Healthy Kerala

  • Home
  • Healthy Kerala

Healthy Kerala Healthy kerala aims to build up healthy lifestyle and a good wellbeing among our people. Happy Reading and stay healthy.

ആരോഗ്യത്തിന്റെ സ്വന്തം നാട്

സന്തുഷ്ടി നിറഞ്ഞ ജീവിതമാണ് ഏവരുടെയും ആഗ്രഹം. സന്തോഷത്തോടെ ഇരിക്കുകയെന്നാൽ ആരോഗ്യത്തോടെ ജീവിക്കുക എന്നുതന്നെ അർത്ഥം. ആരോഗ്യമുള്ള ശരീരവും ശാന്തമായ മനസുമാണ് സന്തുഷ്ടി തരുന്നത്. നമ്മുടെ ജോലിയും അലച്ചിലുമെല്ലാം ഈ സന്തുഷ്ടിക്ക് വേണ്ടിത്തന്നെ. പക്ഷേ, തിരക്കുപിടിച്ച ഈ കാലത്ത് ആരോഗ്യം പോലും മറന്നാണ് നമ്മൾ പണിയെടുക്കുന്നത്. രാവും പകലും നീളുന്ന അദ്ധ്വാനത്തിന് ശേഷം കിട്ടുന്നതോ രോഗദുരിതവും.
സമുദ്രസാമീപ്യവും പശ്ചിമഘട്ടവും സമ്മാനിച്ച സമശീതോഷ്ണ കാലാവസ്ഥയാണ് കേരളത്തിന്. കായലും കടലും പുഴകളും പച്ചപ്പും കൊണ്ട് സമ്പന്നമായ ഇടം. കലകളും കേരവും നിറഞ്ഞ നാട്. ഭക്ഷണ പ്രിയരാണ് മലയാളികൾ. അരി വിഭവങ്ങളാണ് മുഖ്യാഹാരം. എരിവും പുളിവും കലർന്ന, സസ്യ-മാംസാഹാരങ്ങൾ ഒരുപോലെ പ്രിയം. ഭക്ഷണം മരുന്നാണെന്ന് ഉദ്ഘോഷിച്ച ആയുർവേദത്തിന്റെ ഈറ്റില്ലം.
കാലത്തിന്റെ കുത്തൊഴുക്കിൽ പലതും നമ്മൾ കൈവിട്ടു. പുതിയ കാലത്തെ ജീവിതശൈലിയും ആഹാരരീതികളും മലയാളികളെ ഗുളികതീനികളാക്കി മാറ്റി. കേരളത്തിന്റെ തനത് ഭക്ഷണങ്ങളിലൂടെ, ശുദ്ധവായു നിറഞ്ഞ ജീവിതത്തിലൂടെ നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചുപിടിക്കേണ്ടതുണ്ട്. ദൈവത്തിന്റെ സ്വന്തം നാടിനെ ആരോഗ്യത്തിന്റെ സ്വന്തം നാടാക്കി മാറ്റാനുള്ള വലിയ ദൗത്യം ഏറ്റെടുക്കയാണ് ഹെൽത്തി കേരള. ഉത്സാഹികളായ ഒരു പറ്റം ജേർണലിസ്റ്റുകളുടെ കൂട്ടായ്മാണ് ആരോഗ്യരംഗത്തെ പുത്തൻ മാറ്റങ്ങളും വാർത്തകളും തത്സമയം എത്തിക്കുന്നത്.

https://youtu.be/7aJYVnbwPlk
19/04/2021

https://youtu.be/7aJYVnbwPlk

Migraine - ഒരു അനുഭവക്കുറിപ്പ് 𝐃𝐫.𝐀𝐑𝐘𝐀𝐌𝐈𝐓𝐇𝐑𝐀|𝐀𝐘𝐔𝐑𝐃𝐀𝐑𝐒𝐀𝐍 𝐀𝐘𝐔𝐑𝐕𝐄𝐃𝐈𝐂 𝐇𝐎𝐒𝐏𝐈𝐓𝐀𝐋https://youtu.be/7aJYVnbwPlkMigraine ഉണ്ടോ??...

https://youtu.be/JI9tcvOVr8c
20/09/2020

https://youtu.be/JI9tcvOVr8c

ചർമ സൗന്ദര്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. ! |Skin care through Ayurveda|𝐀𝐘𝐔𝐑𝐃𝐀𝐑𝐒𝐀𝐍| 𝐃𝐫.𝐀𝐑𝐘𝐀𝐌𝐈𝐓𝐇𝐑𝐀| 𝐀𝐘𝐔𝐑𝐃𝐀𝐑𝐒𝐀....

Address

Healthy Kerala R2 53/2758 III Rd Floor Mangalath Building C-Lane Road Panampilly Nagar

682036

Alerts

Be the first to know and let us send you an email when Healthy Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram