Dr.Mubashir .K

Dr.Mubashir .K Hi all, I am Dr.Mubashir.K ,an Ayurveda physician. You can read articles,poems,experiences and watch

03/02/2025

ഹൃദയാഘാതം ശ്രദ്ദിക്കേണ്ട കാര്യങ്ങൾ #

നല്ല ജീവിതശൈലിയും ആഹാരവും അവഗണിക്കുന്നത് രോഗങ്ങൾക്ക് വേഗത്തിൽ അടിമപ്പെടാൻ കാരണമാവാം. "ആയുർവ്വേദം ശീലമാക്കൂ... ആരോഗ്യം നി...
06/01/2025

നല്ല ജീവിതശൈലിയും ആഹാരവും അവഗണിക്കുന്നത് രോഗങ്ങൾക്ക് വേഗത്തിൽ അടിമപ്പെടാൻ കാരണമാവാം. "ആയുർവ്വേദം ശീലമാക്കൂ... ആരോഗ്യം നിലനിർത്തൂ".

മഴക്കാല രോഗങ്ങളിൽ നിന്നും, എന്നെന്നും രക്ഷ നേടാൻ ഏറ്റവും ശ്രേഷ്ഠമായ മാർഗം ആയുർവേദം ശീലമാക്കുന്നത് തന്നെ.
ഇടവിട്ട് ഉണ്ടാകുന്ന പനി,ജലദോഷം, നീർക്കെട്ട് തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്തൂ....
കോവിഡിനെ മാത്രമല്ല, ഏത് പകർച്ചവ്യാധി വന്നാലും അവയെ എതിരിടാൻ നമ്മുടെ ശരീരം എന്ന അദ്‌ഭുത യന്ത്രത്തെ ഒരുക്കേണ്ടതുണ്ട്.... പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുക...

03/01/2025

തുണേരി ഗ്രാമ പഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവത്തിനിടയിൽ, കലോത്സവത്തിൽ പങ്കെടുക്കാൻ വന്ന ഒരു പൊന്നു മോൾക്ക്‌ അമ്മയുടെ വാത്സല്യത്തോടെ ..
തുണേരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രജില കിഴക്കും കരമൽ ചോറ് വാരി കൊടുക്കുന്ന മനോഹരമായ ദൃശ്യം

25/12/2024

മലയാള സാഹിത്യ ലോകത്തിന്റെ അഭിമാനമായിരുന്ന എം. ടി. വാസുദേവൻ നായരുടെ നിര്യാണം മനസ്സിലേക്ക് ആഴത്തിലുള്ള ദുഃഖം വിതയ്ക്കുന്നു. കഥകളുടെയും നോവലുകളുടെയും സുന്ദര ലോകങ്ങൾ സൃഷ്ടിച്ച എം. ടി., മലയാള കവിതയ്ക്കും ആഴവും മനോഹാരിതയും പകർന്ന മഹാനായിരുന്നു. മലയാള ഭാഷയുടെ ഹൃദയതാളങ്ങളിൽ അക്ഷരങ്ങൾ ചേർത്ത മഹാ പ്രതിഭയുടെ ഓർമ്മകൾ എന്നും ഞങ്ങളുടെ മനസ്സുകളിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ സൃഷ്ടികൾ നമ്മുടെ ജീവിതത്തിന് എന്നും പ്രചോദനമായിരിക്കും. ആത്മാവ് നിത്യതയിൽ വിരചിക്കട്ടെ....ആദരാഞ്ജലികൾ.

10/12/2024
08/12/2024

ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടം... CCTV ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യങ്ങൾ... ...
07/12/2024

ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടം... CCTV ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യങ്ങൾ... ഓവർലോഡഡ് ആയ ഒരു വാഹനം ബ്രേക് ചെയ്ത് നിർത്താൻ ശ്രമിച്ചതിലുള്ള പാളിച്ച. (വണ്ടിയോടിച്ച പയ്യൻ പുതിയ ഡ്രൈവറായത് കൊണ്ടായിരിക്കാം, അതും ചാറ്റൽ മഴയുള്ള റോഡ് കണ്ടിഷനിൽ..) മറ്റൊന്ന് എതിരെയുള്ളത് KSRTC ആയതു കൊണ്ട് തന്നെ, ആ ഡ്രൈവർ വണ്ടിയൊന്നൊതുക്കുമെന്ന പ്രതീക്ഷയുടെ തരിപോലുമില്ലാതെയായിരിക്കാം പയ്യൻ സ്ലോ ചെയ്ത് മുന്നോട്ടെടുത്ത് എളുപ്പത്തിൽ ഓവർടേക്ക് ചെയ്യാമായിരുന്നിടത്ത് സഡൺ ബ്രേക്കിന് ശ്രമിച്ചിട്ടുമുണ്ടായിരിക്കുക. അങ്ങിനെ ഓവർ ലോഡ് ബ്രേക്കിങ്ങിൽ വണ്ടി പാളി KSRTC ക്ക് മുന്നിലേക്ക് സ്കിഡ് ആയി അപകടത്തിൽ പെട്ടു.

കഴിഞ്ഞ വർഷം അയൽ പഞ്ചായത്തിൽ വെച്ച് ഒരു പയ്യൻ ബൈക്കിൽ കാറിനെ ഓവർടേക് ചെയ്യുമ്പോൾ എതിരെ വന്ന ലോറി ഇടിച്ച് മരിച്ചിരുന്നു. പിറ്റെ ദിവസം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതും കാത്ത് ആ കുട്ടിയുടെ വീടിൻ്റെ പരിസരത്ത് നമ്മൾ കുറച്ച് പേർ നിൽക്കുമ്പോൾ അടുത്തൊന്നും കണ്ട് പരിചയമില്ലാതിരുന്ന ഒരാൾ വല്ലാതെ നെർവസ് ആയി പരിസരത്ത് കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു, ഞങ്ങളായാളെ അല്പം ദൂരെ മാറ്റി നിർത്തി വിവരങ്ങൾ ആരാഞ്ഞു. അയാൾ കുട്ടിയുടെ അടുത്ത ബന്ധുവോ മറ്റോ ആണോയെന്ന്... അയാൾ പിന്നീട് പൊട്ടിക്കരയുകയായിരുന്നു. ആ മോൻ്റെ മരണത്തിന് ഞാൻ കൂടി ഉത്തരവാദിയാണെന്നും പറഞ്ഞ് വല്ലാത്തൊരു കുറ്റബോധത്തോടെ.. കൂടുതൽ പറഞ്ഞു വന്നപ്പോൾ ഇയാളുടെ കാറിനെ ഓവടേക് ചെയ്താണ് ആ പയ്യൻ ലോറിക്ക് മുന്നിൽ പെട്ടത്. എളുപ്പത്തിൽ കാറൊന്നൊതുക്കാമായിരുന്നിട്ടും ആ കുട്ടിയെ രക്ഷിക്കാൻ വേണ്ടി തനിക്കത് ചെയ്യാൻ തോന്നിയില്ലല്ലോ എന്ന കുറ്റബോധം...

ഡ്രൈവിങ്ങ് സുരക്ഷ ഒരു ടീം വർക്ക് തന്നെയാണ്. അടിയന്തിര ഘട്ടത്തിൽ റോഡ് മുൻഗണനയും ഈഗോയും മാറ്റി വെച്ച് നമ്മൾ ഓരോരുത്തരും ഒന്ന് വീട്ടുവീഴ്ചയോടെ ഒരു സെക്കൻ്റ് പ്രവർത്തിച്ചാൽ വിലപ്പെട്ട ജീവനുകൾ രക്ഷിച്ചെടുക്കാം.

Sabir engattil 👍🏻

07/12/2024
ആയുർവേദത്തിൻ്റെ ജനകീയത കൊണ്ട് പലപ്പോഴും രോഗികൾ തന്നെ സ്വയം ചികിത്സകരായി മാറാറുണ്ട്..ഒരു രോഗിക്ക് വേദനക്ക് തൈലം കൊണ്ട് ഫല...
04/12/2024

ആയുർവേദത്തിൻ്റെ ജനകീയത കൊണ്ട് പലപ്പോഴും രോഗികൾ തന്നെ സ്വയം ചികിത്സകരായി മാറാറുണ്ട്..

ഒരു രോഗിക്ക് വേദനക്ക് തൈലം കൊണ്ട് ഫലം ചെയ്തതു കൊണ്ടോ, അരിഷ്ടം കൊണ്ട് വയറിൻ്റെ അസ്വസ്ഥതക്ക് ആശ്വാസം ലഭിച്ചതു കൊണ്ടോ അത് മറ്റൊരാൾക്ക് ഫലിക്കുന്ന പൊതു സമവാക്യം ആകുന്നുമില്ല..

ഓരോ രോഗിയേയും കണ്ടും കേട്ടും പരിശോധിച്ചും ചികിത്സകൻ്റെ യുക്തി ഉപയോഗിച്ചും ഉണ്ടാക്കുന്ന വ്യക്തിഗത സമവാക്യങ്ങൾ (Personalised approach ) ആണ് ആയുർവേദ ചികിത്സ...

രോഗിയേയും രോഗത്തെയും അറിഞ്ഞും , രോഗിയെ അറിയിച്ചും വേണം ചികിത്സിക്കാൻ..

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

#ശരിക്കും_ശരിയായ_ആയുർവേദം



28/11/2024

പേജ്‌ ഒന്ന് ഉഷാറാക്കിയാലൊ
എന്ന് ആഗ്രഹിക്കുന്നു.
എന്താണു അഭിപ്രായം ?!

പേരിനോട് 100% നീതിപുലർത്തുന്ന ഒരു തീവണ്ടി ---അതാണ് മലബാർ എക്സ്പ്രസ്സ്‌!!!(തീവണ്ടി നം 16629/30) മംഗലാപുരം സെൻട്രൽ നിന്നും...
26/08/2024

പേരിനോട് 100% നീതിപുലർത്തുന്ന ഒരു തീവണ്ടി ---അതാണ് മലബാർ എക്സ്പ്രസ്സ്‌!!!
(തീവണ്ടി നം 16629/30)
മംഗലാപുരം സെൻട്രൽ നിന്നും തിരുവനന്തപുരത്തേക്കാണ് ഇത്‌ ദിവസേന സർവീസ് നടത്തുന്നത്.

ഇനി ഈ തീവണ്ടിയുടെ പേരിലേക്ക് കടക്കാം.
കൊങ്കൺ തീരത്തിന്റെ ഒരറ്റമായ മംഗലാപുരത്ത് നിന്നും കന്യാകുമാരി വരെ നീളുന്ന തീരദേശ മേഖലയുടെ മറ്റൊരു പേരാണ് മലബാർ തീരമെന്നത്(Malabar coast)....
അതിന്റെ തീരത്തിലൂടെ പോകുന്ന ഒരു തീവണ്ടിയ്ക്ക് അങ്ങനെ ഏറ്റവും അനുയോജ്യമായ ഒരു പേര് തന്നെ ലഭിച്ചു.

1888 ലാണ് മലബാർ എക്സ്പ്രസ്സ് ചൂളം വിളിച്ചു തുടങ്ങുന്നത്..
അതായത് 136 വർഷമായി ഈയൊരു തീവണ്ടി ഓടുന്നുണ്ട് എന്ന്❣️..
ആദ്യം ചെന്നൈ -കോഴിക്കോട് റൂട്ടിലാണ് ഇത്‌ സർവീസ് തുടങ്ങിയത്. പിന്നീട് ഒരു ഭാഗം മംഗലാപുരത്തേക്കും മറ്റൊരു ഭാഗം കൊച്ചിൻ ഹാർബർ ടെർമിനലിലോട്ടും അവസാനം ഇന്നീ കാണുന്ന റൂട്ട് ആയ -തിരുവനന്തപുരം സെൻട്രലിലേക്കും മാറി..

കേരളത്തിലൂടെ ഓടുന്നതിൽ വെച്ച് ഏറ്റവുമധികം സ്റ്റോപ്പുകളുള്ള ഒരു തീവണ്ടിയാണിത്(50 സ്റ്റോപ്പുകൾ )
മംഗലാപുരത്തുനിന്നും കണ്ണൂർ വരെ ഒരു പാസഞ്ചർ തീവണ്ടി ആയിട്ട് കൂടിയാണ് ഇത് ഓടുന്നത്.
സ്റ്റോപ്പിന്റെ കാര്യത്തിൽ അങ്ങനെ വലിപ്പച്ചെറുപ്പമൊന്നും ആശാനില്ല.
ചെറുതും വലുതുമായ മിക്ക സ്റ്റേഷനുകളിലും ഇത്‌ നിർത്താറുണ്ട്..
കാസർകോട് മുതൽ മലപ്പുറം വരെയുള്ള മലബാറിലെ യാത്രക്കാർ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു തീവണ്ടി കൂടിയാണിത് എന്നതും മലബാർ എക്സ്പ്രസിന്റെ പ്രാധാന്യം മനസിലാക്കി തരുന്നു..
ഒരു വേള വേണമെങ്കിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നും മലബാറിലേക്കും, വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാനത്തേയ്ക്കും ഉണ്ടായ കുടിയേറ്റത്തിനും ഈയൊരു വണ്ടി സാക്ഷിയായിട്ടുണ്ടാകാം..

ഇനിയും കുറേ കാലം ചൂളം വിളിച്ച് മലബാർ എക്സ്പ്രസ്സ് അങ്ങനെ കുതിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു.

നന്ദി
✒️രോഹിത് സിപി

31/07/2024

ചൂരൽമലയിലെ പള്ളിയും മദ്രസയും താത്കാലിക ആശുപത്രി തുടങ്ങാനായി വിട്ടുനൽകുന്ന വിശ്വാസികൾ.

മയ്യിത്ത് പരിപാലനം അറിയാവുന്നവരെ തേടിയുള്ള അന്വേഷണത്തിൽ ആയിരങ്ങളുടെ പ്രതികരണങ്ങൾ.

ബത്തേരി ഹോസ്പിറ്റലിൽ രക്തം കൊടുക്കാനെത്തിയവരുടെ നീണ്ട ക്യൂ.

പടിഞ്ഞാറത്തറയിൽ നിന്ന് രക്തദാനം ചെയ്യാനുളളവരുമായി ബസ്സുകൾ പുറപ്പെടുന്നു.

ആഹാരവിതരണത്തിനായി ഹോട്ടലുടമകളുടെ സംഘടന.

വീട് നഷ്ടപ്പെട്ടവർക്ക് താത്കാലിക ഷെൽറ്ററുകളായി സ്വന്തം വീടുകൾ വിട്ടുനൽകുന്ന പ്രദേശവാസികൾ.

സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ കൈമെയ്‌ മറന്ന്, പ്രതികൂല സാഹചര്യങ്ങളിലും ദുരന്തഭൂമിയിൽ കർമ്മനിരതരാവുന്നു.

ജാതിയും മതവും രാഷ്ട്രീയവും മറന്ന് സാധാരണ മനുഷ്യരായി മാത്രം മാറുന്ന മലയാളികൾ.
ദുരന്ത മുഖത്ത് സർവതും നഷ്ട്ടപ്പെട്ട് പകച്ച് നിൽക്കുന്ന മനുഷ്യനെ ചേർത്തു പിടിക്കുന്ന കേരളാ മോഡൽ ലോകത്തിന് തന്നെ മാതൃകയാണ്..👍🏻❤️👏

Address

Kozhikode

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 10am - 7pm

Telephone

+919048064401

Website

Alerts

Be the first to know and let us send you an email when Dr.Mubashir .K posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Mubashir .K:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category