Vaidyan Family, Thevalakara

Vaidyan Family, Thevalakara Family is not an important thing. It's everything. During this period, Maharaja of Travancore invited Thomman (Jr.) to treat King-mother’s eye disease.

Thevalakara Vaidyan’s ancestors were Brahmins who later embraced Christianity (Krishnan Nampoothiri and his wife Lekshmi Antharjanam (from Kothamangalam) of Thazhamangalathu Madam got attracted to the teachings of Christ and accepted Christianity. Thomman (Jr.), the only son of Krishnan (Thomman) and Lekshmi (Mariyam) learned Sanskrit and Medicine from Viratarajaguru and became a famous scholar and physician. Thomman succeeded in relieving the eye pain of the King-mother in first attempt itself. Pleased by this, the King gave the title ‘Vaidyan’ to Thomman and his successors).

Dear family members,With deep sadness, we inform you that  Mr. Thomas Vaidyan of Vazhayil Panikkolil,  passed away today...
09/02/2026

Dear family members,

With deep sadness, we inform you that Mr. Thomas Vaidyan of Vazhayil Panikkolil, passed away today.
May the soul rest in peace. 🙏

തേവലക്കര വൈദ്യൻ കുടുംബാംഗമായ വാഴയിൽ പണിക്കോലിൽ ശ്രീ തോമസ് വൈദ്യൻ നിരിയാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
ആദരാഞ്ജലികൾ 🌹🌹🌹🌹

തേവലക്കര  ഇടയിലെ വീട്ടിൽ വൈദ്യൻ കുടുംബാംഗമായ തെക്കേവീട്ടിൽ (മഞ്ഞാങ്കുഴി) ശ്രീമതി നയോമി ചെറിയാൻ വൈദ്യൻ ( 90 ) കൊച്ചി നിര്...
04/02/2026

തേവലക്കര ഇടയിലെ വീട്ടിൽ വൈദ്യൻ കുടുംബാംഗമായ തെക്കേവീട്ടിൽ (മഞ്ഞാങ്കുഴി) ശ്രീമതി നയോമി ചെറിയാൻ വൈദ്യൻ ( 90 ) കൊച്ചി നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.

തേവലക്കര   വൈദ്യൻ കുടുംബാംഗമായ മീനത്തേരിവിള പുത്തൻ വീട്ടിൽ ശ്രീമതി ചിന്നമ്മ തോമസ് വൈദ്യൻ ( 90 ) നിര്യാതയായ വിവരം വ്യസനസമ...
03/02/2026

തേവലക്കര വൈദ്യൻ കുടുംബാംഗമായ മീനത്തേരിവിള പുത്തൻ വീട്ടിൽ ശ്രീമതി ചിന്നമ്മ തോമസ് വൈദ്യൻ ( 90 ) നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.

ആദരാഞ്ജലികൾ 🌹🌹🌹🌹

തേവലക്കര വൈദ്യൻ കുടുംബാംഗം ആയ കരിപ്പോട്ട് ശ്രീമതി സൂസൻ കോശി ( 86 ) നിര്യാതയായ വിവരം വ്യസനസമേതം  അറിയിച്ചുകൊള്ളുന്നു. ആദര...
18/01/2026

തേവലക്കര വൈദ്യൻ കുടുംബാംഗം ആയ കരിപ്പോട്ട് ശ്രീമതി സൂസൻ കോശി ( 86 ) നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.

ആദരാഞ്ജലികൾ.

Deepest Condolences to Mrs Alice Lukose wife of Mr Babu Luckose Koshy Vaidyan , Thekkethayil Family , Ernakulam May her ...
10/01/2026

Deepest Condolences to Mrs Alice Lukose wife of Mr Babu Luckose Koshy Vaidyan , Thekkethayil Family , Ernakulam

May her soul rest in peace

തേവലക്കര പാലവിളയില്‍ വീട്ടില്‍ പരേതനായ തോമസ് വൈദ്യന്‍ സാറിന്റെ (Retd. Headmaster)പത്നി Mrs Dollykutty Thomas(Retd.Teache...
07/01/2026

തേവലക്കര പാലവിളയില്‍ വീട്ടില്‍ പരേതനായ തോമസ് വൈദ്യന്‍ സാറിന്റെ (Retd. Headmaster)പത്നി Mrs Dollykutty Thomas(Retd.Teacher), Dubai ല്‍ വെച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ച വിവരം വ്യസനപൂര്‍വ്വം അറിയിക്കുന്നു.

ആദരാഞ്ജലികൾ

തേവലക്കര തൈപ്പറമ്പിൽ പുത്തൻവീട്ടിൽ (വെള്ളി യോട്ട് ) ശ്രീ വർഗീസ് വൈദ്യൻ (ഷിനു )മരണപെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന...
03/01/2026

തേവലക്കര തൈപ്പറമ്പിൽ പുത്തൻവീട്ടിൽ (വെള്ളി യോട്ട് ) ശ്രീ വർഗീസ് വൈദ്യൻ (ഷിനു )മരണപെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു .

ആദരാഞ്ജലികൾ

31/12/2025
Merry Christmas 🎄🎁
25/12/2025

Merry Christmas 🎄🎁

വൈദ്യൻ കുടുംബാംഗങ്ങളോട് ഒരു  അപേക്ഷ തേവലക്കര വൈദ്യൻ കുടുംബാംഗങ്ങളെ,​നമ്മൾ ഒക്കെ  തേവലക്കരയിലെ വൈദ്യൻമാരുടെ പരമ്പരയിലെ കണ...
01/11/2025

വൈദ്യൻ കുടുംബാംഗങ്ങളോട് ഒരു അപേക്ഷ

തേവലക്കര വൈദ്യൻ കുടുംബാംഗങ്ങളെ,

​നമ്മൾ ഒക്കെ തേവലക്കരയിലെ വൈദ്യൻമാരുടെ പരമ്പരയിലെ കണ്ണികൾ ആണ് ..

നമ്മുടെ എല്ലാരുടെയും പാരമ്പര്യം ഒരു അവിശ്വസനീയമായ ചരിത്രത്തിൽ നിന്നാണ് ആരംഭിച്ചത്:

1750-കളിൽ തോമ്മൻ തോമ്മൻ വൈദ്യൻ രാജ മാതാവിന്റെ കണ്ണ് രോഗം ആദ്യ ശ്രമത്തിൽ സുഖപ്പെടുത്തുകയും, അതിലൂടെ നമ്മുടെ കുടുംബത്തിന് രാജകീയമായ "വൈദ്യൻ" എന്ന സ്ഥാനപ്പേര് നേടിക്കൊടുക്കുകയും ചെയ്തു.

1947 വരെ ഈ ചികിത്സാ പാരമ്പര്യം നമ്മുടെ കുടുംബം തിരുവിതാംകൂർ രാജാക്കന്മാർക്ക് സേവനം നൽകി.

​എങ്കിലും, നമ്മുടെ കഥയുടെ വലിയൊരു ഭാഗം പഴകിപ്പോകുന്ന താളിയോലകളിലും, പഴയ ചിത്രങ്ങളിലും, കത്തുകളിലും, കുടുംബ സ്വത്തുക്കളിലും, നിശബ്ദമായി കൈമാറിവരുന്ന കുടുംബ കഥകളിലും മാത്രമായി ഒതുങ്ങുകയാണ്.

​നമുക്ക് ഈ പൈതൃകം സംരക്ഷിക്കാൻ നമ്മളെ കൊണ്ട് കഴിയുന്ന പോലെ ഒന്ന് ശ്രമിച്ചു നോക്കാം..

വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥ പോലുള്ള പുരാതന ലിപികൾ വായിക്കാൻ കഴിയുന്ന വിദഗ്ദ്ധരുടെ സഹായം നമുക്കിപ്പോൾ ലഭ്യമാണ്—പക്ഷേ, ആവശ്യമായ രേഖകൾ കണ്ടെത്താൻ നിങ്ങളുടെ സഹായം കൂടിയേ തീരൂ.

​🙏

​താളിയോല ഗ്രന്ഥങ്ങൾ (കുടുംബ ചരിത്രം, ചികിത്സാ കൂട്ടുകൾ, രാജകീയമായ ഉത്തരവുകൾ)

​പഴയ ചിത്രങ്ങൾ

​കത്തുകളും മറ്റ് രേഖകളും

​കുടുംബ സ്വത്തുക്കൾ ,മരുന്നു പെട്ടികൾ, അരകല്ലുകൾ, രാജകീയ മുദ്രകൾ
​മുതിർന്നവരിൽ നിന്നുള്ള വാമൊഴി ചരിത്രങ്ങൾ (കൈയ്യെഴുത്ത് കുറിപ്പുകളോ റെക്കോർഡിംഗുകളോ ആകാം)
​വളരെ ചെറുതോ അപ്രധാനമെന്ന് തോന്നുന്നതോ ആയ ഒരു വസ്തു പോലും നമ്മുടെ ചരിത്രത്തിന്റെ കാണാതായ കണ്ണിയായേക്കാം.

​🛡️ നിങ്ങളുടെ സ്വകാര്യത സുരക്ഷിതമാണ്:
​അജ്ഞാതരായി ഇരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ പേര് ഞങ്ങൾ ഒരിക്കലും വെളിപ്പെടുത്തുകയില്ല.

​ചിത്രങ്ങൾ കുടുംബത്തിന്റെ ആർക്കൈവുകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കും (നിങ്ങളുടെ സമ്മതത്തോടെ മാത്രം)

​📩 വിവരങ്ങൾ കൈമാറാൻ:

​ഈ പേജിലേക്ക് മെസ്സേജ് അയയ്ക്കുക

OR

​ഇമെയിൽ: manjeshalex@gmail.com

OR

​വാട്ട്‌സ്ആപ്പ്: +971 558 833 203

​നമ്മുടെ മഹത്തായ ചരിത്രം മാഞ്ഞുപോകാതിരിക്കട്ടെ.

നമുക്കൊരുമിച്ച് അത് കൃത്യതയോടെയും, അഭിമാനത്തോടെയും, എന്നേക്കുമായി സംരക്ഷിക്കാം.

​സ്നേഹത്തോടെ,
മഞ്ജേഷ് അലക്സ് വൈദ്യൻ ,
പുതുശ്ശേരിൽ മഞ്ജുഷ

അഡ്മിൻ, വൈദ്യൻ ഫാമിലി – തേവലക്കര

An Appeal to the Vaidyan Family –

raidyan Family Members of Thevalakkara,

We are all links in the chain of the Vaidyan lineage of Thevalakkara. The heritage that belongs to all of us began with an incredible history:

In the 1750s, Thomman Vaidyan cured the King's Mother's eye disease on his very first attempt, thus earning our family the royal title "Vaidyan." Our family continued to provide this medical service to the Travancore kings until 1947.

However, a large part of our story is now confined to fading palm-leaf manuscripts, old photographs, letters, family heirlooms, and quietly transmitted family tales.

Let us all try, as best we can, to take steps to preserve this legacy.

We now have access to experts who can read ancient scripts like Vattezhuthu, Kolezhuthu, and Grantha—but we urgently need your help to locate the necessary documents and materials.

🙏 We Are Requesting:

Palm-leaf manuscripts (family history, medical formulas, royal grants)
Old photographs
Letters and other documents
Family heirlooms (medicine boxes, grinding stones, royal seals)
Oral histories from elders (handwritten notes or recordings are welcome)

Even an object that seems very small or insignificant might be the missing link in our history.

🛡️ Your Privacy is Safe:

If you wish to remain anonymous, we will never reveal your name.
Photos will be used only for family archives (with your explicit permission).

📩 How to Share Information:

Message this page
OR
Email: manjeshalex@gmail.com
OR
WhatsApp: +971 558 833 203

Let us not allow our great history to fade away.
Together, we can preserve it accurately, proudly, and forever.

With Love,
Manjesh Alex Vaidyan
Puthusseril Manjusha
Admin, Vaidyan Family – Thevalakkara

തേവലക്കര വൈദ്യൻ: വിരാട രാജഗുരുവും തേവലക്കര വൈദ്യൻ കുടുംബത്തിന്‍റെ വൈദ്യ പാരമ്പര്യത്തിന്‍റെ തുടക്കവും (A.D. 1700)

( ENGLISH READERS: SCROLL DOWN! Thevalakkara Vaidyan Heritage: The Foundation of Medical Knowledge through the Virata Rajaguru (A.D. 1700) ) :- Manjesh Alex Vaidyan | Puthusseril Manjusha

അവലംബം :- കുടുംബച്ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്

A. D. 1700-ാമാണ്ടാണെന്ന് കണക്കാക്കുന്നു , സംസ്കൃതം, വൈദ്യം എന്നിവയിൽ അഗാധപണ്ഡിതനും മഹാവിദ്വാനുമായിരുന്ന ഒരു വിരാട രാജ ഭിക്ഷു തേവലക്കരയിൽ എത്തി.
(വിരാട രാജ്യം മഹാഭാരതത്തില്‍ അല്ലാതെ ചരിത്രപരമായി കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് .. സംസ്കൃത വാക്ക് വിരടാ {विराट} മഹാനായ (great) , അതിഗംഭീരമായ (colossal), രാജകീയ (majestic) എന്നൊക്കെ അര്‍ഥം വരുന്ന വാക്കു പകരം ബഹുമാനപൂര്‍വ്വം ഉപയോഗിച്ചതാകാം ( "വിരാട രാജഗുരു ""The Great Royal Guru" .)

ഒരു ബ്രാഹ്മണ ഭവനമെന്നു കരുതി ഗുരു തൊമ്മനും മറിയയും താമസിച്ചു കൊണ്ടിരുന്ന അകപ്പുറത്ത് മഠത്തിലേക്കു കയറിച്ചെന്നു.
വിശപ്പും ദാഹവും കൊണ്ട് ക്ഷീണിതനായിരുന്ന ഭിക്ഷു അവിടുത്തെ ഗൃഹനാഥയോടു വിശപ്പടക്കാൻ എന്തെങ്കിലും കിട്ടിയാൽ കൊളളാമെന്ന് ആവശ്യപ്പെട്ടു.
ആദ്യദർശനത്തിൽ തന്നെ വയോധികനായ ഭിക്ഷുവിൽ ചൈതന്യം കാണാന്‍ കഴിഞ്ഞ മറിയം അവിടെ കറന്നുകൊണ്ടിരുന്ന പാൽ പാത്രത്തോടു
കൂടി ഭിക്ഷുവിൻറെ മുൻപിൽ ഭക്ത്യാദരപൂർവ്വം മകനെക്കൊണ്ട് വയ്പിച്ചു കൊടുത്തു.

പാൽ കുടിച്ച് ക്ഷീണം മാറിയ ഭിക്ഷു വിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വെളിയിൽ പോയിരുന്ന ഗൃഹനാഥനും മടങ്ങി എത്തി, കുശലാന്വേഷണങ്ങൾ നടത്തുകയും, അതില്‍ നിന്നും മുന്നില്‍ ഇരിക്കുന്നത് ഒരു രാജർഷിയാണെന്ന് മനസ്സിലാക്കിയ ഗൃഹനാഥൻ കൂടുതല്‍ ഉപചാരങ്ങള്‍ ചെയ്തു.

ദമ്പതികളുടെ ആചാരോപചാരങ്ങളിലും, പെരുമാറ്റത്തിലും സന്തുഷ്ടനായ രാജഭിക്ഷു തൻ്റെ ബാക്കിയുള്ള ജീവിതം ഇവിടെ കഴിച്ചുകൂട്ടുന്നതിനു ആഗ്രഹിക്കുന്നതായി ഗൃഹനാഥനെ അറിയിച്ചു .

എന്നാൽ തങ്ങളിപ്പോൾ ക്രിസ്തുമതം സ്വീകരിച്ചവരാണെന്നും മഹാപണ്ഡിതനായ ഒരു രാജഗുരുവിനെ യഥാവിധി ശുശ്രൂഷിച്ചാദരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെപ്പറ്റി അറിയിച്ചു .
അതുകേട്ട സന്യാസിവര്യൻ, താനും ഒരു ഈശ്വരവിശ്വാസി ആണെന്നും ഈശ്വരനു ജാതിയും മതവും ഇല്ലെന്നും എല്ലാ മതസ്ഥരും ഈശ്വരന് തുല്യരാണെന്നും മറുപടി പറഞ്ഞു .
അത് കേട്ട ദമ്പതികൾ അദ്ദേഹത്തെ അവിടെ താമസിക്കുന്നതിനു അനുവദിക്കുകയം അകപ്പുറത്ത് മഠത്തിനും സമീപമായി
അദ്ദേഹത്തിനു താമസത്തിനായി ഒരാശ്രമം പണിതു കൊടുക്കുകയും ചെയ്തു.

സർവ്വാംഗ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന അദ്ദേഹം ദമ്പതികളുടെ
ഏകമകൻ തൊമ്മൻ തൊമ്മന്‍റെ വിദ്യാഭ്യാസം ഏറെറടുത്തു.

സംസ്കൃതവും, വൈദ്യവും പഠിപ്പിക്കുകയും തനിക്കു മാത്രം അറിയാവുന്ന പല ചികിത്സാവിധികളും, ഗുളിക നിർമ്മാണവും ഉപദേശിച്ചു കൊടുത്ത് ബാലനെ ഒരു ഉത്തമ പണ്ഡിതനും ഭിഷഗ്വരനുമാക്കിത്തീർത്തു. (വിശിഷ്യാ നേത്ര ചികിത്സയിൽ)

അങ്ങനെയിരിക്കെ ഗുരു തന്‍റെ കൈവശമുണ്ടായിരുന്ന ഗ്രന്ഥങ്ങളം, മരുന്ന് ഉരയ്ക്കുന്നതിനുള്ള ചാണയും മറ്റും പൂജാസാധനങ്ങളും തൊമ്മൻതൊമ്മനു കൊടുത്തു അനുഗ്രഹിച്ചു.
മരണ ശേഷം തന്നെ ഏതു സ്ഥാനത്തു അടക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തു.

മരണശേഷം രാജര്‍ഷി നേരത്തെ നിര്‍ദേശിച്ചിരുന്ന പോലെ അകപ്പുറത്തുള്ള മഠത്തിന്‍റെ തൊട്ടടുത്തും കിഴക്കുവശത്തുള്ള പുരയിടത്തിൽ നിന്നിരുന്ന ഇലഞ്ഞിമരത്തിൻറെ ചുവട്ടിൽ കല്ലറ കെട്ടിച്ച് അതിൽ ഇരുത്തി അദ്ദേഹം നിത്യവും ഉപയോഗിച്ചിരുന്ന ഒരു വിളക്കും കത്തിച്ചു വച്ച് സുഗന്ധദ്രവ്യങ്ങളും ഇട്ട് ഹൈന്ദവാചാര പ്രകാരം സംസ്കരിക്കുകയും ചെയ്തു.

അതിനു ശേഷം ഈ കുഴിമാടത്തിൽ ദിവസവും വിളക്കുവയ്പും നടത്തി വന്നു. ഇത് ഏതാണ്ട് A. D. 1885 വരെ തുടർന്നു വന്നിരുന്നു.

ഗുരുവിന്റെ പൂജാപാത്രങ്ങൾ, ഇരുന്നു പൂജ ചെയ്തിരുന്ന പീഠം, തലപ്പാവ് (താഴെ ഉള്ള ഫോട്ടോ എടുക്കുന്ന കാലത്ത് പൊടിഞ്ഞ നിലയിൽ കാണുന്നു), താളിയോല ഗ്രന്ഥ‌ങ്ങൾ, പീഠം മുതലായ
അന്നത്തെ അകപ്പറമ്പു മഠത്തിൽ സൂക്ഷിച്ചിരുന്നു , പിന്നീടു കൊട്ടാരത്തിൽനിന്നും കല്പിച്ച് പണിതുകൊടുത്തു നാമകരണം ചെയ്ത "മാപ്പിളവീട്ടിൽ', (വലിയവീട്ടില്‍ എന്നും സാധാരണ വിളിക്കുന്നു) ഇപ്പോഴും ഒരു പ്രത്യേക അറമുറിയിൽ പുരാവസ്തുവായി സൂക്ഷിച്ചിരിക്കുന്നു.

📜Thevalakkara Vaidyan: The Virata Rajaguru and the Beginning of the Family's Medical Tradition (A.D. 1700)

:- Manjesh Alex Vaidyan | Puthusseril Manjusha

Reference: Documented in family histories

The event is estimated to have occurred around A.D. 1700. A Virata Raja Bhikshu (a royal ascetic/monk), who was a profound scholar and great savant in Sanskrit and medicine, arrived in Thevalakkara. (Since the kingdom of Virata is historically untraceable outside the Mahabharata, the Sanskrit word Virata {विराट} may have been used instead, meaning 'great,' 'colossal,' or 'majestic'). That royal preceptor was respectfully referred to as the "Virata Rajaguru" ("The Great Royal Guru").

Mistaking it for a Brahmin household, the Guru entered the Akapurath Madhom where Thomman and Mariya were residing. The Bhikshu, weak from hunger and thirst, requested the mistress of the house for something to eat to satisfy his hunger. Mariya, who perceived a divine radiance in the aged Bhikshu upon their first meeting, reverently had her son place a vessel of fresh milk before him.

After drinking the milk and recovering, the Bhikshu was resting when the master of the house returned. They exchanged pleasantries, and the householder, realizing the guest was a Rajarshi (a royal sage), offered further hospitality. The royal Bhikshu, pleased with the couple's hospitality and conduct, informed the householder of his desire to spend the rest of his life there.

However, the couple explained the difficulty of properly serving and honoring a great royal preceptor, as they had converted to Christianity. Hearing this, the revered ascetic stated that he was a believer in God, that God has no caste or religion, and that people of all faiths are equal in the eyes of God.

Thereupon, the couple allowed him to stay and built an ashram for him adjacent to the Akapurath Madhom. Residing there, the sage, who was a master physician (Sarvanga Vaidyan) and a scholar of all subjects (Samsta Pandithan), took charge of the education of the couple's only son, Thomman Thomman.

He taught the boy Sanskrit and medicine, and instructed him in many specialized treatment methods and pill preparations known only to himself, thus transforming the boy into an excellent scholar and physician (especially in Ophthalmology).

In due course, the Guru blessed Thomman Thomman, handing over the scriptures, the grinding stone for medicines, and other ritualistic items he possessed. He also gave specific instructions regarding where he should be interred after his death.

Following the Rajarshi's death, as per his earlier instructions, a tomb was constructed at the base of the Ilanji (Bulletwood) tree in the plot immediately to the east of the Akapurath Madhom. He was interred there in a seated position. The lamp he used daily was lit, and fragrant substances were added, and the rites were performed according to Hindu tradition.

Subsequently, a daily lamp was kept lit at this tomb. This practice continued until around A.D. 1885.

The Guru's ritual vessels, the pedestal on which he sat for worship, his turban (now in a decaying state), palm-leaf manuscripts, and the pedestal were originally kept at the Akaparambu Madhom. Later, in the house named "Mappilaveettil" (commonly called Valiyaveettil ), which was commissioned and built by the palace, these items are still preserved as antiques in a special chamber. (An old picture of it is included).

തേവലക്കര വൈദ്യൻ: വിരാട രാജഗുരുവും  തേവലക്കര വൈദ്യൻ കുടുംബത്തിന്‍റെ വൈദ്യ  പാരമ്പര്യത്തിന്‍റെ  തുടക്കവും (A.D. 1700)( ENG...
30/10/2025

23/10/2025

തേവലക്കര പള്ളിയും ചാവടിയും - 1990ല്‍ ഇറങ്ങിയ ലാല്‍സലാം എന്നാ സിനിമയിലെ ഒരു രംഗത്തില്‍ നിന്നും

തേവലക്കര വൈദ്യന്‍ കുടുംബാംഗം ആയ വര്‍ഗീസ്‌ വൈദ്യന്‍റെ (തോട്ടത്തില്‍ ഭവനം ) ജീവിതത്തിലെ ഒരു കാലത്തിനെ ആസ്പദമാക്കി സിനിമക്ക് വേണ്ട ഫിക്ഷന്‍ കൂടി ചേര്‍ത്തു മകന്‍ ചെറിയാന്‍ കല്പകവാടി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിലെ ഒരു പ്രധാന രംഗം തേവലക്കര പള്ളിയില്‍ വെച്ച് ആയിരുന്നു ചിത്രീകരിച്ചത് .

പലര്‍ക്കും പരിചിതരായ ചില നാട്ടുക്കാരെയും കാണാം ഈ രംഗങ്ങളില്‍

ക്ഷമിക്കുക , കോപ്പിറൈറ്റ് സ്റ്റ്റൈക്ക് കൊണ്ടു വിഡിയോ റിമൂവ് ആകുന്നതു തടയാന്‍ വേണ്ടി ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഓഡിയോ റിമൂവ് ചെയ്തിരിക്കുന്നത്

Thevalakkara Church and Chavadi - from a scene in the 1990 movie titled Lal Salam.

The screenplay for this film was written by Cheriyan Kalpakavadi, adding necessary fictional elements to a period in the life of Varghese Vaidyan,(Thottathil House) a member of the Thevalakkara Vaidyan family. A key scene in this movie was filmed at the Thevalakkara Church.

You can also see some familiar local residents in these scenes.

Please excuse us, the original audio of the film has been removed to prevent the video from being taken down due to a copyright strike.

Address

Kollam
690524

Alerts

Be the first to know and let us send you an email when Vaidyan Family, Thevalakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vaidyan Family, Thevalakara:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram