Ojus Ayurveda

Ojus Ayurveda I am Dr Susmitha MD ( Kayachikitsa)
Ojus Ayurveda is created with a purpose of sharing my experience

It's important to note that lentils, like any high-fiber food, can cause gas in some people, but there are ways to reduc...
11/04/2023

It's important to note that lentils, like any high-fiber food, can cause gas in some people, but there are ways to reduce gas production. One way is to soak the lentils overnight before cooking, which can help to break down some of the complex carbohydrates and make them easier to digest. Another way is to cook them with digestive spices like cumin, coriander, and fennel, which can help to reduce gas and bloating.

Abhyanga (applying oil to the body). Do this daily to:Calm the nervous systemKeep the skin softInduce sound sleep when d...
06/03/2022

Abhyanga (applying oil to the body). Do this daily to:
Calm the nervous system
Keep the skin soft
Induce sound sleep when done before bedtime. Vata use warm sesame or almond oil Pitta use warm sunflower or coconut oil Kapha use warm sesame oil.

During and after the pandemic we're experiencing a sudden spike in anxiety, depression and emotional fatigue. We are all...
22/09/2021

During and after the pandemic we're experiencing a sudden spike in anxiety, depression and emotional fatigue. We are all in it, together. The whole world- we know how it feels because we feel it too. Here's when Ayurveda comes to your rescue!

☘️In Ayurveda, the tongue is one of the most potent assessment tools, next to the pulse. The tongue is more straight for...
14/09/2021

☘️In Ayurveda, the tongue is one of the most potent assessment tools, next to the pulse. The tongue is more straight forward than the pulse, as the pulse tends to have several interpretations depending on the vaidya (doctor).

👅The tongue is important when deciphering the state of a person's Agni (digestive fire). Not only can the tongue reveal to us different issues with in the physiology of the body, but it also shares the emotional and mental aspects of a person.

👩‍⚕️Ayurveda is the oldest medical system of the world and has used tongue assessment as a time tested tool in diagnostics for thousands of years. Just upon looking at ones tongue we can determine the persons vikriti (constitutional imbalance) and sometimes with experienced doctors they can infer your prakriti (birth constitution). The togue can show early signs of disease even when the body isn't yet showing symptoms.


MANAGEMENT OF HIGH CHOLESTEROL WITH AYURVEDIC MEDICINE_______________________________________________🤥Do you have a sede...
23/02/2021

MANAGEMENT OF HIGH CHOLESTEROL WITH AYURVEDIC MEDICINE
_______________________________________________

🤥Do you have a sedentary life style? Are you suffering from obesity? Do you have any cardiovascular disorders? Do you have family history of high cholesterol?

🌿Then definitely you have to go for screening for high cholesterol. Due to the modern life style and nature of job many of younger generation suffer from high cholesterol. High cholesterol itself becomes the risk factor for many ailments. So to prevent the associated complications like cardiovascular complications, gall stone, liver disorders etc. we have to manage high cholesterol at the beginning stage itself. This article is about the Ayurvedic management of high cholesterol.

🤔What is meant by high cholesterol?

🌿High cholesterol is also known as Hypercholesterolemia. The presence of high levels of cholesterol in the blood is termed as hypercholesterolemia. An elevated level of cholesterol in the blood is associated with many of the factors including diet, obesity, inherited genetic diseases such as familial hypercholesterolemia occurs as a result of genetic mutations and other diseases such as type 2 diabetes or hypothyroidism.

🌿Cholesterol is generally essential in the body for the synthesis of steroid hormones and bile acids. Cholesterol is transmitted in the blood through HDL (high density lipoprotein), LDL (low density lipoprotein), IDL (intermediate density lipoprotein) and VDL (very low density lipoprotein). All the lipoproteins carry cholesterol. But elevated level of lipoprotein, other than HDL, especially LDL is associated with cardio vascular complications including atherosclerosis and coronary artery disease.

🤔What are the symptoms of high cholesterol?
Hypercholesterolemia is usually asymptomatic. But long standing cases of high cholesterol can lead to atherosclerosis or the hardening of arteries. It will reduce the circumference of the lumen of arteries with atheromatous plaques. As it progresses, smaller plaques will rupture and lead to the formation of blood clots and obstruction to the blood flow. The sudden blockage of the coronary arteries will lead to heart attack. The blockage of the artery supplying the brain will cause stroke.

🤔What are the physical findings of high cholesterol?

🌿Xanthelasma palpibrarum (yellowish patches under the skin around the eyelids), arcus senilis (white or gray ring around the peripheral cornea), xanthomata (deposition of yellowish cholesterol rich material in the tendons) especially of the fingers etc.

🤔What are the causes of high cholesterol?

🌿Obesity, high fat diet, weight gain, and stress will cause the occurrence of high cholesterol in the blood. Several genetic factors also contribute to the same. Family history of hypercholesterolemia is associated with this condition.

🌿In addition to this, several medical conditions including type 2 diabetes mellitus, obesity, alcoholism, hypothyroidism, cushing’s syndrome etc. are associated with the risk for developing hypercholesterolemia.

🤔What is the investigation for high cholesterol?

🌿A complete cholesterol test is called lipid profile. It is usually a blood test taken during fasting. It measures the total amount of cholesterol in the blood. It will help to determine the risk of cardiovascular disorders.

🌿Ayurvedic management for high cholesterol
Ayurvedic treatment for high cholesterol includes dietary modification, management with medicines, external treatments including udwarthana (powder massage), lekhana vasthi (e***a with medohara property), yoga, sodhana chikitsa including emesis and purgation, and exercise.

🌿The selection of treatments and medicine will depend on the condition of the individual.
Common herbal supplements to combat high cholesterol

🌿The most commonly used single drugs are Guggulu (Commiphora mukul), lasuna (garlic) and arjuna (Terminalia arjuna). The other drugs that have action on reducing the level of cholesterol are ginger, turmeric, shilajit, pushkaramoola (inula racemosa), puarnava (Boerhavia diffusa), triphala, garcinina, tribulus terrestris etc.

🌿Based on the condition of the patient, the medicines like Punarnava Guggulu, Guggulu panchapalam churna, Guggulu tikthakam kashayam, Rasonadi kashayam, gomutra hareetaki, hareetaki churna, kaidaryadi kashayam etc. can be used for management based on the condition of the patient under the supervision of a registered medical practitioner only.

😋Dietary modifications

🌿Increase the intake of fiber in food- eat flax seeds, beans, fruits, oats, etc.
Lose excess body fat- 5-10% reduction in the body weight can reduce the LDL cholesterol in the blood.

👍Eat more plant food
👍Increase your activity level – do moderate exercise every day
👍Try the Mediterranean diet- the diet rich in olive oil, sea food, vegetables, nut and beans.
👍Reduce smoking
👍Curcumin and omega 3 fatty acids

🌿On conclusion, high cholesterol is a common problem among the new generation, due to the change in the life style, faulty dietary practices and lack of proper exercise. It creates the main burden in the society. The cholesterol level depends on the factors such as activity level, body fat, and body weight. So lead a healthy life style for the management of high cholesterol.

🖋️Dr Susmitha. S.G.
BAMS, MD (kayachikitsa)
Ojus Ayurveda

⚡Hyperacidity എങ്ങനെ പരിഹരിക്കാം? ---------------------------------------------------------------😣നിങ്ങൾക്ക് എപ്പോഴെങ്കി...
10/02/2021

⚡Hyperacidity എങ്ങനെ പരിഹരിക്കാം?
---------------------------------------------------------------

😣നിങ്ങൾക്ക് എപ്പോഴെങ്കിലും നെഞ്ച് വേദനയും നെഞ്ചെരിച്ചിലും മൂലം ഭയം അനുഭവപ്പെട്ടിട്ടുണ്ടോ? പുളിച്ചു തികട്ടലും മനംപുരട്ടലും മൂലം
നെഞ്ചിൽ ഭാരം കയറ്റി വെച്ചതു പോലെ അടിക്കടി തോന്നാറുണ്ടോ? ഇഷ്ടമുള്ള ആഹാരം കഴിക്കാനാവാതെ ഗ്യാസ് അനുഭവപ്പെട്ടിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്ക് ആമാശയത്തിലെ acid ഉൽപ്പാദനം അധിക മാകുന്ന Hyperacidity രോഗാവസ്ഥയാണെന്നു പറയാം.

🤔എന്താണ് Hyperacidity ?

നമ്മുടെ ദഹന വ്യവസ്ഥ ആഹാരം പാകം ചെയ്യുന്നതിനാവശ്യമായ HCl നിത്യേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ മാറുന്ന ആഹാര രീതിയും മാനസിക പിരിമുറുക്കവും ഉറക്കക്കുറവും കൃത്യ സമയങ്ങളിലല്ലാതെ ആഹാരം കഴിക്കുന്നതും എരിവും പുളിയും അമിതമായി കഴിക്കുന്നതും പകലുറക്കവും വിരുദ്ധാഹാരങ്ങളുടെ നിരന്തര ഉപയോഗo , മദ്യപാനം, കാച്ചാത്തപാൽ ഉപയോഗിക്കുന്നതും എണ്ണമയം കൂടുതൽ അങ്ങിയ ആഹാരം അധികമായി കഴിക്കുന്നു തും അധികം ചൂടുള്ള വെള്ളം കുടിക്കുന്നതും ശരീരത്തിലെ പിത്ത ദോഷത്തിെന്റെ ദുഷ്ടിക്കും അഗ്നിമാന്ദ്യത്തിനും കാരണമാകുന്നു. ഇങ്ങനെയുള്ള വ്യക്തികൾ വീണ്ടും അഹിതമായ ആഹാര രീതി തുടരുന്നതിലൂടെ അമ്ല പിത്തം അഥവാ hyperacidity എന്ന രോഗാവസ്ഥയായി പരിണമിക്കുന്നു.

🌿എന്തൊക്കെയാണ് hyperacidity യുടെ ലക്ഷണങ്ങൾ?

നെഞ്ചെരിച്ചിൽ, തലവേദന, പുളിച്ചു തികട്ടൽ, വയറുവേദന, വയറു വീർപ്പ്, നെഞ്ചുവേദന, ക്ഷീണം, വയറിരമ്പൽ, ഇവയെല്ലാം hyperacidity യുടെ പ്രധാന ലക്ഷണങ്ങളാണ്.

എങ്ങനെ hyperacidity പരിഹരിക്കാം ?

ഗന്ധർവ്വ ഹസ്താദി കഷായം, ഹിംഗുവചാദി ചൂർണ്ണം, ധന്വന്തരം ഗുളിക, ഇവയുടെ ഉപയോഗം അവിപത്തി ചൂർണ്ണം, ഗുളുച്യാദി കഷായം ഇവയുടെ അവസ്ഥാനുസാരേണയുള്ള ഉപയോഗം ഇവയെല്ലാം hyperacidity യുടെ ചികിത്സാ രീതികളാണ്.

🌿Hyperacidity വരാതിരിക്കാൻ എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ടത്?

1. കൃത്യ സമയങ്ങളിൽ ആഹാരം കഴിക്കുന്നത് ശീലമാക്കുക.
2. കൃത്യമായ ഉറക്കം, വ്യായാമം, യോഗ, പ്രാണായാമം ഇവ ശീലിക്കുക.
3. പഴകിയ ആഹാരം ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക.
4. കാപ്പി, ചായ,മദ്യം ഇവ ഒഴിവാക്കുക.
5. എണ്ണമയമുള്ള ആഹാരം ഒഴിവാക്കുക.
6. എരിവും പുളിയും അധികമുള്ള ആഹാര സാധനങ്ങൾ ഒഴിവാക്കുക.
7. Junk food ഒഴിവാക്കുക.

🤗ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ചിട്ടയായ ജീവിത ശൈലിയിലൂടെയും ആഹാരക്രമത്തിലൂടെയും നമുക്ക് അമ്ലപിത്തം അഥവാ hyperacidity വരാതെ സൂക്ഷിക്കാം.

🖊Dr Susmitha SG
BAMS, MD (KAYACHIKITSA)

നിത്യജീവിതത്തിൽ ധന്വന്തരം തൈലത്തിന്റെ പ്രാധാന്യം--------------------------------------------------------------------😟നിങ...
20/01/2021

നിത്യജീവിതത്തിൽ ധന്വന്തരം തൈലത്തിന്റെ പ്രാധാന്യം
--------------------------------------------------------------------
😟നിങ്ങൾ ദിനംപ്രതി ശരീര വേദനയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ?
നിങ്ങൾക്ക് കൈകൾ, കാലുകൾ, നടു എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടോ?
അങ്ങനെയെങ്കിൽ അവയ്കായുള്ള പ്രതിവിധിക്കുവേണ്ടി നിങ്ങൾ ആഗ്രഹിക്കുന്നവരായിരിക്കും. ഇതിനായി നാം പലപ്പോഴായി ഉപയോഗിച്ചു വരുന്ന വേദനാസംഹാരികൾക്ക് പാർശ്വഫലങ്ങൾ ഏറെയാണ്. അതിനായി നിങ്ങൾക്ക് ഉത്തമമായതും പാർശ്വഫലങ്ങളില്ലാത്തതുമായ ഒരു ഔഷധത്തിന്റെ ആവശ്യകത ഏറെയാണ്. ഇതിനായി ആയുർവ്വേദം അനുശാസിക്കുന്ന ഫല പ്രദമായ ഔഷധങ്ങളിലൊന്നാണ് ധന്വന്തരം തൈലം. അതുകൊണ്ടു തന്നെ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത് ധന്വന്തരം തൈലത്തെക്കുറിച്ചാണ്.

🤔എങ്ങനെയാണ് ശരീര വേദനയുണ്ടാകുന്നത് ?

🌿വിട്ടുമാറാത്ത ശരീര വേദന നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. നടുവേദന, കഴുത്തു വേദന, വിവിധ സന്ധികളിലെ വേദന, തലവേദന തുടങ്ങിയവയാൽ നിരന്തരം ദുരിതമനുഭവിക്കുന്നവർ ഏറെയാണ്. ആയുർവ്വേദ പ്രകാരം ത്രിദോഷങ്ങളുടെ സമതുലിതാവസ്ഥ നഷ്ടപ്പെടുന്നതാണ് രോഗങ്ങളുടെ പ്രധാന കാരണം. വാതദോഷം ഒറ്റയ്കോ മറ്റ് ദോഷങ്ങളോടു കൂടെ ചേർന്നോ ശരീര സന്ധികളിൽ തടയപ്പെടുകയും സന്ധികളെ ദുർബ്ബലമാക്കുകയും ചെയ്യുന്നതാണ് വേദനകളുടെ പ്രധാന കാരണം. മാത്രമല്ല ഈ അവസ്ഥ ശരീരപേശികളിലും സന്ധികളിലുമുള്ള രക്തചംക്രമണം താളം തെറ്റിക്കുന്നു. ഇത് നീർക്കെട്ടിനും വേദനയ്കും വഴി വെയ്ക്കുന്നു.

🌿തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും വിഷരൂപത്തിലുള്ള ആമം എന്ന പദർത്ഥത്തെ ഉൽപാദിപ്പിക്കുന്നു. ഇത് ക്രമം തെറ്റിയ വാത ദോഷത്താൽ സന്ധികളിൽ എത്തിക്കപ്പെടുകയും മാംസപേശികളുടെയും സന്ധികളുടെയും ബലക്കുറവിന് കാരണമാവുകയും ചെയ്യുന്നു. Toxins എന്നറിയപ്പെടുന്ന ഇത്തരം പദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ മുഖ്യമായതാണ് ശരീരവേദന.

🤔എന്താണ് ധന്വന്തരം തൈലം?

🌿വേദനാസംഹാരികളായ ഔഷധങ്ങൾ ചേർത്ത് സംസ്കരിച്ചെടുത്ത തൈലമാണ് ധാന്വന്തരം തൈലം. ശരീര കോശങ്ങളിലേയ്ക് ആഴ്ന്നിറങ്ങി വേദനയ്ക്ക് കാരണമായ ദോഷങ്ങളുടെ സമത്വം ഉറപ്പു വരുത്തുന്നു. ക്രിത്രിമ നിറമോ ഗന്ധമോ കലർന്നിട്ടില്ല എന്നത് മറ്റ് ഔഷധങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു സവിശേഷതയാണ്.

⚡ Main Ingredients of Dhanwantharam tailam

1. കുറുന്തോട്ടിവേര് (Sida cordifolia) - നാഡികൾക്കും മാംസപേശികൾക്കും ദൃഢത്വം നൽകുന്നതിലൂടെ neurodegenerative disorders തടയുന്നു.
2. യവം (Hordeum vulgare/ Barley ) - യവം വേദനാസംഹാരികളിലൊന്നാണ്. സന്ധികൾക്കും മാംസപേശികൾക്കും സ്ഥിരത്വം നൽകുന്നു.
3. ദശമൂലം - നീർക്കെട്ടും വേദനയും തടയുന്നതിന് സഹായിക്കുന്നു.
4. മുതിര (Dolichos biflorus / horsegram) - സന്ധികളിലെ നീർക്കെട്ട് കുറയ്ക്കുന്നു

💚 ധന്വന്തരം തൈലത്തിന്റെ ഗുണങ്ങൾ

1. എല്ലുകളുടെയും ശരീര സന്ധികളുടെയും ദൃഢത്വം നൽകുന്നു.
2. നീർക്കെട്ട് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
3. മാംസപേശികളുടെ കോച്ചിപ്പിടുത്തം കുറയുന്നു.
4. നാഡികളുടെ വൈകല്യം നിമിത്തമുള്ള രോഗങ്ങൾ ശമിപ്പിക്കുന്നു.
5. ഗർഭിണികൾക്ക് വയറിൽ പുരട്ടുന്നത് stretch mark വരാതിരിക്കാനും സുഖപ്രസവത്തിനും സഹായിക്കുന്നു.
6. പ്രസവാനന്തരം pelvic muscles നുണ്ടാകുന്ന ബലക്കുറവ് പരിഹരിക്കുന്നു.
7. വാത ദോഷമാണ് വേദനകൾക്ക് മുഖ്യ കാരണം. വാത ദോഷത്തിന്റെ സമത്വം ഉറപ്പ് വരുത്തുന്നു.
8. നടുവേദന, കഴുത്ത് വേദന (Lumbar Spondylosis, IVDP, cervical spondylosis) ഇവയ്ക് ഫല പ്രദമാണ്.
9. സന്ധിവാതം, neuralgia, facial Palsy, പക്ഷാഘാതം ഇവയുടെ ചികിത്സയിൽ കിഴി, അഭ്യംഗം, ശിരോധാര, നസ്യം തുടങ്ങി പല ചികിത്സകൾക്കും ധന്വന്തരം തൈലം ഫല പ്രദമാണ്.

🌿എങ്ങനെയാണ് ധന്വന്തരം തൈലം ഉപയോഗിക്കേണ്ടത് ?

ഇളം ചൂടാക്കി ദിവസവും വേദനയുള്ള ശരീരഭാഗങ്ങളിൽ ഒന്നോ രണ്ടോ തവണ തടവി യശേഷം 20-30 മിനിറ്റ് വെയ്ക്കുക.ശേഷം ചൂടുള്ള വെള്ളത്തിൽ കുളിയുക.

🖊 Dr Susmitha SG
BAMS, MD KAYACHIKITSAin

10/01/2021

A very good insight on Western medicine and Ayurvedic medicine by Dr. B.M HEGDE at TED X

🌿 ആയുർവ്വേദം ദീർഘായുസ്സ് പ്രദാനം ചെയ്യുന്നതും സർവ്വോപരി സ്വാസ്ഥ്യത്തെ നിലനിർത്തുന്നതുമായ ശാസ്ത്രമാണ്. പൗരാണിക ഗ്രന്ഥങ്ങള...
04/01/2021

🌿 ആയുർവ്വേദം ദീർഘായുസ്സ് പ്രദാനം ചെയ്യുന്നതും സർവ്വോപരി സ്വാസ്ഥ്യത്തെ നിലനിർത്തുന്നതുമായ ശാസ്ത്രമാണ്. പൗരാണിക ഗ്രന്ഥങ്ങളിൽ ആയുർവ്വേദം ബ്രഹ്മാവിനാൽ ഉപദേശിക്കപ്പെട്ടതായി കരുതി വരുന്നു. ജനങ്ങളിലെ വിശ്വാസ്യതയ്ക്കും സർവ്വ സമ്മിതിക്കും ഒരു പരിധി വരെ ദൈവികമായ ഒരു ഉൽപ്പത്തി ക്രമം ഒരു പരിധി വരെ സഹായകമായിട്ടുണ്ടെന്നു പറയാതെ വയ്യ.

🌿 കൃത്യമായ ജീവിത ശൈലി ക്രമീകരണങ്ങളിലൂടെ രോഗം വരാതിരിക്കുവാനുള്ള മാർഗ്ഗങ്ങളാണ് ആയുർവ്വേദ ശാസ്ത്രം പ്രധമമായി അനുശാസിച്ചിരിക്കുന്നത്. ഒരു വ്യക്തി രോഗങ്ങളില്ലാതെ സ്വസ്ഥനായിരിക്കുന്ന അവസ്ഥയെ ആരോഗ്യം അഥവാ സ്വാസ്ഥ്യം എന്ന് പറയുന്നു. ഇതിൽ ത്രിദോഷങ്ങളായ വാതം, പിത്തം , കഫം ഇവയുടെ സമതുലിതാവസ്ഥയും ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന അഗ്നിയും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളും , ശരീരത്തിലെ സപ്തധാതുക്കളുടെ സമത്വവും മലം, മൂത്രം ഇവയുടെ ശരിയായ രീതിയിലുള്ള പ്രവർത്തിയും ആത്മാവിന്റെ യും മനസ്സിന്റെയും സ്വാസ്ഥ്യവുമാണ് ആരോഗ്യം എന്ന് ആയുർവ്വേദ ശാസ്ത്രം അനുശാസിക്കുന്നു.

🌿 രോഗത്തിന്റെ ചികിത്സ എന്നതു പോലെ തന്നെ പ്രധാനമായ കാര്യമാണ് രോഗം വരാതെ നോക്കുക എന്നത്. ഇതിലേക്ക് വെളിച്ചം വീശുന്ന സ്വസ്ഥവൃത്തം ആയുർവ്വേദത്തിന്റെ പ്രധാന സവിശേഷതയാണ്.

🌿 ദിനചര്യ, ഋതുചര്യ , സദ് വൃത്തം തുടങ്ങിയവയെല്ലാം ജീവിത ശൈലി ക്രമീകരണങ്ങൾക്ക് സഹായകമാണ്.
തുടർന്നുള്ള ലേഖനങ്ങളിൽ ഇവയെല്ലാം ക്രമമായി പ്രതിപാദിക്കപ്പെടുന്നു.

🖊 ഡോ. സുസ്മിത എസ്.ജി.
BAMS, MD (Kayachikitsa)

(OH-JUS) is one of the three subtle forces in our body. Think of ojus as the container that holds your abundant energy.🤗...
20/12/2020

(OH-JUS) is one of the three subtle forces in our body. Think of ojus as the container that holds your abundant energy.
🤗It is the ultimate energy reserve of the body and mind. It is the purest essence of kapha, and physically, it is related to reproductive, hormonal, and cerebrospinal fluids.

Let your hopes, not your hurts, shape your future 🦋
19/12/2020

Let your hopes, not your hurts, shape your future 🦋


रागादि रोगान् सततानुषक्तान् ।अशेष काय प्रसृता नशेषान् ॥औत्सुक्य मोहारतितान् जघान ।योपूर्व वैद्याय नमोस्तु तस्मै ॥വ്യക്തി...
01/07/2020

रागादि रोगान् सततानुषक्तान् ।
अशेष काय प्रसृता नशेषान् ॥
औत्सुक्य मोहारतितान् जघान ।
योपूर्व वैद्याय नमोस्तु तस्मै ॥
വ്യക്തി സുഖങ്ങൾ സമൂഹത്തിന്റെ നന്മയിലും ആരോഗ്യത്തിലും ദർശിക്കുന്ന ഓരോ അപൂർവ്വ വൈദ്യന്മാർക്കും വേണ്ടി ഒരു doctors day കൂടി കടന്നുവന്നിരിക്കുകയാണ്.
ഓരോ മഹാമാരിയിലും സ്വന്തം ശാരീരികവും മാനസികവുമായ സുഖങ്ങൾ ത്യജിച്ച് ദുരിതമനുഭവിക്കുന്ന രോഗികൾക്കു വേണ്ടി രാവുകൾ പകലാക്കുന്ന ഓരോ doctors നും വേണ്ടി .......🌹🌹🌹🌹🌹🌹

തിരുവനന്തപുരം ആയുർവേദ കോളേജിൽ MD  കായചികിത്സ പഠിക്കുമ്പോൾ ഒരിക്കലും  മറക്കാനാവാത്ത ഒരു ... ഓർമ്മ .....💚dept ലെ ആദ്യ കാൽ ...
15/06/2020

തിരുവനന്തപുരം ആയുർവേദ കോളേജിൽ MD കായചികിത്സ പഠിക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഒരു ... ഓർമ്മ .....💚

dept ലെ ആദ്യ കാൽ വെപ്പ് പ്രിയപ്പെട്ട HOD യുടെ കൂടെ വളരെ ഭയ ഭക്തി ബഹുമാനത്തോടെയുള്ള ആ ആദ്യത്തെ ദിനം ഒരിക്കലും മറക്കാനാവില്ല. എന്റെ അടുത്ത സുഹൃത്തിന്റെ പിതാവ് എന്ന രീതിയിൽ ആയിരുന്നു ആദ്യമൊക്കെ സാറിനെ കണക്കാക്കിയിരുന്നത്. എന്നാൽ അധിക സമയമൊന്നും വേണ്ടി വന്നില്ല ആ പ്രയോഗത്തിന് മാറ്റം വരുത്തി അതേ കോളേജിൽ രസശാസ്ത്രം PG ചെയ്യുന്ന സുഹൃത്തിനെ ജോലി കഴിഞ്ഞുള്ള സായാഹ്നങ്ങളിൽ HOD യുടെ മോള് ... ഞങ്ങൾ ടെ സാറിന്റെ മോള് എന്നൊക്കെ അഭിസംബോധന ചെയ്യാൻ തുടങ്ങി യപ്പോൾ തെല്ലു നീരസത്തോടെ അവൾ ചോദിക്കും നിനക്കൊക്കെ ഞാനിപ്പോ HOD ടേ മോൾ ഇല്ലേ... പക്ഷേ അപ്പോഴും തന്റെ പിതാവിനെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്മാർ എത്രത്തോളം സ്നേഹിക്കുന്നു എന്നതിൽ ഉള്ള അഭിമാനം ഞാൻ അവളുടെ കണ്ണുകളിൽ
കാണാറുണ്ടായിരുന്നു ....
തിരുവനന്തപുരത്തെ 3 വർഷങ്ങളിലും ഉള്ള വിഷു എനിക്ക് ഒരിക്കലും മറക്കാൻ ആവില്ല. Duty കാരണം വീട്ടിൽ പോകാനാകാതെ ഹോസ്റ്റലിൽ നിൽക്കേണ്ടിവരുന്ന നശിച്ച ദിനങ്ങളിൽ ആശ്വാസം തോന്നിയിരുന്നത് സാറിന്റെ കൈയ്യിൽ നിന്നും സ്നേഹത്തോടെ കിട്ടിയ കൈനീട്ടമാണ് ....
പുത്തൻ മണമുള്ള ആ നോട്ടുകളാണ് ... 3 വർഷവും നഷ്ടപ്പെട്ട വിഷുക്കാലത്ത് ഒരച്ഛന്റെ സ്നേഹം പോലെ കണ്ണു നനച്ചത്. ഇന്നും ഓർമ്മയിൽ ആ സ്നേഹത്തിന്റെ ആർദ്രത നിറം മങ്ങാതെ ... മായാതെ അവശേഷിക്കുന്നു. ആ പുഞ്ചിരിയും geriatric op യിലെ നീണ്ട ആത്മീയ ചർച്ചയും വേദങ്ങളും പുരാണങ്ങളും .... Mr M ഉം..... ഇന്നും എന്റെ നല്ല ഓർമ്മകൾ തന്നെ .... ഒരു കടം മാത്രം ബാക്കി വെച്ചു സാർ ... Mr M ന്റെ പുസ്തകം തരാം എന്ന് പറഞ്ഞിരുന്നു. പക്ഷേ സാർ പറയും
"കൊച്ചേ പുസ്തകമൊക്കെ തരാം പക്ഷേ ഒക്കെ തിരിച്ചു തരണംട്ടോ.... ",
പക്ഷേ ... ആരോടും യാത്ര പറയാതെ സാറും ഞങ്ങളുടെ അടുത്തു നിന്നും ദൂരെ മാഞ്ഞു പോയി...
പക്ഷേ ഇന്നും സാർ ഒരു പൂർണ്ണ ചന്ദ്രനെ പോലെ അറിവിന് നിലാവേകുന്നു.
നല്ല ഗുരുക്കന്മാർ ശിഷ്യരിലെ അറിവിലൂടെ എന്നും ജീവിക്കുന്നു.... ഒരിക്കലും നാശമില്ലാത്ത അക്ഷരങ്ങൾ പോലെ ....
ഈ ഓർമ്മദിനവും കുറിപ്പുകളും വെറും കടപ്പാടുകൾ മാത്രമല്ല. ഞങ്ങൾ ശിഷ്യരുടെ കടമയുമല്ല....
ശില പോല ഊട്ടി ഉറപ്പിച്ച ചികിത്സയുടെ ബാലപാഠങ്ങൾ പകർന്നു തന്ന നന്മയ്കു മുൻപിൽ സമർപ്പിക്കുന്ന ഒരു പിടി പനിനീർ പൂക്കളാണ്.... 🌹

🖊️ ഡോ സുസ്മിത എസ് .ജി.
MD കായചികിത്സ

13/06/2020
ജൂൺ 5 ലോകത്തിനും പ്രകൃതിക്കും തന്നെ അധിപതിയാണെന്ന് നാം കരുതുമ്പോൾ ഇന്ന് ഒരിറ്റ് ജീവശ്വാസത്തിനു വേണ്ടി വെന്റിലേറ്ററുകൾക്ക...
05/06/2020

ജൂൺ 5

ലോകത്തിനും പ്രകൃതിക്കും തന്നെ അധിപതിയാണെന്ന് നാം കരുതുമ്പോൾ ഇന്ന് ഒരിറ്റ് ജീവശ്വാസത്തിനു വേണ്ടി വെന്റിലേറ്ററുകൾക്കായി ലോക യുദ്ധം നടത്തുന്നു. അവന്റെ ശ്വാസത്തിലെ ദുഷിപ്പും അണുക്കളും ഉറ്റവർക്കും ഉടയവർക്കും സർവ്വ ജീവജാലങ്ങൾക്കും തന്നെ വിനയായി മാറുന്നു. ഇന്നവന്റെ ശ്വാസോച്ഛ്വാസങ്ങളെ അവൻ തന്നെ വെറുക്കുകയാണ്.....
വായുവിന് ഇപ്പോൾ മരണത്തിന്റെ ഗന്ധമാണ് ....
ഒരു നാൾ പ്ലാസ്റ്റിക് കൈയ്യടക്കിയ ഭൂമി മാതാവിന്റെ മാറിൽ ഇപ്പോൾ ചവിട്ടി തേയ്കപ്പെട്ട് വലിച്ചെറിയപ്പെട്ട മാസ്കുകളും കൈയ്യുറകളും...
ഭൂമിക്കു പോലും ഭാരമായ ....കുറേ ശവ ശരീരങ്ങളും ....
നിസ്സാഹയരായ മനുഷ്യരാശി .... പ്രകൃതി സ്വയം മാതൃത്വം പോലും മറന്നു പോകുന്ന ദൈന്യത....
അവനെ തുടച്ചുനീക്കുവാനാണോ അവൾ ലക്ഷ്യം വെച്ചിരിക്കുന്നത്? അറിയില്ല.

മാലിന്യമില്ലാത്ത പുഴകളും സ്വച്ഛമായ മണ്ണും വിഷപ്പുകയും പൊടിയും ദുഷിപ്പിക്കാത്ത വായുവും പരസ്പര സ്നേഹവും പ്രകൃതിക്കും നിയമങ്ങൾക്കും താൻ അതീതനല്ലെന്ന മനുഷ്യരാശിയുടെ തിരിച്ചറിവുമാണോ ഈ covid 19 ?
ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ .....
പക്ഷേ ഇതിലെല്ലാം ഒളിഞ്ഞിരിക്കുന്നത് ഒരേയൊരു .. കാര്യം .... ഒരേയൊരു സത്യം ....
Nature knows how to heal herself.....
A happy environment day ..... to the mother earth ......

✍ ഡോ സുസ്മിത എസ്.ജി.

Address

MG Road Kovaipudur
Coimbatore
641042

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918921570842

Alerts

Be the first to know and let us send you an email when Ojus Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ojus Ayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram