Kottakkal Aryavaidyasala - Palakunnu

  • Home
  • Kottakkal Aryavaidyasala - Palakunnu

Kottakkal Aryavaidyasala - Palakunnu Service of expert Ayurvedic Physicians and Authentic Ayurvedic medicines from Kottakkal Aryavaidyasa

15/12/2021

Dr. Aswathi Vasudevan
Every Monday and Wednesday 10.30AM TO 1.30PM.... Friday 2.30PM to 5.30PM at Kottakkal Aryavaidyasala Palakkunnu.

15/05/2021
18/05/2020

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പല വഴികളും നിങ്ങൾക്ക് അറിയാം ? എന്നാൽ നമ്മുടെ ദൈനം ദിന ജീവിതത്തി.....

29/06/2017
26/06/2017
25/06/2017

വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും

23/06/2017
29/09/2016
07/07/2016

മൂത്രാശയ അണുബാധ:

മൂത്രാശയ അണുബാധ പലരെയും ഇടയ്ക്കിടെ അലട്ടുന്ന പ്രശ്‌നമാണ്. ശുചിത്വക്കുറവ്, വെള്ളം കുടിക്കാതിരിക്കുക, മൂത്രമൊഴിക്കാതിരിക്കുക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ യുടിഐ എന്നറിയപ്പെടുന്ന യൂറിനറി ട്രാക്‌ററ് ഇന്‍ഫെക്ഷന്‍ ഉണ്ടാകാം. ഇതിന് നമുക്കു തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്. വെള്ളം കുടിക്കുകയാണ് അണുബാധ ഒഴിവാക്കാനുള്ള പ്രധാനമാര്‍ഗം. വൈറ്റമിന്‍ സി അടങ്ങിയ പൈനാപ്പിള്‍, ഓറഞ്ച് ജ്യൂസുകള്‍ കുടിയ്ക്കുന്നത് നല്ലതാണ്. ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതും വളരെ നല്ലതാണ്. കാപ്പി, ചായ, ചോക്കലേറ്റ് തുടങ്ങിയവ ഉപേക്ഷിക്കുക. ബാര്‍ലി വെള്ളം, കരിക്കുവെള്ളം, സംഭാരം എന്നിവ കുടിയ്ക്കുന്നത് മൂത്രാശയ അണുബാധക്കുള്ള പരിഹാരമാണ്. പുഴുങ്ങിയ ബാര്‍ലി മൂത്രത്തിലെ അസിഡിറ്റി കുറച്ച് അസുഖം മൂലമുണ്ടാകുന്ന നീററല്‍ കുറയ്ക്കുന്നു. എക്കിനേഷ്യ എന്ന പേരുള്ള ഒരു സസ്യമുണ്ട്. ഇതു കൊണ്ടുണ്ടാക്കിയ മരുന്നുകള്‍ അണുബാധ മാറാന്‍ ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ പൂവിട്ട തിളപ്പിച്ച വെളളം കുടിയ്ക്കുന്നത് നല്ലതാണ്. ശതാവരി, വെളുത്തുള്ളി, കസ്തൂരിമഞ്ഞള്‍ എന്നിവ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുന്നവയാണ്.

19/06/2016
13/03/2016

കുട്ടികളുടെ വളർച്ചയും വികാസവും കൂടുതൽ വേഗത്തിൽ നടക്കുന്നത് ജനനം മുതൽ ഒരുവയസുവരെയാണ്. ഈ കാലയളവിൽ നൽകുന്ന സമീകൃതാഹാരമാണ് നല്ല ആരോഗ്യം വാർത്തെടുക്കുന്നതിന്റെ അടിസ്ഥാനം. ആരോഗ്യമുള്ള ഒരു കുഞ്ഞ് അഞ്ചു മാസം ആകുമ്പോൾ ജനനസമയത്തുള്ള തൂക്കത്തിന്റെ രണ്ടിരട്ടിയും ഒരു വയസാകുമ്പോൾ അതിന്റെ മൂന്നിരട്ടിയും ആകും. ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. ഒരു വയസിനുശേഷം മാത്രമേ പശുവിൻപാൽ നൽകി തുടങ്ങാൻ പാടുള്ളൂ. കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുമ്പോൾ 2 3 മണിക്കൂർ ഇടവേള യുണ്ടാവണം. കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് ആഹാരം നൽകുന്നതിനുള്ള ഇടവേള കൂട്ടുക. നിർബന്ധിച്ച് ആഹാരം നൽകുന്നതിനേക്കാൾ കുഞ്ഞുങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് ആഹാരം നൽകുന്നതാണ് ഉചിതം. വീട്ടിൽ തയ്യാറാക്കുന്ന ആഹാരങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്നതാണ് ഏറെ നല്ലത്. പുതിയ ആഹാരസാധനങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഒരു ആഴ്ച ഇടവിട്ട് ഓരോന്നായി നൽകുക.

A, ശൈശവകാലഘട്ടത്തിലെ ആഹാരരീതികൾ...
ജനനം മുതൽ ആറുമാസം വരെ മുലപ്പാൽ മാത്രം നൽകുക.
ആറാം മാസം മുതൽകൂവരക്, പനം കൽക്കണ്ടോ കരിപ്പട്ടിയോ ചേർത്ത് കുറുക്കി നൽകിത്തുടങ്ങാം. പശുവിൻപാലിന് പകരം തേങ്ങാപ്പാൽ ചേർത്ത് കുറുക്കുന്നതാണ് നല്ലത്. ഒരുവയസിനുശേഷം മാത്രം പശുവിൻ പാൽ നൽകുക. തൂക്കം കുറവുള്ള കുഞ്ഞുങ്ങളാണെങ്കിൽ കുറുക്ക് തയ്യാറാക്കുമ്പോൾ അതിലേക്ക് ഒരു തുള്ളി നെയ് ചേർത്ത് കൊടുക്കാം. ഏത്തയ്ക്കാപ്പൊടിയും ഇതുപോലെ തയ്യാറാക്കി കുഞ്ഞുങ്ങൾക്ക് നൽകാം. ആദ്യം നൽകുമ്പോൾ 1, 2 സ്പൂൺ നൽകുക. ക്രമേണ അളവ് കൂട്ടി അര കപ്പ് വീതം ദിവസം ഒന്നുരണ്ട് തവണ നൽകാം. മുലപ്പാലും ഇടവിട്ട് നൽകണം. പഴവർഗ്ഗങ്ങളുടെ ജ്യൂസും അല്പം കൊടുത്ത് തുടങ്ങാം. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ നിന്നുമാത്രം ആവശ്യമുള്ള അയൺ കിട്ടുകയില്ല.

B, 6 മാസം മുതൽ 9 മാസം വരെ......
ആറുമാസത്തിനുശേഷം വീട്ടിൽ തയ്യാറാക്കുന്ന ആഹാരസാധനങ്ങൾ ഓരോന്നായി നൽകിത്തുടങ്ങാം. വേവിച്ചുടച്ച ചോറ്, വേവിച്ചുടച്ച പച്ചക്കറികൾ, പച്ചക്കറികളുടെ സൂപ്പ്, പഴവർഗ്ഗങ്ങൾ, ജ്യൂസ്, പയർ, പരിപ്പ്, മുട്ടയുടെ മഞ്ഞ, ക്രമേണ മുട്ടയുടെ വെള്ളഭാഗം എന്നിവയെല്ലാം ചെറിയ അളവിൽ നൽകിത്തുടങ്ങാം. ദിവസവും 4 5 പ്രാവശ്യം ആഹാരം നൽകിയാൽ മതിയാകും. ഇതോടൊപ്പം മുലപ്പാലും ഇടവിട്ട് നൽകണം.

C,9 മുതൽ 12 മാസംവരെ..........
9 മാസത്തിനുശേഷം വീട്ടിൽ തയ്യാറാക്കിയ പലതരത്തിലുള്ള ആഹാരസാധനങ്ങൾ 4 മുതൽ 6 പ്രാവശ്യം വരെ നൽകാം. ക്രമേണ അളവ് കൂട്ടാം. ഒരുവയസാകുമ്പോൾ വീട്ടിൽ തയ്യാറാക്കുന്ന എല്ലാ ആഹാരവും കുഞ്ഞ് കഴിക്കണം. ചോറിന്റെ കൂടെ മീൻ കൊടുത്ത് തുടങ്ങാം. ഒരു വയസ് കഴിയുമ്പോൾ ചിക്കൻ കൊടുത്തുതുടങ്ങാം. വിവിധ രുചികളിൽ വ്യത്യസ്തമായ രീതികളിൽ കുഞ്ഞുങ്ങൾക്ക് ആഹാരം തയ്യാറാക്കി നൽകുക. എല്ലാ ദിവസവും ഒരേരുചി കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുകയില്ല. ഒരുവയസിനുശേഷം പശുവിൻ പാൽ വെള്ളം ചേർക്കാതെ ചെറിയ അളവിൽ നൽകിത്തുടങ്ങാം. ക്രമേണ അളവ് കൂട്ടാം.

D, കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ആഹാര പ്രശ്‌നങ്ങൾ,......
ഒരു നവജാതശിശുവിന് വളരെക്കുറച്ച് ആഹാരം മാത്രമേ സംഭരിച്ച് വയ്ക്കാൻ കഴിയുകയുള്ളൂ. ജനിക്കുമ്പോൾ 30 മി.ലി. ആണ് വയറിന്റെ സംഭരണശേഷി. ഒരു വയസാകുമ്പോൾ ഒരു കപ്പ് ആഹാരം (250 മി.ലി.) ആണ് സംഭരിക്കാൻ കഴിയുന്നത്. ഈ പ്രായത്തിൽ ഇത്രയും അളവ് മതിയാകും. അതേസമയം കുറച്ച് അളവിൽ കുഞ്ഞുങ്ങൾ തികട്ടി കളയാറുണ്ട്. അത് സാധാരണ കാണുന്ന പ്രശ്‌നമാണ്. എന്നാൽ കുഞ്ഞ് തുടർച്ചയായി ഛർദ്ദിക്കുകയാണെങ്കിൽ ഡോക്ടറെ കാണണം. ആവശ്യത്തിൽ കൂടുതൽ ആഹാരം നൽകിയാലും ആവശ്യത്തിനുള്ള ആഹാരം കിട്ടാതിരുന്നാലും കുഞ്ഞുങ്ങൾ അസ്വസ്ഥത കാണിക്കാറുണ്ട്. ആഹാരം / മുലപ്പാൽ നൽകുമ്പോൾ രണ്ടര മൂന്ന് മണിക്കൂർ എങ്കിലും ഇടവിട്ട് നൽകുക.
അമിതമായി ആഹാരം നൽകിയാലും അത് കുഞ്ഞുങ്ങൾക്ക് വയറിന് പ്രശ്‌നങ്ങൾ ഉണ്ടാക്കും. കുഞ്ഞ് ഉറങ്ങുന്ന സമയത്തോ കരയുന്ന സമയത്തോ പാൽ കൊടുക്കുന്നത് അപകടകരമാണ്.മലംപിടുത്തം, വയറിളക്കം, അലർജി എന്നിവയാണ് ശൈശവഘട്ടത്തിൽ കാണുന്ന ആഹാര പ്രശ്‌നങ്ങൾ.

പാൽപ്പൊടി കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് മലം പിടിത്തം ഉണ്ടാകാനുള്ള സാദ്ധ്യത മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളേക്കാൾ കൂടുതലാണ്. വളരെ കട്ടിക്ക് പൊടിപാൽ കൊടുക്കുക, അമിതമായി പാൽപ്പൊടി കൊടുക്കുക എന്നിവയാണ് മലം പിടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. പഴച്ചാറുകൾ മലത്തിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും. ആദ്യത്തെആറുമാസത്തിനുള്ളിൽ ഉണ്ടാകുന്ന മലം പിടിത്തം കുറയ്ക്കാൻ അമ്മമാരുടെ ആഹാരരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതായത് ആഹാരത്തിൽ നാര് അടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുക. അമ്മയുടെ പാലിൽകൂടെ കുഞ്ഞുങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. അഞ്ചര ആറുമാസത്തിനുശേഷം കുഞ്ഞുങ്ങൾക്കും ജ്യൂസുകൾ കുറച്ചുവീതം കൊടുത്തുതുടങ്ങാം. ഓറഞ്ച് ജ്യൂസും മലം പിടിത്തം കുറയ്ക്കാൻ സഹായിക്കും.

Address

Palakkunnu

671318

Telephone

+918606064888

Website

Alerts

Be the first to know and let us send you an email when Kottakkal Aryavaidyasala - Palakunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kottakkal Aryavaidyasala - Palakunnu:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram