STIMS Village

STIMS Village Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from STIMS Village, Medical and health, Pakanhi Kunhabdulla Haji Memorial STIMS VILLAGE Shihab Thangal Innovative for Mercy and Service #3/206, PP Mammu Haji Smaraka League House, Panoor, Kannur.

ജീവിത യാത്രയിൽ രോഗങ്ങൾ കാരണം  തളർന്നു പോയ മനുഷ്യർക്ക് പരിചരണം ഒരുക്കുന്ന STIMS പാനൂരിൻ്റെ ഭാഗമാവാൻ ,ഷാർജയിലെ പ്രവാസി സഹോ...
03/04/2025

ജീവിത യാത്രയിൽ രോഗങ്ങൾ കാരണം തളർന്നു പോയ മനുഷ്യർക്ക് പരിചരണം ഒരുക്കുന്ന STIMS പാനൂരിൻ്റെ ഭാഗമാവാൻ ,

ഷാർജയിലെ പ്രവാസി സഹോദരങ്ങളും ഒത്തുകൂടുന്നു -

ഏപ്രിൽ 5 ശനിയാഴ്ച രാത്രി 9 മണിക്ക് ,
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള ലുലു സെൻട്രൽ മാളിൽ നടക്കുന്ന സംഗമത്തിലേക്ക് എല്ലാ സഹൃദരെയും ക്ഷണിക്കുന്നു -

23/12/2024

STIMS - PTH PANOOR കാരുണ്യ സംഗമം | പാനൂർ | Netzone Live | 23.12.2024

സ്റ്റിംസ് വില്ലേജ് എന്ന സ്വപ്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ തുടക്കം കിണറിന് കുറ്റിയടിച്ച് കൊണ്ട് മുസ് ലിംലീഗ് സംസ്...
13/12/2024

സ്റ്റിംസ് വില്ലേജ് എന്ന സ്വപ്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ തുടക്കം കിണറിന് കുറ്റിയടിച്ച് കൊണ്ട് മുസ് ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും സ്റ്റിംസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദുല്ല നിർവഹിക്കുന്നു.

10/09/2024

അനന്യം ഈ സംഗമം.
നോവുകൾക്ക് മേൽ നൻമയായി പെയ്യുന്ന കൂത്തുപറമ്പിലെ കുറെ മനുഷ്യർ.

STIMS കൂത്തുപറമ്പും കൂത്തുപറമ്പ് മഹല്ല് ഗ്ളോബൽ കമ്മിറ്റിയും ( KMGC ) യും സംയുക്തമായാണ് വേറിട്ടൊരു സംഗമം ശംസുൽ ഉലമ അക്കാദമിയിൽ സംഘടിപ്പിച്ചത്.

സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ നേതൃത്വം കൊടുത്തവർ രോഗങ്ങൾ കാരണമായി വീടിൻ്റെ അകത്തളങ്ങളിൽ തന്നെയാണ് - സ്മൂഹവുമായി ഇടപെടാൻ സാധിക്കാതെ വരുമ്പോൾ വല്ലാത്തൊരു ശ്വാസം മുട്ടലാണ് അവർ അനുഭവിക്കുന്നത് -

അവരിൽ ചിലരും ബന്ധുക്കളുമാണ് ഇന്നലെ ഒത്തു കൂടിയത് . റിട്ടയേർഡ് മിലിട്ടറി ഓഫീസർ , റിട്ടയേർഡ് പോലീസ് ഓഫീസർ ബിസിനസ് രംഗത്ത് ഉണ്ടായിരുന്നവർ ,മത ബിരുദധാരി തുടങ്ങിയവരൊക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

പഴയ കാല അനുഭവങ്ങൾ പങ്കു വെച്ചും മിണ്ടിയും പറഞ്ഞും പാടിയും അവർ സന്തോഷം കണ്ടെത്തി. KMGC ഭാരവാഹികൾ മറ്റൊരു പുണ്യം കൂടി ചെയ്തു.

രോഗികളായവരെ ക്ഷമയോടെയും സ്നേഹപൂർവ്വവും പരിചരണം നടത്തുന്ന ബന്ധുക്കളെ ഉപഹാരം നൽകി അനുമോദിച്ച സന്ദർഭം ഹൃദയഹാരിയായി - സ്വന്തം സന്തോഷങ്ങളും ആഘോഷങ്ങളുമൊക്കെ മാറ്റി വെച്ചാണ് അവർ സ്വന്തപ്പെട്ടവരെ പരിചരിക്കുന്നത്.

മുന്നോട്ടുള്ള ജീവിതത്തിലെ വലിയ ഊർജം എല്ലാവർക്കും നേടിയെടുക്കാൻ സ്നേഹ സംഗമത്തിലൂടെ സാധിച്ചു.

മുൻസിപ്പൽ ചെയർപെഴ്സൺ സുജാത ടീച്ചർ സംഗമം ഉൽഘാടനം ചെയ്തു. STIMS സിക്രട്ടറി പി.കെ ഷാഹുൽ ഹമീദ് മുഖ്യാതിഥിയായി.

കിടപ്പു രോഗികളുടെ പരിചരണത്തിന് വേണ്ടി കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന STIMS പൂക്ക...
25/08/2024

കിടപ്പു രോഗികളുടെ പരിചരണത്തിന് വേണ്ടി കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന STIMS പൂക്കോയ തങ്ങൾ പാലിയേറ്റീവിൻ്റെ ആറാമത് ബാച്ച് വളണ്ടിയർമാർ മൂന്ന് ദിവസത്തെ പരിശീലനം പൂർത്തിയാക്കി സേവന പാതയിലേക്ക് ഇറങ്ങി.

തുവ്വക്കുന്ന് ശാഖയിലെ മുസ്ലിം ലീഗ്, വനിത ലീഗ് പ്രവർത്തകരായ 45 അംഗങ്ങളാണ് വളണ്ടിയർ പരിശീലനം പൂർത്തിയാക്കിയത്.

ഡോ അമീർ അലി, ജോസ് പുളിമൂട്ടിൽ, മുഹമ്മദ് മാസ്റ്റർ കോഴിക്കോട്, പ്രിൻസ് എന്നിവരാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഗൈഡ് ലൈൻ അനുസരിച്ചുള്ള ട്രെയിനിംഗിന് നേതൃത്വം നൽകിയത്.

STIMS ചെയർമാൻ പൊട്ടങ്കണ്ടി അബ്ദുളള സാഹിബ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ പി പി എ സലാം, പി കെ ഷാഹുൽ ഹമീദ് , R അബ്ദുള മാസ്റ്റർ കൊമ്പൻ മഹമൂദ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സഫരിയ എന്നിവർ ക്യാംപിനെ അഭിവാദ്യം ചെയ്തു.

കൂത്തുപറമ്പ് മണ്ഡലത്തിൽ 6 ബാച്ചുകളിലായി 211 വളണ്ടിയർമാർ നിലവിൽ പാലിയേറ്റീവ് പ്രവർത്തന രംഗത്തുണ്ട്.

തളരുമ്പോഴാണ് തുണയേകേണ്ടത്. STIMS Village
20/12/2023

തളരുമ്പോഴാണ് തുണയേകേണ്ടത്.
STIMS Village

19/12/2023

സ്റ്റിംസ് വില്ലേജ്, പാനൂർ.
നാം ഒന്നിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ല.
നമ്മൾ നടന്നടുക്കുകയാണ്, ആ സ്വപ്‌നത്തിലേക്ക്..
STIMS Village

പ്രിയരേ, പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മെമ്മോറിയൽ സ്റ്റിംസ് ഗ്ലോബൽ വില്ലേജ് അതിന്റെ സ്വപ്‌നങ്ങളിലേക്ക് നടന്നടുക്കുകയാണ്. പ...
05/01/2023

പ്രിയരേ,
പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മെമ്മോറിയൽ സ്റ്റിംസ് ഗ്ലോബൽ വില്ലേജ് അതിന്റെ സ്വപ്‌നങ്ങളിലേക്ക് നടന്നടുക്കുകയാണ്.
പാനൂർ പൂക്കോയ തങ്ങൾ ഹോസ്പിസിൽ നാളെ (ജനുവരി ആറ് വെള്ളി) മുതൽ ഒ.പി പ്രവർത്തനം ആരംഭിക്കുകയാണ്.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയാണ് ഒ.പി സേവനം ലഭ്യമാകുക.
നാല് റെഗുലർ ഹോം കെയർ സർവ്വീസും ഒരു രാത്രികാല എമർജൻസി സർവ്വീസുമായി കൂത്തുപറമ്പ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആശ്വാസത്തിന്റെ സ്പർശമെത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ വളർച്ചയുടെ പാതയിലെ പുതിയ നാഴികക്കല്ലാണിത്.
പാലിയേറ്റീവ് പരിചരണ രംഗത്ത് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒ.പി സംവിധാനം നിലവിൽ വരുന്നത്.
പൂർണമായും സൗജന്യമായി നൽകുന്ന ഈ സേവനം അർഹതപ്പെട്ട ഏതൊരാൾക്കും പ്രയോജനപ്പെടുത്താം.
കൂടെ നിൽക്കാം.
ഈ സാന്ത്വന തീരത്തോടൊപ്പം.
സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടാം: 9207777566

Address

Pakanhi Kunhabdulla Haji Memorial STIMS VILLAGE Shihab Thangal Innovative For Mercy And Service #3/206, PP Mammu Haji Smaraka League House, Panoor
Kannur
670692

Telephone

+919207777566

Website

Alerts

Be the first to know and let us send you an email when STIMS Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share