Blood Bank Mavelikara - BBM

Blood Bank Mavelikara - BBM രക്തംദാനം ചെയ്യാൻ കഴിയുന്ന സുമനസ്സുകൾക്ക് ഈ കൂട്ടായ്മയിലേക്ക് സ്വാഗതം

12/06/2022
മൂന്ന് തീവ്ര വാദികളേ വകവരുത്തിയതിന് ശേഷം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ  #മുദാസിർഅഹമ്മദ് :ധീര ജവാന്  ആദരാഞ...
27/05/2022

മൂന്ന് തീവ്ര വാദികളേ വകവരുത്തിയതിന് ശേഷം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ #മുദാസിർഅഹമ്മദ് :ധീര ജവാന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

 രക്തദാനത്തിൻ്റെ ഗുണങ്ങൾ*******നമുക്ക് ചെയ്യാന്‍ പറ്റുന്ന മഹത്തായ ഒരു കാര്യമാണ് രക്തദാനം എന്ന് നിങ്ങള്‍ക്ക് അറിയാം. എന്ന...
21/05/2022



രക്തദാനത്തിൻ്റെ ഗുണങ്ങൾ
*******
നമുക്ക് ചെയ്യാന്‍ പറ്റുന്ന മഹത്തായ ഒരു കാര്യമാണ് രക്തദാനം എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാണ് എന്നത് നാം അറിയാതെ പോകുന്നു.പതിവായും കൃത്യമായ ഇടവേളകളിലും രക്തദാനം ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അനവധിയാണ്. വര്‍ഷത്തില്‍ പരമാവധി അഞ്ചു തവണ, അതായത് മൂന്നു മാസത്തിനുള്ളില്‍ രക്തദാനം ചെയ്യുന്നുവെങ്കില്‍ അത് ഒരു ദിനചര്യ ആണെന്ന് പറയാം.

രക്തം ദാനം ചെയ്യുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യ ഗുണങ്ങള്‍

1. കലോറി കുറയ്ക്കുന്നു: ഒരു കുപ്പി രക്തം ദാനം ചെയുമ്പോള്‍ നിങ്ങള്‍ 650 കിലോ കലോറി ആണ് കത്തിച്ചു കളയുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ഇതിലും നല്ല വഴി മറ്റെന്തുണ്ട്? ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യുന്നത് ഏറെ സുരക്ഷിതമാണ്.

2. അര്‍ബുദം തടയുന്നു: രക്തം ദാനം ചെയ്യുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നു. അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം അത് ശരീരത്തിനു ആരോഗ്യകരമാണ്. രക്തത്തിലെ ഇരുമ്പിന്റെ ഉയര്‍ന്ന അളവ് അര്‍ബുദ കോശങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. ഹൃദയാരോഗ്യമേകുന്നു: ശരീരത്തിലെ ഇരുമ്പിന്റെ അംശം അധികമാകാത്തത് (പുരുഷന്മാരില്‍ പ്രത്യേകിച്ച്) ഹൃദയാരോഗ്യമേകുന്നു. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുമ്പ് ആവശ്യമാണ്. എന്നാല്‍ ഇരുമ്പിന്റെ അംശം അധികമായാല്‍ അത് ഓക്‌സീകരണ നാശത്തിനു കാരണമാകും ഇത് പ്രായമായകല്‍ നേരത്തെ ആക്കുന്നതോടൊപ്പം ഹൃദ്രോഗം, പക്ഷഘാതം ഇവയ്ക്കും കാരണമാകുന്നു.

4. ഹീമോക്രോമാടോസിസ് തടയുന്നു: ശരീരം ഇരുമ്പ് അധികമായി ആഗിരണം ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോക്രോമാടോസിസ്. പാരമ്പര്യമോ മദ്യപാന ശീലമോ വിളര്‍ച്ചയോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പതിവായ രക്തദാനം ശരീരത്തില്‍ ഇരുമ്പ് അധികമാകാതെ സഹായിക്കുന്നു.

5. രക്ത ദാനം സൗജന്യമായ രക്തപരിശോധന: ജീവിതത്തില്‍ എന്തും സൗജന്യമായി ലഭിക്കും എന്നറിഞ്ഞാല്‍ അതിന്റെ പുറകെ പോകുക എന്നത് നമ്മുടെ സ്വഭാവമാണ്. രക്തം ദാനം ചെയ്യും മുന്‍പ് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തും. സൗജന്യമായി രക്ത പരിശോധന നടത്താന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ് ഇത് എന്നോര്‍ക്കുക.
*🩸BLOOD BANK MAVELIKARA🩸*
https://chat.whatsapp.com/CZBBXvg0C7HI2eEc0KPP0m

 500 ഡൊണേഷൻ പിന്നിട്ടു കഴിഞ്ഞുഅഭിമാന നിമിഷം ഇതിൽ ചങ്ങല ആയി നിന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 🙏🙏❤ വാക്കുകളാൽ പറഞ്ഞു തീർക്...
20/05/2022


500 ഡൊണേഷൻ പിന്നിട്ടു കഴിഞ്ഞു
അഭിമാന നിമിഷം ഇതിൽ ചങ്ങല ആയി നിന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 🙏🙏❤

വാക്കുകളാൽ പറഞ്ഞു തീർക്കാൻ കഴിയാത്ത അത്രയും നന്ദിയും കടപ്പാടും ബ്ലഡ് ബാങ്ക് മാവേലിക്കരയുടെ സ്നേഹാദരങ്ങളും
എല്ലാവരോടും രേഖപ്പെടുത്തുന്നു.🙏

സ്വാർത്ഥന്മാരുടെ ഈ ഇരുണ്ട ലോകത്തും നന്മയുടെ പ്രകാശം ചിലരിലുടെയെങ്കിലും പ്രതിഫലിക്കാറുണ്ട്.
കൂട്ടായ്മയിലെ ഒരു ഭൂരിപക്ഷ സഹോദരങ്ങളും എല്ലാ മൂന്ന് മാസം കൂടുംതോറും രക്‌തദാനം ചെയ്ത് മാതൃകയാവാറുണ്ട് .
ഇങ്ങനെ അവസരോചിതമായ ഇടപെടുന്ന ഒരുപിടി സുമനസ്സുകളാണ് നമ്മുടെ നട്ടെല്ല്.

കൂട്ടായ്മ തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ഇന്നു വരെ ഒരു അഭിനന്ദനം കൊണ്ട് പോലും ആരെയും ബുദ്ധിമുട്ടിക്കാത്ത സഹോദരങ്ങളുമുണ്ട്. അവരോടും ഒരപേക്ഷയാണ് മുന്നോട്ടു വരണം .

🩸നാളെ നീയും
സ്വീകർത്താവാകേണ്ടി_വരാം_അന്ന്_മിഴി_നനയാതിരിക്കാൻ_ഇന്ന്_ഒരു__ദാതാവ്_ആകൂ🩸
BBMനൊപ്പം കരുതലാവുക. കരുത്താവുക.

  കഴിഞ്ഞ ദിവസങ്ങളിൽ രക്തം ദാനം നല്കിയ പ്രീയപ്പെട്ടവർക്ക് സ്നേഹാദരങ്ങൾ🙏❣️ #499 #500 #501  ❣️ _BLOOD BANK MAVELIKARA_ ❣️Jo...
20/05/2022

കഴിഞ്ഞ ദിവസങ്ങളിൽ രക്തം ദാനം നല്കിയ പ്രീയപ്പെട്ടവർക്ക് സ്നേഹാദരങ്ങൾ🙏❣️
#499
#500
#501



❣️ _BLOOD BANK MAVELIKARA_ ❣️

Join..
https://chat.whatsapp.com/EYthphwG1PLBR5bvM6XFRo

   #49812/05/2022കഴിഞ്ഞ ദിവസംമാവേലിക്കര ഹോസ്പിറ്റലിൽ രക്തം ദാനം നല്കിയ സഹോദരിലീന ഷാജിക്ക്സ്നേഹാദരങ്ങൾ...❤️🩸ഓരോ..വനിതാ രക...
20/05/2022


#498
12/05/2022
കഴിഞ്ഞ ദിവസം
മാവേലിക്കര ഹോസ്പിറ്റലിൽ രക്തം ദാനം നല്കിയ സഹോദരി
ലീന ഷാജിക്ക്
സ്നേഹാദരങ്ങൾ...❤️🩸

ഓരോ..വനിതാ രക്തദാതാവും നിധികളാണ്...💎
ഇടക്കിടെ വീണുകിട്ടുന്ന വസന്തങ്ങൾ🌺🌺

സ്ത്രീ..... അമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ്, സ്ത്രീ സ്നേഹമാണ്, വാക്കുകൾക്ക് നിർവചിക്കാൻ കഴിയാത്ത പുണ്യമാണ്.....
ഇങ്ങനെ കേട്ടു പഴകിയ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് സ്ത്രീയ്ക്ക്.
ഒരു ജീവൻ ആദ്യം മിടിച്ചു തുടങ്ങുന്നത് ഒരു സ്ത്രീയിലാണ്🤰, പക്ഷെ അവൾ പോലും മനസ്സിലാക്കാൻ ശ്രമിക്കാത്ത ഒരു സത്യമുണ്ട്......
പൂർണ ആരോഗ്യവതിയായ അവൾക്ക് 4 മാസത്തെ ഇടവേളകളിൽ നടത്താവുന്ന ഓരോ രക്‌തദാനത്തിലൂടെയും ഒരുപാട് ജീവനുകൾ കൂടി രക്ഷിക്കാൻ കഴിയും.

എത്രനാൾ ജീവിച്ചു, എന്തെല്ലാം സമ്പാദിച്ചു എന്നതിലല്ല... ആ ജീവിതം കൊണ്ട് എത്രപേർക്ക് ഉപകാരപ്പെട്ടു എന്നതിലാവണം നമ്മുടെ സന്തോഷം.

രക്തദാനം നടത്താൻ ആഗ്രഹം ഉണ്ടായിട്ടും അതിന് കഴിയാതെ പോകുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്, രക്‌തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മയും അതിന് കാരണമാണ് .
18 വയസ്സ് കഴിഞ്ഞതും 50kg യിൽ കുറയാത്ത ശരീരഭാരവും 12.5Hb ലെവൽ ഉള്ളതുമായ ഏതൊരു സ്ത്രീയ്ക്കും 4 മാസത്തെ ഇടവേളകളിൽ രക്തദാനം നടത്താവുന്നതാണ്. ഒരു ജീവൻ രക്ഷിക്കുന്നതോടൊപ്പം സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താനും രക്‌തദാനത്തിലൂടെ കഴിയുമെന്ന് നാം മനസ്സിലാക്കാണം.

💉 🩸Blood Donation Selfie it’s not a Show Off 💉🩸
“”It’s a new step for Life and Dreams””

*🩸BLOOD BANK MAVELIKARA🩸*

Address

Mavelikara
Mavelikara

Alerts

Be the first to know and let us send you an email when Blood Bank Mavelikara - BBM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category