29/06/2022
കാഞ്ഞമണ്ണ ആർട്സ് & സ്പോർട്സ് ക്ലബ്ബും ഐറ്റിസ് കണ്ണാശുപത്രി, ജനതാ പോളിക്ലിനിക് എന്നിവയുടെ സഹകരണത്തോടെ ഞായർ(26-06-22) നമ്മൾ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി മാറിയതായി നിങ്ങളെ സസന്തോഷം അറിയിക്കുന്നു.
ഇതിൽ നമ്മോടൊപ്പം സഹകരിച്ച ഐറ്റീസ് കണ്ണാശുപതിയോടും ജനതാ പോളിക്ലിനികിലെ രമേശ് ഡോക്ടറോഡും ആദ്യമായി നന്ദി അറിയിക്കുന്നു.
പിന്നെ നമ്മോട് സഹകരിച്ച നമ്മുടെ നാട്ടുകാരായ ഇല്യാസ്, റിജേഷ് (കണ്ണൻ ) ഇവരുടെ കൂടെ വന്ന സഹപ്രവർത്തകർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
ഇരുന്നൂറോളം വ്യക്തികൾ പങ്കെടുത്ത നമ്മുടെ മഹത്തായ പരിപാടി ഉദ്ഘാടനം ചെയ്ത കുട്ടിലങ്ങാടി ഹെൽത്ത് ഇൻസ്‌പെക്ടർ
ശ്രീ ഹാരിസ്,സ്വാഗതം പറഞ്ഞ കാസ്ക് പ്രസിഡന്റ് ശ്രീ ഷമീം,അധ്യക്ഷ സ്ഥാനം അലങ്കരിച്ച വാർഡ് മെമ്പർ ശ്രീ ഹംസ kp, നമ്മുടെ ഇളയ ക്ഷണം സ്വീകരിച്ചു പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ച ശ്രീ ഔസാഫ്, ശ്രീ നസീം, നന്ദി അറിയിച്ച ശ്രീ സമദ് കെ എന്നിവർക്കും മനസ്സിൽ തട്ടി നന്ദി അറിയിക്കുന്നു.
ചടങ്ങിൽ SSLC & PLUS TWO പരീക്ഷയിൽ FULL A+ കിട്ടിയ വിദ്യാർത്തികളെ അനുമോതിക്കുകയും ചെയ്തു,
കുട്ടികൾക്കുള്ള ജെയ്സിയുടെ ലോൻജിൻങ്ങും നടത്തി.
എല്ലാറ്റിലുമുപരി ഈ പരിപാടി വിജയിപ്പിച്ചത് നിങ്ങൾ ഓരോരുത്തരുമാണ്.
Kasc മെമ്പർമാരുടെയും നമ്മുടെ നാട്ടുക്കാരുടെയും അയൽ നാട്ടുകാരുടെയും സഹകരണം മാത്രം കൊണ്ടാണ് ഈ പരിപാടി വൻ വിജയമാറി മാറിയത്.
ഇതിനുള്ള സ്നേഹവും കടപ്പാടും എന്നും ഉണ്ടാകും എന്ന് അറിയിച്ചു കൊണ്ട് പരിപാടിയിൽ സഹകരിച്ച എല്ലാവർക്കും വീണ്ടും വീണ്ടും നന്ദി അറിയിക്കുന്നു
✍🏼KASC കാഞ്ഞമണ്ണ