
25/09/2024
ഒരു വിദ്യാർത്ഥി എന്ന നിലക്ക് പ്രകാശ് സർ എന്നെ ഒരിക്കലും ഓർത്തിട്ടുണ്ടാകില്ല. ഒരു അധ്യാപകൻ എന്ന നിലയിൽ സാറും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടില്ല. ഇന്ന് കോളേജിൽ പോയി സാറിനെ അവസാനമായി കാണാൻ നിന്നപ്പോൾ എന്റെ മനസിലേക്ക് ഓടി കയറിയത് - ഒരു ചിരിയാണ്- സാറിന്റെ ആ നിറഞ്ഞ ചിരി.
ഫൈനൽ ഇയർ എക്സാം- സാറാണ് OM internal. എല്ലാ കൊല്ലവും വൈവ പരീക്ഷ ഒരു പീഡാനുഭവമായാണ് കലാശിക്കാറ് . സാർ ചോദിച്ചു എന്താണ് case. ഏതാണ് medicine, ഏതു potency. എന്തു കൊണ്ട്? വേറൊരു drug എന്ത് കൊണ്ടായില്ല? ഫുൾ cross- questioning. ഞാൻ എന്റെ decision-ൽ ഉറച്ചു നിന്നു.
ഫൈനൽ ഇയറിൽ വന്നിനി പൊട്ടുമോ? Self esteem ഒക്കെ അവസാനിച്ചു നിൽക്കുമ്പോൾ ആണ് സാറിന്റെ ചിരി. "നമുക്കുറപ്പുള്ള മെഡിസിനും പൊട്ടൻസിയും ആര് പറഞ്ഞാലും മാറ്റരുത്ട്ടോ - ആ ... പൊക്കോ "
അന്നെനിക്ക് സാർ തന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല.
സാറിന്റെ ഒപിയിൽ ടിപ്സ് എഴുതാത്തതിന് ചീത്ത കേട്ട ഏക വ്യക്തിയായിരിക്കും ഞാൻ. "എന്താടോ എഴുതാത്തെ - എല്ലാം അറിയുന്ന കാരണമാണോ ?" ഒരിക്കൽ സാർ ചോദിച്ചു. "ഇല്ല - സാർ അവസാനം പറയുന്ന മെഡിസിനും പൊട്ടൻസിയെക്കാട്ടും എനിക്കിഷ്ടം സാറിന്റെ thought process ആണ്. " സാർ വീണ്ടും അതേ ചിരി.
പ്രാക്റ്റീസിൽ ഞാൻ എന്തെങ്കിലും ആവുമോ എന്നെനിക്കു ഇപ്പോഴും അറിയില്ല. പക്ഷെ നിലപാടുകളിൽ ഉറച്ചു നിൽക്കണമെന്ന് പറയാതെ പറഞ്ഞു തന്നവരെ മറക്കില്ല. തെറ്റ് മനസിലാക്കിയാൽ തിരുത്താൻ മനസുള്ളവരേയും.
ഒരുപാട് കുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച - സ്വന്തം സ്വപ്നം നിറവേറ്റിയ - നിങ്ങളുടെ ഉള്ളിലെ "പ്രകാശം"- (സാറിന്റെ fav വാക്കുകൾ ) എന്നും ഞങ്ങൾക്ക് വഴികാട്ടിയാകട്ടെ.
അസമയത്തു പൊലിഞ്ഞുപോയ മറ്റൊരു താരകം. സാറിന്റെ കുടുംബത്തിന് ഇതിൽ നിന്നും കര കയറാൻ ഈശ്വരൻ ശക്തി നൽകട്ടെ.