02/12/2025
തലവേദന: കാരണങ്ങളും മാനസികാരോഗ്യ വശങ്ങളും പ്രതിവിധികളും
ഇന്ന് ലോകത്ത് ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തലവേദന. കുട്ടികൾ മുതൽ മുതിർന്നവർ വരെ, പലർക്കും ഇടയ്ക്കിടെ തലവേദന ഉണ്ടാകാറുണ്ട്. മിക്കപ്പോഴും ഇത് വലിയൊരു രോഗത്തിന്റെ ലക്ഷണമല്ലെങ്കിലും, ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരവസ്ഥയാണ്.മൈഗ്രേൻ പോലുള്ള അവസ്ഥകളിൽ വേദനയുടെ തീവ്രതയും മാനസികപരമായ ആഘാതവും വളരെ കൂടുതലായിരിക്കും.
തലവേദനയുടെ സാധാരണ കാരണങ്ങൾ
തലവേദനയ്ക്ക് പലപ്പോഴും നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ലളിതമായ കാരണങ്ങളാകാം
1.ഉറക്കമില്ലായ്മ:
ദിവസേനയുള്ള ഉറക്കത്തിന്റെ കുറവ്,
മൊബൈൽ/കമ്പ്യൂട്ടർ തുടങ്ങിയവയുടെ അമിത ഉപയോഗം, കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ.
2.സമ്മർദ്ദവും മാനസിക പിരിമുറുക്കവും: (Stress and Tension)
ഇത് ടെൻഷൻ തലവേദനകൾക്കും മൈഗ്രേനിനും കാരണമാവാം.
3.ശരീരത്തിൽ ജലാംശം കുറയുന്നത്(നിർജ്ജലീകരണം /Dehydration)
4.ഭക്ഷണം ഒഴിവാക്കുന്നത് അല്ലെങ്കിൽ വൈകി കഴിക്കുന്നത്.
5.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് (Hypoglycemia).
6.ഉറച്ച ശബ്ദം
7.അമിതമായ വെളിച്ചം
8.സെൻസറി ട്രിഗറുകൾ.
മാനസികപരമായ വശങ്ങൾ (Psychological Aspects)
മൈഗ്രേൻ പോലുള്ള കഠിനമായ തലവേദനകൾക്ക് കാരണമാകുന്നതിലും, അവയുടെ ആഘാതം കൂട്ടുന്നതിലും മാനസിക ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.
സമ്മർദ്ദം ഒരു ട്രിഗർ:
ടെൻഷൻ കുറയുമ്പോൾ പോലും (Relaxation Headache) മൈഗ്രേൻ ആക്രമണങ്ങൾ ഉണ്ടാകാം.
ഉത്കണ്ഠയും വിഷാദവും:
മൈഗ്രേൻ രോഗികളിൽ വിഷാദം (Depression), ഉത്കണ്ഠാ രോഗങ്ങൾ (Anxiety Disorders) എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. എപ്പോൾ വേദന വരുമെന്ന ഭയം ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നു.
ദൈനംദിന ജീവിതത്തിലെ തടസ്സം:
ആവർത്തിച്ചുള്ള വേദന കാരണം ജോലി, സാമൂഹിക ജീവിതം എന്നിവയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നത് നിരാശ, ഒറ്റപ്പെടൽ എന്നിവയിലേക്ക് നയിക്കാം.
👉എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?
തലവേദനയോടൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കുന്നത് വളരെ നല്ലതാണ്.
കാഴ്ച മങ്ങുകഛർദ്ദിസംസാരിക്കാനോ നടക്കാനോ ബുദ്ധിമുട്ട്വളരെ ശക്തമായ, പെട്ടെന്ന് വരുന്ന തലവേദന (Thunderclap Headache)പനി, കഴുത്ത് വേദന (Neck Stiffness) എന്നിവ തലവേദനയോടൊപ്പമുണ്ടെങ്കിൽ.
തലവേദന ഒഴിവാക്കാൻ ചില ലളിതമായ മാർഗ്ഗങ്ങൾ:
തലവേദന കുറയ്ക്കാൻ നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ ഇവയൊക്കെയാണ്,
കൃത്യമായ ഉറക്കം:
ദിവസവും 7–8 മണിക്കൂർ ഉറങ്ങുക. ഉറക്കമില്ലായ്മയും മൈഗ്രേനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
കമ്പ്യൂട്ടർ/മൊബൈൽ ഉപയോഗം നിയന്ത്രിക്കുക:
ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് നേരത്തേക്ക് 20 അടി അകലെയുള്ള വസ്തുക്കളിലേക്ക് നോക്കുക (20–20–20 നിയമം).
ശരീരത്തിൽ ജലാംശം നിലനിർത്തുക:
ദിവസവും 6–8 ഗ്ലാസ് വെള്ളം കുടിക്കുക.
കൃത്യ സമയത്ത് ഭക്ഷണം: ഭക്ഷണം ഒഴിവാക്കുന്നത് ഒഴിവാക്കുക, കൃത്യസമയത്ത് കഴിക്കുക.
വ്യായാമവും റിലാക്സേഷനും: ലളിതമായ വ്യായാമങ്ങൾ ചെയ്യുക.
മൈൻഡ്ഫുൾനെസ്, മെഡിറ്റേഷൻ എന്നിവ ശീലിക്കുന്നത് സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ട്രിഗറുകൾ ഒഴിവാക്കുക: അമിത ശബ്ദവും വെളിച്ചവുമുള്ള സ്ഥലങ്ങൾ ഒഴിവാക്കുക, മൈഗ്രേൻ ട്രിഗറുകൾ മനസ്സിലാക്കി അവ ഒഴിവാക്കാൻ ശ്രമിക്കുക.
ഓർക്കുക, പല തലവേദനകളും നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ കുറയ്ക്കാൻ സാധിക്കും. എന്നാൽ തലവേദന ആവർത്തിച്ച് വരികയാണെങ്കിൽ, അതിൻ്റെ കാരണം കണ്ടെത്തി ശരിയായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
Dr. Dhanya Prince
BHMS, MSc Counselling in Family Therapy
Chief Consultant-
Care N Cure Homoeopathy Clinic
Thrickodithanam
Changanasserry