Èl Vãrith Ishaque Suraiji puratheel

  • Home
  • Èl Vãrith Ishaque Suraiji puratheel

Èl Vãrith Ishaque Suraiji puratheel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Èl Vãrith Ishaque Suraiji puratheel, .

*ഇന്ന് അഞ്ചരക്കണ്ടി ഉസ്താദ് ആണ്ട് ദിനം*( റമളാൻ 14 )ഖാസി ഹസൈനാർ മുസ്ലിയാർ അഞ്ചരക്കണ്ടി ( റഹിമുള്ളാഹ്) എറണാകുളം ജില്ലയിലെ ...
04/03/2026

*ഇന്ന് അഞ്ചരക്കണ്ടി ഉസ്താദ് ആണ്ട് ദിനം*
( റമളാൻ 14 )

ഖാസി ഹസൈനാർ മുസ്ലിയാർ അഞ്ചരക്കണ്ടി ( റഹിമുള്ളാഹ്)

എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ ഖാസിയും മുദരിസുമായിരുന്നു അഞ്ചരക്കണ്ടി ഹസൈനാർ മുസ്ലിയാർ എന്ന അഞ്ചരക്കണ്ടി ഉസ്താദ്. കൃസ്താബ്ദം 1880 ലാണ് ജനനം. പഠനത്തിലും തദ്രീസിലുമായി ധാരാളം വർഷങ്ങൾ ചിലവഴിച്ചു. ജനങ്ങളുമായി നല്ല രീതിയിൽ ഇടപെടുകയും അവരിൽ മാതൃകാ പരമായി നേതൃത്വം വഹിക്കുകയും ചെയ്തു.
കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിലും മുദരിസായി സേവനമനുഷ്ഠിച്ചു. ഇങ്ങനെ തദ്രീസിലായി ജീവിതം ചിലവഴിച്ചു.
തൻ്റെ പ്രവർത്തന മേഖലയായ മധ്യ കേരളത്തിൽ ഒരുപാട് ശിഷ്യഗണങ്ങളെ മഹാനവർകൾ വാർത്തെടുത്തു. സമസ്ത ആദ്യ കാല ഉപാധ്യക്ഷനായിരുന്ന അല്ലാമാ റഷീദുദ്ദീൻ മൂസ മുസ്ലിയാർ, ഇടപ്പള്ളി ഫരീദുദ്ദീൻ മുസ്ല്യാർ, ചെമ്പിട്ടപ്പള്ളി ഉസ്താദ് എന്ന കെ കെ അബ്ദുൽറഹ്മാൻ മുസ്ലിയാർ എന്നിവർ ശിഷ്യ ഗണങ്ങളിൽ പെട്ടവരാണ്.
ആത്മീയ രംഗത്തും തിളങ്ങിയ ജ്യോതിസ്സായിരുന്നു ഹസൈനാർ മുസ്ലിയാർ.
ഖാദിരി ത്വരീഖത്തിൻ്റെ നേതൃത്വമായിരുന്നു.
മുഹ്‌യിദ്ദീൻ റാത്തീബ് ക്രോഡീകരിക്കുകയും അത് ജനങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ആത്മീയ വെള്ളി വെളിച്ചെമേകി ജനങ്ങൾക്ക് ദിശാ വെട്ടമേകി.
പുറത്തീൽ ഖുത്ബുൽ അഖ്താബ് ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) ന്റെ കുടുംബ പരമ്പരയിലാണ് വിവാഹം കഴിക്കുന്നത്. പുറത്തീൽ ശൈഖ് കുടുംബം തറവാട് പുതിയകത്ത് വെച്ചും സ്വഗേഹം താഴെ കണ്ടിയിൽ വെച്ചും പഴയ കാലം മുതലേ ചൊല്ലിവരുന്നത് മഹാനവർകൾ ക്രോഡീകരിച്ച റാത്തീബ് ആണ്.
ശൈഖ് മുഹമ്മദ് ബിൻ കമാലുദ്ദീൻ ഹമദാനി കല്ലായിയുടെ പുത്രിയാണ് ഭാര്യ.
ദീനി ഖിദ്മയിലായും, അറിവിൻ പ്രഭ പരത്തിയും ആത്മീയ മാർഗ്ഗ ദർശിയായി ജീവിച്ചു. അവസാന കാലം പുറത്തീൽ ചെറിയ പള്ളിയിൽ ഒറ്റക്ക് ഇഅ്തിക്കാഫ് ഇരിക്കൽ പതിവായിരുന്നു. വീടിൻ്റെ സമീപത്ത് ആരാധാനകൾക്കായി പ്രത്യേകം റൂം സംവിധാനിച്ചിരുന്നു. കുടുംബത്തിലെ പെൺകുട്ടികൾക്ക് ഇവിടെ വെച്ച് മത വിദ്യാഭ്യാസം നൽകാറുണ്ട്. കൃസ്താബ്ദം 1960 ലാണ് മഹാനവർകൾ വാഫാതാവുന്നത്.
പുറത്തീൽ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഖബ്ർ സ്ഥിതി ചെയ്യുന്നത്.

അല്ലാഹു അവരുടെ ദറജ വർദ്ധിപ്പിച്ചു കൊടുക്കട്ടെ..
അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ

الحمد الله Enrolled as an advocate
06/08/2024

الحمد الله
Enrolled as an advocate

29/11/2022

അസ്ഹർ അനുഭവങ്ങളോർത്ത് രിസാലക്ക് വേണ്ടി ഇതെഴുതുമ്പോഴാണ്
കാന്തപുരം ഉസ്താദിനെ പെട്ടെന്ന് കാണേണ്ടി വന്നത്. ഉസ്താദിന്റെ കൂടെ പത്തി
ലധികം പ്രസ്ഥാന സാരഥികളുമുണ്ട്. ഞങ്ങളോടെല്ലാം ഉസ്താദ് ഒരു ഉപദേശം തന്നു. ഏതു പ്രവർത്തനവും പച്ചപിടിക്കുന്നത് നമ്മുടെ പ്രവർത്തനം കൊണ്ടോ അധ്വാനം കൊണ്ടോ ബുദ്ധി കൊണ്ടോ ഒന്നുമല്ല. അതാതു സമയത്ത് അല്ലാഹു തരുന്ന കഴിവും തൗഫീഖും കൊണ്ടുമാത്രമാണ്. എത്ര കഴിവുള്ളവനാണെങ്കിലും
ന്ന ചിന്ത എന്നെ ആ ഇത് രണ്ടുമില്ലെങ്കിൽ പരാജയപ്പെടും. നമ്മുടെ നിർമിതികളെല്ലാം വിജയിക്കാൻ
ഏറ്റവും കൂടുതൽ ആവശ്യം ഇഖ്ലാസാണ്. ഇഖ്ലാസില്ലാത്ത പ്രവൃത്തികൾക്ക്
ഒരിക്കലും വിജയമുണ്ടാവില്ല. നാമല്ലെങ്കിൽ വേറെയാരെക്കൊണ്ടെങ്കിലും അല്ലാഹു അതുചെയ്യിക്കും. ഞാനില്ലായിരുന്നെങ്കിൽ കുഴപ്പമായേനെ എന്ന ചിന്ത ഒരിക്കലും ഉണ്ടാവരുത്. ഉസ്താദിന്റെ ഉപദേശം മനസ്സിൽ തട്ടുന്നതും എക്കാലവും ഉപകാരപ്പെ ടുന്നതുമായിരുന്നു. എന്തുകൊണ്ട് ചില സ്ഥാപനങ്ങളും ദർസുകളും പള്ളികള മെല്ലാം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുഷ്കലമായി തുടരുന്നതെന്ന എന്റെ മനസ്സിലെ ചോദ്യത്തിനുള്ള ഉത്തരവും കൂടിയായിരുന്നു ആ വാക്കുകൾ. ഇത് ഒരു ആത്മീയ വിതാനത്തിലുള്ള ഉത്തരമാണ്. എന്നാൽ ഞാൻ പഠിച്ച മാനേജ്മന്റ് സയൻസ് അനു സരിച്ചുള്ള ഉത്തരം പറയട്ടെ, സിസ്റ്റം അഥവാ ഭദ്രമായ സംവിധാനമുള്ള സ്ഥാപന ങ്ങൾ നിലനിൽക്കും. വ്യക്തിയിൽ കേന്ദ്രീകരിച്ചാൽ വ്യക്തിയോടുകൂടി അവയും നശിക്കും.സുശക്തവും ഭദ്രവുമായ സംവിധാനങ്ങളാണ് നമ്മുടെ സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുക്കേണ്ടത്. എന്നാൽ അസ്ഹർ പോലെ സഹസ്രാബ്ദങ്ങൾ അതി ജയിക്കാൻ അവയ്ക്കാവും.

മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്
Dr. Farooque ഉസ്താദ് 🤍

إنا لله وإنا إليه راجعونറഷീദുദ്ധീൻ മൂസ മുസ്‌ലിയാറുടെ മകൻ, എൻ്റെ കാരണവർ, പുറത്തീൽ ശൈഖ് കുടുംബാംഗം ടി കെ അഹ്മദ് ഹാജി  വിട ...
19/08/2022

إنا لله وإنا إليه راجعون

റഷീദുദ്ധീൻ മൂസ മുസ്‌ലിയാറുടെ മകൻ, എൻ്റെ കാരണവർ, പുറത്തീൽ ശൈഖ് കുടുംബാംഗം ടി കെ അഹ്മദ് ഹാജി വിട പറഞ്ഞു

🤲

10/02/2022

ഭിന്നിപ്പിച്ചവരെ
ഒന്നിച്ച് തുരത്തിയവർ
ഭിന്നിപ്പിക്കുന്നവരെ
ഒന്നിച്ച് തുരത്തും.

ഇന്ത്യ ജയിക്കും..
ഫാഷിസം തോൽക്കും.

हिंदुस्तान हमारा है 🇮🇳
🧡🤍💚

21/12/2021
മോനെ ഇസ്ഹാകേ.....എവിടെ നിന്ന് കണ്ടാലും സ്നേഹത്തോടെയുള്ള വിളി ആയിരിക്കും  അൻവരി ഉസ്താദിൻ്റെ വായിൽ നിന്ന് വരിക. അത് തന്നെയ...
17/12/2021

മോനെ ഇസ്ഹാകേ.....
എവിടെ നിന്ന് കണ്ടാലും സ്നേഹത്തോടെയുള്ള വിളി ആയിരിക്കും അൻവരി ഉസ്താദിൻ്റെ വായിൽ നിന്ന് വരിക. അത് തന്നെയാണ് ഒരു നാടിൻ്റെ ഹൃദയത്തിൽ അവരുടെ ഓർമ്മ ഒരു ചെറിയ വിങ്ങലായി ഇന്നും കുടികൊള്ളാൻകാരണവും.
എത്ര ചെറിയ പ്രവർത്തകനെയും വാത്സല്യത്തോടെ കൂടെ നിർത്തുകയും എല്ലാവർക്കും അർഹമായ പരിഗണന നൽകുകയും ചെയ്ത് ജീവിതം കൊണ്ട് എല്ലാവർക്കും സന്തോഷം നൽകിയ മുസ്തഫ അൻവരി ഉസ്താദ് പുറത്തീൽ വിട പറഞ്ഞിട്ട് രണ്ട് വർഷം തികയുന്നു.
നാടിൻ്റെ സ്പന്ദനം അറിഞ്ഞ് എല്ലാവരെയും ഒന്നിച്ച് നയിച്ച് ഒരു നാടിൻ്റെ നായകനും , സുന്നത്ത് ജമാഅത്തിൻ്റെ മുന്നണി പോരാളിയായുമായി
ആരെയും പുഞ്ചിരിക്കുന്ന മുഖം കൊണ്ട് അഭിസംബോധന ചെയ്യുന്ന ഉസ്താദിൻ്റെ ഓർമ്മയിൽ നമുക്ക് സുകൃതങ്ങൾ ഹദിയ ചെയ്യാം..
പ്രാർത്ഥനയിൽ ഓർക്കാം..

19/06/2021

മുതിർന്നാൽ ആരായിത്തീരണമെന്ന്
എൻ്റെ ക്ലാസ് ടീച്ചർ ഒരിക്കൽ ചോദിച്ചിരുന്നു അപ്പൊഴെനിക്കു പറയാൻ തോന്നിയത്
ഒരു മാന്ത്രിക ആവണമെന്നാണ്
ഒരു മാജിക്കിലൂടെയെങ്കിലും, അൽപനേരത്തേക്കാണെങ്കിൽ പോലും,
ഞങ്ങൾക്ക് നഷ്ടപ്പെട്ട് പോയതെല്ലാം
തിരിച്ചു പിടിക്കാമല്ലോ.
അനിയൻ്റെ നഷ്ടപെട്ട കൈയും
അവർ പിടിച്ചെടുത്ത ഞങ്ങളുടെ ആകാശവും
ഭൂമിയും.
Dr-Rahim KadavathDr-Rahim KadavathDr-Rahim Kadavath
#റഹീം_കടവത്ത്
#സങ്കട_മിഠായി

#ജീവനുള്ള_വരികൾ
#വായനദിനം
SSF Kerala Campus Syndicate

കുഞ്ഞു നാളിലേ ഇടനെഞ്ചിൽ കൊത്തിയിട്ട പേരാണ്  #എസ്സ്സ്സെഫ് 💚🤍💙തൊണ്ട പൊട്ടുമാർ ഉറക്കെ വിളിച്ചത്  #ധാർമിക_വിപ്ലവം_സിന്ദാബാദ്...
29/04/2021

കുഞ്ഞു നാളിലേ ഇടനെഞ്ചിൽ കൊത്തിയിട്ട പേരാണ് #എസ്സ്സ്സെഫ് 💚🤍💙
തൊണ്ട പൊട്ടുമാർ ഉറക്കെ വിളിച്ചത് #ധാർമിക_വിപ്ലവം_സിന്ദാബാദ് എന്നും

ജീവിത നൗകയെ നേരിൻ്റെ പക്ഷത്ത് ഉറപ്പിച്ച് നിർത്തിയ കൂട്ടായ്മ അര നൂറ്റാണ്ട് പിന്നിടുന്നു.....

വരൂ....
നമുക്ക്
നെഞ്ചുറപ്പോടെ നേരിൻ്റെ പക്ഷത്ത് നിൽക്കാം



 #പുറത്തീൽ നാട്ടിലെ നോമ്പ് കാലം പുതിയ  #രിസാല യില് വായിക്കാം❤️
29/04/2021

#പുറത്തീൽ നാട്ടിലെ നോമ്പ് കാലം പുതിയ #രിസാല യില് വായിക്കാം❤️

Address


Telephone

+918592095744

Website

Alerts

Be the first to know and let us send you an email when Èl Vãrith Ishaque Suraiji puratheel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Èl Vãrith Ishaque Suraiji puratheel:

  • Want your practice to be the top-listed Clinic?

Share