
21/01/2025
മരുന്നുകളുടെ അമിത ഉപയോഗം (Polypharmacy)
പ്രായം ഉള്ളവരിൽ കണ്ടു വരുന്ന ഒരു പ്രശ്നം ആണ് മരുന്നുകളുടെ അമിതമായ ഉപയോഗം. പല അസുഖങ്ങൾക്ക് ചികിത്സ ചെയ്യുമ്പോൾ വന്നുകൂടാവുന്ന ഒരു പ്രശ്നം ആണ് ഇത്
എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?
> പലവിധ മരുന്നുകൾ കാരണം ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ.
> അമിതമായ അളവിൽ മരുന്ന് ചെല്ലുന്നതുകൊണ്ട് ഉണ്ടാവുന്ന ദൂഷ്യ ഫലങ്ങൾ
> ഏതെല്ലാം മരുന്ന് എപ്പോൾ കഴിക്കണം എന്ന് രോഗിക്ക് ഉണ്ടായേക്കാവുന്ന ആശയകുഴപ്പം
> സാമ്പത്തിക നഷ്ടം
എങ്ങനെ തടയാം?
> ഓരോ മരുന്നും എന്തിനാണെന്ന് ഉപയോഗിക്കുന്നതെന്ന് ഡോക്ടറോട് ചോദിച്ചു മനസിലാക്കുക
> എടുത്തുകൊണ്ടിരിക്കുന്ന എല്ലാ മരുന്നുകളും ഒരു ചീട്ടിൽ ആക്കി തരാൻ പ്രാഥമിക പരിശോധന നടത്തുന്ന ഡോക്ടറോട് അഭ്യർത്ഥിക്കുക
> ഏതെങ്കിലും മരുന്നുകളുടെ ഉപയോഗത്തെപ്പറ്റിയോ പാർശ്വബലത്തെപ്പറ്റിയോ സംശയം ഉണ്ടെങ്കിൽ ഡോക്ടറോട് ചോദിക്കുക