02/02/2020
*എന്താണ് കൊറോണ വൈറസ് ?*
_ആശങ്ക വേണ്ട, ജാഗ്രത മതി_
സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് നോവൽ കൊറോണ വൈറസാണ്(2019-ncov). ഇത് ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.
മൃഗങ്ങൾക്കിടയിലും മനുഷ്യരിലുമാണ് പൊതുവേ ഇത് കണ്ടുവരുന്നത്.
ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന: പുതിയ തരം കൊറോണ വൈറസാണ്.
*🔴ലക്ഷണങ്ങൾ*
🔹ജലദോഷം, പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ഈ വൈറസ് ബാധയുടെ പ്രാരംഭ ലക്ഷണങ്ങൾ.
🔹പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും, ചെറിയ കുട്ടികളിലും, ഗർഭിണികളിലും വൈറസ് പിടിമുറുക്കാനുള്ള സാധ്യത കൂടുതലാണ്.
🔹 രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും.
🔹കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.
*🔴വൈറസ് പടരുന്നത്*
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.
*🔴കൊറോണ വൈറസിനെ പ്രതിരോധിക്കാൻ*
🔹തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
🔹കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
🔹പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
🔹മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.
🔹രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം.
*🔴ചികിത്സ*
🔹കൊറോണ വൈറസിന് കൃത്യമായ ചികിത്സയോ വാക്സിനോ ലഭ്യമല്ല.
🔹രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്.
🔹പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്.
🔹WHO, ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുക.