05/02/2026
C J Roy-യുടെ ആത്മഹത്യ: ഒരു മനശ്ശാസ്ത്ര വായന
പന്ത്രണ്ട് Rolls Royce ഉള്ള ഒരു മനുഷ്യൻ ആത്മഹത്യ ചെയ്താൽ,
നമ്മൾ ആദ്യം ചോദിക്കേണ്ടത് ‘എന്താണ് കാരണം?’ എന്നല്ല —
‘അത്രത്തോളം കടന്നു ചിന്തിക്കണമെങ്കിൽ ആ മനുഷ്യൻ എത്രത്തോളം ഒറ്റപ്പെട്ടു പോയിരിക്കണം ?’ എന്നതാണ്.
Success നമ്മളെ രക്ഷിക്കുമെന്ന വിശ്വാസം
C J Roy- യുടെ ആത്മഹത്യ ഒരൊറ്റ നിമിഷത്തിൽ തകർത്തുകളഞ്ഞു.
Psychiatry ഒരു കാര്യം വ്യക്തമാക്കുന്നു:
su***de ഒരു നിമിഷം കൊണ്ട് ഉണ്ടാകുന്ന ഒരു സംഭവം അല്ല.
അത് ഒരു നീണ്ട, നിശബ്ദമായ പ്രക്രിയയുടെ അവസാനമാണ്.
ഇത് വെറും ഒരു “high-profile su***de news” അല്ല.
ഇത് നമ്മൾ സമൂഹത്തിന് നേരെ പിടിച്ച ഒരു കണ്ണാടി ആണ്.
📌 നമുക്ക് അറിയാവുന്നത്
• Income Tax raid നടക്കുന്ന സമയത്താണ് സംഭവം.
• കുറച്ചുനാളുകളായി അദ്ദേഹം മാനസികസമ്മർദത്തിൽ ആയിരുന്നെന്നു ചില ബന്ധുമിത്രാദികൾ പറയുന്നു
• സർക്കാർ judicial probe ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ,
ഒരൊറ്റ കാരണത്തിലേക്ക് su***de-നെ link ചെയ്യുന്നത്
ശരിയല്ല.
➡️ Su***de is not a single event; it is a process.
ഒരു Olympic athlete track ൽ collapse ചെയ്താൽ, അത് weakness അല്ല — ശരീരത്തിലെ stress-response സംവിധാനങ്ങൾ overload താങ്ങാനാവാതെ പരിധി കടന്നുപോയതിന്റെ അടയാളമാണ്.
അതുപോലെ തന്നെ —
മനസ്സ് തകരുന്നത് ഒരു വ്യക്തിഗത പരാജയം അല്ല.
Stress, fear, shame, loss of control, identity threat —
ഇവ എല്ലാം ഒരുമിച്ച്
ഒരാളുടെ coping capacity-യെ
പതുക്കെ, നിശബ്ദമായി ക്ഷയിപ്പിക്കുമ്പോഴാണ്,
പലപ്പോഴും ഒരാൾ su***de-ലേക്ക് എത്തിച്ചേരുന്നത്.
➡️ബാഹ്യസമ്മർദങ്ങൾ internal psychological pain ആയി മാറുന്നതെങ്ങനെ?
Legal scrutiny, raid, public humiliation —
ഇവ ഒറ്റയ്ക്ക് su***de ഉണ്ടാക്കുന്ന കാരണങ്ങൾ അല്ല.
പക്ഷേ ഇതിനകം തന്നെ ദുർബലമായി മാറിയ ഒരു മനസ്സിൽ,
“എല്ലാ വഴികളും അടഞ്ഞിരിക്കുന്നു” എന്ന ബോധം
ശക്തമാക്കാൻ ഇവക്ക് കഴിയും.
➡️Public figures പലപ്പോഴും silent sufferers ആണ്.
“ഇവർക്കൊക്കെ എന്ത് depression?”
“ഇവർക്കൊക്കെ എന്തിനാണ് കുറവ്?”
— എന്നതാണ് പൊതുസമൂഹത്തിന്റെ attitude.
പക്ഷേ Psychiatry പറയുന്നു:
മനോവേദന bank balance നോക്കാറില്ല.
അത് brain-ന്റെ പ്രവർത്തന തകരാറാണ്.
➡️Su***de-ന്റെ ഏറ്റവും common ആയ കാരണമെങ്കിലും depression ആണെങ്കിലും,
su***de ചെയ്യുന്ന ഒരാൾക്ക് എപ്പോഴും
ഒരു mental health disorder അഥവാ diagnosis
ഉണ്ടായിരിക്കണമെന്നില്ല.
Su***de risk ഒരു brain-based vulnerability ആണ്.
Personality യുടെ ഘടന,
past experiences brain-ൽ ഉണ്ടാക്കിയ sensitisation,
stress load,
സാമൂഹിക സമ്മർദ്ദങ്ങൾ —
ഇവ ചേർന്ന് brain-ന്റെ resilience
ക്രമേണ കുറയ്ക്കുമ്പോഴാണ്
breakdown സാധ്യത ഉയരുന്നത്.
⚖️ Goldwater Rule:
നേരിട്ട് examine ചെയ്യാത്ത ഒരു public figure-നെ
diagnose ചെയ്യരുത് എന്നാണ്
Goldwater Rule പറയുന്നത്.
പക്ഷേ
❌ ഇതിന്റെ അർത്ഥം “മിണ്ടരുത്” എന്നല്ല.
❌ Risk factors, stress, mental health awareness —
ഇതിനെക്കുറിച്ച് സംസാരിക്കാൻ
നമുക്ക് പൂർണ്ണ അവകാശമുണ്ട്.
അതുകൊണ്ട് C J Roy-യെ കുറിച്ച്
“അയാൾക്ക് depression ആയിരുന്നു”
“അയാൾക്ക് personality disorder ഉണ്ടായിരുന്നു”
എന്നൊന്നും പറയാതെ,
brain chemistry, psychology, circumstances
ഇവ മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന
ഭാരത്തെക്കുറിച്ചാണ്
നമുക്ക് സംസാരിക്കേണ്ടത്.
Bottom line:
നമ്മൾ vulnerability-നെ shame ചെയ്യുന്നു.
Success-നെ worship ചെയ്യുന്നു.
പക്ഷേ psychiatry ഓർമ്മിപ്പിക്കുന്നു —
Vulnerability weakness അല്ല; suffering heroism ഉം അല്ല.
പ്രശ്നങ്ങൾ തുറന്ന് പറയാൻ പറ്റുന്ന,
help തേടാൻ stigma ഇല്ലാത്ത
ഒരു സമൂഹം —അതായിരിക്കണം
ഈ tragedy നമ്മളോട് ആവശ്യപ്പെടുന്നത്.
Silence doesn’t mean strength.
Sometimes, it’s just silence.
Dr Indu CG
Psychiatrist
***de
***dePrevention