09/12/2024
ഒരു ചെറിയ വയറുവേദന..
അത്രയേ ഉണ്ടായിരുന്നുള്ളൂ.
Doctor അമ്മയോട് പറഞ്ഞത് Gas പ്രോബ്ലം ആയിരിക്കും എന്നാണ്.
പിന്നീട് എന്നെ വിളിച്ച് പറഞ്ഞു അമ്മയെ മെഡിക്കൽ കോളേജിലോ, RCC യിലോ ഒന്ന് കാണിക്കണം.
Refer ചെയ്യാം.
മരവിച്ച് മരിച്ച് പോയി ഞാൻ.
RCC എന്ന പേര് ഞെട്ടലോടെ അല്ലാതെ എങ്ങനെ കേൾക്കും !!
നേരെ പട്ടം SUT യിലേക്ക്,
ബയോപ്സി.
ക്യാൻസറാണ്.
RCC ആണ് Better,
സ്വകാര്യ ആശുപത്രി ഡോക്ടറും അങ്ങനാണ് ഉപദേശിച്ചത്.
നേരെ RCC യിലേക്ക്.
അമ്മയേയും കൊണ്ട് ചേട്ടത്തി ആശുപത്രിക്കകത്തേക്ക് പോയി. രോഗിയോടൊപ്പം ഒരാൾ എന്ന നിബന്ധന പാലിച്ച് ഞാൻ പുറത്ത് നിന്നു.
അസ്വസ്തമായ മനസ്സ്. Cancer വന്നാൽ മരിച്ച് പോവും എന്ന പൊതുബോധം എന്നെ അലോസരപ്പെടുത്തികൊണ്ടേ ഇരുന്നു.
RCC യുടെ നേരെ എതിരേയുള്ള സ്റ്റേഡിയത്തിൽ Cricket കളിക്കുന്ന പിള്ളേരുടെ ചുറുചുറുപ്പായിരുന്നു ചെറിയൊരാശ്വാസം.
പഴകി,പിഞ്ചിത്തുടങ്ങിയ മുണ്ടും മടക്കികുത്തി, ഏതോ ടെക്സ്റ്റയിൽസിലെ Plastic കവറും തൂക്കി ഒരു മനുഷ്യൻ എൻ്റെടുക്കൽ വന്നു.
ചെറിയ ഒരു സഹായം..
എന്താ ചേട്ടാ?
കുറച്ച് രക്തം ആവശ്യമുണ്ട്, സഹായിക്കാമോ?
RCC കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ വായിച്ചിട്ടുള്ള ഞാൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.
എൻ്റെ അടുത്ത് നിന്ന മറ്റൊരു ചെറുപ്പക്കാരൻ, പാലക്കാട്ടുകാരൻ നജീബ് അയാളോട് കൃത്യമായി ചോദിച്ചു
'ആർക്ക് വേണ്ടിയാ ചേട്ടാ രക്തം?"
മകൾക്ക് വേണ്ടിയാ, രക്തത്തിൽ കാൻസറാ അവൾക്ക്, ദിവസവും ഒരുപാട് കുപ്പി രക്തം അടക്കണം.
ഞാൻ വരാം ചേട്ടാ
അവൻ പറഞ്ഞു.
ഞാനും വരാം
ഞാനും പറഞ്ഞു.
മോൾടെ പേര് അഞ്ജലി.
14 വയസ്സ്.
ഞങ്ങൾ രക്തം കൊടുത്ത് കഴിഞ്ഞപ്പോൾ ഒരു കുപ്പി ഫ്രൂട്ടിയുമായി ആ മനുഷ്യൻ.
ആ നിൽപ്പ് കണ്ടാൽ ചങ്ക് പറിഞ്ഞ് പോവും.
അങ്ങനെ ഞാനും RCC ക്ക് അകത്ത് കയറി.
അമ്മയേയും കൊണ്ട് ചേട്ടത്തി ടോക്കനും കാത്തിരിക്കുകയായിരുന്നു.
ഞാനവിടെ എത്തിയതും ടോക്കൻ നമ്പർ വിളിച്ചു.
അമ്മയെ ഞാൻ തന്നെ ഡോക്ടറെ കാണിക്കാം എന്ന എൻ്റെ തീരുമാനം ചേട്ടത്തി സമ്മതിച്ചു.
Doctor സജീദ്.
അമ്മയെ പരിശോധിച്ചു.
ഒരു വർഷത്തെ Treatment വേണം.
അമ്മയ്ക്ക് ആവലാതി എൻ്റെ പണം നഷ്ടപ്പെടുമോ എന്നതായിരുന്നു.
ഡോക്ടറോട് അമ്മ നേരിട്ട് ചോദിച്ചു, ഇങ്ങനെ പണമൊക്കെ ചെലവാക്കി ചികിത്സിച്ചാൽ രക്ഷപ്പെടുമോ ഡോക്ടറെ?
സജീദ് doctor അമ്മയോട് ...
" അമ്മേ കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് RCC എന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത്, Cancer വന്ന എല്ലാപേരേയും മരണത്തിന് വിട്ടുകൊടുക്കുന്നതിനപ്പുറം മറ്റൊന്നുമില്ല എന്നാണ് നമ്മളെ ഭരിക്കുന്നവർ തീരുമാനിച്ചിരിക്കുന്നതെങ്കിൽ ഇങ്ങനൊരു സ്ഥാപനത്തിൻ്റെ ആവശ്യമുണ്ടോ?"
അമ്മയ്ക്ക് ആ വാക്കുകൾ നൽകിയ ഊർജം ചെറുതൊന്നുമല്ല.
അമ്മ ഇപ്പഴും എന്നോടൊപ്പം പൂർവ്വാധികം ആരോഗ്യത്തോടെ കൂടെയുണ്ട്.
രോഗ ലക്ഷണം കണ്ടപ്പോൾ തന്നെ ശരിയായ ഡയറക്ഷൻ തന്ന, പേര് മറന്നു പോയ ഡോക്ടറെ നെഞ്ചോട് ചേർക്കുന്നു.
അന്ന് രക്തം നൽകിയ ശേഷം ഞാനാ അച്ഛനേയും മകളേയും ഒരു ദിവസം കണ്ടു.
അമ്മയുടെ സർജറി കഴിഞ്ഞ് ICU വിൻ്റെ മുന്നിൽ കാത്തിരുന്ന എൻ്റെ മുന്നിലേക്ക് അവരെത്തി.
എന്നെ ആദ്യമായി കണ്ട അവളോട്
" നിനക്ക് രക്തം തന്ന സാറാ " എന്ന് പറഞ്ഞപ്പോൾ അവൾ വശ്യമായി പുഞ്ചിരിച്ചു.
നക്ഷത്ര കണ്ണുള്ള പെണ്ണ്.
എന്ത് തിളക്കമാണാ മുഖത്തിന് !
ഇനിയും കീമോ ചെയ്യാൻ ബാക്കിയുണ്ട് എന്ന് പറഞ്ഞ് അച്ഛനും മകളും പിരിഞ്ഞു.
ഇടക്കിടക്ക് എനിക്കവളെ ഓർമ്മ വരും.
വർഷങ്ങൾ പലത് കഴിഞ്ഞു
ഒന്ന് വിളിച്ച് നോക്കാം എന്ന് ഒരു നൂറ് തവണ ചിന്തിച്ചിട്ടുണ്ട്-
"അവള് പോയി സാറെ"
എന്ന മറുപടി ആണ് ലഭിക്കുന്നതെങ്കിൽ അതെനിക്ക് താങ്ങില്ല.
അവസാനം കഴിയാവുന്നിടത്തോളം ധൈര്യം സംഭരിച്ച് ഞാൻ വിളിച്ചു. അവൾടെ അച്ചൻ തന്നെ ഫോണെടുത്തു.
"സാറെ അവൾടെ കല്യാണം കഴിഞ്ഞാഴ്ച ആയിരുന്നു.എൻ്റെ മോൾടെ ജീവൻ തിരിച്ച് പിടിക്കാൻ ചോര നൽകിയ എല്ലാപേരയും വിളിക്കണമെന്നുണ്ടായിരുന്നു,
പറ്റീല്ല
സാറെ അവൾടെ അപ്പച്ചിയുടെ മോനാ അവളെ കെട്ടിയത്. ഞാൻ രക്തത്തിന് വേണ്ടി അലഞ്ഞ് നടന്നപ്പോൾ RCC യിൽ അവൾക്ക് കാവലിരുന്നതും അവനാരുന്നു.
സന്തോഷമായി.
കാൻസർ മരണത്തിൻറ്റെ അവസാന മണിയല്ല.
Cancer ബാധിച്ച് മരിച്ചവരേക്കാൾ അതിജീവിച്ചവരാണ് കൂടുതൽ എന്ന ചിന്ത വേണം.
പക്ഷേ ഞങ്ങടെ സജിനെ ക്യാൻസർ കൂട്ടികൊണ്ട് പോയി...ക്രിക്കറ്റ് കളിക്കാൻ.
എന്തൊരു ബാറ്റിംഗ് ആയിരുന്നവൻ...
🥹🥹