കോപം ഒഴിവാക്കി ക്ഷമാശീലം വളര്‍ത്തുക തുടങ്ങിയവ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് അഗ്നി, ബലം, ഓജസ്സ് തുടങ്ങിയവ പരിരക്ഷിക്കുക ഇവയൊക്കെ ഭാവാത്മക ആരോഗ്യം (Positive health) നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിനചര്യയും ഋതുചര്യയും യഥോചിതം അനുഷ്ഠിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
ബ്രാഹ്മ മുഹൂര്‍ത്തത്തിലെ എഴുന്നേല്‍പ്പ്, ബെഡ് കോഫി, ചായ ഇവയ്ക്ക് പകരം രാത്രി മുഴുവന്‍ അടച്ചുവെച്ച ജലം സേവിക്കുന്നതുവഴി ഒരു പരിധിവരെ മലബന്ധം തടയാം. രണ്ട് നേരമുള്ള പല്ലുതേയ്പ്പ് (ഫ്ളൂറൈഡ് ചേര്‍ന്ന പേസ്റ്റിന് പകരം നല്ല പേസ്റ്റും ചൂര്‍ണങ്ങളും ഉപയോഗിക്കുക) ദിവസവുമുള്ള എണ്ണതേയ്പ്പ്, വായിലുള്ള ഗണ്ഡുഷം തുടങ്ങിയവ ഏത് തിരക്കുകള്‍ക്കിടയിലും നമുക്ക് ചെയ്യവുന്നതാണ്. ഓരോരോ വ്യക്തിയും ചെയ്യന്ന അധ്വാനം ശരീരത്തിന്‍െറ പ്രവര്‍ത്തനക്ഷമതയെ വര്‍ധിപ്പിച്ച് നിത്യമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.
‘സമദോഷ: സമാഗ്നിശ്ച സമധാതു മലക്രിയ:
പ്രസന്നാത്മേന്ദ്രിയ മന:സ്വസ്ഥ ഇത്യഭിധിയതേ’
ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക, എരിവ്, പുളി, ഉപ്പ് രസങ്ങള്‍ മിതമായി മാത്രം ഉള്‍പ്പെടുത്തുക, കൊഴുപ്പ്, എണ്ണയില്‍ വറുത്തവ ഒഴിവാക്കുക, കൃത്യമായ സമയനിഷ്ടയോടെയുള്ള ഉറക്കം, സദാചാരബോധത്തോടെയുള്ള ജീവിതം ഇവ വഴി ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും. കുട്ടിക്കാലത്ത് രജസ്യാദി ചൂര്‍ണം, അഷ്ടചൂര്‍ണം, സാരസ്വതാരിഷ്ടം തുടങ്ങിയവ പ്രതിരോധ ശക്തിക്കും മധ്യവയസ്സില്‍ ഇന്ദുകാന്തഘഋതം, ത്രിഫലാ ചൂര്‍മം, ച്യവനപ്രാശം, സാരസ്്വതാരിഷ്ടം, ഇളനീര്‍കുഴമ്പ് തുടങ്ങിയവ സേവിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ ഉത്തമമാണ്. മാസത്തിലൊരിക്കലുള്ള വിരേചനം (വയറിളക്കല്‍) ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും അഗ്നിയെ (ദഹനശക്തി) ബലപ്പെടുത്തി വിശപ്പ്, ദാഹം, ഉറക്കം ഇവ മെച്ചപ്പെടുത്താനും മികച്ച മനസികോന്മഷേം ലഭിക്കുന്നതിനും സഹായിക്കും.
രോഗിയുടെ പ്രശ്നത്തില്‍ തുടങ്ങി അതില്‍ തന്നെ അവസാനിക്കുന്ന രോഗനിവാരണത്തെക്കാള്‍ പ്രധാനം ആരോഗ്യകാലത്ത് തന്നെ പ്രതിരോധ മരുന്നുകള്‍ കൊടുത്ത് ചിട്ടയായ ആഹാര, വ്യായാമ മുറകള്‍ വൈദ്യന്‍ നിര്‍ദേശിക്കുകയെന്നതാണ്. രോഗപരിവൃദ്ധിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി ഒഴിവാക്കുക എന്നതാണ് വ്യക്തിയും സമൂഹവും വൈദ്യനും ശ്രദ്ധിക്കേണ്ടത്.
ധര്‍മാര്‍ത്ഥ സുഖസാധകമായ ആയുസ്സിനെ ആഗ്രഹിക്കുന്നവര്‍ ലളിതം, വിനയം, മിതത്വം (simple, humble, modesty) എന്ന ശൈലി ജീവിതത്തില്‍ പകര്‍ത്തി പഥ്യാപഥ്യ ബോധത്തോടെ ആരോഗ്യം പരിപാലിക്കാന്‍ ശ്രമിച്ചാല്‍ സാധിക്കുമെന്ന സാരമാണ് ആയുര്‍വേദശാസ്ത്രം നമുക്ക് തരുന്ന സന്ദശേം.
അതായത് എല്ലാ അര്‍ഥത്തിലും പ്രതിരോധമാണ് ചികിത്സയേക്കാള്‍ എന്ന സാമാന്യ തത്വം.
Mi Lifestyle Marketing Global Francis Freddy Simethy 099951 52245 Christiano Edric Simethy Dr Anil Balachandran The Kingmaker

WELLNESS PRODUCTS AVAILABLE 099951 52245 Mi Lifestyle Marketing Global
20/01/2024

WELLNESS PRODUCTS AVAILABLE 099951 52245 Mi Lifestyle Marketing Global

WELLHART - ELEMENTS WELLNESS 9995152245099951 52245 Mi Lifestyle Marketing Global Francis Freddy Simethy
18/01/2024

WELLHART - ELEMENTS WELLNESS 9995152245
099951 52245 Mi Lifestyle Marketing Global Francis Freddy Simethy

CENTRAL GOVT AYUSH PREMIUM CERTIFIED HEALTH CARE PRODUCTS AVAILABLEELEMENTS WELLNESS - ON & ONFOR PRODUCTS099951 52245
30/11/2023

CENTRAL GOVT AYUSH PREMIUM CERTIFIED HEALTH CARE PRODUCTS AVAILABLE
ELEMENTS WELLNESS - ON & ON
FOR PRODUCTS
099951 52245

20/11/2023

Address

Chalakudi
680309

Alerts

Be the first to know and let us send you an email when ജീവിതശൈലി രോഗങ്ങളും ആയുർവേദ പ്രതിവിധിയും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ജീവിതശൈലി രോഗങ്ങളും ആയുർവേദ പ്രതിവിധിയും:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram