19/06/2022
അഗ്നീപഥിനെ കുറിച്ച് കേട്ടപ്പോൾ തന്നെ പ്രതീക്ഷിച്ചിതാണ് ഇതുപോലെ ഒരു കലാപം- കാരണം ഇതിൽ ചേരുന്ന ഓരോ വ്യക്തിയും 4 വർഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തികഞ്ഞ യോദ്ധാവും രാജ്യസ്നേഹിയുമായിരിക്കും, -രാജ്യത്തിന് ഒരാവശ്യം വരുമ്പോൾ പരിശീലനം ലഭിച്ചവർ എന്തിനും തയ്യാറായി ഉണ്ടാകുന്നത് തന്നെ വളർന്ന് വരുന്ന കലാപകാരികൾക്ക് ഭീഷണിയാണ് എന്ന് അവർ മനസ്സിലാക്കുന്നു - അതുപോലെ സ്വല്പം കലാപ ചിന്തകൾ ഉള്ള കൗമാരപ്രായക്കാർ ഈ കാലയളവ് കഴിയുന്നതോടെ തികഞ്ഞ രാജ്യസ്നേഹം ഉള്ളവരായി തീരും - അവരെ പിന്നെ കലാപത്തിന് കോപ്പുകൂട്ടുന്നവർക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നതും കലാപകാരികൾക്ക് മനസ്സിലായി - ഇന്നത്തെ ഇന്ത്യയിൽ കലാപത്തിൽ മുന്നിൽ നിൽക്കുന്നത് 18 നും 25നും ഇടയിൽ പ്രായമായവർ ആണെന്ന് പറയപ്പെടുന്നു - അവരെ രാജ്യത്തിന് വേണ്ടി വാർത്തെടുക്കാൻ ഉണ്ടാക്കിയ ഈ പദ്ധതി പ്രശംസ അർഹിക്കുന്നു , നമ്മുടെ രാജ്യം ഇന്ത്യ, ഇന്ത്യയോടുള്ള രാജ്യ സ്നേഹം അതുമാത്രമേ കാണാവൂ.
17 നും 21 നും ഇടയ്ക്ക് പ്രായമുള്ള യോഗ്യതയുള്ളവരെ തിരഞ്ഞെടുത്ത് 4 വർഷം വിദഗ്ദ പരിശീലനം കൊടുക്കുന്നു.
ഈ നാലു വർഷ കാലയിളവിൽ മാസം 30,000 രൂപ മുതൽ 40,000രൂപാ വരെ ശമ്പളം കൊടുക്കുകയും അതിൽ നിന്നും 25% വളരെ പ്രഗൽഭരായവരെ തിരഞ്ഞുപിടിച്ച് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ബാക്കി 75% പേർ 4 വർഷം കഴിഞ്ഞു പിരിയുമ്പോൾ 11 ലക്ഷം ഒരു തുക കൊടുക്കുന്നു. അവർ തുടർന്നു് റിസേർവർ ആയി തുടരും. അതായതു് ഉദാഹരണത്തിനു് ചൈനയുമായി ഒരു യുദ്ധമുണ്ടായാൽ അവർ യുദ്ധത്തിനു തയ്യാറാകണമെന്നു ചുരുക്കം.
മേൽ പറഞ്ഞ 75% ത്തിൽ പെട്ടവർക്കു് BSF / CRPF / Police അടക്കമുള്ള ജോലികൾക്ക് മുൻഗണന
ലഭിക്കുകയും ചെയ്യും.
അഗ്നിപഥ്, ഇത് ഒരു പുതിയ സംരംഭമാണ് ആരെയും നിർബന്ധിച്ചു സൈന്യത്തിൽ ചേർക്കുന്നില്ല. താത്പര്യമുള്ളവർ മാത്രം ചേർന്നാൽ മതി. കുത്തിത്തിരിപ്പ് ടീംസ് അവരുടെ പണി ചെയ്യട്ടെ...