06/11/2024
MD-2 ഒരു കിട്ടാകനി ആണോ?
==== = ==============
വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു MD-2 പക്ഷെ അതിന്റെ ശരിയായ രീതിയിലുള്ള വ്യായസായിക അടിസ്ഥാനത്തിലുള്ള കൃഷി നടത്തുന്നത്തിനുള്ള സാങ്കേതിക മികവ് ഇല്ല എന്നതാണ് സത്യാവസ്ഥ.
"പൂച്ചക്ക് ആര് മണികെട്ടും എന്ന അവസ്ഥയിൽ ആണ്
നടന്നുകൊണ്ടിരിക്കുന്നത്, മണി കെട്ടാൻ പോകുന്നയാൾ ജീവൻ -മരണപോരാട്ടത്തിൽ എന്ന അവസ്ഥയിൽ ബാക്കിയുള്ളവർ കണ്ടു രസിക്കുന്നു, രക്ഷപെട്ടാൽ നമുക്കും ഒരുകൈ നോക്കാം ഇല്ലെങ്കിൽ അവനല്ലേ നഷ്ടം.
"വളരെ വികൃതമായ ബുദ്ധി ജീവികളുടെ കളികൾ "
ഈ അവസരത്തിലാണ്
കർഷക സംഘടനകൾ സ്വന്തമായി ഗവേഷകരെ ഉൾപ്പെടുത്തി അവർക്ക് നേരിടുന്ന പ്രശ്‌പരിഹാരത്തിനായി ഗവേഷണ കേന്ദ്രത്തോട് ചേർന്നുപ്രവർത്തിച്ചാൽ ഏത് പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ സാധിക്കും.
അധികാര കസേരകൾ ഒരിക്കലും സ്ഥിരം അല്ല, അത് ചക്രത്തിന്റെ ഭാഗം മാത്രം ആണ്, അത് മാറിക്കൊണ്ടേ ഇരിക്കും.
അപ്പോൾ ഓരോരുത്തരുടെയും ദൗത്യം കൃത്യമായി നിർവഹിച്ചാൽ സമൂഹത്തിനും അവർക്കും ആത്മ
സo തൃപ്‌തി കിട്ടും.
അല്ലാതെ ടൈം തള്ളിനീക്കി വിരമിക്കുമ്പോൾ വെറും പേപ്പറിന്റെ വിലപോലും ഇല്ലാതാകുന്നു.
അറിവുകൾ പരസ്പരം പങ്കുവച്ചു ഒരുപ്രശ്നത്തിനുപരിഹാരം കണ്ടെത്തുന്നതാണ് ഒരു ഗവേഷകന്റെ ധർമം, കണ്ടില്ല, കേട്ടില്ല എന്ന് സ്വീകരിക്കുന്ന രീതി പരിതാപകരം ആണ്.
കരയുന്ന കുഞ്ഞിനു പാൽ കൊടുത്താൽ കുഞ്ഞു സമാധാനം ആയി ഉറങ്ങും, ആശ്വസിപ്പിച്ചാൽ വിശപ്പ് മാറുമോ?
അതുപോലുള്ള അവസ്ഥയാണ് MD-2 ന്റെയും അവസ്ഥ.
പരിഹാരം :
കർഷക സംഘടനകൾ
സ്വന്തം ഫണ്ട് ഉപയോഗിച്ച് കൃഷിരീതി വികസിപ്പിച്ചെടുത്തു മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കണം.
MD-2 ഒരു വിജയം ആണ് എന്ന്‌തെളിയിക്കുന്നതിനുള്ള ഫോട്ടോസ് ഗ്രൂപ്പിൽ ഇടുന്നുണ്ട്, നമ്മളിൽ ഉള്ള ഈഗോയും, കൈനനക്കാതെ മീൻപിടിക്കാൻ ശ്രമിക്കുന്ന രീതിയാണ് 18 വർഷം മുൻപ് തുടങ്ങിയ മഹത്തായ പ്രൊജക്റ്റ് എങ്ങും എത്താതെ നിൽക്കുന്നത്.
100 തൈകൾ നട്ടുപരീക്ഷിച്ചിരുന്നു എങ്കിൽ ഇപ്പോൾ ലക്ഷകണക്കിന് തൈകൾ ഉണ്ടാക്കാമായൊരുന്നു, കൃഷിയിൽ സമയത്തിനാണ് വില.
ഇത് വായിച്ചിട്ട് ചിലർ വ്യാഖ്യാനിക്കും എന്തോ സ്വാർത്ഥ താല്പര്യം കണ്ടുകൊണ്ടാണ് പോസ്റ്റ് ചെയ്തതെന്ന്, ഒരിക്കലും ഇല്ല, അതിന്റെ ആവശ്യവും ഇല്ല