20/06/2025
കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും 'നിലവിലെ രക്ത വിതരണത്തിലെ വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാറും നടന്നു.
"രക്തം നൽകൂ, പ്രതീക്ഷ നൽകൂ, നമുക്ക് ഒന്നിച്ചും ജീവൻ സംരക്ഷിക്കാം" എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം. മെഡിക്കൽ കോളേജ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ചിത്ര ജെയിംസ് യോഗത്തിൽ സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് ഉദ്ഘാടനം ചെയ്തു.അസി. പ്രൊഫ. ഡോ. ജ്യോതിസ് പി.ഡോ. അഞ്ജന മോഹൻ, ഡോ. മിലി എസ്, നഴ്സിംഗ് സൂപ്രണ്ട് ശ്രീലത സി പി കൗൺസിലർമാരായ അനൂപ് പി ജെ, പ്രവീൺ പി രാജ്, സയന്റിഫിക് ഓഫീസർ ശ്രീകല ടി എസ് എന്നിവർ പങ്കെടുത്തു.
രക്ത ഘടകം വേർതിരിക്കൽ ക്യാമ്പയിന്റെ ഭാഗമായി അഫറെസിസ് ഡോണർ രജിസ്ട്രി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് പ്രകാശനം ചേയ്തു. നിലവിലെ രക്ത വിതരണത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ ചിത്ര ജയിംസ് നേതൃത്വം നൽകി.സന്നദ്ധ രക്തദാതാക്കളായ, ദീപ മോൾ പി.ജി , വർഗീസ് ജോൺ, മൈക്കിൾ ചെറിയാൻ, അഭിജിത്ത് കെ തങ്കപ്പൻ, രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ അമൽജ്യോതി എൻജിനീയറിങ് കോളേജ് കാഞ്ഞിരപ്പള്ളി, എം.ബി.സി കോളേജ് കുട്ടിക്കാനം, എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, ഗവ.ഐ ടി ഐ ഏറ്റുമാനൂർ, പി. ടി.സി എം. ഗവ. ഐ ടി ഐ പള്ളിക്കത്തോട്, ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
പ്രസ്തുത പരിപാടി വിജയമാക്കിയ രക്തദാതാക്കൾ, സ്റ്റാഫുകൾ എല്ലാവർക്കും ബാങ്കിന്റെ നന്ദി അറിയിക്കുന്നു.