25/03/2022
🌞വേനൽക്കാലം ശ്രദ്ധയോടെ ......🌞
🥵ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കണം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിൻവെള്ളം, കരിക്കിൻവെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങൾ ഏറെയുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
🥵ലഘുവായ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം.
🥵ചർമ്മരോഗങ്ങളിൽ നിന്നും വിറ്റാമിന്റെ അഭാവത്തിലുള്ള രോഗങ്ങളിൽ നിന്നും രക്ഷനേടാൻ പഴങ്ങൾ കഴിക്കാം. നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തൻ, മാതലളനാരങ്ങ, മസ്ക്മെലൻ എന്നിവ ഉൾപ്പെടുത്തുക. വിറ്റമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിൾ. മാമ്പഴത്തിൽ ബീറ്റാ കരോട്ടീൻ, വിറ്റമിൻ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനൽക്കാല രോഗങ്ങളെ തടഞ്ഞുനിർത്തും.
🥵സൂര്യപ്രകാശം കൊണ്ട് ചർമ്മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാൻ പപ്പായ സഹായിക്കും. ഇടനേരങ്ങളിൽ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിർബന്ധമാക്കണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കണം. ഫാസ്റ്റ് ഫുഡുകൾ, പായ്ക്കറ്റ് ആഹാരസാധനങ്ങൾ, കൃത്രിമ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കണം. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.
🥵ചായ, കാപ്പി എന്നിവയ്ക്ക് പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ച് മാത്രമുള്ള പച്ചക്കറി സൂപ്പുകളോ ഉൾപ്പെടുത്താം.
വേനലിൽ ഊർജ്ജസ്വലരായി തിളങ്ങാൻ ഉൻമേഷം ലഭിക്കുന്ന ഉത്തമമായ പാനീയമാണ് ഇളനീർ. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു.
🥵ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം. അധികം മധുരമുള്ള പലഹാരങ്ങൾ, ഉപ്പ് കൂടുതലുള്ള പലഹാരങ്ങൾ എന്നിവ കുറയ്ക്കണം.
വേനൽക്കാലത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.
🥵ദിവസം രണ്ട് നേരം കുളിക്കുന്നത് നിർബന്ധമാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
ഉദാസീനമായ ജീവിതശൈലി ഒഴിവാക്കി യോഗയും വ്യായാമവും ശീലമാക്കി ചൂടുകാലം ആരോഗ്യപ്രദമാക്കാം
🌞🌞🌞
SKN AYURVEDA CLINIC & TREATMENT CENTRE
Kottakkal,INDIANOOR,
Oppost.BISMI SUPERMARKET
https://maps.app.goo.gl/quch7nRPBY479BpH7
•എല്ലാവിധ ആയ്യുർവ്വേദ ചികിത്സയും ലഭ്യമാകുന്നു.
•എല്ലാ ദിവസവും OP പരിശോധന
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:9746877719