03/07/2025
തീർച്ചയായും ദാമ്പത്യത്തിൽ ഫോർ പ്ലേയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട് എന്തുകൊണ്ടെന്നാൽ ദമ്പതികൾ തമ്മിലുള്ള മാനസിക അടുപ്പത്തിന് ഫോർ പ്ലേ ഒരുപാട് ഗുണം ചെയ്യും. നമ്മുടെ ക്ഷമാശക്തി വർദ്ധിക്കും . ചോദ്യം ദാമ്പത്യത്തിൽ ഫോർ പ്ലേയ്ക്കുള്ള ഉള്ള പ്രാധാന്യത്തെ കുറിച്ചാണ് ചോദ്യത്തിൽ തന്നെ ചെറിയൊരു തെറ്റുണ്ട് ദാമ്പത്യത്തിൽ അല്ല ലൈംഗിക ജീവിതത്തിൽ ഫോർ പ്ലേയ്ക്കുള്ള ഉള്ള പ്രാധാന്യം അങ്ങനെയായിരുന്നു ഈ ചോദ്യം എന്ന് എനിക്ക് തോന്നുന്നു. അതെന്തെങ്കിലും ആകട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം.
മനുഷ്യരുടെ ലൈംഗികതയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘട്ടമാണ് ബാഹ്യകേളി അഥവാ ആമുഖലീല. മുഖ്യമായും ഇത് രണ്ട് രീതിയിൽ കാണപ്പെടുന്നു. ലൈംഗികബന്ധത്തിന് മുൻപും അതിന് ശേഷവും. "ഫോർപ്ലേ (Foreplay)" എന്ന ഇംഗ്ലീഷ് വാക്ക് കൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. വേഴ്ചയ്ക്ക് ശേഷമുള്ളവയെ സംഭോഗശേഷലീലകൾ അഥവാ ആഫ്റ്റർ പ്ലേ എന്ന് പറയുന്നു. ഇണയിൽ പരമാവധി ലൈംഗിക ഉത്തേജനമുണ്ടാക്കി സംഭോഗത്തിന് തയ്യാറാക്കുന്ന മാനസികവും ശാരീരികവുമായ പ്രവൃത്തിയാണ് സംഭോഗപൂർവ ബാഹ്യകേളി അഥവാ രതിപൂർവലീലകൾ എന്നൊക്കെ അറിയപ്പെടുന്നത്. ഇതൊരു സ്നേഹപ്രകടനം കൂടിയാണ്.
എന്തിന് ഫോർപ്ലേ?
ഫോർപ്ലേ ലൈംഗികസുഖം വർധിപ്പിക്കുമെന്നത് ഒരു പുതിയ അറിവല്ല. സസ്തനികളടക്കമുള്ള ഒട്ടുമിക്ക ജീവികളും ലൈംഗികബന്ധത്തിന് മുന്നോടിയായി പലതരത്തിൽ ഫോർപ്ലേയിലേർപ്പെടാറുണ്ട്. മനുഷ്യരുടെ കാര്യത്തിൽ ലൈംഗിക സ്വഭാവത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം കുറച്ച് കൊണ്ടുവരാൻ ഫോർപ്ലേയിലൂടെയേ കഴിയൂ. ലൈംഗിക പ്രതികരണത്തിന്റെ കാര്യത്തിൽ പുരുഷൻ ബൾബ് പോലെയാണ്. സ്വിച്ചിടേണ്ട താമസം പുരുഷൻ ബൾബ് പോലെ പ്രകാശിക്കും, ചൂട് പിടിക്കും. സ്വിച്ചോഫാക്കിയാൽ 'ടപ്പേന്ന്' പ്രകാശം കെടും. തണുക്കും. എന്നാൽ സ്ത്രീകളുടെ ലൈംഗിക സ്വഭാവം വ്യത്യസ്തമാണ്. അവർ ഇരുമ്പ് പോലെയാണ്. ചൂടാക്കിയാലും വളരെ പതുക്കെയേ ചൂടാവൂ. ചുട്ടുപഴുക്കാൻ ഏറെ സമയമെടുക്കുകയും ചെയ്യും. ചൂടായ ശേഷം തണുപ്പിക്കാൻ ശ്രമിച്ചാലോ, പതുക്കെയേ തണുക്കുകയും ചെയ്യൂ. ലൈംഗിക പ്രതികരണ വേഗതയിലെ ഈ വ്യത്യാസം കുറച്ച് കൊണ്ടുവന്നാലേ ലൈംഗികത ഹൃദ്യവും സംതൃപ്തവുമാവൂ. ഫോർപ്ളേ പുരുഷന്റെ വേഗത അൽ പം കുറയ്ക്കാനും സ്ത്രീയുടെ വേഗത കൂട്ടാനും സഹായിക്കും. അങ്ങനെ സ്ത്രീപുരുഷ ലൈംഗിക പ്രതികരണങ്ങളിലെ വേഗത വ്യത്യാസങ്ങൾ നിയന്ത്രിച്ച് ഇരുവർക്കും ഹൃദ്യമായ ഒരു പോയന്റി വെച്ച് ഒരേസമയം രതിമൂർച്ഛ ലഭിക്കാൻ ഫോർപ്ലേ സഹായിക്കുന്നു.
സ്ത്രീകളുടെ രതിമൂർച്ഛ തടയുന്ന ഘടകങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ ഫോർപ്ലേയ്ക്ക് പുരുഷന്മാർ വേണ്ടത്ര സമയം ചെലവഴിക്കാത്തതാണ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളതെന്നും അറിയുക. പുരുഷന്മാർ പലപ്പോഴും സംഭോഗം മാത്രം ലക്ഷ്യംവെക്കുന്നതുകൊണ്ട് ഫോർപ്ലേയിലൂടെ വളരെ വേഗത്തിൽ കടന്നുപോകയാണെന്നാണ് ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെട്ടത്..
പുരുഷനെക്കാൾ സ്ത്രീകൾക്കാണ് ലൈംഗിക ഉണർവിന് ഫോർപ്ലേയുടെ ആവശ്യമെങ്കിലും പ്രായമേറുംതോറും പുരുഷനും ഫോർപ്ലേ അത്യാവശ്യമായി വരും. പ്രായം കൂടുമ്പോൾ പുരുഷന്റെ ലൈംഗിക പ്രതികരണത്തിന്റെ വേഗത കുറയുന്നത് കൊണ്ടാണിത്. കൗമാരത്തിലും യുവത്വത്തിലും ലഭിച്ചിരുന്ന ഇൻസ്റ്റന്റ് ഉദ്ധാരണം മധ്യവയസ്സിൽ ലഭിച്ചെന്നുവരില്ല. മാത്രമല്ല അതിന് സമയമെടുക്കുകയും ചെയ്യും. അപ്പോൾ പൂർണമായ ഉദ്ധാരണത്തിന് ഇണയുടെ സഹായം വേണ്ടിവരും. ചുരുക്കത്തിൽ പ്രായമേറുന്തോറും പുരുഷന് ഫോർപ്ലേയുടെ ആവശ്യം കൂടുമെന്ന് സാരം. മാത്രമല്ല സ്പർശനം കൊണ്ട് മാത്രം പുരുഷന് ഉത്തേജനം ലഭിച്ചെന്നും വരില്ല. ഫോർപ്ലേയുടെ ഭാഗമായി ദൃശ്യപരമായ ഉത്തേജനവും വേണ്ടി വരും.
എങ്ങനെ തുടങ്ങണം
ആമുഖലീലകൾ പെട്ടെന്ന് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടുന്ന ഒന്നല്ല. സംഭോഗത്തിന് മുൻപ് മണിക്കൂറുകളോ, ദിവസങ്ങളോ ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ ഒക്കെ ഫോർപ്ലേയ്ക്ക് വേണ്ടി വന്നേക്കാം. അത് ഓരോ വ്യക്തിയുടെയും മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് സമയം ബാഹ്യകേളിക്ക് ചിലവഴിക്കാതെ നടത്തുന്ന ലൈംഗികബന്ധം ഇണയുടെ അതൃപ്തിക്ക് കാരണമായേക്കാം. ഓരോ തവണ ലൈംഗികബന്ധത്തിന് ശ്രമിക്കുമ്പോഴും ബാഹ്യകേളികൾ ആവർത്തിക്കേണ്ടതാണ്. ഇതിൽ വ്യത്യസ്തത പരീക്ഷിക്കുന്നത് ആവർത്തന വിരസത ഒഴിവാക്കും. കട്ടിലിന്റെ സ്ഥാനം ഒന്ന് മാറ്റി ഇടുന്നതോ, വീട്ടിലെ മറ്റേതെങ്കിലും സ്ഥലത്ത് വച്ചോ ബാഹ്യകേളികൾ ആസ്വദിക്കുന്നത് പരീക്ഷിക്കാം. ഇക്കാര്യം പങ്കാളിയുമായി സംസാരിച്ചു അവരുടെ സമ്മതതോടെ തീരുമാനിക്കേണ്ട കാര്യമാണ്.
ആര് തുടങ്ങണം?
ഫോർപ്ളേ ആര് തുടങ്ങണം എന്നതിൽ തർക്കം വേണ്ട. സെക്സിന് മുൻകൈ എടുക്കേണ്ടത് പുരുഷനാണ് എന്ന ധാരണ ഇന്ന് മാറിക്കഴിഞ്ഞു. ആരെങ്കിലും ഒരാൾ തുടക്കമിടുക. ലൈംഗികവികാരം പുരുഷനിൽ പെട്ടെന്ന് ഉണരുന്നത് കൊണ്ട് പുരുഷൻ അതിന് മുൻകൈ എടുക്കുന്നതാണ് നല്ലത്. ആണിലും പെണ്ണിലും അത് വികാരത്തിന്റെ വേലിയേറ്റമുണർത്തുമെങ്കിലും ഫോർപ്ലേയുടെ ആവശ്യം കൂടുതലുള്ളത് സ്ത്രീകൾക്കാണ്. പക്ഷേ, അതിന്റെ ഗുണം രണ്ടുപേർക്കും ലഭിക്കുകയും ചെയ്യും.
എത്രസമയം?
ലൈംഗിക ബന്ധത്തിന് മുന്നോടിയായി മിനുട്ടുകൾ മുതൽ ദിവസങ്ങളോളം ഫോർപ്ലേയിൽ ഏർപ്പെടുന്ന ജീവികളുണ്ട്. എങ്കിലും ഫോർപ്ലേയ്ക്ക് എത്ര സമയം ചെലവഴിക്കണം എന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകാൻ കഴിയില്ല. കാരണം ഇണകളുടെ താത്പര്യമാണ് അതിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത്. ശരാശരി 17 മിനുട്ടെങ്കിലും ഫോർപ്ലേയ്ക്ക് ചെലവഴിക്കുന്നത് കൂടുതൽ ലൈംഗിക സംതൃപ്തി നൽകുന്നതായാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. ചിലർക്ക് ഇത്രയും സമയം വളരെ ദൈർഘ്യമേറിയതായി തോന്നാം. എന്നാൽ ക്ഷമയുടെ പ്രതിഫലം വളരെ വലുതായിരിക്കുമെന്ന് ഓർക്കുക. ഫോർപ്ലേകൾക്ക് എത്ര സമയം ചെലവഴിക്കുന്നു എന്നതിനേക്കാളുപരി സംയോഗത്തിന് മുൻപ് സ്ത്രീയുടെ വികാരത്തെ പൂർണമായും ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തോ എന്നതാണ് കാര്യം.
വിവിധ രീതികൾ
മധുരസംഭാഷണം ആമുഖലീലകളിൽ ഏറ്റവും പ്രധാനമാണ്. ചുംബനം, ആലിംഗനം, തഴുകൽ, തലോടൽ, ലാളന, വദനസുരതം എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ശിരസ്സ്, ചുണ്ട്, ചെവി, കഴുത്ത്, മാറിടം തുടങ്ങി കാൽപ്പാദങ്ങൾ വരെയുള്ള ശരീര ഭാഗങ്ങളിൽ ചുംബിക്കുന്നതും ലാളിക്കുന്നതും ഫോർപ്ലേയുടെ ഭാഗമാണ്. വയറിന്റെ ഇരുവശം, നിതംബം, തുട, മുട്ടിന്റെ പിൻഭാഗം തുടങ്ങി ശരീരത്തിലെ മിക്ക ഭാഗങ്ങളിലെയും സ്പർശനം സ്ത്രീക്കും പുരുഷനും ഒരുപോലെ അനുഭൂതി ദായകമാണ്. പലർക്കും ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ സ്പർശനം ശരിയായ ഉത്തേജനത്തിന് ആവശ്യമാണ്. ചുണ്ടോ വിരലോ നാവോ ഇതിന് വേണ്ടി ഉപയോഗിക്കാം. സ്പർശിക്കുന്ന രീതിയും പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ല എന്നത് പ്രധാനമാണ്. ഇവ ഓരോരുത്തർക്കും വ്യത്യസ്തമാകാം. ഇണയോട് തുറന്നു സംസാരിച്ചു അവരുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് മനസിലാക്കുന്നത് ഇതിൽ വളരെ പ്രധാനമാണ്. സ്ത്രീകളിൽ കൃസരി/ഭഗശിശ്നിക, പുരുഷന്മാരിൽ ലിംഗം തുടങ്ങി നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിലെ മൃദുവായ പരിലാളനം അത്യാനന്ദം നൽകുന്നു. മനസ്സിനിണങ്ങിയ പങ്കാളി, അവർ തമ്മിലുള്ള ആശയവിനിമയം, വ്യക്‌തി ശുചിത്വം സുഗന്ധവുമുള്ള അന്തരീക്ഷം, അരണ്ട വെളിച്ചം, സംഗീതം,ഒന്നിച്ചുള്ള കുളി മുതലായവ ഇതിന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്. നിത്യജീവിതത്തിലെ മാനസിക സമ്മർദ്ദം (Stress) ഒരു പരിധിവരെ ലഘൂകരിക്കാൻ ഇതുകൊണ്ട് സാധിക്കും.
ബാഹ്യകേളിയും ഉത്തേജനവും
ആമുഖലീലകളിലൂടെ ശരിയായ ഉത്തേജനമുണ്ടാവുകയും മനസും ശരീരവും ലൈംഗികബന്ധത്തിനു തയ്യാറാവുകയും ചെയ്യുന്നു. അതോടെ ലിംഗത്തിലെ അറകളിലേക്കും യോനീഭാഗത്തേക്കും ഉള്ള രക്തയോട്ടം വർധിക്കുന്നു. അതിന്റെ ഫലമായി പുരുഷലിംഗത്തിന് കൂടുതൽ ദൃഢമായ ഉദ്ധാരണവും സ്നേഹദ്രവം മൂലം വഴുവഴുപ്പും ലഭിക്കുന്നു. സ്ത്രീകളിൽ മുറുകി ഇരിക്കുന്ന യോനീഭാഗത്തെ പേശികൾ അയഞ്ഞു വരികയും, യോനി വികസിക്കുകയും, ബർത്തോലിൻ ഗ്രന്ഥികൾക്ക് പ്രവർത്തിക്കാൻ ധാരാളം സമയം ലഭിക്കുകയും, വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Lubrication) കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇത് സുഗമവും സുഖകരവുമായ ലൈംഗികബന്ധത്തിന് അനിവാര്യമാണ്. സ്നേഹദ്രവത്തിന്റെ അഭാവത്തിൽ ലൈംഗികബന്ധം അസഹനീയമായ വേദനയുള്ളതോ അസ്വസ്ഥതയുള്ളതോ ആകാൻ സാധ്യതയുണ്ട്. വരണ്ട യോനിയിലേക്കുള്ള ലിംഗ പ്രവേശനം ബുദ്ധിമുട്ട് ഏറിയതാണ്. ഇത് ലൈംഗികവായയവങ്ങളിൽ ചെറിയ മുറിവോ പോറലോ, രക്തസ്രാവമോ ഉണ്ടാകുവാനും ഇടയാക്കാം. അത് ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും പങ്കാളിയോട് വെറുപ്പിനും കാരണമാകാം. ഇവിടെയാണ് രതിപൂർവ്വലാളനകളുടെ പ്രാധാന്യം. വേണ്ടത്ര ഉത്തേജനമില്ലാതെ നടത്തുന്ന സംഭോഗം പല സ്ത്രീകൾക്കും പീഡനതുല്യമായി അനുഭവപ്പെടാറുണ്ട്. ലൂബ്രിക്കേഷന്റെ അഭാവത്തിൽ യോനിയിൽ മുറുക്കം അനുഭവപ്പെടുന്നതും വാജിനിസ്മസ് ഉണ്ടാകുന്നതും അതിനാലാണ്. ലൈംഗികജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരം കല്ലുകടികൾ അനുഭവപ്പെടുന്നത് ലൈംഗിക വിരക്തിക്ക് കാരണമാകാറുണ്ട്.
ഏറെ പ്രധാനമെന്നു പറയാം. പങ്കാളിയിൽ നിന്നും ലാളന കൂടുതൽ ആഗ്രഹിയ്ക്കുന്ന മാനസികാവസ്ഥ കൊണ്ടാണിത്. ലൈംഗികത അവൾക്ക് മാനസികവുമായ ഘടകമാണ്. എന്നാൽ ഇത്തരമൊരു ബന്ധത്തിനു ശേഷം പുരുഷൻ പെട്ടന്ന് തിരിഞ്ഞു കിടന്നുറങ്ങുന്നത് പല സ്ത്രീകൾക്കും തങ്ങൾ അവഗണിയ്ക്കപ്പെടുന്നുവെന്നും തങ്ങളെ വെറും ഉപകരണമാക്കുന്നുവെന്ന തോന്നലുമുണ്ടാക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇത് സ്ത്രീകളിൽ ഇത്തരം ബന്ധത്തോട് തന്നെ താൽപര്യക്കുറവും ലൈംഗിക താൽപര്യക്കുറവുമെല്ലാമുണ്ടാക്കും. ഇതിന് പരിഹാരമാണ് ആഫ്റ്റർ പ്ലേ എന്നത്. അതിനാൽ ലൈംഗിക ജീവിതത്തോട് സ്ത്രീയ്ക്ക് താൽപര്യമുണ്ടാക്കുന്ന ഒരു ഘടകം കൂടിയാണ് സംഭോഗശേഷലീലകൾ. പരസ്പര ധാരണയും, ബഹുമാനവും ബാഹ്യകേളിയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പങ്കാളികൾക്ക് മധ്യവയസിന് ശേഷവും തങ്ങളുടെ ലൈംഗികജീവിതം നല്ല രീതിയിൽ മുൻപോട്ടു കൊണ്ട് പോകുവാൻ സാധിക്കും. ഇതവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്.
ലൈംഗിക വികാരത്തിന്റെ യഥാർത്ഥ ഉറവിടം തലച്ചോർ തന്നെ. ഈ ഉത്തേജനം വർധിപ്പിക്കുവാൻ, തൃപ്തികരമാക്കുവാൻ ഫോർപ്ലേ, ആഫ്റ്റർപ്ലേ എന്നിവ ആവശ്യമാണ്.
ഫോർപ്ലേ ഒരു കല
സംഭോഗത്തെ രുചികരമായ ഒരു സദ്യയായി സങ്കൽപിച്ചാൽ ഫോർപ്ലേ സദ്യയ്ക്ക് മുന്നോടിയായി ലഭിക്കുന്ന അപ്പറ്റെസറായി മാറും. വിശപ്പേറ്റുന്ന, രുചികരമായ തുടക്കം. ചിലർക്ക് അതിന് ശേഷം സദ്യപോലും വേണ്ടിവരില്ല. ഫോർപ്ലേയിലൂടെ തന്നെ രതിമൂർച്ഛ ലഭിക്കുന്നവർ ഒട്ടും കുറവല്ലെന്നോർക്കുക. അത്തരക്കാർക്ക് അത് സദ്യയ്ക്ക് പകരം നിൽക്കും. മാസ്റ്റേഴ്സ് ആൻഡ് ജോൺസിനെപ്പോലുള്ള പ്രശസ്തരായ ലൈംഗിക വിദഗ്ധരെപ്പോലും ഫോർപ്ലേയെക്കുറിച്ച് വിശദമായി പഠിക്കാൻ പ്രേരിപ്പിച്ചത് ഈ ഗുണമാണ്. ഫോർപ്ലേ എന്ന വാക്കിനെപ്പോലും ഒരു ഘട്ടത്തിൽ അവർ എതിർത്തു. സംഭോഗത്തിലെത്താത്ത ലൈംഗിക ബന്ധം (Non-coital s*x play) എന്ന പേരാണ് ഫോർപ്ളേയ്ക്ക് കൂടുതൽ യോജിച്ചത് എന്നാണ് അവരുടെ പക്ഷം.
ലൈംഗിക ഉത്തേജനം വർധിപ്പിക്കുന്നതിന് വേണ്ടി ഇണകൾ നടത്തുന്ന ശാരീരികവും മാനസികവുമായ എല്ലാ സ്നേഹപ്രകടനങ്ങളും തയ്യാറെടുപ്പുകളും ഫോർപ്ലേയാണ്. സ്പർശനം മുതൽ വദന സുരതം വരെ അനന്തമാണതിന്റെ സാധ്യതകൾ. ഒറ്റത്തവണ ചെയ്യേണ്ടതോ ധൃതി പിടിച്ച് ചെയ്ത് തീർക്കേണ്ടതോ അല്ല ഫോർപ്ലേ. ഓരോ തവണ സംഭോഗത്തിന് മുതിരുമ്പോഴും അത് ആവർത്തിക്കണം.
ഒരു വിദഗ്ധനായ വയലിനിസ്റ്റ് കയ്യടക്കത്തോടെയും സൂക്ഷ്മതയോടെയും വയലിൻ വായിച്ച് വായിച്ച് മനോഹരമായ സംഗീതത്തിന്റെ ഉത്തുംഗതയിലേക്ക് പോകുന്നത് പോലെ വേണം ഇണയുടെ ശരീരത്തെ ഉണർത്തി രതിമൂർച്ഛയുടെ, ആകാശത്തിലേക്ക് ഉയർത്താൻ. ഭൂമിയി മനുഷ്യന് ലഭിച്ച ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് രതിമൂർച്ഛാ വേള. അതിലേക്ക് ഒരിക്കലും ധൃതിവെച്ച് പോകരുത്. കാരണം തിടുക്കത്തിൽ കാര്യം കഴിക്കാൻ തുനിഞ്ഞാൽ മൂപ്പെത്താതെ പഴുത്ത പഴം പോലെ രതിമൂർച്ഛയിലെ മധുരാനുഭവം ചോർന്ന് പോകും.
ഫോർപ്ലേ ഒരു കലയാണ്. ആ കലയുടെ സമർഥമായ ഉപയോഗത്തിലാണ് സെക്സിന്റെ പൂർണതയുള്ളത്. ഫുട്ബോൾ കളിയുമായി താരതമ്യം ചെയ്താൽ ഗോളടിക്കാനുള്ള നീക്കങ്ങൾ പോലെയാണ് ഫോർപ്ലേ. അതാണല്ലോ കളിയിൽ മുക്കാലും. ഗോൾ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതും. ലോങ്പാസുകളുടെ യൂറോപ്യൻ സ്റ്റൈലിനേക്കാൾ കുറിയപാസുകളുടെ ലാറ്റിനമേരിക്കൻ ശൈലിയാണ് അതിന്റെ മനോഹാരിതയേറ്റുക. എങ്ങനെയും ഗോളടിക്കുക എന്നതിനപ്പുറം മനോഹരമായി ഗോളടിക്കുക എന്നതാവണം സെക്സിൽ ലക്ഷ്യം. അപ്പോൾ മാച്ച് മനോഹരമാവും; മാത്രമല്ല വേണ്ട സമയത്ത് ബുദ്ധിമുട്ടില്ലാതെ ഗോളടിക്കാനും കഴിയും.ഗ്യാലറിയിൽ നിൽക്കാതെ എല്ലാവരും കളിക്കളത്തിലേക്കു വരൂ നമുക്ക് സ്വർഗത്തിലേക്ക് ഗോളടിക്കാം