03/05/2024
My life is my motivator
ഒരുപാട് സന്തോഷത്തോടെയായിരുന്നു എന്റെ ജനനം ബുദ്ധിമുട്ട് എന്താണെന്ന് അറിയാതെയാണ് ഞാൻ വളർന്നത്
പഠിക്കണം ഒരു ഡോക്ടർ ആവണം ഇതൊക്കെ ആയിരുന്നു ആഗ്രഹം എന്നാൽ 16 വയസ്സിൽ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വന്നു ആ നാട്ടിൽ അന്ന് കണ്ടതിൽ വച്ചു ഏറ്റവും വലിയ വിവാഹം സ്വർണത്തിൽ കുളിച്ചു സുന്ദരിയായി ഞാൻ ആ വീട്ടിലേക്ക് കയറി ചെല്ലുന്നത് വലിയ ബിസിനസ് മാൻ സുന്ദരൻ എല്ലാം കൊണ്ടും യോജിച്ച ബന്ധം എന്നാൽ അതിന് അധികം ആയുസ്സുണ്ടായില്ല 6 വർഷം എല്ലാം സഹിച്ചു അവിടെ കഴിച്ചു കൂട്ടിയെങ്കിലും അയാൾ ഓരോ ദിവസം കഴിയുംതോറും വേദനകൾ മാത്രം തന്നു കൊണ്ടിരുന്നു ഒടുവിൽ ആത്മഹത്യ ആണ് നല്ലതെന്ന് കരുതി പക്ഷെ അവിടെയും ഞാൻ തോറ്റു പോയി ആ ഉമ്മയുടെ സ്നേഹം ഞാൻ പടിയിറങ്ങിയാൽ എന്നെ ഒരുപാട് സ്നേഹിക്കുന്ന ആ ഉമ്മാക്ക് വീട്ടുകാർക്ക് അത് സഹിക്കാനാവില്ല ചില മനുഷ്യർ നമ്മുടെ മനസ്സിൽ വല്ലാത്തൊരു രീതിയിൽ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തി കളയും അവർ നമ്മെ സ്നേഹിച്ചു കൊണ്ടിരിക്കും പിരിയാൻ കഴിയില്ല ആ ഉമ്മയെ പോലെ പിന്നീട് ആരെയും ഞാൻ കണ്ടിട്ടില്ല ഇന്നും അവർക്ക് ഞാൻ പ്രിയപ്പെട്ടതാണ് പക്ഷെ അന്നെനിക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു ഒടുവിൽ വിവാഹ മോചിതയായി അന്നെനിക്ക് എന്റെ കൂടെ എന്റെ വേദനകൾക്ക് കൂട്ടായി ഒരു മകനും ഉണ്ടായിരുന്നു അവനു ഞാൻ എല്ലാം ആയി എന്റെ സന്തോഷം അവൻ മാത്രമായി പാതി വഴിയിൽ ഉപേക്ഷിച്ച എന്റെ പഠനം അത് ഞാൻ തുടരാൻ തീരുമാനിച്ചു 7 വർഷങ്ങൾക്ക് ശേഷം എന്റെ മോനെ നഴ്സറി ചേർത്ത് കൊണ്ട് ഞാനും പടിയിറങ്ങി എന്റെ പഠനത്തിലേക്ക് പ്ലസ് one തൊട്ട് തുടങ്ങി മറ്റുള്ളവരുടെ കളിയാക്കലുകളും നോട്ടവും കുത്തു വാക്കുകളും പലപ്പോഴും തകർത്തു കൊണ്ടിരുന്നു ഒരു കുട്ടിയുള്ള ഉമ്മ അപ്പുറത്തെ ക്ലാസ്സിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു കുട്ടികൾ അത്ഭുദത്തോടെ കാണാൻ വരുന്നു പലപ്പോഴും നിർത്തിയാലോ കരുതി പക്ഷെ ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു എനിക്ക് കഴിയും വാശിയോടെ ജീവിതം പൊരുതണം എന്റെ ലക്ഷ്യത്തിൽ ഞാൻ എത്തുക തന്നെ ചെയ്യും ഒരു career അതെനിക്ക് വേണം അയാൾക്ക് മുന്നിൽ ജീവിച്ചു കാണിക്കണം എന്റെ മോനു ഒരു കുറവും ഇല്ലാതെ പഠിക്കണം നല്ല വിദ്യാഭ്യാസം കൊടുക്കണം വാശിയോടെ മുന്നോട്ട് പോയി പലയിടത്തും വീണു പോയപ്പോഴും കൂടുതൽ കരുത്തോടെ എണീറ്റു മുന്നോട്ട് പോയി ഞാൻ എന്നെ തന്നെ ഒരുപാട് സ്നേഹിക്കാൻ തുടങ്ങി തനിയെ നടന്നു പ്ലസ് two ഞാൻ പ്രതീക്ഷിച്ചതിലും നല്ല മാർക്കൊടെ പാസ്സായി മറ്റുള്ളവരുടെ മനസ്സറിയുന്ന ഒരു നല്ല സൈക്കോളജിസ്റ് ആവണം എന്നെ പോലെ ഉള്ള ഒരുപാട് പേർക്ക് താങ്ങാവണം
വേദനിക്കുന്ന ഒരുപാട് മനസ്സുകളെ ജീവിതത്തിലേക്ക് കൊണ്ടുവരണം വീണ്ടും വാശിയോടെ മുന്നോട്ട് പോയി എന്റെ രണ്ടാം വിവാഹം എനിക്കൊരു ജീവിതം അതിന് വേണ്ടി പേരെന്റ്സിന്റെ സമ്മർദ്ദം പക്ഷെ എന്റെ മോനെ വിട്ടു എന്റെ ലക്‌ഷ്യം വിട്ടു ഇനി ഒരാൾക്ക് മുന്നിലും തോൽക്കാൻ എനിക്ക് മനസ്സുണ്ടായില്ല ആരും കൂടെ നിന്നില്ലെങ്കിലും ഞാൻ മുന്നോട്ട് തന്നെ പോകും എന്ന വാശിയിൽ ഡിഗ്രി ക്കായി പോയി എന്നാൽ join ചെയ്യാൻ കഴിഞ്ഞില്ല ഹോസ്റ്റലിൽ നിൽക്കണമെങ്കിൽ parents വരണം പക്ഷെ വിവാഹത്തിന് സമ്മതിക്കാതെ എന്റെ ഇഷ്ടത്തിന് കൂടെ നിൽക്കാൻ ആരും ഇല്ലാതിരുന്നപ്പോ എനിക്കൊപ്പം വരാൻ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു അങ്ങിനെ അവിടെ എന്റെ brother ആയി കോളേജിൽ വന്നു അഡ്മിഷൻ എടുത്തു വീണ്ടും ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരുന്നു സൈക്കോളജിയിൽ ഡിഗ്രി എടുത്തു പോസ്റ്റ് graduation എടുത്തു family തെറാപ്പിയിൽ യൂണിവേഴ്സിറ്റി ഡിപ്ലോമ എടുത്തു ഞാൻ എന്റെ career ലേക്കിറങ്ങി ഒരുപാട് experience കൾ ഉണ്ടാക്കാൻ തുടങ്ങി വീണ്ടും ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു എനിക്ക് നഷ്ടപ്പെട്ടതെല്ലാം കിട്ടി തുടങ്ങി എന്റെ മോനെ പിരിയാതെ എന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരാൾ വന്നപ്പോൾ എനിക്ക് ഒരു condition മാത്രമേ ഉണ്ടായിരുന്നുള്ളു എനിക്ക് എന്റെ മോന്റെ കൂടെ നിൽക്കണം അവനെ വിട്ട് വരാൻ കഴിയില്ല എല്ലാറ്റിനും സമ്മതിച്ചു ഒരു പ്രണയം അവിടെ തുടങ്ങി ഒടുവിൽ എന്റെ എല്ലാമായി മാറുകയായിരുന്നു
ജീവിതത്തിൽ വീണ്ടും ഒരുപാട് വേദനകളിലൂടെ കടന്നു പോകുമ്പോഴും എല്ലാറ്റിനെയും നേരിടാനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നു എന്റെ അനുഭവം എന്നെ കൂടുതൽ കരുതുള്ളവളാക്കി എന്റെ മോൻ ഇന്നും അവനെന്റെ സന്തോഷമാണ് എത്ര വേദനയിലും ഒരു ആശ്വാസം അവൻ തന്നെയാണ് ഇന്ന് അവൻ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് അവനു നല്ല education കൊടുക്കുക എന്ന എന്റെ സ്വപ്നം പൂർത്തിയായി കൊണ്ടിരിക്കുന്നു ഞാൻ ഇന്ന് ഒരു psychiatry ക്ലിനിക്കിലും ഹോസ്പിറ്റലിലും ജോലി ചെയ്യുന്നു ഞങ്ങൾക്കിടയിൽ കൂടുതൽ കളർഫുൾ ആക്കാനായി ഒരു കുഞ്ഞ് അനിയനും കൂടി അവനു വന്നു. ........
Sabida Thayyil