Vivea Health Care

Vivea Health Care Choose Homoeopathy first - Your Family deserves the Best

24/05/2025
Homoeopthy works fast!A case of Atopic dermatitis ...4 yr old  Child, suffering for the last 2 yrs # NANONEO HOMOEOPATHY...
24/05/2025

Homoeopthy works fast!

A case of Atopic dermatitis ...4 yr old Child, suffering for the last 2 yrs
# NANONEO HOMOEOPATHY # Nanoneo Homoeo Nanoneo Homoeopathy

10/04/2023

ഏപ്രില്‍ 10 ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ
ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ്.പൊതുജനാരോഗ്യരംഗം ഏറെ പ്രതിസന്ധികൾ
നേരിടുകയും ആധുനിക ചികിത്സാ സങ്കേതങൾ അമ്പരന്നു നിൽക്കുകയും ചെയ്യുന്ന ഈ
കാലഘട്ടത്തിൽ ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്
ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്.
ഉടലെടുത്ത കാലം മുതൽ ഹോമിയോപ്പതി ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് .ഒരിക്കലും
ഭേദമാകില്ലെന്നും അന്തിമഘട്ടമായെന്നും ശാസ്​ത്രവിശാരദന്മാരുടെ ആധുനിക വൈദ്യശാസ്​ത്രം
വിധിയെഴുതി പുറന്തള്ളിയ രോഗികളിലെത്രയോപേർ ഹോമയോപ്പതിയാൽ സുഖം പ്രാപിച്ച്
ദശാബ്ദങ്ങളായി ജീവിച്ചിരിക്കുന്നതും സ്​ഥായിയായ വന്ധ്യത മുദ്രണം ചെയ്യപ്പെട്ടവർ
സന്താനലബ്ദരായിത്തീരുന്നതും കൺമുന്നിൽ കണ്ടിട്ടും അംഗീകരിക്കാതെ, ഈ വൈദ്യശാസ്​ത്രനന്മ
കപടമെന്നു വിശേഷിപ്പിക്കുന്നവരുടെ അന്ധത തീർത്താലും.
കൊവിഡ് പാൻഡെമിക്കിന് ശേഷം ഒരു ചികിത്സാ സമ്പ്രദായമെന്ന നിലയിൽ ഹോമിയോപ്പതിയുടെ സ്വീകാര്യത ഏറിയിരിക്കുന്ന.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഹോമിയോപ്പതിയുടെ ചികിത്സ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു വേറിട്ട ചികിത്സ എന്ന രീതിയിൽ ഹോമിയോപ്പതി
കൂടുതൽ അംഗീകരിക്കപ്പെട്ട് തുടങ്ങിയിരിക്കുന്നു.



08/04/2023

സ്ത്രീകളുടെ ആരോഗ്യം

സ്വന്തം ആരോഗ്യം പലപ്പോഴും ശ്രദ്ധിക്കാൻ സമയം കിട്ടാത്തവരാണ് സ്ത്രീകൾ. വീട്ടു ജോലികൾക്കിടയിലും കുട്ടികളുടെ പഠന കാര്യങ്ങളുടെ തിരക്കുകളിലും സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ പലപ്പോഴും വൈകി പോകുന്നു.
സ്ത്രീ സംബന്ധിയായ നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധി ഹോമിയോ ചികിത്സായിലൂടെ സാധ്യമാണ്ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾ,ഗർഭപാത്ര മുഴകൾ,അമിത രക്ത സ്രാവം,അണ്ടാശയ
രോഗങ്ങൾ,സ്ഥാനങ്ങളിൽ കാണുന്ന മുഴകൾ,വെള്ളപോക്ക്, ഗർഭ പത്രം പുറത്തേക്കു തള്ളൽ തുടങ്ങി
വിവിധ സ്ത്രീ രോഗങ്ങൾക്ക് ഹോമിയോ ചികിത്സാ വഴി ആശ്വാസം നൽകാൻ സാധിക്കുന്നു. ഇത്
കൂടാതെ ഗർഭിണികൾക്ക്‌ സുഖ പ്രസവം സാധ്യമാക്കാനും ,ആവർത്തിച്ചുള്ള ഗർഭം അലസി പോകുന്ന
അവസ്ഥ ഇല്ലാതാക്കാനും ഹോമിയോ ഔഷധ പ്രയോഗം വഴി സാധിക്കുന്നു.

സ്ത്രീകളിലെ വര്‍ധിച്ചു വരുന്ന ആത്മഹത്യാപ്രവണത മുഖ്യമായും അവരുടെ കുടുംബപ്രശ്‌നങ്ങള്‍,മാനസിക-ശാരീരിക രോഗങ്ങള്‍,സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ പാര്‍ശ്വഫലങ്ങളോ സാമ്പത്തിക ബാധ്യതയോ കൂടാതെ ഇത്തരം മാനസിക വ്യതിചലനങ്ങളും ആത്മഹത്യാ പ്രവണതകളും ലഘൂകരിക്കാന്‍ ഹോമിയോപ്പതിക്ക് സാധിക്കും.




07/04/2023

ഹോമിയോപ്പതിയുടെ സാദ്ധ്യതകൾ

പുതിയ പുതിയ രോഗങ്ങൾ കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഹോമിയോ ചികിത്സയോടുള്ള
ആഭിമുഖ്യം ഏറി വരികയാണ്. അതിനാൽ തന്നെ ഹോമിയോ ചികിത്സയുടെ സാദ്ധ്യതകൾ
പ്രയോജനപ്പെടുത്തേണ്ട ചില മേഖലകളെ കുറിച്ച് വിശദീകരണം ആവശ്യമാണ് .

കുട്ടികളുടെ രോഗങ്ങൾ

ഹോമിയോ ചികിത്സ്‌ കുട്ടികൾക്ക് മാത്രം ആണ് പ്രയോജനം എന്ന മിഥ്യ ധാരണ മുൻപ്
സമൂഹത്തിൽ നില നിന്നിരുന്നു . കൂടാതെ തങ്ങളുടെ കുഞ്ഞുങ്ങൾക്കു പാർശ്വ ഫലങ്ങൾ
ഉളവാക്കുന്ന മരുന്നുകൾ ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാർ കൂടി കേറുന്ന ഒരു
സമൂഹമാണ് നമ്മുടേത് .യാതൊരു വിധ പാർശ്വ ഫലങ്ങൾ ഇല്ലാത്തതും എളുപ്പത്തിൽ
സേവിക്കാവുന്നതും ആയതു കൊണ്ടാവാം ഇത്രയും സ്വീകാര്യത ഈ മേഖലയിൽ ലഭിച്ചത്.
കുട്ടികളെ ചികിതസിക്കുമ്പോൾ " ദൃശ്യമാകുന്ന " ലക്ഷണങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം
നൽകുന്നതു .മാനസികാവസ്ഥക്കു മുൻ‌തൂക്കം നൽകി ചികില്സിക്കുവാൻ സാധിക്കുന്ന ഒരു
വിഭാഗമാണ് കുട്ടികൾ ഉദാ: സാധാരണമായി കാണുന്ന പനിക്കുള്ള ചികിത്സക്കെത്തുന്ന കുട്ടികളിൽ
കാണുന്ന മാനസിക വ്യത്യാസങ്ങളെ നിരീക്ഷിച്ചാൽ പല തരത്തിൽ പെരുമാറുന്നതായി കാണാം .
ഈ പെരുമാറ്റ വ്യത്യാസങ്ങൾക്കനുസരിച്ചു ഔഷധങ്ങളും മാറുന്നു. ചില കുട്ടികൾ വളരെ നിർബന്ധം
പിടിച്ചു കരയുകയും,എപ്പോഴും ഒക്കത്തെടുക്കണമെന്നു നിർബന്ധം പിടിക്കുകയും ചെയ്യുമ്പോൾ
മറ്റു ചില കുട്ടികൾ തീർത്തും ശാന്തരായി പെരുമാറുന്നു . ചില കുട്ടികൾ ഡോക്ടറെ കാണുമ്പോൾ
തന്നെ ഭയന്ന് നില വിളിക്കുന്നു.. ഈ മൂന്നു തരക്കാർക്കുംരോഗം ഒന്ന് തന്നെയാണെങ്കിലും
വ്യത്യസ്‍തങ്ങളായ ഔഷധങ്ങൾ ആണ് നൽകുക .സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെ ഇത്തരം
ലക്ഷണങ്ങൾ മനസ്സിലാക്കുവാനും ഔഷധ നിർണ്ണയം നടത്തുവാനും സാധിക്കുന്നു. കുട്ടികളുടെ
സ്വഭാവരൂപീകരണം ,ഒരിടത്തു അൽപ നേരം പോലും അടങ്ങിയിക്കാൻ കഴിയാത്ത അവസ്ഥ (ADHD
) ,പഠനത്തിൽ താല്പര്യമില്ലായ്മ, പഠന വൈകല്യങ്ങൾ (LEARNING DISABILITY) , കുട്ടികളിലെ
ജനിതക വൈകല്യങ്ങൾ എന്നീ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുവാൻ ഹോമിയോ ,ഔഷധ
പ്രയോഗത്തിലൂടെ സാധിക്കുന്നു

തുടരും.....




06/04/2023

രോഗചികിത്സാരംഗത്തു ഇന്ന് നില നിൽക്കുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും ലളിതവും ചിലവ്
കുറഞ്ഞതുമായ ചികിത്സ .പാർശ്വ ഫലങ്ങളില്ലാതെ ഏതു പ്രായക്കാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ
കഴിവുള്ള ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി. പ്രകൃതി ദത്ത മായി ഉണ്ടാകുന്ന ഏതു
രോഗത്തിനും ഹോമിയോപ്പതിയിൽ പ്രതിവിധികൾ ഉണ്ട്. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ
ചികിത്സിക്കുന്ന ഒരു ചികത്സ ശാസ്ത്രമെന്ന നിലയിൽ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഏതൊരു
രോഗത്തിനും ഉള്ള ചികിത്സാ ഹോമിയോപ്പതി വഴി സാധിക്കുന്നതാണ്. അടുത്ത കാലത്തു
ലോകമെങ്ങുമുള്ള ആരോഗ്യമേഖലയെ അതീവ സമ്മർദ്ധത്തിലാക്കിയ പല അസുഖങ്ങളും പക്ഷിപ്പനി
,പന്നിപ്പനി ,സാർസ് തുടങ്ങി കോവിഡ് വരെ ട്രീറ്റ് ചെയ്യുന്നതിൽ ഹോമിയോപ്പതിയുടെ പങ്കു
വലുതാണ്. ഓരോ പുതിയ രോഗം പ്രത്യക്ഷ പ്പെടുമ്പോഴും അതിനുള്ള പ്രതിവിധി കണ്ടെത്താൻ
സമയം ആവശ്യമുള്ളതിനാൽ ആണ് ആധുനിക വൈദ്യ ശാസ്ത്രം പകച്ചു നിൽക്കുന്നത് . എന്നാൽ ഈ
രോഗങ്ങളുടെയെല്ലാം ലക്ഷണങ്ങൾ നമുക്ക് പരിചിതമാണെന്നു കാണാം .ഇത് ഹോമിയോ
ചികിത്സയുടെ ഒരു പ്രധാന സാധ്യതയാണ് .ഹോമിയോപ്പതി ചികിത്സയെക്കുറിച്ചുള്ള ശരിയായ
അവബോധത്തിന്റെ അഭാവം ഹോമിയോപ്പതിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ
തടസ്സമാകുന്നുണ്ട് .കൂടാതെ ഈ ചികിത്സാരീതിയെ കുറിച്ചുള്ള പല മിഥ്യാ ധാരണകളും ഈ
പ്രവണതക്കു ശക്തി പകരുന്നുണ്ട് .എല്ലാ പ്രായത്തിൽ പെട്ടവർക്കും ലിംഗ ഭേദമില്ലാതെ ഒട്ടു മിക്ക
രോഗങ്ങൾക്കും ഫല പ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്.
ഹോമിയോപ്പതി വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉയർച്ച ,രോഗ നിർണ്ണയ മേഖലയിലും അനുബന്ധ
ചികിത്സ മേഖലയിലും കൈ വരിച്ച വൈദഗ്ധ്യങ്ങൾ തുടങ്ങി എല്ലാ ചികിത്സ ഘടകങ്ങളിലും
ഔന്നത്യം പ്രാപിച്ച ഈ കാല ഘട്ടത്തിൽ യാതൊരു വിധ ശങ്കക്കും ഇട നൽകാതെ വിദഗ്ധമായ
ഹോമിയോ ചികിത്സാ നൽകുവാൻ ഇന്നത്തെ തലമുറ സജ്ജമാണ് .


05/04/2023

സാമ്യം സാമ്യത്തെ സുഖപ്പെടുത്തുന്നു (Similia Similibus
Curentur) എന്ന പ്രകൃതി നിയമത്തെ അടിസ്ഥാനമാക്കിയാണ് ഹോമിയോപ്പതി ചികിത്സാ
രൂപപ്പെടുത്തിയിരിക്കുന്നത് .ഹോമിയോ ചികിത്സാ ക്രമത്തിലെ പ്രകൃതി എന്നത് മനുഷ്യ ശരീരം
തന്നെയാണ് .അതായത് ഒരു വ്യക്തിയിൽ ഒരു രോഗാവസ്ഥ സംജാതമാകുമ്പോൾ അതിനെ
പ്രതിരോധിക്കുന്നതിനുതകുന്ന പ്രതി പ്രവർത്തന വസ്തു (Antibody) ശരീരത്തിൽ
ഉൽപ്പാദിപ്പിക്കപ്പെടുകയും ,അതിലൂടെ ആ രോഗത്തെ പ്രതിരോഥിക്കുകയും ചെയ്യുന്നു.ഈ സവിശേഷത
മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ലഭ്യമാണ് .ഹോമിയോപ്പതി ചികിത്സയിൽ
ഔഷധങ്ങളുടെ പ്രയോഗത്താൽ ശരീരത്തന്റെ ഈ പ്രതി പ്രവർത്തന സവിശേഷതയെ ഉത്തേജിപ്പിച്ചാണ്
രോഗ നിർമാർജ്ജനം നടത്തുന്നത് വാക്‌സിനേഷൻ പോലുള്ള പ്രതിരോധ ചികിത്സാ വിധികളിലും ഈ
പ്രതിഭാസത്തെയാണ്. ഉപയോഗപ്പെടുത്തുന്നത് .


day
# Holistic healing
# Hahnemann's Birthday

04/04/2023

ആധുനിക വൈദ്യം ജൈത്ര യാത്ര നടത്തിക്കൊണ്ടിരിക്കുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത്. ആരോഗ്യ പരിപാലനത്തിനും രോഗ ചികിത്സക്കും ലോകമെമ്പാടും പ്രാത്ഥമികമായി ഉപയോഗിക്കുന്നത് ഈ ചികിത്സ സമ്പ്രദായം തന്നെയാണ്. എന്നാൽ വ്യത്യസ്ത രാജ്യങ്ങളിൽ നില നിന്നിരുന്ന പാരമ്പര്യ ചികിത്സ സമ്പ്രദായങ്ങളെ കുറിച്ച് ആധുനിക വൈദ്യത്തിനുള്ളിൽ തന്നെ ഒരു പുനർവിചിന്തനം ഉണ്ടായിട്ടുണ്ട് ഹോമിയോപ്പതി ,അക്യുപങ്ചർ, യുനാനി, സിദ്ധ വൈദ്യം തുടങ്ങിയ ചികിത്സ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ എന്താണ് എന്നതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ സമഗ്ര ചികിത്സ സമ്പ്രദായം ( Holistic treatment )എന്ന വീക്ഷണം ആവിർഭവിക്കാൻ കാരണമായിട്ടുണ്ട്.
നമുക്ക് ലഭ്യമായ ഇതര ചികിത്സ സമ്പ്രദായങ്ങളിൽ വളരെ പ്രധാന പ്പെ ട്ടതാണ് ഹോമിയോപ്പതി. ഡോക്ടർ സാമുവൽ ഹനിമാൻ തുടക്കം കുറിച്ച ഈ ചികിത്സാ സമ്പ്രദായം ആരോഗ്യം, രോഗം, ചികിത്സ എന്നിവയെ കുറിച്ച് തന്നതായ ഒരു വീക്ഷണം അവതരിപ്പിച്ചു. രോഗിയുടെ ശരീരത്തെയും വ്യക്തിയെയും സമഗ്രമായ ഒരു ഏകകമായി കണ്ടു കൊണ്ടാണ് ഹോമിയോ ചികിത്സ നടത്തുന്നത്. നമുക്കറിയാവുന്ന മിക്ക രോഗങ്ങൾക്കും പാർശ്വ ഫലങ്ങളില്ലാത്ത ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ലഭ്യമാണ്.

homeopathic week
10
treatment

After football star David Beckham broke a bone in his foot before the 2002 World Cup, he underwentintensive treatment wh...
24/11/2022

After football star David Beckham broke a bone in his foot before the 2002 World Cup, he underwent
intensive treatment which included HOMEOPATHY. Ever since, he has been a great fan of homeopathic
treatment, especially ARNICA, a well-known remedy for pain and inflammation.

"Following homeopathy has helped me immensely and boosted my confidence thereby improving my
performance.” -Marko Pantelic, Serbian Football Player

Recent survey shows that not only do most doctors who work for football teams in the top two German
football leagues (Bundesliga 1 and 2) use homeopathic remedies to keep their players healthy and fit –
so does the GERMAN NATIONAL FOOTBALL TEAM .
A Winning Combination - Homoeopathy & Sports injuries
Part of winning any championship is dealing with injuries !! Exercise is important to good health, but
people often get hurt when participating in sports or other physical activities. . Though the term
“sports injury” refers to the kinds of injuries that most commonly occur during sports or exercise, but
they are not limited to athletes. Factory workers get tennis elbow, painters get shoulder injuries, and
gardeners develop tendinitis, even though they may not participate in sports. Ultimately, however,
“sports injuries” refers to those that occur in active individuals.A growing number of professional
athletes and sports personalities are seeking relief with H-O-M-O-E-O-P-A-T-H-Y.
Most common Sports Injuries inlude-Achilles Tendon Injury ,ACL Injuries, Ankle Injury, Concussions,
Dislocated Shoulder, Golfer's Elbow, Groin Pull, Hamstring Injuries, Head Injury ,Muscle Strain
Posterior Cruciate Ligament Injury ,Repetitive Motion Injuries, Rotator Cuff Tear, Running Injuries,
Shin Splints Tailbone Injuries etc etc. Homeopathic remedies are wonderfully effective in assisting
with common sports injuries. Homeopathic remedies should be taken in conjunction with, not in
replacement of, conventional first aid measures.

We are proud to announce the launch of our new website. Our goal with this new website is to provide easy access to conn...
22/11/2022

We are proud to announce the launch of our new website.
Our goal with this new website is to provide easy access to connect with us from anywhere in the world!

Be sure to click below to visit the following URL.
www.viveahealthcare.com

Address

Kadavanthra
Kochi
682020

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+919446968553

Alerts

Be the first to know and let us send you an email when Vivea Health Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vivea Health Care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram