24/11/2023
''മോൻ എവിടാ❓''
''ഓ.... അവൻ UK ക്ക് പോയി. ഇപ്പോ പഠിക്കയാ. ചെറിയ ജോലിയും ഉണ്ട് . അവിടെ പഠിച്ചാൽ അവിടെത്തന്നെ ജോലി നേടി അങ്ങ് ജീവിക്കാം. ഇവിടെ നിന്ന് എന്നാ ഉണ്ടാക്കാനാ ❓''
''മോളോ❓''
'' അവൾ നഴ്സിംഗ് കഴിഞ്ഞ് ആദ്യം തന്നെ കാ നഡക്ക് പോയിരുന്നല്ലോ. അവൾക്ക് നല്ല ശമ്പളമാ. അവിടെത്തന്നെ ജോലിയുള്ള ചെറുക്കനുമായി കല്യാണം പറഞ്ഞ് വെച്ചേക്കുവാ. അവർ പാലാക്കാരാ. ഡിസംബറിൽ രണ്ടു പേരും വരും. കല്യാണം നടത്തി ജനുവരി തന്നെ പോകും.''
''ഇളയ ആളോ❓''
''അവൾ പ്ലസ് ടു കഴിഞ്ഞു. അവളിനി നഴ്സിംഗിന് കാനഡയിൽ പോയി പഠിക്കാനാ . അതാവുമ്പം അവിടെ ജോലി നേടി അവിടെ സെറ്റിൽ ആകാൻ എളുപ്പമാ. പേപ്പറെല്ലാം ശരിയായി. ഈ മാസം തന്നെ പോകും. ''
''അപ്പോൾ നിങ്ങൾ കിളവനും കിളവിയും ഇവിടെ .......😭❓''
''മോൻ അവിടെ സെറ്റിൽ ആയാൽ ഞങ്ങളും അങ്ങ് പോവും. ഇവിടെ നിന്നിട്ട് എന്നാ ഉണ്ടാക്കാനാ❓''
കേരളത്തിലെ പുതിയ ട്രെൻഡ് -
കാരണം ..... ❓
ഇവിടുത്തെ വ്യവസ്ഥിതി തന്നെ.
👉 രാഷ്ട്രീയാതിപ്രസരം
👉 വിദ്യാഭ്യാസ ചിലവ് / നിലവാരക്കുറവ്.
👉 തൊഴിൽലഭ്യതക്കുറവ് / ശമ്പളക്കുറവ് / പിൻവാതിൽ നിയമനം
👉 സ്വയം തൊഴിൽ ലൈസൻസിന് തുടങ്ങി 1000 നൂലാമാലകൾ / തൊഴിലാളി യൂണിയനുകൾ / രാഷ്ട്രീയ പിരിവുകൾ / ഉദ്യോഗസ്ഥ പീഡനങ്ങൾ ....
👉 എങ്ങനെയും ജീവിക്കാമെന്ന് വെച്ചാലോ❓
വീട് പണിയരുത് / കട പണിയരുത് / പരിസ്ഥിതി / വന്യമൃഗം മുതൽ തെരുവുനായ വരെ.
വ്യവസ്ഥിതി മാറിയില്ലെങ്കിൽ ❓
നാടിന് സമ്പത്തായ് മാറേണ്ട യുവത്വത്തിന്റെ കഴിവുകൾ, അവർ നേടുന്ന സമ്പാദ്യം, അവരുടെ കായിക വിഭവശേഷി,
തീർന്നില്ല .....
അവരുടെ പിൻതലമുറ
എല്ലാം
ഭാരതത്തിന് ,
കേരളത്തിന്,
നാടിന് ,
കുടുംബ ബന്ധങ്ങൾക്ക് ,
നഷ്ടം.
നികത്താനാവാത്ത നഷ്ടം.
വാൽക്കഷണം:
മന്ത്രിമാർ സർക്കാർ ചിലവിൽ വിദേശത്ത് പോയി ആർമാദിച്ച് സുഖിക്കാതെ പഠിക്കേണ്ട ചില കാര്യങ്ങളുണ്ട് :
എന്തുകൊണ്ട് ആ നാടുകൾ വളരുന്നു❓
എന്തുകൊണ്ട് ഈ നാട് തളരുന്നു❓
ഉത്തരം കിട്ടും.
വ്യവസ്ഥിതികൾ മാറാൻ ആദ്യം മാറേണ്ടത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരവും അഴിമതി നിറഞ്ഞ ഭരണകൂടവും ജനവിരുദ്ധരായ ഉദ്യോഗസ്ഥരും തന്നെയാണ്. എങ്കിലേ ഈ നാട് നന്നാവൂ , രക്ഷപെടു.
അല്ലാത്തപക്ഷം..
🔴 ഒഴിഞ്ഞ വീടുകളുടെ ശവപ്പറമ്പും
🔴 വൃദ്ധസദനങ്ങളുടെ കൂമ്പാരവും ആയി
കേരളം മാറും.