14/06/2023
നിങ്ങൾക്കറിയുമോ?? സാധാരണ ചിന്താഗതിക്കാർ ഇതൊന്നും ശ്രദ്ധിക്കില്ല..
★ 2009ൽ ഫ്ലിപ്കാർട്ട് എന്ന കമ്പനിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ച ആശിഷ് ഗുപ്ത എന്ന ഇൻവെസ്റ്റർക്ക് 2018ൽ 120 കോടി രൂപ തിരിച്ചുകിട്ടി. ഇതേ കാലയളവിൽ Mu Sigma എന്ന ഡാറ്റ അനലിറ്റിക്‌സ് കമ്പനിയിലെ സമാനമായ നിക്ഷേപത്തിലൂടെ അദ്ദേഹത്തിന് 336 കോടി രൂപയും കിട്ടി.
★ 2020 ജൂലൈ മാസത്തിൽ ഫാഷൻ ബ്രാൻഡായ Nykaa യിൽ 4.95 കോടി രൂപ നിക്ഷേപിച്ച ബോളിവുഡ് താരം ആലിയ ഭട്ടിന് 2021 നവംബറിൽ 54 കോടി രൂപ തിരികെ കിട്ടി.
★ ആലിയ ഭട്ടിനൊപ്പം ഇതേ കാലയളവിൽ Nykaa യുടെ കോസ്മെറ്റിക് ബ്രാൻഡായ Kay beauty യിൽ 2.04 കോടി രൂപ നിക്ഷേപിച്ച മറ്റൊരു ബോളിവുഡ് താരമായ കത്രീന കൈഫിന് 2021 നവംബറിൽ 22 കോടി രൂപ ലഭിച്ചു.
★ Justdial ൽ നടത്തിയ 6.27 ലക്ഷം രൂപ കേവലം 4 മാസം കൊണ്ട് 6.45 കോടി രൂപയായി വളർന്ന അത്ഭുതകഥയാണ് 'ബിഗ് ബി' സാക്ഷാൽ അമിതാഭ് ബച്ചന് പറയാനുള്ളത്.
★ 1980 കളിൽ Wipro യിൽ വെറും പതിനായിരം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത്തെ അതിന്റെ മൂല്യം 1200 കോടി രൂപയ്ക്ക് മുകളിലായിരുന്നേനെ.
ഈ പറഞ്ഞതൊന്നും സ്വപ്നങ്ങളോ, കെട്ടുകഥകളോ അല്ല. മറിച്ച് തങ്ങളുടെ സമ്പാദ്യം വളരെ ബുദ്ധിപരമായി നിക്ഷേപിച് അവയെ പല മടങ്ങുകളായി വർധിപ്പിച്ച ധീരവ്യക്തിത്വങ്ങളുടെ അനുഭവങ്ങളാണ്.
സാധാരണയായി നമ്മുടെ സമ്പാദ്യങ്ങൾ ബാങ്കുകളിലോ, സ്വർണ്ണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിലോ നിക്ഷേപിക്കുകയാണ് പതിവ്. ബാങ്കുകൾ വളരെ തുച്ഛമായ പലിശയാണ് നൽകുന്നത് എന്നതുകൊണ്ടുതന്നെ നിക്ഷേപിച്ച തുക ഇരട്ടിയാകാൻ പോലും ഏകദേശം 12 മുതൽ 20 വർഷം വരെ എടുക്കാറുണ്ട്. സ്വർണ്ണം, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും സമാനരീതിയിൽ കുറഞ്ഞത് 10 വർഷമെങ്കിലും എടുക്കും ഇരട്ടിയാകാൻ.
മറ്റൊരു മാർഗ്ഗം നമ്മുടെ സമ്പാദ്യം ഉപയോഗിച്ച് എന്തെങ്കിലും ബിസിനസ് ചെയ്യുക എന്നതാണ്. സ്വന്തമായി തുടങ്ങുന്ന ഇത്തരം ബിസിനസ്സ് സംരംഭങ്ങളിൽ പണം മുടക്കുന്ന ആളിന്റെ പൂർണ്ണമായ സാന്നിധ്യവും, ശ്രദ്ധയും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമായതുകൊണ്ടുതന്നെ സ്വന്തം ജീവിതം കൂടി ഇത്തരം സംരംഭങ്ങൾ വിജയിപ്പിക്കാനായി നിക്ഷേപിക്കേണ്ടി വരുന്നു. എന്നാൽ ഇങ്ങനെ സ്വന്തം സമയവും, സന്തോഷങ്ങളും, സ്വജീവിതം തന്നെയും നിക്ഷേപിച്ചു നടത്തുന്ന ഒട്ടുമിക്ക ബിസിനസ്സ് സംരംഭങ്ങളിലും അതനുസരിച്ചുള്ള ലാഭം കിട്ടാറില്ല എന്നത് വസ്തുതയാണ്.
ഇവിടെയാണ് സമർത്ഥരും, ധീരരുമായ ചിലർ ബുദ്ധിപരമായ തീരുമാനങ്ങളെടുത്തുകൊണ്ട് തങ്ങളുടെ സമ്പത്ത് പല മടങ്ങ് വർധിപ്പിക്കുന്നത്. വ്യത്യസ്‌തവും, വളരെ പെട്ടെന്ന് വിജയം നേടാവുന്നതുമായ നവീന ബിസിനസ് ആശയങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുകവഴി ഇത്തരം സംരംഭങ്ങളുടെ സ്വപ്നസമാനമായ വളർച്ചയ്ക്കൊപ്പം തങ്ങളുടെ സമ്പത്തും വളർത്തുകയും, ജീവിതം ആസ്വദിക്കുകയും ചെയ്യുന്നവരാണിക്കൂട്ടർ.
സാങ്കേതികവിദ്യയുടെ വിവിധ സാധ്യതകൾ ഉപയോഗിച്ചുകൊണ്ടുള്ള നവീന ബിസിനസ് ആശയങ്ങളായ സ്റ്റാർട്ടപ്പുകൾ ലോകം മുഴുവൻ ഒരു വിപണിയായിക്കണ്ടുകൊണ്ട് വളരെ വേഗം മികച്ച വിജയങ്ങൾ നേടിയെടുക്കുകയാണ്. തുടക്കത്തിൽ ഇത്തരം ബിസിനസ്സുകളിലേക്ക് നടത്തുന്ന ചെറിയ നിക്ഷേപങ്ങൾ ( Early stage investments )ആ ബിസിനസുകളുടെ ഭാവി സാധ്യതകളുടെയും, കസ്റ്റമർ ബേസിന്റെയും, വിപണിയിൽ സൃഷ്ടിക്കുന്ന വിപ്ലവകരമായ ചലനങ്ങളെയും ഒക്കെ അടിസ്ഥാനമാക്കി നിർണ്ണയിക്കപ്പെടുന്ന വാല്യവേഷന്റെ അടിസ്ഥാനത്തിൽ പലമടങ്ങ് വളർന്നു വലുതാകുകയും, സ്വപ്നസമാനമായ സാമ്പത്തികനേട്ടം കൈവരിക്കാനും കഴിയുന്നു.
ഈ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടാണ് നമ്മൾ മുകളിൽ വായിച്ചവരടക്കമുള്ള സിനിമാതാരങ്ങളും, കായികതാരങ്ങളുമൊക്കെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപിക്കുകയും, വളരെ ചുരുങ്ങിയ കാലയളവിൽ സ്വപ്നസമാന സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നത്.സെലിബ്രിറ്റികൾ മാത്രമല്ല, ഈ മേഖലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ നിരവധിപേരാണ് സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപം നടത്തി സാമ്പത്തികവിജയം നേടുന്നത്.
നിങ്ങൾക്കും ഇത്തരത്തിൽ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചുകൊണ്ടോ, സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ ഭാഗമായോ സാമ്പത്തികഉന്നമനം നേടണമെന്ന ആഗ്രഹമുണ്ടോ??
അതിനൂതനവും, അതുല്യവും, അനന്തസാധ്യതകളുള്ളതുമായ ഒരു സ്റ്റാർട്ടപ്പ് സംരംഭമാണ് 'പാലന ന്യൂറോസിങ്ക് '. ഇന്ത്യയിലെ ഏക Mind-Tech സ്റ്റാർട്ടപ്പ് ആയ ' പാലന ന്യൂറോസിങ്ക് ' വ്യക്തികളുടെ വൈകാരികക്ഷേമവും, സന്തോഷവും മെച്ചപ്പെടുത്താൻ സഹായിക്കുകയും സമഗ്രമായ മാറ്റം സംജാതമാക്കുന്ന ഒരു ഹ്യൂമൻ എഫിഷ്യൻസി എൻഹാൻസ്മെന്റ് പ്രൊജക്ട് കൂടിയാണ് പാലന ന്യൂറോസിങ്ക്. അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യയിൽ 1 മില്ല്യൺ ഫാമിലിയിലേയ്ക്ക് മാനസീകാരോഗ്യം എത്തിയ്ക്കു ക എന്ന മഹത്തായ ലക്ഷ്യത്തിലാണ് പാലനയുടെ അണിയറ പ്രവർത്തകർ.
മാനസികോല്ലാസമേഖലയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അടുത്ത മൂന്ന് വർഷകാലയളവിൽ ഒരു 'യൂണികോണ്' സ്റ്റാർട്ടപ്പ് ആയിതീരുക എന്ന ലക്ഷ്യത്തോടെ കുതിക്കുന്ന ഈ സംരംഭത്തിൽ നിക്ഷേപിച്ചുകൊണ്ടോ, ഇതിന്റെ ഫ്രാഞ്ചൈസി ആയിക്കൊണ്ടോ സാമ്പത്തികവും, മാനസികവുമായ ഉന്നമനം നേടാൻ ആഗ്രഹിക്കുന്നെങ്കിൽ താങ്കളുമായി നേരിട്ട് കണ്ട് അവസരങ്ങൾ പരിചയപ്പെടുത്താൻ ഞാൻ തയാറാണ്... Contact. 9846815222