MVR Multi Speciality Hospital

MVR Multi Speciality Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MVR Multi Speciality Hospital, Hospital, Bakkalam, Dharmashala, Kannur.

04/02/2025
Podiatrist Manukumar's services will be available at MVR Multi-Specialty Hospital every Monday, Wednesday, and Friday fr...
25/11/2024

Podiatrist Manukumar's services will be available at MVR Multi-Specialty Hospital every Monday, Wednesday, and Friday from 10:00 AM to 1:00 PM.

*ഒ.ആര്‍.എസിന്റെ ഉപയോഗം ജീവന്‍ തന്നെ രക്ഷിക്കും*  *ജൂലൈ 29 ലോക ഒ.ആര്‍.എസ്. ദിനം* നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കുന...
29/07/2024

*ഒ.ആര്‍.എസിന്റെ ഉപയോഗം ജീവന്‍ തന്നെ രക്ഷിക്കും*

*ജൂലൈ 29 ലോക ഒ.ആര്‍.എസ്. ദിനം*

നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഒ.ആര്‍.എസ്. ഇതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ജൂലൈ 29ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്.

ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഒ.ആര്‍.എസ്. നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ്. ലായനി നല്‍കണം.
*എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക.*

വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും.

രണ്ട് മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലി ഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്.

*രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക നല്‍കേണ്ടതാണ്.*

*ഒ.ആര്‍.എസ്. തയ്യാറാക്കേണ്ട വിധം*

· കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
· വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ (5 ഗ്ലാസ്) തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
· ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക.
· വയറിളക്ക രോഗമുള്ള രോഗികള്‍ക്ക് ഈ ലായനി നല്‍കേണ്ടതാണ്.
· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക.
· *ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24* *മണിക്കൂറിന് ശേഷം ഉപയോഗിക്കാന്‍ പാടില്ല.*

നിപ്പ വൈറസ് ബാധ ജാഗ്രത പാലിക്കാം*ലക്ഷണങ്ങൾ*പനി, തലവേദന, തലകറക്കം, ബോധക്ഷയം(ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാ...
24/07/2024

നിപ്പ വൈറസ് ബാധ ജാഗ്രത പാലിക്കാം

*ലക്ഷണങ്ങൾ*

പനി, തലവേദന, തലകറക്കം, ബോധക്ഷയം

(ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്‌ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം)

*മുൻകരുതലുകൾ*

മാസ്ക് ഉപയോഗിക്കുക

സാമൂഹിക അകലം പാലിക്കുക

കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക.

*എന്തിനാണ് പനിയെ ഭയപ്പെടുന്നത്?  എംവിആറിൻ്റെ പനി ക്ലിനിക്കില്‍ വിശ്വസിക്കൂ.* എംവിആർ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ, ഞ...
24/07/2024

*എന്തിനാണ് പനിയെ ഭയപ്പെടുന്നത്? എംവിആറിൻ്റെ പനി ക്ലിനിക്കില്‍ വിശ്വസിക്കൂ.*

എംവിആർ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ, ഞങ്ങളുടെ പനി ക്ലിനിക്ക്. എല്ലാത്തരം പനികൾക്കും സമഗ്രമായ പരിചരണം നൽകുന്നതിന് ഞങ്ങൾ എപ്പോഴും സജ്ജരാണ്. പരിചയസമ്പന്നരായ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ടീമിനൊപ്പം, വേഗത്തിലും സുരക്ഷിതമായും സുഖം പ്രാപിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ കൂടെ ഉണ്ട്.കൃത്യമായ രോഗനിർണയവും അതുപോലെ ഫലപ്രദമായ ചികിത്സയും ഞങ്ങൾ ഉറപ്പാക്കുന്നു. നിങ്ങളുടെ അരികിൽ എം.വി. ആറിൽ വിശ്വസ്ത പനി ക്ലിനിക്ക് ഉള്ളപ്പോൾ എന്തിന് പനിയെ ഭയപ്പെടണം?

Address

Bakkalam, Dharmashala
Kannur
670563

Alerts

Be the first to know and let us send you an email when MVR Multi Speciality Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category