Dr.Riji's Healthcare

Dr.Riji's Healthcare Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr.Riji's Healthcare, Medical and health, Ratna Prabha Building, , Opp Rajakumari Wedding Centre, Kattakada, Kattakkada.

World AIDS Day is observed on December 1st each year.It's a day to:Raise awareness of the AIDS pandemicMourn those who h...
01/12/2023

World AIDS Day is observed on December 1st each year.

It's a day to:

Raise awareness of the AIDS pandemic
Mourn those who have died from the disease

Show support for people living with HIV
Educate people about HIV transmission, prevention,
testing,
treatment
the stigma faced by those living with the virus

Stand together in the fight against HIV

The theme for World AIDS Day 2023 is "Let Communities Lead".

നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ പോലും മടി കാട്ടുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു.മലദ്വാരത്തിലെയും മലാശയത്തിലെയും...
28/10/2023

നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ പോലും മടി കാട്ടുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു.

മലദ്വാരത്തിലെയും മലാശയത്തിലെയും സിരകള്‍ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈല്‍സ്.

ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം.
അകത്തുമാത്രമുള്ളവയില്‍ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും.
വേദനയും ചൊറിച്ചിലും രക്തസ്രാവവുമൊക്കെയായി പൈൽസിന്റെ (അർശസ്സ്/മൂലക്കുരു) അസ്വാസ്ഥ്യങ്ങൾ ചെറുതല്ല. പൈൽസിനു നാലു ഘട്ടങ്ങൾ ആണ് ഉള്ളത് .

മൂലക്കുരു പേരു സൂചിപ്പിയ്ക്കുന്ന പോലെ കുരുവല്ല. ഒരു വെയിന്‍ അഥവാ ഞരമ്പിനുണ്ടാകുന്ന പ്രശ്‌നമാണിത്. കാലില്‍ ഉണ്ടാകുന്ന വെരിക്കോസ് വെയിന്‍ പോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണിത്.
പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്.

ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ,
മലബന്ധം,
ആഹാര രീതി,
കഠിനമായ ജോലി,
ഫാസ്റ്റ് ഫുഡ്‌
പൊതുവേ മസാലകളും എരിവും,
മദ്യപാനം,
പുകവലി,
മാനസിക സംഘർഷം,
വെള്ളം കുടി കുറയുന്നത്
എല്ലാം തന്നെ ഇതിനു കാരണമാകുന്നു.

ഇത് തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍, നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പരിഹാരം കാണാം.
അത് അധികമായാല്‍ പുറത്തേയ്ക്കു തള്ളി വന്ന് ബ്ലീഡിംഗ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകും.
അസഹ്യമായ വേദനയും.
പ്രസവ ശേഷം പല സ്ത്രീകളിലും ഈ പ്രശ്‌നം കാണാറുണ്ട്.
സാധാരണ പ്രസവ സമയത്ത് നല്‍കുന്ന മര്‍ദം കുടലില്‍ ഏല്‍ക്കുന്നതാണു കാരണം.

ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായ ചികിത്സകൾ ആണുള്ളത്.
രോഗിയുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങളെയും വിശകലനം ചെയ്ത് മരുന്നു തെരഞ്ഞെടുത്ത് തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ സങ്കീർണം ആകാതെ ഭേദപ്പെടുത്താൻ സാധിക്കും.
ജർമൻ ഹോമിയോപതി മരുന്നുകളുടെ പ്രവർത്തനം വളരെ വേഗത്തിലാണ്,24 മണിക്കൂറിനുള്ളിൽ തന്നെ വളരെ കാലമായി അലട്ടുന്ന രക്തസ്രാവം നിർത്താൻ സാധിക്കും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

26/06/2023

നമ്മുടെ കുഞ്ഞുങ്ങളെ ലഹരിയുടെ കറുത്ത കരങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം വളരെ പ്രധാനമാണ്.കൗമാരക്കാരായ മക്കളിലെ മാറ്റങ്ങൾ ശാരീരിരികമായാലും
മാനസികമായാലും ശ്രദ്ധിക്കുക.
അവരോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
അവരിലെ ആത്മവിശ്വാസം വർധിപ്പിക്കുക
ഉള്ളിലെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കാതിരിക്കുക

Medical & health

*മൈഗ്രേൻ*                  മൈഗ്രേൻ ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആണ്. സാധാരണയായി തലയുടെ ഒരു വശത്ത് വേദനയോ സ്പന്ദനമോ ഉണ്ടാക്ക...
27/04/2023

*മൈഗ്രേൻ*

മൈഗ്രേൻ ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആണ്. സാധാരണയായി തലയുടെ ഒരു വശത്ത് വേദനയോ സ്പന്ദനമോ ഉണ്ടാക്കുന്ന തലവേദനയാണ് മൈഗ്രൈൻ. മൈഗ്രേൻ അല്ലാത്ത സാധാരണ തലവേദന നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിൽ വേദന ഉണ്ടാക്കുന്നതാണ്. എന്നാൽ മൈഗ്രേൻ നെറ്റി മുതൽ തലയ്ക്കു ചുറ്റും കഠിനമായ വേദനയിലേക്ക് നയിക്കുന്നു.
*ലക്ഷണങ്ങൾ*

🔴 ഓക്കാനം
🔴 അസിഡിറ്റി
🔴 ഛർദ്ദി
🔴 ശബ്ദ ത്തോടുള്ള സംവേദന ക്ഷമത
🔴 പ്രകാശ
ത്തോടുള്ള തീവ്രമായ സംവേദന ക്ഷമത
🔴 ക്ഷീണം
🔴 വിവിധ നിറങ്ങൾ കണ്ണിനു മുൻപിൽ മിന്നി മായുക

*പ്രതിവിധികൾ*

🔴 ജലാംശം നിലനിർത്തുക
🔴 ആവശ്യത്തിന് പോഷകാഹാരം ഉറപ്പുവരുത്തുക
🔴 ഭക്ഷണം ഒഴിവാക്കാതിരിക്കുക
🔴 ക്രമമായി ഉറങ്ങുക
🔴 വ്യായാമം ശീലമാക്കുക

*കാരണം*

🔴 സമ്മർദ്ദം
🔴 കാലാവസ്ഥ മാറ്റങ്ങൾ
🔴 ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ
🔴 മദ്യപാനം
🔴 നിർജലീകരണം
🔴 ക്രമരഹിതമായ ഭക്ഷണം
🔴 ആർത്തവം
🔴 ഹോർമോണു കളുടെ ഏറ്റക്കുറച്ചിൽ

രോഗിയുടെ രോഗലക്ഷണങ്ങളുടെ സമാനതയെയും, ശാരീരികവും മാനസികവുമായ ഘടനയെയും അടിസ്ഥാനമാക്കിയാണ് ഹോമിയോപ്പതി മരുന്ന് തിരഞ്ഞെടുക്കുന്നത്. മൈഗ്രേൻ ചികിത്സയിൽ ഹോമിയോപ്പതി വളരെ ഫലപ്രദമാണ്.മൈഗ്രേൻ ആക്രമണത്തിന്റെ തീവ്രതയും ആവർത്തിയും കുറയ്ക്കാൻ ഹോമിയോപ്പതി മരുന്നുകൾ സഹായിക്കുന്നു.

*ഗർഭാശയ ഫൈബ്രോയ്ഡുകൾ*         ഗർഭപാത്രത്തിനകത്തും പുറത്തും വളരുന്ന ഒരു സാധാരണ തരം അർബുദം അല്ലാത്ത ട്യൂമർ ആണ് ഗർഭാശയ ഫൈബ്...
26/04/2023

*ഗർഭാശയ ഫൈബ്രോയ്ഡുകൾ*
ഗർഭപാത്രത്തിനകത്തും പുറത്തും വളരുന്ന ഒരു സാധാരണ തരം അർബുദം അല്ലാത്ത ട്യൂമർ ആണ് ഗർഭാശയ ഫൈബ്രോയ്ഡുകൾ . എല്ലാ ഫൈബ്രോയ്ഡുകളും രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. എന്നാൽ അവ ബാധിക്കുമ്പോൾ..
🔴 കഠിനമായ ആർത്തവ രക്തസ്രാവം
🔴 നടുവേദന
🔴 ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
🔴 ലൈംഗിക വേളയിൽ വേദന
🔴 മലബന്ധം
🔴 വിട്ടുമാറാത്ത വെള്ളപോക്ക്
🔴 അടിവയറ്റിൽ മൂർച്ചയുള്ള കുത്തൽ വേദന
🔴 വിളർച്ച

എന്നിവ കണ്ടുവരുന്നു. സാധാരണ ഗർഭാശയ വലിപ്പം നാരങ്ങയ്ക്ക് സമാനമാണ്. എന്നാൽ ഫൈബ്രോയ്ഡ് ഒരു തണ്ണിമത്തൻ വലിപ്പം വരെ വളരാം. 1 മില്ലിമീറ്റർ മുതൽ 20 സെന്റീമീറ്റർ (8 ഇഞ്ച്) വരെ വ്യാസമോ അതിലും വലുതോ ആകാം. ഇത് ഗർഭപാത്രത്തിന് പുറത്തോ അകത്തോ ഉപരിതലത്തിലോ വളരാം. ഏകദേശം 40 മുതൽ 80 ശതമാനം വരെ ആളുകൾക്ക് ഫൈബ്രോയ്ഡുകൾ ഉണ്ട്. എന്നിരുന്നാലും പലർക്കും ലക്ഷണങ്ങൾ ഒന്നും അനുഭവപ്പെടുന്നില്ല.

*ഫൈബ്രോയ്ഡുകൾ ഉണ്ടാകാൻ കാരണം*

🔴 പൊണ്ണത്തടി
🔴 ഫൈബ്രോയ്ഡ് കുടുംബ ചരിത്രം
🔴 ആർത്തവ വിരാമത്തിനു വൈകിയുള്ള പ്രായം
🔴 പ്രമേഹം

ഗർഭാശയ ഫൈബ്രോയ്ഡുകളുടെ ചികിത്സയിൽ ഹോമിയോപ്പതി കൂടുതൽ ഫലപ്രദമാണ്. ഫൈബ്രോയ്ഡുകൾക്കുള്ള ഏറ്റവും മികച്ച ശസ്ത്രക്രിയേതര ചികിത്സയാണിത്. ഹോമിയോപ്പതി മരുന്നുകൾ ഫൈബ്രോയ്ഡുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു. ക്രമേണ ഫൈബ്രോയിഡുകൾ പൂർണ്ണമായും അപ്രത്യക്ഷമാകും. ഇത് ഫൈബ്രോയ്ഡിന് കൂടുതൽ ഫലപ്രദവും പാർശ്വഫല രഹിതവും ആയ ചികിത്സയാണ്.

സ്ഥിരമായി ജലദോഷം വരുന്ന കുട്ടികളിൽ ഒട്ടു മുക്കാലും മൂക്കിൽ ദശ കാണാറുണ്ട്.അലര്ജി കൂടുതലുള്ള കുഞ്ഞുങ്ങൾക്ക് മരുന്ന് കൊടുക്...
03/03/2023

സ്ഥിരമായി ജലദോഷം വരുന്ന കുട്ടികളിൽ ഒട്ടു മുക്കാലും മൂക്കിൽ ദശ കാണാറുണ്ട്.
അലര്ജി കൂടുതലുള്ള കുഞ്ഞുങ്ങൾക്ക് മരുന്ന് കൊടുക്കുമ്പോൾ മൂക്കിലെ ദശയുടെ ഏറ്റ കുറച്ചിലുകൾ ശ്രദ്ധിക്കണം.

തണുപ്പ് മാറുന്നില്ല എന്ന് തോന്നാറുണ്ടോ പലവിധങ്ങളായ മരുന്നുകൾ ഉപയോഗിച്ചിട്ടും അലർജി വിരുദ്ധ പ്രതിവിധികൾ നോക്കിയിടട്ടും
നിങ്ങളുടെ മൂക്കിലെ ദശയ്ക്ക് യാതൊരു കുറവുമില്ല എന്നും തോന്നാറുണ്ട് എങ്കിൽ അത് ɴᴀꜱᴀʟ ᴩᴏʟyᴩ ആകാം.

മൂക്കിലെ പോളിപ്സ് വലിപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കും.
മഞ്ഞ കലർന്നതോ പിങ്ക് നിറമോ ആകാം.

മൂക്കിലെ പോളിപ്സ് വളരുമ്പോൾ ഒരു തണ്ടിൽ വളരുന്ന മുന്തിരിയായി സാധാരണ കാണപ്പെടാറുണ്ട് ഒന്നോ രണ്ടോ ഒരേസമയം ᴩᴏʟyᴩꜱ വരാം.

ലക്ഷണങ്ങൾ

മൂക്കൊലിപ്പ്
മൂക്കിൽ അടഞ്ഞുപോയ ഒരു സംവേദനം മൂക്കടപ്പ്
കൂർക്കം വലി
സ്ലീപ് അപ്നിയ
താടി എല്ലിലും തലയിലും സമ്മർദ്ദം അനുഭവപ്പെടുന്നു.
ഹോമിയോപതിയിൽ മികച്ച പരിഹാരം, മൂക്കിലെ ദശയ്ക്കും അതോടൊപ്പം വരുന്ന സൈനസൈറ്റിസിനും.
ഓപ്പറേഷൻ കൂടാതെ തന്നെ പരിഹരിക്കാം.

പുളിച്ചു തികട്ടൽഅസിഡിറ്റിസ്ഥിരം ഗ്യാസിന്റെ പ്രശ്നങ്ങൾസ്ഥിരമായി അന്റാസിഡ് എടുക്കുന്നുഎന്നിട്ടും ഭേദം ആകുന്നില്ല 😔😔😔      ...
25/02/2023

പുളിച്ചു തികട്ടൽ
അസിഡിറ്റി
സ്ഥിരം ഗ്യാസിന്റെ പ്രശ്നങ്ങൾ
സ്ഥിരമായി അന്റാസിഡ് എടുക്കുന്നു
എന്നിട്ടും ഭേദം ആകുന്നില്ല 😔😔😔

GERD

ആമാശയത്തിലെ അംളവും ചിലപ്പോൾ ഭക്ഷണാശംങ്ങളും അന്നനാളത്തിലേക് തിരികെ കയറുന്ന അവസ്ഥയാണ് പുളിച്ചു തികട്ടലായും അസിഡിറ്റി പ്രശ്നങ്ങളായും അനുഭവപ്പെടുന്നത്.

പുളിച്ചു തികട്ടൽ,
നെഞ്ചരിച്ചിൽ,
അസിഡിറ്റി,
ചിലപ്പോൾ തൊണ്ടയിലേക്ക് എത്തുന്ന എരിച്ചിൽ,
വരണ്ട ചുമ,
തൊണ്ടവേദന,
തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലുള്ള തോന്നൽ,
ചിലർക്ക് ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

നെഞ്ചെരിച്ചിൽ നു പകരം നെഞ്ചുവേദന നെഞ്ചുവേദന അനുഭവപ്പെടുക
രൂക്ഷമായ പുളിച്ചു തികട്ടലോ
ഛർദിയോ അനുഭവപ്പെടുക

അമിതവണ്ണം
പുകവലി
ആസ്മ കുടവയർ
പ്രത്യേകിച്ചും മേൽ വയറിന്റെ വലിപ്പം
പ്രമേഹം
ഭക്ഷണം ദഹിക്കാനുള്ള കാലതാമസം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് പൊളിച്ചു തികട്ടലും വരാൻ സാധ്യത കൂടുതലാണ് ഗർഭിണികൾക്കും സാധ്യത ഏറെയാണ്.

ജീവിതശൈലി പരിഹാരങ്ങൾ

1. അമിതവണ്ണം ഉള്ളവർ ആരോഗ്യകരമായി വണ്ണം കുറയ്ക്കുകയാണ് പ്രധാന പരിഹാരം ആഴ്ചയിൽ ഒരു കിലോഗ്രാം ഭാരം വരെ കുറയ്ക്കുക.

2. കിടക്കുമ്പോൾ അസിഡിറ്റി പ്രശ്നം കൂടുതൽ അനുഭവപ്പെടുന്നവർ തലയുടെയും ചുമലുകളുടെ മേൽഭാഗം തലയിണയിൽ കൂടുതൽ ഉയർത്തി വച്ച് കിടക്കുക,
ഇത് അസൗകര്യമായവർ കട്ടിലിന്റെ തലവശത്ത് കാലുകൾക്കിടയിൽ ഇഷ്ടികയോ മറ്റോ വെച്ച് ഉയർത്തുക.
3. ചിലർക്ക് ഇടതുവശം ചരിഞ്ഞു കിടക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾക്ക് ആശ്വാസമാകാറുണ്ട്.
4. വയറുനിറയെ കഴിക്കാതെ അളവ് കുറച്ചു കൂടുതൽ തവണകളായി കഴിക്കുക ആമാശയം നിറഞ്ഞു പോയാൽ സമ്മർദ്ദം കൂടിഅമ്ലം അന്നനാളത്തിലേക്ക് കയറാൻ സാധ്യതേറും.
5. കാരണമാകുന്നു എന്ന് തോന്നുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എല്ലാവർക്കും ഒരേ തരം ഭക്ഷണം ആവില്ല പ്രശ്നം അവരവർക്ക് പ്രശ്നമാകുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.

ഹോമിയോപതിയിൽ വളരെ ഫലപ്രദമായ ചികിത്സയുണ്ട്.
ഒരാൾ മറ്റൊരാളെ പോലെ ആകില്ല എന്നതൊരു അടിസ്ഥാന സത്യം ആണ്. ഹോമിയോപതിയിൽ രോഗത്തിന്റെ അല്ല രോഗിയെ ആണ് ചികിൽസിക്കുന്നത്.

പ്രമേഹം അനുബന്ധ ലൈംഗിക പ്രശ്നങ്ങൾ കൂടുതലും പ്രകടമാകുന്നത് പുരുഷന്മാരിലാണ്. ഉദ്ധാരണത്തിന് കൂടുതൽ സമയം വേണ്ടിവരിക ഉദ്ഘാടനം...
30/11/2022

പ്രമേഹം അനുബന്ധ ലൈംഗിക പ്രശ്നങ്ങൾ കൂടുതലും പ്രകടമാകുന്നത് പുരുഷന്മാരിലാണ്. ഉദ്ധാരണത്തിന് കൂടുതൽ സമയം വേണ്ടിവരിക ഉദ്ഘാടനം നഷ്ടമാകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
തലച്ചോറിൽ നിന്ന് സന്ദേശം നാഡികളുടെ ലൈംഗിക അവയവങ്ങളിലേക്ക് എത്തുമ്പോഴാണ് ഉദ്ധാരണം ഉണ്ടാകുന്നത് അപ്പോൾ ലിംഗത്തിലെ പ്രത്യേക അറകളിലേക്ക് രക്തം വന്നു നിറയും എന്നാൽ അനിയന്ത്രിതമായ പ്രമേഹം രക്തക്കുഴലുകളെയും നാഡികളെയും തകരാറിലാക്കും എന്നതിനാൽ ഈ സന്ദേശ കൈമാറ്റവും മറ്റും നടക്കാറില്ല.
രക്തക്കുഴലിന്റെ ഉൾപ്പാളിയായ endothelium ത്തിലെ ചില കെമികലുകൾ ഉദ്ധാരണത്തിന് സഹായിക്കുന്നുണ്ട്.
പ്രമേഹം എന്റോതീലിയത്തിലും തകരാറുകൾ ഉണ്ടാക്കും എന്നതുകൊണ്ട് അത്തരത്തിലും ലൈംഗികതയെ ബാധിക്കും.
പ്രമേഹം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ മികച്ച രീതിയിലൊരു ലൈംഗികതയും ഹോമിയോപതി ചികിത്സയിലൂടെ നേടുവാൻ സഹായിക്കും.

ചെങ്കണ്ണിനു ഫലപ്രദമായ ചികിത്സ ഹോമിയോപതിയിലുണ്ട്, അതോടൊപ്പം തന്നെ രോഗം വരാതിരിക്കുവാനുള്ള  പ്രതിരോധ മരുന്നുകളും ലഭ്യമാണ്....
23/11/2022

ചെങ്കണ്ണിനു ഫലപ്രദമായ ചികിത്സ ഹോമിയോപതിയിലുണ്ട്,

അതോടൊപ്പം തന്നെ രോഗം വരാതിരിക്കുവാനുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

പാലിക്കേണ്ടുന്ന കാര്യങ്ങൾ
ചെയ്യാൻ പാടില്ലാത്തവ
എന്നിവ ദയവായി ശ്രദ്ധിച്ചു, കഴിവതും പാലിക്കാൻ ശ്രമിക്കുക
നമ്മുടെയും ചുറ്റുമുള്ളവരുടെയും കണ്ണുകളുടെ ആരോഗ്യത്തിനായി
👁️👁️👁️

Address

Ratna Prabha Building, , Opp Rajakumari Wedding Centre, Kattakada
Kattakkada

Telephone

+919645119355

Website

Alerts

Be the first to know and let us send you an email when Dr.Riji's Healthcare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Riji's Healthcare:

Share