Mindfulness on Mothers MoM

  • Home
  • Mindfulness on Mothers MoM

Mindfulness on Mothers MoM Motherhood is an experiential state of raising a child. This hectic and complicated state often cause chaos in life. journey of mindful motherhood

MoM is a vision entitled to assist ladies in their motherhood to experience it in a most appropriate way making their journey mindful.

മാനസിക സമ്മർദങ്ങളെയും വികാരങ്ങളെയും ഫലപ്രദമായ രീതിയിൽ പ്രകടിപ്പിക്കാനും അതിജീവനശേഷി വർദ്ധിപ്പിക്കാനും മൈൻഡ്ഫുൾനെസ് അധിഷ്...
06/05/2023

മാനസിക സമ്മർദങ്ങളെയും വികാരങ്ങളെയും ഫലപ്രദമായ രീതിയിൽ പ്രകടിപ്പിക്കാനും അതിജീവനശേഷി വർദ്ധിപ്പിക്കാനും മൈൻഡ്ഫുൾനെസ് അധിഷ്ഠിതമായ പരിശീലനങ്ങൾ വളരെ ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മൈൻഡ്ഫുൾ ലൈഫ് മാനേജ്മെൻറ്(MLM) എന്ന മാനസിക സമ്മർദ്ദ നിയന്ത്രണ ശില്പശാലയുടെ അടുത്ത ബാച്ച് 2023 മെയ് മാസം മുതൽ ഓൺലൈനായി നടക്കുകയാണ്. 8 ആഴ്ച നീണ്ടു നിൽക്കുന്ന പരിശീലന ശിൽപശാലയെക്കുറിച്ച് കൂടുതൽ അറിയാൻ 9947640049 നമ്പറിൽ വിളിക്കുക

സ്ത്രീകൾക്ക് വേണ്ടി മാത്രമായുള്ള മൈൻഡ്ഫുൾനസ് ശിൽപശാലമാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ യുക്തിപൂർവ്വം നോക്കിക്കാണാന...
04/12/2021

സ്ത്രീകൾക്ക് വേണ്ടി മാത്രമായുള്ള മൈൻഡ്ഫുൾനസ് ശിൽപശാല

മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ യുക്തിപൂർവ്വം നോക്കിക്കാണാനും ഒപ്പം ഇത്തരം മാറ്റങ്ങൾ അവനവനിലുണ്ടാക്കുന്ന വൈകാരിക ബുദ്ധിമുട്ടുകളെ മനസിലാക്കാനും വികാരങ്ങളെ ഫലപ്രദമായ രീതിയിൽ പ്രകടിപ്പിക്കുവാനും സഹായിക്കുന്ന "അതിജീവനം" എന്ന പരിശീലന പരിപാടി January ആദ്യവാരം തുടങ്ങുകയാണ്.10 ആഴ്ച്ച നീണ്ടു നിൽക്കുന്ന മൈൻഡ്ഫുൾനസ് അധിഷ്ഠിതമായ ശിൽപശാലയാണിത്. കൂടുതൽ അറിയാൻ താത്പര്യമുള്ളവർ
919497405881 , 8921258824 നമ്പറിൽ വിളിക്കുക

09/11/2021
പൊതുവേ സ്ത്രീകൾക്ക് ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ ജന്മസിദ്ധമായ കഴിവുണ്ടെന്ന് പറയപ്പെടുന്നു.. ശരാശരി ഒരു കേരളീയ വ...
22/08/2021

പൊതുവേ സ്ത്രീകൾക്ക് ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ ജന്മസിദ്ധമായ കഴിവുണ്ടെന്ന് പറയപ്പെടുന്നു.. ശരാശരി ഒരു കേരളീയ വനിതയുടെ ഒരു ദിവസത്തെ പെർഫോമൻസ് അത് ശരി വയ്ക്കുന്നുമുണ്ട്. ഒരേ സമയം ഒന്നിൽ കൂടുതൽ കാര്യം ചെയ്യാനുള്ള ഈ കഴിവിനെ മൾട്ടി ടാസ്ക് എന്ന് നാം പറയുന്നു. യഥാർത്ഥത്തിൽ ഒരേ സമയം നമുക്ക് ഒന്നിൽ കൂടുതൽ കാര്യം ചെയ്യാൻ കഴിയുമോ അതോ വളരെ വേഗത്തിൽ നമ്മുടെ ശ്രദ്ധയെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുകയാണോ?
നിലവിലെ നമ്മുടെ ദൈനംദിന അവസ്ഥയിൽ സ്ത്രീകളുടെ കാര്യം പരിഗണിക്കുകയാണെങ്കിൽ മൾട്ടി ടാസ്ക് ഒന്നു കൂടെ കൂടുന്ന അവസ്ഥയാണ്.വീട് തന്നെ ജോലി സ്ഥലവും വിദ്യാലയവും ആയി മാറിയ ഈ സാഹചര്യത്തിൽ സ്തീകളുടെ അധ്വാനഭാരം കൂടി.ഇത് അവരുടെ മാനസിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുമുണ്ട്. മർട്ടി ടാസ്ക് നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നത്. ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുന്നു, ഗ്രേമാറ്റർ ചുരുങ്ങുന്നു, impulsivity കൂടുന്നു എന്ന രീതിയിലുള്ള പഠനങ്ങൾ നിലവിലുണ്ട്.ഇതൊക്കെയും സ്ത്രീകളുടെ വൈകാരിക സന്തുലിതാവസ്ഥയെയും അതിജീവനശേഷിയേയും പ്രതികൂലമായി ബാധിക്കും.

https://scholar.google.co.in/scholar?hl=en&as_sdt=0%2C5&as_vis=1&q=mindfulness++multitasking+and+you&btnG= =gs_qabs&u=%23p%3DFeuVMAkATssJ
Research shows that multitasking lowers IQ, shrinks the gray matter, and lowers productivity by 40%. Conversely, mindfulness increases gray matter and improves regions involved with learning and memory processes, modulation of emotional control, and the process of awareness.

വന്ദനയെന്ന യുവതിയാണ് തന്‍റെ അവസ്ഥ കോടതിയില്‍ അവതരിപ്പിച്ചത്. കുറച്ച് വര്‍ഷങ്ങളായി കരാര്‍ ജീവനക്കാരിയായി ജോലി ചെയ്യുകയായി...
16/08/2021

വന്ദനയെന്ന യുവതിയാണ് തന്‍റെ അവസ്ഥ കോടതിയില്‍ അവതരിപ്പിച്ചത്. കുറച്ച് വര്‍ഷങ്ങളായി കരാര്‍ ജീവനക്കാരിയായി ജോലി ചെയ്യുകയായിരുന്നു വന്ദന. കരാര്‍ തീര്‍ന്നെങ്കിലും പുതുക്കി നല്‍കി. ഇതിനിടെ പ്രസവാവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അപേക്ഷ നല്‍കിയെങ്കിലും അംഗീകരിച്ചില്ല. പ്രസവത്തിന് ശേഷം ജോലിയില്‍ തുടര്‍ച്ചയായി പോകാനും സാധിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി ജോലിക്ക് ഹാജരായില്ലെന്ന കാരണത്താല്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചു. തനിക്ക് ജോലി അത്യാവശ്യമാണെന്നും കുഞ്ഞിനെ വളര്‍ത്തണമെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മാതൃത്വത്തിന്‍റെ മഹത്വത്തോടൊപ്പം സ്ത്രീയുടെ അന്തസിനെയും ഉയര്‍ത്തുന്ന രീതിയിലുള്ള നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. നിരവധി വേഷങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് സ്ത്രീകള്‍. വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളുടെ ആത്മവിശ്വാസവും ധാർമ്മികതയും തകർക്കുന്നതാണ് ഇത്തരം നടപടിയെന്നും കോടതി വിലയിരുത്തി.

കോവിഡ് കാലവും സ്ത്രീകളും - 1Scene 1സോഫ്റ്റ് വേയർ മേഖലയിൽ ജോലി ചെയ്യുന്ന ഭാര്യയും ഭർത്താവും.കോവിഡ് കാലമായതോടെ വീട് തന്നെ ...
13/08/2021

കോവിഡ് കാലവും സ്ത്രീകളും - 1

Scene 1

സോഫ്റ്റ് വേയർ മേഖലയിൽ ജോലി ചെയ്യുന്ന ഭാര്യയും ഭർത്താവും.കോവിഡ് കാലമായതോടെ വീട് തന്നെ ജോലി സ്ഥലവും വിദ്യാലയവും ആയി മാറി. തുടക്കത്തിൽ ഏറേ സന്തോഷകരമായിരുന്നു. ഓഫീസിൽ പോവണ്ട, വീട്ടിലിരുന്ന് ജോലി.പിന്നീടുള്ള ദിവസങ്ങളിൽ അന്തരീക്ഷം മാറാൻ തുടങ്ങി. ജോലിയിലെ സമ്മർദവും വീട് വിദ്യാലമായതിൻ്റെ പിരിമുറുക്കവും എല്ലാം ചേർന്നപ്പോൾ ഇമ്പമുള്ളത് പലതും ഭൂകമ്പമായി മാറുന്നു.ഇവൾക്ക് ഈയിടെ തൊട്ടതിനും പിടിച്ചതിനും ദേഷ്യം എന്ന പട്ടത്തോടെ കൗൺസിലിംഗ് ആവശ്യമാണെന്ന തീരുമാനത്തിലെത്തുന്നു.

മുകളിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല സ്ത്രീകൾ ഈ കോവിഡ് കാലഘട്ടത്തിൽ അനുഭവിക്കുന്ന മാനസിക അവസ്ഥ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളോ മാനസിക രോഗങ്ങളോ ഉടലെടുക്കാനുള്ള സാദ്ധ്യത കൂടുതലാണ്. താഴെ കൊടുത്തിരിക്കുന്ന പഠനം ഇത് സാധൂകരിക്കുന്ന താണ്

https://pubmed.ncbi.nlm.nih.gov/33263142/(Abstract

The current worldwide outbreak of COVID-19 has changed the modus operandi of all segments of society. While some pandemic-related stressors affect nearly everyone, many especially affect women.)

വൈവാഹിക പ്രശ്നങ്ങളോ, മാനസിക രോഗങ്ങളോ നേരത്തേ തന്നെ അനുഭവിച്ചിരുന്ന സ്ത്രീകൾ ഈ covid കാലത്ത് അവ കൈകാര്യം ചെയ്യാൻ കഴിയാതെ വളരെ വഷളായ നിലയിലേക്ക് എത്തുന്നതായും പഠനം നമുക്ക് കാണിച്ചു തരുന്നു.

https://pubmed.ncbi.nlm.nih.gov/33068161/ (Abstract

An online survey was conducted, using the Depression Anxiety and Stress Scales (DASS-21) and the Facebook Bergen Addiction Scale (FBAS). Those who had a history of mental illness and who were allegedly abused during lockdown were found to have more severe symptoms of depression, anxiety, and stress. Around 40% of women reported problematic social media use. Violence against women also reportedly increased significantly during the lockdown (from 4.4 to 14.8%; p < 0.001). Psychological abuse was the most frequent type of violence (96%). Women who had experienced abuse before the lockdown were at an increased risk of violence during lockdown (p < 0.001; OR = 19.34 [8.71-43.00]).

ഗർഭകാലത്തെയൊ പ്രസവശേഷത്തേയൊ അമ്മയുടെ മാനസിക പ്രയാസങ്ങൾ ഗർഭസ്ഥശിശുവിനെയും, അമ്മയേയും, കുട്ടികളെയും പ്രതികൂലമായി ബാധിക്കുന...
05/02/2021

ഗർഭകാലത്തെയൊ പ്രസവശേഷത്തേയൊ അമ്മയുടെ മാനസിക പ്രയാസങ്ങൾ ഗർഭസ്ഥശിശുവിനെയും, അമ്മയേയും, കുട്ടികളെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് പല പഠനങ്ങളും തെളിയിക്കുന്നു. കോവിഡ്-19ൽ ഗർഭിണികളായവരെയും ഈ കാലത്തിന് മുമ്പ് ഗർഭം ധരിച്ചവരെയും ഉൾപ്പെടുത്തി നടത്തിയ 23 പഠനങ്ങൾ ഉൾപ്പെടുന്ന വിശകലനത്തിൽ കോവിഡ്-19ൽ ഗർഭം ധരിച്ചവർക്കും ഈ കാലത്തിൽ അമ്മയായവർക്കും മാനസിക പ്രയാസങ്ങൾ കൂടുതൽ ആയി കാണപ്പെടുന്നു എന്ന് സ്ഥാപിക്കുന്നു. ഇവരിൽ മാനസിക സമ്മർദ്ദം, ഡിപ്രഷൻ, ഉറക്കമില്ലായ്മ എന്നിവ കൂടുതൽ ആയി കാണപ്പെടുന്നു.ഗർഭാവസ്ഥയിലെയോ പ്രസവശേഷമുള്ള അമ്മയുടെ മാനസിക നിലവാരം അമ്മയുടെ ശാരീരിക പ്രവർത്തനങ്ങളെയും പോഷകാഹാരം വ്യവസ്ഥയെയും ഉറക്കത്തെയും ബാധിക്കുന്നു. തൻമൂലം ഇവ അമ്മയുടെ മാനസികാവസ്ഥയെ മാത്രമല്ല ഗർഭസ്ഥ ശിശുവിന്റെയും നവജാത ശിശുവിന്റെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതികൂല മാനസികാവസ്ഥ ഗർഭകാല രക്തസമ്മർദ്ദം, ഗർഭകാല പ്രമേഹം, മാസം തികയാതെയുള്ള പ്രസവം മുതൽ കുഞ്ഞുങ്ങളിൽ കാണുന്ന ബുദ്ധി വൈകല്യങ്ങൾ,പെരുമാറ്റ, വൈകാരിക പ്രശ്നങ്ങൾ കൂടാതെ ശിശുവിന്റെ തലച്ചോറിന്റെ ഘടനയെയും പ്രവർത്തനത്തെയും വരെ ബാധിക്കുന്നു. അതു കൊണ്ട് തന്നെ അമ്മമാരുടെ മാനസിക ആരോഗ്യം നിലനിർത്താൻ വേണ്ട ഉചിതമായ ഇടപെടലുകൾ നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഓരോ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

Mindfulness on Mothers (MoM)-3ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ ഭാഷ മസ്തിഷ്ക ഭാഷയാണെന്ന് വേണമെങ്കിൽ പറയാം. അത് കൊണ്ട് തന്നെ...
26/01/2021

Mindfulness on Mothers (MoM)-3

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ ഭാഷ മസ്തിഷ്ക ഭാഷയാണെന്ന് വേണമെങ്കിൽ പറയാം. അത് കൊണ്ട് തന്നെ ശാരീരികമായും മാനസീകമായും മനുഷ്യനെ സ്വാധീനിക്കുന്ന ഏതൊരു കാര്യവും മസ്തിഷ്കത്തിലൂടെ വിശദീകരിക്കുന്നതാണ് ശാസ്ത്രമെന്ന് കരുതപ്പെടുന്നു.
നിലവിൽ മനശാസ്ത്രരംഗത്ത് ഒരു പാട് പഠനങ്ങൾക്ക് വിധേയമായ ഒരു ആശയമാണ് മൈൻഡ്ഫുൾനെസ് എന്നത്.നിലവിൽ വിഷാദം ഉത്കണ്ഠ മാനസിക സമ്മർദ്ദം എന്നീ മാനസിക ബുദ്ധിമുട്ടുകൾക്ക് മൈൻഡ്ഫുൾനെസ് അധിഷ്ഠിതമായ പരിശീലനങ്ങൾ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ മനശാസ്ത്ര ചികിത്സാരീതികളിൽ മൈൻഡ്ഫുൾനെസ് ഒരു ഫലപ്രദമായ അനുബന്ധ ചികിത്സാരീതിയായി ഉപയോഗിക്കുന്നുമുണ്ട്.

Mindfulness on Mothers (MoM) -2         പെണ്ണായ് പിറന്നാൽ മണ്ണായ് തീരുവോളം കണ്ണീർ കുടിക്കാൻ വിധി - ആരു പറഞ്ഞതാണെന്നറിയില...
14/01/2021

Mindfulness on Mothers (MoM) -2
പെണ്ണായ് പിറന്നാൽ മണ്ണായ് തീരുവോളം കണ്ണീർ കുടിക്കാൻ വിധി - ആരു പറഞ്ഞതാണെന്നറിയില്ല. ഈ ഒരു വാചകത്തിലൂന്നിയാണ് ഇന്നത്തെ പോസ്റ്റ്. കവി ഉദ്ദേശിച്ചത് എന്താണ് എന്ന് അറിയില്ലെങ്കിലും ശാസ്ത്രീയമായി ചിന്തിച്ചാൽ ഇതിലൽപ്പം കാര്യം ഉണ്ട് താനും. കൗമാരകാലം മുതൽ ആർത്തവാരംഭം തുടങ്ങി പ്രത്യുൽപ്പാദനം ഗർഭം ആർത്തവവിരാമം എന്നീ അവസ്ഥയിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൈകാരിക അസന്തുലിതാവസ്ഥയെ ഉദ്ദേശിച്ചാവാം കവി അത്തരത്തിലൊരു പ്രസ്ഥാവന നടത്തിയതെന്ന് വേണമെങ്കിൽ പറയാം. മേൽ പറഞ്ഞതെല്ലാം ശാരീരിക മാറ്റങ്ങളാണെങ്കിലും ഇതിൽ നിന്ന് ഉത്ഭവിക്കുന്ന ചിന്തകളും വികാരങ്ങളും പെരുമാറ്റങ്ങളും തലച്ചോറിൽ നിന്നു തന്നെയാണ് ഉണ്ടാവുന്നത്. അതു കൊണ്ട് തന്നെ ശാരീരികമായ മാറ്റങ്ങൾ കൊണ്ടും ചുറ്റുപാടുകളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ കൊണ്ടുമുണ്ടാവുന്ന ബുദ്ധിമുട്ടുകളെ ഫലപ്രദമായ രീതിയിൽ തരണം ചെയ്യാൻ എന്തു കൊണ്ട് മസ്തിഷ്കാധിഷ്ഠിതമായ മാർഗങ്ങളെ പറ്റി നാം ചിന്തിക്കുന്നില്ല??

Mindfulness on Mothers MoM - 1എന്തുകൊണ്ട് MoM മാതൃത്വo ,ഒരു പക്ഷെ പ്രകൃതി സ്തീകൾക്ക് മാത്രം കനിഞ്ഞ വരദാനമാണ്. ജനിച്ച് ജീ...
10/01/2021

Mindfulness on Mothers MoM - 1

എന്തുകൊണ്ട് MoM
മാതൃത്വo ,ഒരു പക്ഷെ പ്രകൃതി സ്തീകൾക്ക് മാത്രം കനിഞ്ഞ വരദാനമാണ്. ജനിച്ച് ജീവിച്ച് മരിക്കുന്നതിനിടയിൽ പ്രധാനമായ 3 മാറ്റങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മൾ സ്തീകൾ. ഒന്ന് ഋതുമതി ആകുന്ന ഘട്ടം രണ്ട് പ്രസവഘട്ടം മൂന്ന് മാസമുറ നിൽകുന്ന ഘട്ടം.ഒരു പക്ഷെ ശാരീരികമായ ഈ മാറ്റങ്ങൾക്കൊപ്പം ഒരു പാട് മാനസിക വൈകാരിക മാറ്റങ്ങൾ അനുഭവിക്കുന്നതും സ്ത്രീകൾ തന്നെ. അതോടൊപ്പം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളും ജോലിയിലെ സമ്മർദങ്ങളും എല്ലാം കൂടിയാവുമ്പോൾ പൊട്ടാൻ പാകത്തിലായ പ്രഷർകുക്കർ പോലെയാവുന്നൂ മിക്കവരും. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീകളുടെ മാനസീക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഈ ഒരു മാനസിക വൈകാരിക മാറ്റങ്ങളുടെ രീതിയും അത് എത്രത്തോളം അവരുടെ നിത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നത് നേരിട്ട് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും കൂടുതൽ ആകുലതകൾ അവർ പങ്കു വയ്ക്കുന്നതും കുട്ടികളെ കുറിച്ചാണ്.ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ആകുലതകളിലും വ്യാകുലതകളിലും പെട്ട് ജീവിതം തള്ളിനീക്കുന്ന അമ്മമാരാണ് കൂടുതൽ പേരും
ഇതിൽ നിന്നും എങ്ങിനെ ഫലപ്രദമായ രീതിയിൽ മാറ്റം ഉണ്ടാക്കാം എന്ന ചിന്തയിൽ നിന്നുമാണ് MoM എന്ന പദ്ധതിയിലേക്ക് ഞങ്ങൾ എത്തിച്ചേർന്നത്....

Our research findings of first MoM project, Mothers of Special needs children
06/01/2021

Our research findings of first MoM project, Mothers of Special needs children

MoM (Mindfulness on Mothers) is an idea emanated in the mind of Sindhu when she gave an awareness class to the mothers o...
06/01/2021

MoM (Mindfulness on Mothers) is an idea emanated in the mind of Sindhu when she gave an awareness class to the mothers of special needs children on 2017 July19 . When this idea shared with Anju ,she suggested the application of MoM with pregnant ladies. This spark came to light when Sindhu shares it with Mr. Manoj Kumar ,the then President of Kozhikode Block Panchayat. He was then inspired with the Ardram project,a project of Kerala Govt set to accomplish the UN SDG. Sindhu incorporated MoM into the project MANASA, tailored by Kozhikode Block Panchayat to achieve aims under Ardram project.

In the same year two groups of mothers of special needs children were constituted in Olavanna and Kadalundy Panchayat, the two panchayats which comes under direct control of Kozhikode Block Panchayat. And then commenced the journey of MoM.

With the blessings of their teacher,Dr. Krishnan Sivasubramoney Associate Professor of Psychiatry Medical College Tvm, Sindhu and Anju introduced the concepts of Mindfulness to the group with 8weeks MLM (Mindful Life Management) programme which ended on March 2018 with a retreat.

The training program began with pre assessment and terminated with post assessment. The results got were astounding and motivated Sindhu and Anju to embark a new journey for improving quality life of mothers.

On 2018 sindhu got invitation to join in supervision team of MBCT held in Singapore where she got a chance to handover the documents of MoM with the assistance of Ms. Ee Ling,her MBCT teacher, to Mr. Mark Williams,one of the developer of MBCT, which was the first community intervention of Mindfulness in India.

Sindhu presented a paper based on the results of MoM in the Annual Semi Conference on Brain and Mindfulness held at Trivandrum on January 2020,where their findings got appreciated.

Motivated with the appreciation, they formulated a structure of MoM P (Mindfulness on Mothers Pregnant women) which was planned to implement as another community intervention. At the same time with the delighted results of MoM, Mr. Manoj Kumar, president of Kozhikode Block Panchayat, invited Sindhu to implement MoM to single mothers. With great confidence she met the group. Both Sindhu and Anju made a rough planning. Unfortunately the ex*****on of both plans got interrupted due to the unexpected pandemic covid crisis.

Later in the pandemic time of 2020, Sindhu was fortunate to meet Ms. Sharon, Director of OMC (Oxford Mindfulness Centre) in zoom platform where she manifested the findings of their research .

And their journey with MoM continues....

Address


Telephone

+919947640049

Website

Alerts

Be the first to know and let us send you an email when Mindfulness on Mothers MoM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your practice to be the top-listed Clinic?

Share