Jijo Jacob Thattackattu

Jijo Jacob Thattackattu ♥️

പ്രഭുദേവ നായകൻ ആയി വരുന്ന ചിത്രം Petta Rap ലെ Athirattum Dum Dum ( Happy Wedding ) Song പുറത്തിറങ്ങി.https://youtu.be/P2...
05/07/2024

പ്രഭുദേവ നായകൻ ആയി വരുന്ന ചിത്രം Petta Rap ലെ Athirattum Dum Dum ( Happy Wedding ) Song പുറത്തിറങ്ങി.

https://youtu.be/P2tGChBUhm4

മൂവി റിവ്യു - 2 നടന്ന സംഭവം (മലയാളം)കാലമേറെ മാറിയിട്ടും മാറാൻ സ്വയം സമ്മതിക്കാൻ തീരെ മനസ്സില്ലാത്ത മലയാളിയുടെ ചിന്തകളെ വ...
05/07/2024

മൂവി റിവ്യു - 2
നടന്ന സംഭവം (മലയാളം)
കാലമേറെ മാറിയിട്ടും മാറാൻ സ്വയം സമ്മതിക്കാൻ തീരെ മനസ്സില്ലാത്ത മലയാളിയുടെ ചിന്തകളെ വരച്ചു കാട്ടിത്തന്ന ഒരു ചിത്രം. പറഞ്ഞു വരുന്നത് അനൂപ് കണ്ണൻ സ്റ്റോറീസിൻറെ ബാനിൽ അനൂപ് കണ്ണനും രേണു എ യും ചേർന്ന് നിർമ്മിച്ച നടന്ന സംഭവം എന്ന ചിത്രത്തെ ക്കുറിച്ചാണ് . ഉണ്ണി എന്ന മറൈൻ എൻജിനിയറും കുടുംബവും ഒരു ഹൗസിംഗ് സൊസൈറ്റിയിൽ വാടകയ്ക്ക് താമസിക്കാൻ എത്തുന്നതും തുടർന്ന് അയൽക്കാരൻ അജിത്തുമായി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഉണ്ണിയായി ബിജു മേനോനും അജിത്തായി സുരാജ് വെഞ്ഞാറമൂടും വേഷമിടുന്നു. അജിത്തും ഉണ്ണിയും കേരളീയ സമൂഹത്തിൻറെ രണ്ട് വ്യത്യസ്ത മുഖങ്ങളാണ്. സീരിയസായ വിഷയവും ചില്ലറ കോമഡികളും ഒരേ നുകത്തിൽ കെട്ടി ക്കൊണ്ട് പോകുവാൻ സംവിധായകന് കഴിഞ്ഞു. തൻറെ ചുറ്റും എന്ത് കണ്ടാലും അത് മൊബൈലിൽ പകർത്തുന്ന മലയാളിയുടെ വൈകൃത സ്വഭാവത്തിൻറെ പ്രതിച്ഛായയാണ് ലിങ്കൺ എന്ന കഥാപാത്രം . ലിങ്കണായി സുധി കോപ്പ മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ച്ചത്.

തിരക്കഥ ആവറേജ് ആയിരുന്നു, ബിജു മേനോനെ പോലെയുള്ള ഒരു നടനെ കൂടുതൽ ഉപയോഗിക്കാമായിരുന്നു എന്നൊരു പോരായ്മ തോന്നി.

സംവിധാനം: വിഷ്ണു നാരായണൻ, തിരക്കഥ:രാജേഷ് ഗോപിനാഥൻ ,ഛായാഗ്രഹണം :മനേഷ് മാധവൻ ,അങ്കിത് മേനോനാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ നമ്മൾ കൃത്യമായി വീക്ഷിക്കമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം..One time Watchable മൂവി .
✍️ജിജോ ജേക്കബ് തട്ടയ്ക്കാട്ട്.

മൂവി റിവ്യു - 1 - മഹാരാജാ(തമിഴ്) 2024.അസ്വസ്ഥമാക്കുന്ന ചിത്രം പ്രത്യേകിച്ചും പെൺമക്കൾ ഉള്ള അച്ഛൻമാരെ. കുറച്ച് നേരം മനസ്സ...
24/06/2024

മൂവി റിവ്യു - 1 - മഹാരാജാ(തമിഴ്) 2024.
അസ്വസ്ഥമാക്കുന്ന ചിത്രം പ്രത്യേകിച്ചും പെൺമക്കൾ ഉള്ള അച്ഛൻമാരെ. കുറച്ച് നേരം മനസ്സ് കല്ലാക്കി വച്ചിട്ട് വേണം ചിത്രം കാണാൻ. നിഥിലൻ സ്വാമിനാഥൻ സംവിധാനം നിർവ്വഹിച്ച് വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന മഹാരാജാ എന്ന ചിത്രത്തെക്കുറിച്ചാണ് പറയുന്നത്.വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. വിജയ് സേതുപതി എന്ന നടന വിസ്മയത്തിന്റെ വേഷ പകർച്ചയുടെ പല രൂപഭാവങ്ങളും നിഴലിച്ചു നിൽക്കുന്ന ചിത്രം. നിലവാരം പുലർത്തിയതും ശക്തമായതുമായ തിരക്കഥ യാണ് ഈ ചിത്രത്തിൻറെ പ്രത്യേകത. ഡയലോഗുകളിലെ മിതത്വം ശ്രദ്ദേയം. ക്ലൈമാക്സിൽ ഒരു ചെറിയ ട്വിസ്റ്റ് ഒളിപ്പിച്ചു വയ്ച്ചിട്ടുണ്ട്. മഹാരാജാ എന്ന സലൂൺ കട നടത്തുന്ന സാധാരണക്കാരനായ മനുഷ്യൻറെ വീട്ടിൽ ഉണ്ടായ ഒരു സംഭവമാണ് സിനിമയുടെ ത്രെഡ്. തുടർന്ന് അയാൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് കഥ. ഒരു അച്ഛൻറെയും മകളുടേയും ആത്മബന്ധം വിളിച്ചോതുന്ന കഥ. നായകന് ചേർന്ന പെർഫോമൻസുമായി അനുരാഗ് കാശ്യപ് വില്ലൻ വേഷത്തിൽ നിറഞ്ഞാടുന്നു. രണ്ടാം പകുതിയിൽ പല ട്വിസ്റ്റുകളും വരുന്നുണ്ട്. ആദ്യ പകുതിയിൽ കാണുന്ന സീനുകൾ എവിടെയാകും കണക്ട് ചെയ്യപ്പെടുക എന്ന ജിജ്ഞാസയോടെ യാണ് പ്രേക്ഷകർ രണ്ടാം പകുതിയിൽ ചിത്രം കാണുന്നത് . നിസഹായനായ ഒരു അച്ഛൻറെ വിവിധ ഭാവങ്ങളിലുള്ള വേഷപകർച്ച വിജയ് സേതുപതി വെടിപ്പായി അവതരിപ്പിച്ചു.ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണം കൃത്യതയോടെ അവതരിപ്പിച്ചു.
മംമ്താ മോഹൻ ദാസ് ,സാച്ചനാ നമിദാസ്,അഭിരാമി,സിംഗംപുലി എന്നിവരും മികച്ച അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്. ഫിലോമിൻ രാജിൻറെ മികച്ച നിലവാരത്തിലുള്ള എഡിറ്റിംഗും ചിത്രത്തിൻറെ മേൻമയാണ്.തീർച്ചയായും കാണേണ്ട ചിത്രം.
നന്ദി
✍️ജിജോ ജേക്കബ് തട്ടയ്ക്കാട്ട്

Self care is not selfish. You cannot serve an empty vessel.Lose weight now, Ask Me How.
31/07/2023

Self care is not selfish. You cannot serve an empty vessel.
Lose weight now, Ask Me How.

Carbohydrates are a primary source of energy and nutrition for your body. Don’t exclude them from your daily intake; ins...
24/07/2023

Carbohydrates are a primary source of energy and nutrition for your body. Don’t exclude them from your daily intake; instead, balance your diet with 300 g of healthy carbs in each meal.

What Your Body Needs
12/07/2023

What Your Body Needs

I have reached 600 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
31/03/2023

I have reached 600 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

ഡോ. ശാന്താ ജോസഫ് :പേരിൽ ശാന്ത, ജീവിതത്തിൽ ശാന്തത.കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയുംസൗമ്യ സാന്നിധ്യവും അധികാര രാഷ്ട്രീയത്...
18/01/2023

ഡോ. ശാന്താ ജോസഫ് :

പേരിൽ ശാന്ത, ജീവിതത്തിൽ ശാന്തത.

കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും
സൗമ്യ സാന്നിധ്യവും അധികാര രാഷ്ട്രീയത്തി
ലെ സംശുദ്ധിയുടെ നേർസാക്ഷ്യവുമായി ജനമന
സ്സുകളിൽ നിറഞ്ഞു നില്ക്കുന്ന ശ്രീ പി.ജെ.
ജോസഫിന്റെ പ്രേയസി എന്ന നിലയിലാണ്
ഡോ. ശാന്താ ജോസഫ് പൊതു സമൂഹത്തിൽ
അറിയപ്പെട്ടതും ജനങ്ങളുടെ സ്നേഹാദരവുക
ളാർജ്ജിച്ചതും. കൊച്ചിയിലെ പ്രശസ്തമായ
മേനാച്ചേരി കുടുംബത്തിലെ അംഗമായിരുന്ന
ഡോ. ശാന്ത തൊടുപുഴയിൽ പുറപ്പുഴയിലെ
പാലത്തിനാൽ തറവാട്ടിലെ ഏക പുത്രനായി
രുന്ന " ഔസേപ്പച്ചന്റെ " പ്രിയ വധുവായതിന്റെ
പിന്നാമ്പുറത്ത് വിധി നിയോഗവും അതിനകമ്പ
ടിയായി പാട്ടും സംഗീതവും പ്രേമവും എല്ലാം ഉൾ
ച്ചേർന്നിരുന്നുവെന്നത് അന്നും ഇന്നും ലോകമറി യുന്ന പരസ്യമായ ഒരു രഹസ്യവുമാണ്. അവരെ
തമ്മിൽ കൈപിടിപ്പിച്ചത് ദൈവകരങ്ങളായിരു
ന്നില്ലെങ്കിൽ മെഡിക്കൽ ബിരുദധാരിയായിരുന്ന
ഡോ. ശാന്തയ്ക്ക് സർക്കാർ സർവ്വീസിലെ ആദ്യ
നിയമനം കൃത്യമായി പുറപ്പുഴ ഗ്രാമപ്പഞ്ചായത്തി
ലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാകുവാനും
അവിടുത്തെ അന്നത്തെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി.ജെ. യുടെ പ്രിയ പിതാവ്
പാലത്തിനാൽ കുഞ്ഞേട്ടനാകാനും പുറപ്പുഴ യിൽ അന്നു മഠം വകയായോ അല്ലാതെയോ
വനിതാ ഹോസ്റ്റലുകൾ ഒന്നുമില്ലാതിരിക്കെ
പുതിയ സർക്കാർ ഡോക്ടറായ പെൺകുട്ടിയെ പഞ്ചായത്ത് പ്രസിഡന്റ് തന്റെയും ഭാര്യയു ടെയും സംരക്ഷണയിൽ സ്വന്തം തറവാട്ട് വീട്ടിൽ തന്നെ താമസിപ്പിക്കാമെന്നു നിശ്ചയിക്കുകയും ചെയ്തതിനു പിന്നിലും ഒരു " വിധി വിളയാട്ടം"
കാണുന്നവരുണ്ട്. ഔസേപ്പച്ചൻ അന്നു തേവര
കോളജിൽ ഇക്കണോമിക്സ് പി.ജി. വിദ്യാർത്ഥി
യാണ്. ഒന്നാം തരം പാട്ടുകാരൻ . അവധിക്കാല
ത്തു് വീട്ടിൽ വരുമ്പോൾ നാട്ടിലെ സമപ്രായക്കാ
രായ കളിത്തോഴരുമൊത്തു നാട്ടിൽ സാമൂഹി
കസേവനവും. ഒരു രാഷ്ട്രീയവുമില്ല. പൈതൃക
മായി കിട്ടിയ " കൃഷി കമ്പം " അന്നുമുണ്ടായിരു
ന്നത്രേ!

അമ്മ വീട് പാലായിലെ പ്രശസ്തമായ കുടുംബങ്ങളിലൊന്നായിരുന്ന വാഴയിൽ തറവാട്. ധാരാളം കൃഷി ഭൂമി അവർക്കുമുണ്ടാ
യിരുന്നു. മാതൃ സഹോദരനായിരുന്ന ഡൊമി നിക് വാഴയിൽ (വാഴയിൽ കുഞ്ഞച്ചൻ) സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണത്തിൽ എന്റെ പിതാവു ആർ.വി. തോമസിന്റെ യുവനിര ശിഷ്യരുടെ മുൻപന്തിയിൽ പി.ടി. ചാക്കോ, ചെറിയാൻ കാപ്പൻ , കെ.എം. ചാണ്ടി, ഡൊമിനിക് ജോസഫ് കുരുവിനാക്കുന്നേൽ
(കോളഭാഗത്ത് തൊമ്മിക്കുഞ്ഞ് )തുടങ്ങി യവർക്കൊപ്പം നിന്നിരുന്നുവെന്നതും ഒരു
പക്ഷേ പിൽക്കാലത്ത് പി.ജെ. യുടെ രാഷ്ട്രീയ പ്രവേശനത്തിനു പ്രചോദനമായിരുന്നിരിക്കണം. പി.ജെ. യുടെ ഗാന്ധിഭക്തിക്കു ഉറവിടമന്വേഷിച്ച് വേറേ എവിടെയും പോകേണ്ടതില്ലെന്നു സാരം.
അത് മാതൃ വഴി തന്നെ വന്നതാവണം !

ഡോ. ശാന്തയുടെ " പാലത്തിനാൽ " കാലം
സന്തോഷപ്രദമാക്കിയത് പി.ജെ. യുടെ സഹോ
ദരിമാരായിരുന്നു. അവർക്കു ശാന്ത എല്ലാ അർത്ഥത്തിലും കളിക്കുട്ടുകാരുമായി.
ഡോക്ടറും പി.ജെ. യുമായുണ്ടായ " ഹൃദയ
മൈത്രി " ക്കു കവചവും കാവലുമായി നിന്നതും
സഹോദരിമാരായിരുന്നു. ചെറിയ പ്രകമ്പനങ്ങ
ളും പ്രതിബന്ധങ്ങളുമൊക്കെ മറികടന്ന് ഒടുവിൽ പ്രേമം തന്നെ ജയിച്ചു കയറി. ശാന്ത
നേരത്തേ തന്നെ വലതു കാൽ വച്ചാവണം
പാലത്തിനാൽ തറവാട്ടിൽ ആദ്യം കയറിയതും !

ഡോ. ശാന്തയേയും പി.ജെ. യേയും പോലെ ഇത്ര പാരസ്പര്യത്തിൽ ജീവിച്ച ദമ്പതികൾ
ചുരുക്കമാവും. കൃഷിയിൽ മാത്രമല്ല, രാഷ്ട്രീ
യത്തിലും ശാന്തയുടെ നിശിതമായ നിരീക്ഷ
ണങ്ങളും ഉപദേശങ്ങളും മുന്നറിയിപ്പുകളും
പി.ജെ. യ്ക്കു സഹായമായിട്ടുണ്ടെന്നുള്ളതിൽ
സംശയമൊന്നുമില്ല. ആളുകളെ അളന്നു തൂക്കു
ന്നതിൽ ഡോക്ടർക്കു അപാരമായ ഒരു സിദ്ധി
തന്നെയാണുണ്ടായിരുന്നത്. അതു ഒട്ടേറെ
സന്ദർഭങ്ങളിൽ പി.ജെ. യ്ക്കു തുണയാവുക
യും ചെയ്തു. ഒന്നാം തരം ആതിഥേയയുമായി
രുന്നു ഡോ. ശാന്ത . പി.ജെ. യുടെയും ഡോക്ടറു
ടെയുമൊപ്പം ഒരിക്കലെങ്കിലും ഭക്ഷണം കഴിക്കാ
ത്തവർ അവരുടെ സൗഹൃദ വലയത്തിൽ ഉണ്ടാ
വാനിടയില്ല. പി.ജെ. യുടെ രുചി താല്‌പ്പര്യങ്ങറി
ഞ്ഞു ഭക്ഷണം പാകം ചെയ്തിരുന്ന ശാന്ത
ഒന്നാം തരം പാചക വിദഗ്ദ്ധയുമായിരുന്നു.

അപ്രതീക്ഷിത അതിഥിയായി വന്ന രോഗം
ഡോക്ടർക്കു മാത്രമല്ല പി.ജെ. യ്ക്കും വലിയ
ആഘാതമായി. ഡോ. ശാന്തയുടെ ധൈര്യവും
മനോബലവും കൊണ്ടു മാത്രമാണ് ഇത്ര കാലം
മുന്നോട്ടു പോയത്. ഇതിനിടയിൽത്തന്നെ ഇളയ
മകൻ ജോയുടെ വിയോഗവും അവർക്കു
മുറിവും വേദനയുമായി. പി.ജെ. യുടെയും
ഡോ. ശാന്തയുടെയും അചഞ്ചലമായ ദൈവ
വിശ്വാസവും ദൈവാശ്രയ ബോധവുo ആരേയും
അത്ഭുതപ്പെടുത്തിയിരുന്നു. രാഷ്ട്രീയത്തിൽ
അനവധി ജയപരാജയങ്ങളും ജീവിതത്തിൽ ഒട്ടേറെ അപ്രതീക്ഷിത പ്രതിസന്ധികളും ഉണ്ടായ
സന്ദർഭങ്ങളിലൊക്കെ അവരിരുവരും സാക്ഷ്യ
പ്പെടുത്തിയ അനുപമമായ വിശ്വാസദാർഢ്യവും
എടുത്തു പറയേണ്ടതുണ്ട്. ഡോക്ടർ സ്വന്തം
പേരിനെ സാർത്ഥകമാക്കിയത് ജീവിതത്തിന്റെ
ഉയർച്ച താഴ്ച്ചകളിൽ അവർ നിലനിർത്തിയ
ശാന്തതയിലൂടെയായിരുന്നുവെന്നതിൽ രണ്ടു
പക്ഷമുണ്ടാവാനിടയില്ല. സ്നേഹവും സൗമ്യത
യുമായിരുന്നു ഡോ. ശാന്തയുടെ മുഖമുദ്ര.
എല്ലാം തിരിച്ചറിഞ്ഞു തികച്ചും ശാന്തമായിത്ത ന്നെയാണ് അവർ പ്രാർത്ഥനാ മധ്യേ ലോകത്തേ യും കാലത്തേയും കടന്നുപോയത്. നാമെല്ലാം
ഇപ്പോൾ നമ്മുടെ ഹൃദയത്തോടു ചേർത്തു പിടി
ക്കുന്നത് ശ്രീ പി.ജെ.ജോസഫിനെയാണ്. പത്നീ വിയോഗത്തിൽ ഇന്ന് സ്വന്തം "പറുദീസ " നഷ്ട പ്പെട്ടത് കേരളരാഷ്ട്രീയത്തിലെ ഏറ്റവും സത്യ സന്ധനെന്ന് അദ്ദേഹത്തിന്റെ എതിർപക്ഷ രാഷ്ട്രീയത്തിലുള്ളവർ പോലും മനസ്സിൽ സമ്മതിക്കുന്ന പി.ജെ എന്ന ജനപ്രിയനായ നേതാവിനാണല്ലോ.

പ്രിയപ്പെട്ട പി.ജെ. യ്ക്ക് നമസ്ക്കാരം.
ഡോ. ശാന്തയ്ക്കു പ്രണാമം.

ഡോ. സിറിയക് തോമസ്.

16/12/2022

ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.

അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.

എന്തായാലും ഇന്നലെ അയാൾ തന്റെ അറുപത്തിരണ്ടാം വയസ്സിൽ പ്രവാസിയായി മരണപ്പെട്ടു.

പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു.
അപ്പോള്‍ അവർ പറഞ്ഞു
മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു... ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം...
എന്റെ കടമ എനിക്ക് നിർവ്വഹിച്ചേ മതിയാവൂ.... അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോൺ വിളികൾ...

മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു.

ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു.

ദൈവം തന്റെ സൃഷ്ടികളിൽ കരുണയുള്ളവനാണ്. അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല.

മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ...
നമുക്കും ഒരു ശരീരമുണ്ട്... നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ... നമുക്ക് പ്രാർത്ഥിക്കാം...

അഷ്റഫ് താമരശ്ശേരി

Address

Chittumala East Kallada

Telephone

+919446363915

Website

Alerts

Be the first to know and let us send you an email when Jijo Jacob Thattackattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jijo Jacob Thattackattu:

Share