03/09/2025
ഓണത്തോടനുബന്ധിച്ച് M.U.M. ഹോസ്പിറ്റലിലെ സ്റ്റാഫുകളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഓഗസ്റ്റ് 27-ന് വെൽനസ് ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ M.U.M. ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. ജിറ്റു മാത്യു ജേക്കബ് (MBBS, DNB), ഡോ. ഇബ്രാഹിം അലി സലീം (MBBS, MD) എന്നിവരും ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. ഡിബിൻ തോമസ് (MBBS, MS), ഡോ. കുര്യൻ ബി മാത്യു (MBBS, MS) എന്നിവരും ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ പരിശോധനകളും ചികിത്സയും ലഭ്യമാക്കി.
വെൽനസ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയ സ്റ്റാഫ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ പ്രിൻസി എസ് ജെ സി സ്വാഗതം ചെയ്തു. ക്യാമ്പിൽ TSH, Vitamin D, Lipid Profile, PFT, GRBS, HbA1c, BMD തുടങ്ങിയ വിവിധ പരിശോധനകൾ സൗജന്യമായിരുന്നു. കൂടാതെ, ആവശ്യമായ എക്സ്-റേ, ഇസിജി, മരുന്നുകൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും നൽകി.
ക്യാമ്പിന്റെ ഭാഗമായി, ശ്രീ. സാനു തോമസ് (പ്രോജക്റ്റ് ഓഫീസർ, ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം, കോട്ടയം) 'Importance of stress management in daily life' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് അദ്ദേഹം നൽകിയ അറിവുകൾ ഏറെ പ്രയോജനകരമായിരുന്നു. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ വെൽനസ് ക്യാമ്പ് വിജയകരമായി സമാപിച്ചു.
കൂടുതൽ വിവരങ്ങൾക്കായി +91 9446 121 241 എന്ന നമ്പറിൽ വിളിക്കുകയോ, https://www.mumhospitalmonippally.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.