Varikad Medicals Illickal Kottayam

Varikad Medicals Illickal Kottayam VARIKAD MEDICALS, NEAR MOULANA DENTAL CLINIC, ( KUMARAKOM ROAD ILLICKAL P.O.

KOTTAYAM,KERALA )

A " MEDICAL SHOP " for all your needs And "Rx" is also known as " PRESCRIPTION ".

27/12/2025

എല്ലാവർക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാവാം.ചിലപ്പോൾ നമുക്ക് ഇഷ്ടമില്ലാത്ത സ്വഭാവമായിരിക്കാം.പക്ഷേ അവർ വെറുമൊരു മനുഷ്യൻ ആണെന്ന് മനസ്സിലാക്കി സ്നേഹിക്കുമ്പോൾ ആണ് ഒരു നല്ല സൗഹൃദം ഉണ്ടാവുന്നത്.

ശുഭദിനാശംസകൾ.

26/12/2025

വളരുക എന്നത്‌ കൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌ പ്രായം ഏറുന്നതിനെ ആണ്‌.എന്നാൽ പ്രായമേറുന്നവർ അല്ല വളരുന്നത്‌.ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വയം പുനർജനിക്കാൻ കഴിയുന്നവർ മാത്രമാണ്‌ വളരുന്നത്‌.പ്രായം ഏറുന്നത്‌ എല്ലാവർക്കും ഉള്ള കാര്യമാണ്‌.ജീവിച്ച്‌ തീർത്ത ദിനങ്ങളുടെ എണ്ണം നോക്കി പ്രായവും പക്വതയും അളന്നെടുക്കുന്നതാണ്‌ വിലയിരുത്തലിലെ അപാകത.

ശുഭദിനാശംസകൾ.

HAPPY CHRISTMAS.
25/12/2025

HAPPY CHRISTMAS.

24/12/2025

ഇന്ന് നിങ്ങൾ പുച്ഛിച്ചു തള്ളിയ ആൾ ആയിരിക്കാം ഒരുപക്ഷെ നാളെ നിങ്ങൾക്ക് ഉപകാരമായി വരുക.അതുകൊണ്ട് ആരെയും ചെറുതായി കാണാതിരിക്കുക.

ശുഭദിനാശംസകൾ.

23/12/2025

തടസ്സങ്ങളും പ്രതിസന്ധികളുമായി ചുറ്റും നമുക്കെതിരായി കാണുമ്പോൾ നാം ഓർക്കേണ്ടത് നമുക്ക് സഞ്ചരിക്കാനുള്ളത് ഒഴുക്കിനെതിരെയാണ് അതിനൊപ്പമല്ല.

ശുഭദിനാശംസകൾ.

22/12/2025

നമുക്ക് നമ്മുടെ തെറ്റിനെ മറയ്ക്കാൻ നമ്മുടേതായ ചില ന്യായീകരണങ്ങൾ ഉണ്ടാവും.ഇല്ലെങ്കിൽ ഉണ്ടാക്കും.അതുപോലെ തന്നെയാകും മറ്റുളളവരും ചെയ്യുക എന്നു കൂടി ഓർക്കുക.

ശുഭദിനാശംസകൾ.

20/12/2025

ഭാരമുള്ളത് മാത്രം തലയിലേറ്റി നടന്നാൽ കാലുകൾ തളരും പ്രശ്നങ്ങളെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ട് നടന്നാൽ മനസ്സ് തളരും.

ശുഭദിനാശംസകൾ.

19/12/2025

ജീവിതത്തിലെ ഏറ്റവും മോശം സമയമാണ് ജീവിതത്തിലെ ഏറ്റവും നല്ല സമയം.നമ്മൾ ആരാണ് നമുക്ക് ആരൊക്കെ ഉണ്ട്.അതിലുപരി നമ്മൾ ഇത്രയൊക്കെ ഉളളൂ.ഇതെല്ലാം തിരിച്ചറിയുന്നത് അപ്പോഴാണ്.

ശുഭദിനാശംസകൾ.

18/12/2025

ഒരു നന്മയും നിസ്സാരമായി കാണരുത്.പ്രസന്നത വ്യക്തിത്വത്തിന്റെ സൗന്ദര്യമാണ്‌.നന്മ നിറഞ്ഞ മനസ്സുള്ളവര്‍ക്കേ പുഞ്ചിരിതൂകുന്ന മുഖം സാധ്യമാകൂ.പുഞ്ചിരി തൂകുന്ന അധരങ്ങള്‍ ആരിലും ആകര്‍ഷണവും സൗന്ദര്യവും വര്‍ധിപ്പിക്കും.ഉള്ളിലെ കളകള്‍ പറിച്ചുകളഞ്ഞ്‌ മനുഷ്യസ്‌നേഹത്തിന്റെ വിളകള്‍ അവിടെ നട്ടവര്‍ക്കേ ഒട്ടും കളങ്കമില്ലാതെ അന്യനെ സമീപിക്കാനാകൂ.അങ്ങനെയുള്ളവര്‍ക്കേ ജീവിതം നിറയെ പ്രസന്നമായ വ്യക്തിത്വം നിലനിര്‍ത്താനാകൂ.മുഖം മനസ്സിന്‍റെ കണ്ണാടിയാണ്‌.ഒരു നന്മയും നീ നിസ്സാരമായി കാണരുത്‌.നിന്‍റെ സഹോദരനെ പുഞ്ചിരിതൂകിയ മുഖത്തോടെ അഭിമുഖീകരിക്കുന്നതു പോലും നന്മയുടെ പൂക്കൾ തന്നെ.

ശുഭദിനാശംസകൾ.

17/12/2025

ഒരു പുഞ്ചിരിക്ക് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.അത് മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിനൊപ്പം നമ്മുടെ മനസ്സിനും കുളിർമയേകുന്നു.എത്ര വലിയ ദുഃഖത്തിനിടയിലും ഒരു ചെറുപുഞ്ചിരിക്ക് ഇടം നൽകുക.അത് പ്രതിസന്ധികളെ നേരിടാനുള്ള ശക്തി തരും.മുതൽ മുടക്കില്ലാതെ മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ് പുഞ്ചിരി.

ശുഭദിനാശംസകൾ.

16/12/2025

ബന്ധങ്ങൾ തോൽക്കാനും തോൽപ്പിക്കാനും ഉളളതല്ല മറിച്ച് കൂടെ നിൽക്കാനും നിലനിർത്താനും ഉളളതാണ്.

ശുഭദിനാശംസകൾ.

15/12/2025

സ്നേഹമുണ്ടെന്നു തോന്നിപ്പിക്കാൻ ആർക്കും കഴിയും.പക്ഷെ നമ്മുടെ മനസ്സ് നോവുമ്പോൾ കണ്ണൊന്നു നിറയുമ്പോൾ ആർക്ക് നോവുന്നുവോ അവരാണ് ജീവിതത്തിൽ നമ്മെ ആത്മാർത്ഥമായി സ്നേഹിക്കുന്നത്.

ശുഭദിനാശംസകൾ.

Address

Kottayam

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 10am - 9pm

Telephone

+914812382879

Website

Alerts

Be the first to know and let us send you an email when Varikad Medicals Illickal Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Varikad Medicals Illickal Kottayam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram