19/05/2021
കോവിഡ് എന്ന മഹാസമുദ്രത്തെ താണ്ടിയാണ് ആ 39കാരി എസ് ആർ ഡി ആയുർവ്വേദ ആശുപത്രിയെ സമീപിച്ചത്. കോവിഡ് നെഗറ്റീവ് ആയെങ്കിലും അവരുടെ ശ്വാസ തടസ്സം, , ചുമ തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം ഒരു കോവിഡ് രോഗിയെ പ്രതിഫലിക്കുന്നവയായിരുന്നു.
----അഡ്മിറ്റ് ആകുന്ന അന്നത്തെ രോഗിയുടെ ലക്ഷണങ്ങൾ ----
1)ശ്വാസ തടസ്സം
2)മേൽ നെറ്റി, തല എന്നിവിടങ്ങളിലെ
സെൻസേഷൻ ഇല്ലായ്മ (തല മുടി പിടിച്ചാൽ പോലും അറിയാത്ത അവസ്ഥ ആയിരുന്നു)
3)സംസാരിക്കാൻ പറ്റാത്ത രീതിയിലുള്ള കിതപ്പ്
4)ക്ഷീണം
5)ചുമ
6)രുചിയില്ലായ്മ
7)മണമില്ലായ്മ
സീനിയർ ഡോക്ടർ കൂടാതെ ആശുപത്രിയിലെ ആർ എം ഓ അങ്ങനെ എല്ലാവരും വളരെ ജാഗരൂഗരായിരുന്നു ഈ കേസിൽ. ഓരോ വ്യത്യാസങ്ങളും കൃത്യമായി പാനലിൽ ചർച്ച ചെയ്തിരുന്നു എന്നത് തന്നെയാണ് ഇതിലെ പ്രത്യേകത. ആദ്യ ദിവസത്തെ ലക്ഷണങ്ങൾ ദിനംപ്രതി കുറഞ്ഞു കൊണ്ടേ ഇരുന്നു എന്നത് അവർക്കു ഏറെ പ്രതീക്ഷകൾ നൽകുന്നവയായിരുന്നു.
എല്ലാ രോഗികളെയും ഒരുപോലെ ഡിസ്‌കസ് ചെയ്യുന്ന പാനൽ ഈ പോസ്റ്റ് കോവിഡ് കാര്യങ്ങളിലും വിട്ടുവീഴ്ചകൾ ഒന്നും തന്നെ ചെയ്തില്ല.
ചർച്ചകൾക്കെല്ലാം വിരാമമിട്ട് കൊണ്ട് ട്രീത്മെന്റുകൾ തുടങ്ങാനുള്ള മെസ്സേജ് തെറാപ്പിസ്റ്റുകൾക്കും ഡോക്ടർമാർക്കും നൽകി കൂടാതെ വളരെ ശ്രദ്ധിക്കണം എന്നൊരു തലക്കെട്ടും.
ആമപാചനവും, ശോഫഹരവും ആയ മരുന്നുകളും ചികിത്സകളും ആയിരുന്നു ചീഫ് ഡോക്ടർ നിശ്ചയിച്ചത്. വിരേചനത്തിലായിരുന്നു തുടക്കം പിന്നീട് അഭ്യംഗം, ധാന്യാമ്ല ധാരാ,തക്രധാര, കഷായവസ്തി,മാത്രാ വസ്തി, നസ്യം അങ്ങനെ എല്ലാം കൂടെ ഒത്തുചേർന്നപ്പോൾ ഏഴാം ദിവസം അവരുടെ മുഖത്തുള്ള പുഞ്ചിരി ഡോക്ടർമാരെയും തെറാപ്പിസ്റ്റുകളെയും ഏറെ സന്തോഷിപ്പിച്ചു.
ഒട്ടേറെ ബുദ്ധിമുട്ടുകളായി വന്ന അവർ സന്തോഷത്തോടെ എല്ലാ ബുദ്ധിമുട്ടുകളും മാറിയാണ് പോയത് ഈ കുഞ്ഞു പോസ്റ്റിനു ആധാരവും അവരുടെ ആ സന്തോഷം തന്നെയാണ് 😊
അഡ്മിറ്റ് കഴിഞ്ഞ് പോകുമ്പോൾ ഉള്ള വ്യക്തിയുടെ അവസ്ഥ.
1)രുചിയില്ലായ്മ മാറി
2)മേൽ നെറ്റി, തല എന്നിവിടങ്ങളിലെ
സെൻസേഷൻ തിരിച്ചു വന്നു
3)മണം അറിയാൻ തുടങ്ങി
4)ക്ഷീണം ഒരുപാട് മാറി
5)ശരീരത്തിൽ പല ഇടത്തും നീരുണ്ടായിരുന്നു അതിനും മാറ്റം വന്നു
6)കിതപ്പ് ഒരുപാട് കുറഞ്ഞു
7)സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാറി
8)ചുമയും മാറി
ഇതിന്റെ കേസ് ബന്ധപ്പെട്ട സംശയങ്ങൾക്കും പോസ്റ്റ് കോവിഡ് ക്ലിനിക് ഓ പി ബുക്കിങ്ങിനും ബന്ധപ്പെടുക -+91-8939529437(Virtual Consultation Available)
കടപ്പാട് ©- എസ് ആർ ഡി ആയുർവ്വേദ ഹോസ്പിറ്റൽ ഡോക്ടർ പാനൽ