Dr Arun N M

Dr Arun N M A consultant in Internal Medicine ,

കഴിഞ്ഞ ദിവസം സ്വന്തമായി ടെസ്റ്റുകൾ  ചെയ്തു ചികിൽസക്ക്‌ വരുന്ന രോഗികളെ കുറിച്ചുള്ള എന്റെ പോസ്റ്റിൽ വന്ന കമ്മന്റാണിത്‌ . ആ...
21/03/2025

കഴിഞ്ഞ ദിവസം സ്വന്തമായി ടെസ്റ്റുകൾ ചെയ്തു ചികിൽസക്ക്‌ വരുന്ന രോഗികളെ കുറിച്ചുള്ള എന്റെ പോസ്റ്റിൽ വന്ന കമ്മന്റാണിത്‌ .
ആ ചെറു ക്ലിനിക്കിലെ ജൂനിയർ ഡോക്ടർ ചെയ്തത്‌ വളരെ ശരിയായ കാര്യമാണു എന്നാണു എനിക്ക്‌ പ്രത്യക്ഷത്തിൽ തോന്നിയത്‌.
ചികിൽസ പരിചയം കുറഞ്ഞ ഡോക്ടർമാർ അമിതമായ ആത്‌മവിശ്വാസത്തെക്കാൾ കോഷ്യസായ സമീപമനമായിരിക്കും പുലർത്തുക. അതാണു സമൂഹത്തിനും രോഗികൾക്കും വേണ്ടതും എന്നാണു എന്റെ അഭിപ്രായം.
ഈ കേസിൽ ശ്വാസകോശ അണുബാധ എന്നാണു പ്രാഥമിക നിഗമനം. ആന്റിബയോട്ടിക്ക്‌ ഗുളിക മതിയോ അതോ ഇഞ്ചക്ഷൻ വേണോ എന്നാണു തീരുമാനിക്കേണ്ട വിഷയം.
ഉറപ്പില്ലെങ്കിൽ കൂടുതൽ പരിചയവുമുള്ള ഡോക്ടർമ്മാരുടെ അടുത്തേക്കോ അല്ലെങ്കിൽ കൂടുതൽ സൗകര്യമുള്ള സഥാപനങ്ങളിലേക്കോ രോഗിയേ അയക്കുന്നതാണു അഭികാമ്യം.
അങ്ങിനെ അയക്കാതെ സ്വയം ചികിൽസിക്കാൻ ശ്രമിച്ച്‌ കുഴപ്പങ്ങളുണ്ടായാൽ ആ യുവ ഡോക്ടർക്കും ക്ലിനിക്കിനും താങ്ങാനാവാത്ത തിരിച്ചടി ഉണ്ടാവാനാണു സാദ്ധ്യത.
കുറേയേറെ വർഷമായി പ്രാക്റ്റീസ്‌ ചെയുന്ന, സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ സീനിയർ ഡോക്ടർക്ക്‌ റിസ്ക്‌ എടുക്കാനുള്ള സാമൂഹിക മൂലധനമുണ്ട്‌. ആന്റിബയോട്ടിക്ക്‌ ഗുളിക കൊടുത്ത്‌ നോക്കാം , കുറവില്ലെങ്കിൽ അഡ്മിറ്റ്‌ ചെയ്ത്‌ ആന്റിബയോട്ടിക്‌ ഇഞ്ച്ക്ഷൻ കൊടുക്കാം എന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്‌. പിന്നിട്‌ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നാലും ആരും കുറ്റം പറയാൻ ഉണ്ടാവില്ല എന്ന് സാമൂഹിക മൂലധനത്തിന്റെ കനത്തിൽ അദ്ദേഹത്തിനു ഉറപ്പിക്കാം.

ക്ലൈന്റുകൾ പലപ്പോഴും സ്വന്തം നിലയിൽ പല ടെസ്റ്റുകളും ചെയ്ത്‌ വരാറുണ്ട്‌. സാധാരണയായി ലാബുകൾ നിർദ്ദേശിക്കുന്ന പാക്കേജുകളിലെ...
20/03/2025

ക്ലൈന്റുകൾ പലപ്പോഴും സ്വന്തം നിലയിൽ പല ടെസ്റ്റുകളും ചെയ്ത്‌ വരാറുണ്ട്‌. സാധാരണയായി ലാബുകൾ നിർദ്ദേശിക്കുന്ന പാക്കേജുകളിലെ ബ്ലഡ്‌ ടെസ്റ്റുകളാണു ചെയ്തിട്ടു വരാറുള്ളത്‌.
എന്നാൽ എന്റെ അനുഭവത്തിൽ ആദ്യമായി, ഒരു ഡോക്ടറല്ലാത്ത സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം, ബ്ലഡ്‌ കൾച്ചർ ടെസ്റ്റ്‌ ലാബിൽ പോയി ഒരു വ്യക്തി ചെയ്ത്‌ വന്നിരിക്കുന്നു 😮

പ്രശ്നം 2-3 ആഴ്ചയായുള്ള ചുമയാണു.

മറ്റ്‌ രക്തപരിശോധനകളോ, കഫ പരിശോധനയോ, എക്സറെയോ ഒന്നും ചെയ്തിട്ടുമില്ല 😊

പരിശോധിച്ചപ്പോൾ ചെറിയ ചുമയല്ലാതെ പ്രത്യേകിച്ചു പ്ര്ശ്നമൊന്നും അദ്ദേഹത്തിനില്ല. കാര്യമായ‌ ചികിൽസയൊന്നുമില്ലാതെ മാറാവുന്ന അസുഖം മാത്രം.
എന്നാൽ ബ്ലഡ്‌ കൾച്ചറിൽ പതിവില്ലാത്ത ഒരു ബാക്റ്റീരിയ
ഇനിയിപ്പോൾ മറ്റു രക്തപരിശോധനകൾ, കഫം പരിശോധനകൾ, എക്സെറെ ................... ശക്തിയുള്ള ആന്റിബയോട്ടിക്കുകൾ ..........
അങ്ങിനെ അങ്ങിനെ പോകാനുള്ള വകുപ്പുണ്ട്‌.

എന്നാൽ ഞാൻ ആ കൾച്ചർ റിപ്പോർട്ട്‌ അവഗണിക്കാൻ തീരുമാനിച്ചു.
Treat the patient not the lab report എന്നാണല്ലോ പ്രമാണം

ആശുപത്രിയിലെ രോഗപ്രത്രിരോധ ശക്തി കുറഞ്ഞ കിടപ്പ്‌ രോഗികളിൽ മാത്രം മാരകമാകാവുന്ന ഒരു ബാക്റ്റീരിയയാണു റിപ്പോർട്ടിൽ കണ്ടത്‌. ആ വ്യക്തിയുടെ ഉള്ളിൽ ആ രോഗാണു ഒന്നുകിൽ ഉണ്ടാവില്ല, (Culture Contaminant ആകാം ) ഉണ്ടെങ്കിൽ തന്നെ പ്രശ്നക്കാരനാവാൻ സാദ്ധ്യത കുറവ്‌.
അതു കൊണ്ട്‌ സാധാരണ കൊടുക്കുന്ന ചുമ മരുന്നുകൾ മാത്രം കൊടുത്തു. കുറവില്ലെങ്കിൽ വീണ്ടും കാണാൻ വരാനും പറഞ്ഞു.

പാഠം : ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം പരിശോധനകൾ നടത്താതിരിക്കുകയാണു നല്ലത്‌. നടത്തിയാൽ വലിയ കുരുക്കിൽ പെടാൻ സാദ്ധ്യതയുണ്ട്‌.

ക്ലൈന്റ്‌ : ഡോക്ടർ എന്റെ കൊളസ്റ്റ്രോൾ വളരെ കൂടുതലാണു. മരുന്നു തുടങ്ങണോ ? ഞാൻ: ഈ റിപ്പോർട്ട്‌ പ്രകാരം കൊളസ്റ്റ്രോൾ അളവ്‌ ...
16/03/2025

ക്ലൈന്റ്‌ : ഡോക്ടർ എന്റെ കൊളസ്റ്റ്രോൾ വളരെ കൂടുതലാണു. മരുന്നു തുടങ്ങണോ ?

ഞാൻ: ഈ റിപ്പോർട്ട്‌ പ്രകാരം കൊളസ്റ്റ്രോൾ അളവ്‌ വലിയ അധികമൊന്നുമില്ല. ട്രൈഗ്ലിസറൈഡാണു കൂടുതൽ. ഇത്‌ അഹാരത്തിനു ശേഷമാണോ ടെസ്റ്റ്‌ ചെയ്തത്‌ ?

ക്ലൈന്റ്: അതെ ഡോക്ടർ.

ഞാൻ: ട്രൈഗ്ലിസറൈഡ്‌ രാവിലെ വെറും വയറ്റിൽ (വെള്ളം മാത്രം വേണമെങ്കിൽ കഴിക്കാം) നോക്കുകയാണു ഉത്തമം. ആഹാരം കഴിച്ചിട്ട്‌ നോക്കുമ്പോൾ സ്വാഭാവികമായും കൂടും
ഒരു ഫാസ്റ്റിംഗ്‌ ലിപ്പിഡ്‌‌ പ്രൊഫെയിൽ ചെയ്തിട്ടു വരു. എന്നിട്ട്‌ പറയാം.

ക്ലൈന്റ്: ഈ ട്രൈഗ്ലിസറൈഡ് എന്ന് പറഞ്ഞാൽ എന്താണു ഡോക്ടർ ? അത്‌ കൊളസ്റ്റ്രോൾ അല്ലെ ? ‌ ഞാൻ ലാബിൽ കൊളസ്റ്റ്രോൾ നോക്കാനാണു പറഞ്ഞത്‌. അവർ ഈ റിപ്പോർട്ടാണു തന്നത്‌.

ഞാൻ: രക്തത്തിലൂടെ ഒഴുകി കൊണ്ടിരിക്കുന്ന കൊഴുപ്പുകൾ (ലിപ്പിഡ്സ്‌‌) പ്രധാനമായും 2 തരം. കൊളസ്റ്റ്രോളും ട്രൈഗ്ലിസറൈഡും. നിങ്ങൾ ലിപ്പിഡ്‌‌ പ്രൊഫെയിൽ ടെസ്റ്റാണു ചെയ്തത്‌. അതിൽ പലതരം കൊളസ്റ്റ്രോളുകളും ട്രൈഗ്ലിസറൈഡും പെടും. അവയിൽ കൂടുതൽ കുഴപ്പക്കാരൻ എൽ ഡി എൽ കൊളസ്റ്റ്രോളാണു. എത്രയും കുറഞ്ഞാൽ അത്രയും നല്ലത്‌. കുറക്കാൻ പലപ്പോഴും ജീവിത ശൈലി മാറ്റത്തിനൊപ്പം മരുന്ന് കഴിക്കേണ്ടി വരും.
എച്‌ ഡി എൽ കൊളസ്റ്റ്രോൾ കുറഞ്ഞാലും പ്രശ്നമാണു. എന്നാൽ അത്‌ കൂട്ടാൻ മരുന്നുകളില്ല. ജീവിത ശൈലി മാറ്റം മാത്രമെയുള്ളു.

ക്ലൈന്റ് : ട്രൈഗ്ലിസറൈഡ് കൂടിയാൽ പ്രശ്നമൊന്നുമില്ലെ ?

ഞാൻ : പ്രശ്നമുണ്ട്‌. ട്രൈഗ്ലിസറൈഡ് കൂടുതലുണ്ടെങ്കിൽ മറ്റ്‌ പല പ്രശ്നങ്ങളുമുണ്ടാകാമെന്ന സൂചന നമുക്ക്‌ കിട്ടുന്നു. അമിതവണ്ണം ഉണ്ടാകാം. പ്രമേഹം ഇപ്പോൾ തന്നെ ഉണ്ട്‌ , അല്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാം, ഉയർന്ന ബ്ലഡ്‌ പ്രഷർ ഉണ്ടാകാം, ബ്ലോക്ക്‌ രോഗങ്ങൾ ഉണ്ടാകാം (ഹാർട്ട്‌ അറ്റാക്ക്‌, സ്റ്റ്രോക്ക്‌) തുടങ്ങിയ സൂചനകൾ അത്‌ നമുക്ക്‌ തരുന്നു.

ക്ലൈന്റ് : ട്രൈഗ്ലിസറൈഡ് കുറക്കാൻ മരുന്നുണ്ടോ ?

ഞാൻ: മരുന്നുകൾ ഉണ്ട്‌. എന്നാൽ അത്‌ മാത്രം കുറക്കുന്ന മരുന്നുകൾ കൊടുക്കാൻ വളരെ അപൂർവ്വമായി മാത്രമെ ചികിൽസ മാർഗരേഖകൾ നിർദ്ദേശിക്കാറുള്ളു. ട്രൈഗ്ലിസറൈഡ് മാത്രം കുറച്ചത്‌ കൊണ്ട്‌ രോഗാതുരതയോ മരണങ്ങളോ കുറയുന്നില്ല എന്ന് പഠനങ്ങൾ കാണിച്ചത്‌ കൊണ്ടാണു അത്‌. ജീവിത ശൈലിമാറ്റങ്ങൾക്കാണു പ്രാധാന്യം.

എൽ ഡി ൽ കുറക്കുകയും അതുവഴി ബ്ലോക്ക്‌ രോഗങ്ങൾ (ഹാർട്ട്‌ അറ്റാക്ക്‌, സ്റ്റ്രോക്ക്‌ ) മൂലമുള്ള രോഗാതുരതയും മരണങ്ങളും കുറക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ 10-30% വരെ ട്രൈഗ്ലിസറൈഡിന്റെ‌ അളവും‌ കുറക്കും. അതുകൊണ്ട്‌ ട്രൈഗ്ലിസറൈഡ് കൂടുതൽ ഉള്ളവർക്കും സാധാരണയായി കൊടുക്കുന്ന മരുന്ന് സ്റ്റാറ്റിനാണു.

ക്ലൈന്റ് : ട്രൈഗ്ലിസറൈഡ് കുറക്കാനുള്ള ജീവിത ശൈലി മാറ്റങ്ങൾ എന്തൊക്കെയാണു ?

ഞാൻ : അമിതവണ്ണം കുറക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, കൊഴുപ്പധിമുള്ളതും മധുരമധികമുള്ളതുമായ ഭക്ഷണങ്ങൾ കുറക്കുക, പുകവലിയും മദ്യവും ഒഴിവാക്കുക, ഷുഗർ ബിപ്പി നിയന്ത്രിക്കുക മുതലായ കാര്യങ്ങളാണു ചെയ്യേണ്ടത്‌.

ക്ലൈന്റ്: ശരി ഡോക്‌ടർ. ഞാൻ ഫാസ്റ്റിംഗ്‌ ലിപ്പിഡ്‌‌ പ്രൊഫെയിൽ ചെയ്തിട്ടു വരാം .

ഇന്ന് ലോക വൃക്ക ദിനംമൂത്രത്തിലെ ആൽബുമിൻ-ക്രിയാറ്റിനിൻ അനുപാതത്തെക്കുറിച്ച് (uACR)മൂത്രത്തിലെ ആൽബുമിൻ-ക്രിയാറ്റിനിൻ അനുപാ...
13/03/2025

ഇന്ന് ലോക വൃക്ക ദിനം

മൂത്രത്തിലെ ആൽബുമിൻ-ക്രിയാറ്റിനിൻ അനുപാതത്തെക്കുറിച്ച് (uACR)

മൂത്രത്തിലെ ആൽബുമിൻ-ക്രിയാറ്റിനിൻ അനുപാതം (uACR) പരിശോധന നിങ്ങളുടെ മൂത്രത്തിലെ രണ്ട് വ്യത്യസ്ത പദാർത്ഥങ്ങളുടെ അളവ് അളക്കുന്നു - ആൽബുമിൻ (ഒരു പ്രോട്ടീൻ), ക്രിയാറ്റിനിൻ (ഒരു പാഴ്‌ വസ്തു)

രക്തത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു പ്രധാന പ്രോട്ടീനാണ് ആൽബുമിൻ, ഇത് ശരീരത്തിൽ പല പങ്കും വഹിക്കുന്നു. പേശികളെ വളർത്തൽ, ടിഷ്യു റിപ്പയർ, അണുബാധയെ ചെറുക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് സാധാരണയായി മൂത്രത്തിൽ കാണപ്പെടുന്നില്ല.

ഭക്ഷണത്തിലെ പ്രോട്ടീന്റെ ദഹനത്തിൽ നിന്നും പേശികളുടെ വിഘടനങ്ങളിൽ നിന്നും വരുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ് ക്രിയാറ്റിനിൻ. ഇത് വൃക്കകളിലൂടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു, മൂത്രത്തിലൂടേയാണു പ്രധാനമായും നീക്കം ചെയ്യപ്പെടുന്നത്‌.

ആരോഗ്യമുള്ള വൃക്കകൾ നിങ്ങളുടെ ആൽബുമിനെ ഫിൽട്ടറുകളിലൂടെ കടന്നുപോകുന്നതും മൂത്രത്തിൽ പ്രവേശിക്കുന്നതും തടയുന്നു. അതായത്‌ നിങ്ങളുടെ മൂത്രത്തിൽ ആൽബുമിൻ വളരെ കുറവായിരിക്കണം അല്ലെങ്കിൽ തീരെ ഉണ്ടാകാൻ പാടില്ല. നിങ്ങളുടെ വൃക്കകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ, ആൽബുമിൻ വൃക്ക ഫിൽട്ടറുകളിലൂടെ മൂത്രത്തിലേക്കും "ചോർന്നേക്കാം". നിങ്ങളുടെ മൂത്രത്തിൽ ആൽബുമിൻ അടങ്ങിയിരിക്കുന്നത് (ആൽബുമിനൂറിയ അല്ലെങ്കിൽ പ്രോട്ടീനൂറിയ എന്നും അറിയപ്പെടുന്നു) വൃക്കരോഗത്തിന്റെ ലക്ഷണമാകാം,

വൃക്ക തകരാറുകൾ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന പരിശോധനയാണ് uACR. ആൽബുമിനുറിയ (മൂത്രത്തിൽ ആൽബുമിൻ അടങ്ങിയിരിക്കുന്നത്) വൃക്ക തകരാറിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും (ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം) സാധ്യത വർദ്ധിപ്പിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ആയുർദൈർഘ്യം കുറയ്ക്കുകയും ചെയ്യും. രോഗത്തിന്റെ അവസാന ഘട്ടങ്ങൾ വരെ സാധാരണയായി വൃക്കരോഗം ഒരു ലക്ഷണങ്ങളും കാണിക്കില്ല.
അതിനാൽ നിങ്ങൾക്ക് ഇനിപ്പറയുന്ന അപകട ഘടകങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും uACR പരിശോധന നടത്തേണ്ടത് പ്രധാനമാണ്:

പ്രമേഹം
ഉയർന്ന രക്തസമ്മർദ്ദം
ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതത്തിന്റെ ചരിത്രം
വൃക്കരോഗം, വൃക്ക തകരാറ് അല്ലെങ്കിൽ ഡയാലിസിസ് എന്നിവയുടെ കുടുംബ ചരിത്രം
അമിത ശരീരഭാരം (ബി എം ഐ 30 നു മുകളിൽ
പുകവലി അല്ലെങ്കിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം
60 വയസ്സിനു മുകളിൽ പ്രായം

2022 മുതൽ ഞങ്ങളുടെ ലാബിൽ നിന്ന് രക്തം പരിശോധിക്കുന്ന വ്യക്തി.ചികിൽസ പക്ഷെ തേടിയിരുന്നത്‌ സർക്കാർ ഹോമിയോ ആശുപത്രിയിൽ.അസുഖ...
09/03/2025

2022 മുതൽ ഞങ്ങളുടെ ലാബിൽ നിന്ന് രക്തം പരിശോധിക്കുന്ന വ്യക്തി.
ചികിൽസ പക്ഷെ തേടിയിരുന്നത്‌ സർക്കാർ ഹോമിയോ ആശുപത്രിയിൽ.
അസുഖം ഹൈപ്പോതൈറോയിഡിസം.
യാതൊരു വ്യത്യാസവുമില്ലാത്തത്‌ കൊണ്ട്‌ കഴിഞ്ഞ നവംബറിൽ എന്റെയടുത്ത്‌ വന്നു.
കപട ചികിൽസക്ക്‌ പകരം അവരുടെ ശരീരത്തിൽ കുറവുള്ള തൈറോക്സിൻ എന്ന ഹോർമ്മോൺ, ഗുളിക രൂപത്തിൽ കൊടുത്തു തുടങ്ങി. 50 mcg യിൽ തുടങ്ങി.
ഇപ്പോൾ വളരെ മെച്ചെപ്പട്ടു. 62.5 mcg ആക്കിയിട്ടുണ്ട്‌.
ലോകത്തിൽ എല്ലായിടത്തും ഹൈപ്പോതൈറോയിഡിസത്തിനു ഒരു ചികിൽസയെയുള്ളു. കുറവുള്ള ഹോർമ്മോൺ, ഗുളിക രൂപത്തിൽ കൊടുക്കുക.
എന്നാൽ ഇന്ത്യയിൽ മാത്രം സർക്കാർ വക കപട ചികിൽസകൾ പലവിധം
🤦😡

ക്ലൈന്റ്‌ : കൊളസ്റ്റ്രോൾ നോർമ്മലായിട്ടും ഡോക്ടർ എനിക്ക്‌ കൊളസ്റ്റോൾ മരുന്ന് എഴുതിയിട്ടുണ്ടല്ലോ ? ഞാൻ : താങ്കൾ പ്രമേഹ രോഗ...
09/03/2025

ക്ലൈന്റ്‌ : കൊളസ്റ്റ്രോൾ നോർമ്മലായിട്ടും ഡോക്ടർ എനിക്ക്‌ കൊളസ്റ്റോൾ മരുന്ന് എഴുതിയിട്ടുണ്ടല്ലോ ?

ഞാൻ : താങ്കൾ പ്രമേഹ രോഗിയാണു. 40 വയസ്സിനു മുകളിൽ പ്രായവുമുണ്ട്‌. പ്രമേഹ ചികിൽസയുടെ പുതിയ മാർഗ്ഗരേഖകൾ പ്രകാരം 40 വയസ്സിനു മുകളിലുള്ള എല്ലാ പ്രമേഹ രോഗികൾക്കും സ്റ്റാറ്റിൻ ഗ്രൂപ്പിൽ പെട്ട കൊളസ്റ്റ്രോൾ മരുന്ന് കൊടുക്കണം എന്നാണു
നിർദ്ദേശം.

പ്രമേഹമുള്ളവരിൽ ഹാർട്ട്‌ അറ്റാക്ക്‌ (ഹൃദയാഘാതം) , സ്റ്റ്രോക്ക്‌ മുതലായ രക്തകുഴലുകളിൽ ബ്ലോക്കുകൾ വരുന്ന അസുഖങ്ങൾ വരാൻ മറ്റുള്ളവരേക്കാൾ 2-4 ഇരട്ടി സാദ്ധ്യത കൂടുതലാണു എന്നാണു പഠനങ്ങൾ കാണിക്കുന്നത്‌. അതു കൊണ്ടാണു ഈ നിർദ്ദേശം.

മുൻപത്തെ മാർഗ്ഗരേഖ പറഞ്ഞിരുന്നത്‌ എൽ ഡി എൽ കൊളസ്റ്റ്രോൾ 100 നു മുകളിൽ ഉള്ളവരിൽ എന്തായാലും കൊടുക്കണം എന്നു മാത്രമാണു. 100 നു താഴെയുള്ളവരിൽ മറ്റ്‌ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കൊടുക്കണമെന്നില്ല എന്നും പറഞ്ഞിരുന്നു. അതാണു പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ മാറ്റിയിരിക്കുന്നത്‌.

ക്ലൈന്റ്: തുടങ്ങിയാൽ പിന്നെ സ്ഥിരമായി കഴിക്കേണ്ടേ ?

ഞാൻ : തുടങ്ങുന്നതു സ്ഥിരമായിട്ടു കഴിക്കാൻ തന്നെയാണു. പ്രമേഹ രോഗമുള്ളവരിൽ പ്രായം കൂടുന്തോറും “ബ്ലോക്ക്‌ " (ഹൃദയാഘാതം/സ്റ്റ്രോക്ക്‌ ) രോഗങ്ങൾ വരാനുള്ള സാദ്ധ്യത കൂടുകയെയുള്ളു. സ്റ്റാറ്റിൻ കഴിക്കുന്ന സമയം മാത്രമെ അതിന്റെ പ്രോട്ടക്ഷൻ ലഭിക്കു.

ക്ലൈന്റ് : അപ്പോൾ പിന്നെ കൊളസ്റ്റ്രോൾ ടെസ്റ്റ്‌ ചെയ്യേണ്ട ആവശ്യമുണ്ടോ ? എല്ലാ പ്രമേഹ രോഗികൾക്കും കൊടുത്താൽ പോരെ ?

ഞാൻ : ടെസ്റ്റ്‌ ഫലത്തിനനുസരിച്ചാണു ഏത്‌ ഡോസ്‌ കൊടുക്കണം എന്ന് തീരുമാനിക്കുന്നത്‌. അത്‌ പോലെ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളുടെ ഡോസ്‌ അഡ്ജസ്റ്റ്‌ ചെയ്യാനും ടെസ്റ്റ്‌ ചെയ്യണം. എൽ ഡി എൽ ചുരുങ്ങിയത്‌ 100 ന്റെ താഴെയെങ്കിലും എത്തണം. 70 നു താഴെയെത്തിയാൽ ഉത്തമം.

ക്ലൈന്റ്: ഓ ക്കെ. ഒരു സംശയം. എന്റെ അനുജനു 36 വയസ്സെയുള്ളു‌. പ്രമേഹം തുടങ്ങിയിട്ട്‌ 6 വർഷമായി. അവനെ ചികിൽസിക്കുന്ന ഡോക്ടർ അവനും സ്റ്റാറ്റിൻ കൊടുത്തിട്ടുണ്ട്‌. അത്‌ ശരിയാണോ?

ഞാൻ: 40 വയസ്സിനു താഴെ പ്രായമുള്ള പ്രമേഹരോഗികളിൽ കൊടുക്കാൻ പാടില്ല എന്നില്ല.
പുകവലിക്കുന്നവരിൽ,
ജനിതകമായി അടുത്ത ബന്ധുക്കളിൽ “ബ്ലോക്ക്‌ " (ഹൃദയാഘാതം/സ്റ്റ്രോക്ക്‌ ) രോഗങ്ങളുടെ ചരിത്രമുള്ളവരിൽ
ഉയർന്ന രക്ത സമ്മർദ്ധമുള്ളവരിൽ ( ബി പി )
വളരെ വർഷമായുള്ള അനിയന്ത്രിത പ്രമേഹമുള്ളവരിൽ
പ്രമേഹത്തിന്റെ കോപ്ലിക്കേഷനുകൾ (റെറ്റിനോപ്പതി, നെഫ്രോപ്പതി, ന്യുറോപ്പതി) ഉള്ളവരിൽ
ഈ സി ജി , ട്രെഡ്മിൽ ആഞ്ചിയോ ടെസ്റ്റുകളിൽ ഏതിലെങ്കിലും അബ്നോർമ്മാലിറ്റിയുള്ളവരിൽ
ഇവരിലെല്ലാം സ്റ്റാറ്റിൻ കൊടുക്കുന്നത്‌ തീർച്ചയായും ഗുണം ചെയ്യും.

മാത്രമല്ല ഇന്ത്യൻ വംശജരിൽ പ്രമേഹം വരുന്നതും, “ബ്ലോക്ക്‌ " (ഹൃദയാഘാതം/സ്റ്റ്രോക്ക്‌ ) രോഗങ്ങൾ വരുന്നതും മറ്റുള്ളവരേക്കാൾ 10 വയസ്സ്‌ നേരത്തെയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ നമ്മുടെ ആളുകളിൽ പ്രമേഹ രോഗികളിൽ സ്റ്റാറ്റിൻ 40 വയസ്സിനു മുൻപ്‌ തന്നെ തുടങ്ങുന്നതിൽ തെറ്റില്ല.

Dr Arun N M, MD

ഞാൻ : എന്ത്‌ പറ്റി ?ക്ലയന്റ്‌ : ചുമയും കഫക്കെട്ടുമാണു ഡോക്ടർ. ഞാൻ : എത്ര ദിവസമായി ? പനിയോ ജലദോഷമോ ഉണ്ടായിരുന്നോ ? ക്ലയന്...
12/02/2025

ഞാൻ : എന്ത്‌ പറ്റി ?
ക്ലയന്റ്‌ : ചുമയും കഫക്കെട്ടുമാണു ഡോക്ടർ.
ഞാൻ : എത്ര ദിവസമായി ? പനിയോ ജലദോഷമോ ഉണ്ടായിരുന്നോ ?

ക്ലയന്റ്: ഇന്നേക്ക്‌ 5 ദിവസമായി. പനിയും ജലദോഷവുമായാണു തുടങ്ങിയത്‌. അത്‌ മരുന്ന് കഴിച്ചപ്പോൾ 2 ദിവസം കൊണ്ട്‌ മാറി. ഇപ്പോൾ നിർത്താതെ ചുമ. ഇടക്ക്‌ മഞ്ഞ കഫം വരുന്നുമുണ്ട്‌.

ഞാൻ : നെഞ്ച്‌ വേദനയോ ശ്വാസം മുട്ടലോ ഉണ്ടോ ? വിശപ്പ്‌ എങ്ങിനെയുണ്ട്‌ ?

ക്ലയന്റ്: വേറെ പ്രശ്നമൊന്നുമില്ല. വിശപ്പൊക്കെ ഉണ്ട്‌.

ഞാൻ : എന്തു മരുന്നാണു കഴിച്ചത്‌ ? പ്രസ്ക്രിപ്ഷൻ ഉണ്ടോ ?

ക്ലയന്റ് : ആരെയും കാണിച്ചില്ല . മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിച്ചതാണു. ഡോളോ യും അസിത്രോമൈസിനും കഴിച്ചു . പിന്നെ ഒരു ചുമ മരുന്നും.
ഞാൻ: അസിത്രോമൈസിൻ ആന്റിബയോട്ടിക്കാണു. ഡോക്ടറുടെ കുറിപ്പില്ലാതെ വിൽക്കരുത്‌ എന്നാണു നിയമം.

ക്ലയന്റ്: അതിപ്പോൾ ആരെ കാണിച്ചാലും ഇത്‌ തന്നെയല്ലെ തരിക !
ഞാൻ: അല്ല. ആന്റിബയോട്ടിക്കുകളൂടെ ദുരുപയോഗം തടയാനും ആന്റിബയോട്ടിക്കുകളേ അതിജീവിക്കാൻ ശേഷിയുള്ള ബാക്റ്റീരിയകളുടെ ആവിർഭാവം തടയാനും വേണ്ടി നിയമങ്ങൾ കൂടുതൽ കർശനമാക്കി കൊണ്ടിരിക്കുകയാണു. പുതിയ പ്രസ്ക്രിപ്ഷനില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽപന നടത്തുന്ന ഫാർമസികളുടെ നേരെ നിയമ നടപടി എടുക്കുവാനാണു നിർദ്ദേശം.
മാത്രമല്ല അസിത്രോമൈസിൻ ലോകാരോഗ്യ സംഘടനയുടെ വാച്ച്‌ (Watch) ലിസ്റ്റിലുള്ള ആന്റിബയോട്ടിക്കാണു. വളരെ സൂക്ഷിച്ചും പരിമിതമായ ചില സന്ദർഭങ്ങളിലും മാത്രം ഉപയോഗിക്കേണ്ടത്‌.
നിങ്ങളുടെ ഇപ്പോഴത്തെ അസുഖത്തിനു ആന്റിബയോട്ടിക്കിന്റെ ആവശ്യമില്ല എന്നത്‌ മറ്റൊരു വസ്തുതയാണു. ലക്ഷണങ്ങൾ വെച്ച്‌ വൈറൽ ബ്രോങ്കൈറ്റിസ്സാകാനാണു സാദ്ധ്യത. ചുമ കുറക്കുന്ന മരുന്നും മറ്റും മതി. കുറഞ്ഞ്‌ വരുന്നില്ലെങ്കിൽ നമുക്ക്‌ രക്തവും കഫവും പരിശോധിച്ച്‌ ആന്റിബയോട്ടിക്കിന്റെ ആവശ്യമുണ്ടോ എന്ന് നോക്കാം. വേണമെങ്കിൽ ഒരു എക്സ്‌ റെ യും എടുക്കാം.

ക്ലയന്റ് : അപ്പോൾ ഈ തുടങ്ങിയ ആന്റീബയോട്ടിക്കിന്റെ കോഴ്സ്‌ പൂർത്തിയാക്കേണ്ടേ ?
ഞാൻ : വേണ്ട , ആവശ്യമില്ലാതെയായത്‌ കൊണ്ട്‌ എത്ര കുറവ്‌ കഴിക്കുന്നോ അത്രയും നല്ലത്‌ !

Spoke at National Nutrition Seminar at IMA National Conference in Hyderabad today. IMA is coming out with a National Nut...
27/12/2024

Spoke at National Nutrition Seminar at IMA National Conference in Hyderabad today.
IMA is coming out with a National Nutritional Guidelines in collaboration with National Institute of Nutrition

ഹൈദരബാദിൽ ഐ എം ഏ യുടെ ദേശീയ സമ്മേളനത്തിൽ നടന്ന ദേശീയ ന്യൂട്രീഷൻ സെമിനാറിൽ സംസാരിച്ചു

14/11/2024

നവംബർ 14
ലോക പ്രമേഹദിനം
പ്രമേഹത്തെ കുറിച്ച്‌ ചെറിയോരു പ്രഭാഷണം

ഹൃദയ സ്തംഭനവും ഹൃദയാഘാതവും ഹൃദയം ഒരു മസിൽ പമ്പാണു. നമ്മൾ ജനിക്കുന്നത്‌ മുതൽ മരിക്കുന്നവരെ അത്‌ ശരീരത്തിന്റെ എല്ലാ ഭാഗത്ത...
29/09/2024

ഹൃദയ സ്തംഭനവും ഹൃദയാഘാതവും

ഹൃദയം ഒരു മസിൽ പമ്പാണു. നമ്മൾ ജനിക്കുന്നത്‌ മുതൽ മരിക്കുന്നവരെ അത്‌ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പ്‌ ചെയ്തു കൊണ്ടിരിക്കും.
ഹൃദയ സ്തംഭനം ( കാർഡിയാക്‌ അറസ്റ്റ്‌) എന്ന് പറഞ്ഞാൽ ഹൃദയത്തിന്റെ പംമ്പിങ്ങ്‌ പാടെ നിൽക്കുന്ന അവസ്ഥയാണു. അത്‌ വന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ മരിക്കും. (എല്ലാവരും മരിക്കുമ്പോൾ ഹൃദയ സത്ഭനം ഉണ്ടാകും) .
ഹൃദയ സ്തംഭനം വന്നവരെ കാർഡിയോ പൾമണറി റിസസിറ്റേഷനും ഇലകറ്റ്രിക്ക്‌ ഷോക്കും ( ഡിഫിബ്രിലേഷൻ) മറ്റും കൊടുത്ത്‌ ചിലപ്പോഴൊക്കെ രക്ഷപ്പെടുത്താൻ കഴിയും.

ഹൃദയാഘാതം ( ഹാർട്ട്‌ അറ്റാക്ക്‌) എന്ന് പറയുന്നത്‌ ഹൃദയമെന്ന മസിൽ പമ്പിലെ മസിലുകളിൽ ചിലത്‌ അവയിലേക്കുള്ള രക്തകുഴലുകൾ അടഞ്ഞത്‌ കൊണ്ട്‌ പ്രവർത്തിക്കാത്ത അവസ്ഥയാണു. നെഞ്ച്‌ വേദനയാണു പ്രധാന ലക്ഷണം.
പെട്ടെന്ന് ചികിൽസിച്ചില്ലെങ്കിൽ ഹൃദയ സത്ംഭനവും മരണവും ഉണ്ടാകാം.
രക്തകുഴലുകൾ തൂറക്കാനുള്ള മരുന്നുകളും ആഞ്ചിയോപ്ലാസിറ്റിയും മറ്റുമാണു ചികിൽസ.

2017 ലെ പോസ്റ്റ്‌ Reposting ഈ വർഷം കേരളത്തിൽ പടർന്ന് പിടിച്ച ഡെങ്കി പനി പൊതുജനങ്ങളെ ആകെ ആശങ്കയിൽ ആക്കിയിരിക്കുകയാണു. ഒരു...
03/07/2024

2017 ലെ പോസ്റ്റ്‌
Reposting

ഈ വർഷം കേരളത്തിൽ പടർന്ന് പിടിച്ച ഡെങ്കി പനി പൊതുജനങ്ങളെ ആകെ ആശങ്കയിൽ ആക്കിയിരിക്കുകയാണു. ഒരു പാട്‌ തെറ്റിധാരണകൾ ഈ വിഷയത്തിൽ സമൂഹത്തിൽ ഉണ്ട്‌. ഈ തെറ്റിധാരണകളെ മാറ്റാനും ആശങ്കകളെ അകറ്റാനാണുമാണു ഈ പ്രശ്നോത്തരി‌.

1.പനിക്ക്‌ കാരണം ഡെങ്കിയാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഏതൊക്കെ ?
പെട്ടെന്ന് വരുന്ന പലപ്പോഴും വിറയലോടു കൂടിയ പനി, കഠിനമായ തലവേദന, മേൽ വേദന എന്നിവയാണു ഡെങ്കിയുടെ ലക്ഷണങ്ങൾ. ജലദോഷം ഉണ്ടാവുകയില്ല. ചുമയും തുടക്കത്തിൽ പതിവില്ല. ചിലപ്പോൾ വയറിളക്കം തുടക്കത്തിൽ ഉണ്ടാകാം . ചിലർക്ക്‌ ചർദ്ദിയും.

2.പനിക്ക്‌ കാരണം ഡെങ്കിയാണെന്ന് എങ്ങിനെ തീർച്ചപ്പെടുത്താം ?
രക്ത പരിശോധന വഴിയാണു തീർച്ചപ്പെടുത്തുന്നത്‌. ആദ്യം ചെയ്യേണ്ടത്‌ സി ബി സി പരിശോധനയാണു. (Complete blood count ) അതിൽ
ശ്വേത രക്താണുക്കളുടെ അളവു തുടക്കത്തിൽ അധികം പേരിലും 4000 ൽ കുറവായിരിക്കും. എന്നാൽ പ്ലേറ്റലറ്റുകളുടെ എണ്ണം ആദ്യം അത്ര കുറയണമെന്നില്ല.
ഇതിനൊപ്പം സംഗതി ഡെങ്കിയാണെന്ന് തീർച്ചപ്പെടുത്താൻ ആന്റിജെൻ/ആന്റിബോഡി ടെസ്റ്റ്‌ ചെയ്യണം. ( കാർഡ്‌ ടെസ്റ്റ്‌ )

3, ഡെങ്കി കാർഡ്‌ ടെസ്റ്റ്‌ എന്താണൂ ?
ഡെങ്കിപനി സ്ഥിതീകരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ടെസ്റ്റാണു ഡെങ്കി കാർഡ്‌ ടെസ്റ്റ്‌. അതിൽ ഡെങ്കി ആന്റിജെനും അതിനെതിരെ ശരീരം ഉണ്ടാക്കുന്ന ആന്റിബോഡിയും ഉണ്ടോ എന്ന് അറിയാൻ ഏറെകുറെ സാധിക്കും.

4.ഡെങ്കി കാർഡ്‌ ടെസ്റ്റ്‌ നെഗറ്റീവാണെങ്കിൽ ഡെങ്കിയല്ല പനിക്ക്‌ കാരണം എന്ന് ഉറപ്പിക്കാമോ ?
പറ്റില്ല. പല കാരണങ്ങൾ കൊണ്ട്‌ ഡെങ്കി പനിയാണെങ്കിലും ഡെങ്കി കാർഡ്‌ ടെസ്റ്റ്‌ നെഗറ്റീവാകാം. മറ്റ്‌ സൂചനകളെല്ലാം ഡെങ്കിക്കനുകൂലമാണെങ്കിൽ കാർഡ്‌ ടെസ്റ്റ്‌ നെഗറ്റീവാണെങ്കിലും ഡെങ്കിയായിരിക്കും എന്ന് മനസ്സിൽ വെച്ച്‌ ചികിൽസിക്കുകയാണു നല്ലത്‌.

5.ഡെങ്കിക്ക്‌ എലിസ ടെസ്റ്റ്‌ ഉണ്ടോ ? അതിന്റെ ആവശ്യമെന്താണു ?
ഡെങ്കിയാണു എന്ന് ഉറപ്പ് വരുത്താൻ എലിസ ഐ ജി യെം ( Elisa IgM) ചെയ്യാം. എന്നാൽ പലപ്പോഴും അത്‌ പനി തുടങ്ങി 4-6 ദിവസം കഴിഞ്ഞെ പോസിറ്റീവ്‌ കാണിക്കുള്ളു. അതു കൊണ്ട്‌ ചുരുക്കം ചില രോഗികളിൽ മാത്രമെ സംശയം ദൂരീകരിക്കാൻ അതിന്റെ ആവശ്യമുള്ളു.

6.ഒരാളിൽ ഡെങ്കി പനി വന്നാൽ എന്തൊക്കെയാണു ഉണ്ടാവുക‌ ?
സാധാരണയായി 3-5 ദിവസം വരെ പനിക്കും. പനിയുടെ കൂടെ കഠിനമായ തലവേദനയും മേൽ വേദനയും ചിലപ്പോൾ ചർദ്ദിയും ഉണ്ടാകും. പനി മാറിയാലും ഏതാനും ദിവസം കഠിനമായ ക്ഷീണമുണ്ടാകും. ചർദ്ദിയും വയറുവേദനയും ഉണ്ടാകാം. തലചുറ്റലും കണ്ണു ഇരുട്ടടക്കലും സാധാരണമാണു. പനി തുടങ്ങി 8-10 ദിവസമാകുംമ്പോഴേക്കും രോഗാവസ്ഥ മാറി പതുക്കെ സാധാരണ നില കൈവരിക്കും.

7.ഡെങ്കി പനിയിൽ രക്തത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണു ?
Wbc കൗണ്ട്‌ ആദ്യ ദിവസങ്ങളിൽ തന്നെ സാധാരണയിലും കുറവായിരിക്കും. പ്ലേറ്റലറ്റ്‌ ആദ്യം നോർമ്മലാകാം. എന്നാൽ 2-4 ദിവസം മുതൽ അത്‌ കുറയാൻ തുടങ്ങും 7-8 ദിവസമാകുമ്പോഴേക്കും അതു വീണ്ടും കൂടാൻ തുടങ്ങും. പത്താം ദിവസമാകുമ്പോഴേക്കും നോർമ്മലിനടുത്തെത്തും.
പി സി വി (Packed cell volume) 3-4 ദിവസം മുതൽ പ്ലാസ്മ ലീക്ക്‌ കാരണം കൂടാൻ തുടങ്ങും. 6-9 ദിവസമാകുമ്പോഴേക്കും പഴയ നിലയിൽ എത്തും.

8.ഡെങ്കി പനി ഗുരുതരമായി ജീവനു ഭീഷണിയാകുന്നത്‌ എപ്പോൾ ?
പനി തുടങ്ങി 3-4 ദിവസം ആകുമ്പോഴേക്കും രക്തം ഒഴുകുന്ന കാപ്പിലറികളിൽ നിന്നും രക്തത്തിലെ പ്ലാസ്മ (സെല്ലുകൾ അല്ലാത്ത ഭാഗം) ശ്വാസകോശത്തിന്റെ ആവരണത്തിനിടയിലേക്കും വയറ്റില്ലെ പെരിറ്റോണിയൽ കാവിറ്റിയിലേക്കും ലീക്ക് ചെയ്ത്‌ തുടങ്ങാൻ സാധ്യതയുണ്ട്‌. ഇതു കാരണം രക്തത്തിലേ ജലാംശം കുറയുന്നത്‌ മൂലം‌ പ്രധാന അവയവങളിൽ രക്തം എത്തുന്നത്‌ കുറയാം. ഇതിനു ഡെങ്കി ഷോക്ക്‌ സിൻഡ്രോം എന്ന് പറയുന്നു. ഇതിനോടൊപ്പം രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളുടെ പ്രവർത്തന വൈകല്യം നിമിത്തം രക്തസ്രാവവും ഉണ്ടാകാൻ സാധ്യതയുണ്ട്‌. ഇതിനെ ഡെങ്കി ഹെമെറേജിക്ക്‌ ഷോക്ക്‌ എന്ന് പറയും

9.ഡെങ്കി പനി ഗുരുതരമായി എന്ന് മനസ്സിലാക്കാനുള്ള ലക്ഷണങ്ങൾ എന്തെല്ലാം ?
പനി തുടങ്ങി 3-5 ദിവസമാകുമ്പോൾ കഠിനമായ ക്ഷീണം, ചർദ്ദി, ഓക്കാനം, വയറു വേദന, കണ്ണിരുട്ടടക്കൽ, തീരെ എഴുനേൽക്കാൻ വയ്യാത്ത സ്ഥിതി എന്നിവ ഉണ്ടങ്കിൽ പനി ഗുരുതരമാകുന്നതിന്റെ സൂചനയാണു. ശ്വാസം മുട്ടൽ , രക്തം ചർദ്ധിക്കൽ എന്നിവ രോഗി അപകട നിലയിലാണെന്ന് സൂചിപ്പിക്കുന്നു.

10.ഡെങ്കി പനി ഗുരുതരമാകുന്നു എന്ന് സൂചിപ്പിക്കുന്ന പരിശോധന ഫലങ്ങൾ ഏതെല്ലാം ?
പി സി വി (packed cell volume or hematocrit ) പനിയുടെ തുടക്കത്തിലുള്ള നിലയേക്കാൾ 20 ശതമാനമോ അതോ അതിലധികമോ വർദ്ധിക്കുക, ലിവർ എൻസൈയിമായ SGOT/SGPT (AST/ALT) പത്തിരട്ടിയിലധികം വർദ്ധിക്കുക, പ്ലേറ്റലെറ്റിന്റെ എണ്ണം വളരെ പെട്ടെന്ന് കുറയുക, ബ്ലഡ്‌ പ്രഷർ കുറയുക , പൾസ്‌ പ്രഷർ കുറയുക , ആന്തരിക രക്ത സ്രാവത്തിന്റെ സൂചനകൾ പുറത്ത്‌ കാണുക എന്നിവ ഡെങ്കി പനി ഗുരുതരമായതായി സൂചിപ്പിക്കുന്നു.

10.ഡെങ്കി പനിക്ക്‌ മരുന്നുണ്ടോ ? ശാസ്ത്രത്തിന്റെ ഇന്നത്തെ അറിവു പ്രകാരം ഡെങ്കി വൈറസിനെ നശിപ്പിക്കാൻ ഫലപ്രദവും സുരക്ഷിതവുമായ മരുന്ന് ലഭ്യമല്ല. എന്നാൽ ചികിൽസ കൊണ്ട്‌ ശരീരത്തിലെ ജലാംശം നഷ്ടപെടാതെ, ഷോക്കും പ്ലാസ്മ ലീകും , ബ്ലീഡിങ്ങും വരാതെ ഏതാനും (5-14) ദിവസം രോഗിയെ സംരക്ഷിച്ചാൽ, വൈറസിനെ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി തന്നെ വകവരുത്തും. പൂർണ്ണ രോഗശമനം ലഭിക്കുകയും ചെയ്യു.

11.ഡെങ്കി പനിയുള്ള എല്ലാവരും ആശുപത്രിയിൽ അഡ്മിറ്റാകണോ ?
വേണ്ട. അസുഖം ഗുരുതരമാകുന്നു എന്ന് രോഗ ലക്ഷണങ്ങളും പരിശോധനാ ഫലങ്ങളും സൂചിപ്പിക്കുന്നുണ്ടെങ്കിൽ മാത്രം അഡ്മിറ്റ്‌ ചെയ്താൽ മതി. എന്നാൽ ഗർഭിണികളും , കാര്യപ്പെട്ട മറ്റ്‌ അസുഖങ്ങൾ ഉള്ളവരും അഡ്മിറ്റ്‌ ചെയ്ത്‌ ചികിൽസിക്കുകയാണു നല്ലത്‌.

12.ഡെങ്കി പനി വന്നാൽ വീട്ടിലിരുന്ന് എന്ത്‌ ചികിൽസയാണു എടുക്കേണ്ടത്‌ ?
വീട്ടിൽ പൂർണ്ണ വിശ്രമം എടുക്കുക. പാരസെറ്റമോൾ പനിക്കും മേൽ വേദനക്കും ആവശ്യത്തിനു കഴിക്കുക. പനിക്ക്‌ ദേഹത്ത്‌ വെള്ള മുക്കി തുടക്കുകയുമാകം. കഞ്ഞി വെള്ളം. , ഓ ആർ എസ്‌ ലായിനി , ഉപ്പിട്ട നാരങ്ങവെള്ളം മുതലായവ കുടിച്ചു കൊണ്ടേയിരിക്കുക. വേദന സംഹാരികൾ ഒഴിവാക്കുക.

13.ഡെങ്കി പനിക്ക്‌ പഴങ്ങൾ കഴിക്കുന്നത്‌ ചികിൽസക്ക്‌ ഗുണം ചെയ്യുമോ ?
പഴങ്ങൾ കഴിക്കുന്നത് കൊണ്ട്‌ അസുഖത്തിന്റെ ചികിൽസക്ക്‌ പ്രത്യേകിച്ച്‌ ഗുണമുണ്ട്‌ എന്നതിനു തെളിവൊന്നുമില്ല.

14.പപ്പായാ ഇലയുടെ നീർ , പപ്പായ പഴം , ഇലയിൽ നിന്ന് ഉണ്ടാകുന്ന മരുന്ന് എന്നിവ ഡെങ്കി ചികിൽസക്ക്‌ ഉപയോഗിക്കുന്നതു കൊണ്ട് ഗുണമുണ്ടോ ?
ഇല്ല. മാത്രമല്ല ഇല അരച്ച്‌ കുടിച്ച്‌ പലർക്കും ചർദ്ദിയും വയറുവേദനയും ഉണ്ടാവുകയും രോഗം ഗുരുതരമാകുകയും ചെയ്തതിന്റെ റിപ്പോർട്ടുകളൂണ്ട്‌.

15.പ്ലെറ്റലെറ്റിന്റെ ഏണ്ണം എത്രയാകുമ്പോഴാണു പേടിക്കേണ്ടത്‌ ?
പ്ലേറ്റലറ്റ്‌ പെട്ടെന്ന് കുറയുന്നത്‌ രോഗം ഗുരുതരമാകുന്നു എന്നതിന്റെ ഒരു സൂചന മാത്രമാണു.മുകളിൽ പറഞ്ഞ മറ്റ്‌ സൂചനകളൊന്നും ഇല്ലെങ്കിൽ പ്രത്യേകിച്ച്‌ പേടിക്കേണ്ട കാര്യമില്ല.

16.പ്ലേറ്റലറ്റ്‌ എത്ര കുറഞ്ഞാലാണു അത്‌ കേറ്റേണ്ടത്‌ ?
ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗ്ഗരേഖ പ്രകാരം പ്ലേറ്റലറ്റ്‌ കയറ്റാൻ നിർദ്ദേശമില്ല. രക്ത സ്രാവമുണ്ടെങ്കിൽ വെറും പ്ലേറ്റലറ്റല്ല, ഹോൾ ബ്ലഡ്‌ ആണു കയറ്റേണ്ടത്‌. അതും രക്ത സ്രാവമുണ്ടെങ്കിൽ മാത്രം. പ്ലേറ്റലറ്റിന്റെ എണ്ണവും രക്തസ്രാവവും തമ്മിൽ അത്ര നേരിട്ടുള്ള ബന്ധമില്ല എന്ന് പഠനങ്ങൾ കാണിച്ചതു കൊണ്ടാണു മാർഗ്ഗരേഖ അങ്ങിനെ പറയുന്നത്‌.

17.ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗിയേ ചികിൽസിക്കുന്നത്‌ എങ്ങിനെയാണു ?
പ്ലാസ്മ ലീക്കിന്റെ സമയത്ത്‌ ശരീരത്തിൽ ആവശ്യത്തിനു ജലമുണ്ടെന്ന് ഉറപ്പ്‌ വരുത്തുകയാണു ചികിൽസയുടെ പ്രധാന തത്വം. ഐ വി ഫ്ലുയിഡുകൾ വഴിയാണു അത് ചെയുന്നത്‌. ഇടക്കിടക്കുള്ള പീ സീ വി പരിശോധന പ്ലാസ്മ ലീക്കിന്റെ അളവും വേഗതയും മനസ്സിലാക്കാൻ സഹായിക്കുന്നു. പി സീ വി പനി തുടങ്ങിയ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം അല്ലെങ്കിൽ അതിലധികം വർദ്ധിച്ചിട്ടുണ്ടെങ്കിൽ ബീ പ്പ്‌ കുറയുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങാൻ സാധ്യതയുണ്ട്‌. അതിവേഗം ഫ്ലൂയിഡ്‌ കൊടുത്താണു ആ അപകട ഘട്ടം തരണം ചെയ്യുന്നത്‌.
18.രോഗി അപകട ഘട്ടം തരണം ചെയ്തു എന്ന് മനസ്സിലാക്കുന്നതെങിനെ ?
കൂടിയ പീ സീ വി കുറയാൻ തുടങ്ങുക, കുറഞ്ഞ പ്ലെറ്റലെറ്റിന്റെ എണ്ണം കൂടാൻ തുടങ്ങുക, രോഗിക്ക്‌ ആവശ്യത്തിനുള്ള ഭക്ഷണം അകത്താക്കാൻ സാധിക്കുക , ഇതെല്ലാം അപകട ഘട്ടം കഴിഞ്ഞു എന്നതിന്റെ സൂചനകളാണു. പനി തുടങ്ങി 7-9 ദിവസമാകുമ്പോഴേക്കുമാണു ഇത്‌ സാധാരണ സംഭവിക്കുക.
19.അഡ്മിറ്റ്‌ ചെയ്യാതെ തന്നെ രോഗിക്ക്‌ ഐ വി ഫ്ലൂയിഡ്‌ കൊടുത്താൽ മതിയാകുമോ ?
ചർദ്ദിയും ഓക്കാനവും കാരണം കഞ്ഞി കുടിക്കാൻ സാധിക്കാത്തവർക്ക്‌ രോഗം ഗുരുതരമാകാൻ സാധ്യതയുള്ള 4-7 ദിവസങ്ങളിൽ ദിവസവും ഒരു ലിറ്റർ ഐ വി ഫ്ലൂയിഡ്‌ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൊടുക്കാൻ സാധിച്ചാൽ അപകടം തരണം ചെയ്യാൻ ഭൂരിഭാഗം പേരിലും സാധിക്കും
20.ഏതു തരം ഐ വി ഫ്ലൂഡാണു ഡെങ്കി പനിയിൽ ഉത്തമം ?
ഡെക്സ്‌റ്റ്രോസില്ലാത്ത ഫ്ലൂയിഡുകളായ റിങ്ങർ ലാക്റ്റെയ്റ്റ്‌, നോർമ്മൽ സലൈൻ എന്നിവയാണു ഉത്തമം
21. ഡെങ്കി പനിയുടെ ചികിൽസക്ക്‌ അത്യാധുനിക സംവിധാനങ്ങളുടെയും സൂപ്പർ സ്പെഷാലിറ്റി ആസ്പ്ത്രികളുടെയും ആവശ്യമുണ്ടോ ?
ഇല്ല. ഒരു വിധം എല്ലാ രോഗികൾക്കും സാധാരണ ആശുപ്പത്രിയിലെ ചികിൽസ കൊണ്ട്‌ തന്നെ രോഗം ഭേദമാകും. ദിവസത്തിൽ 12 മണിക്കൂറെങ്കിലും പ്രവർത്തിക്കുന്ന ലബോറട്ടറി , 24 മണിക്കുറുമുള്ള നഴ്സിംഗ്‌ പരിചരണം, ഡോക്ടറുടെ മേൽനോട്ടം എന്നിവ ഉണ്ടായാൽ മതി. ഒരു ശതമാനത്തിൽ കുറവ്‌ രോഗികൾക്ക്‌ മാത്രമെ ത്രീവ പരിചരണത്തിന്റെ ആവശ്യമുള്ളു.

22.ഡെങ്കി പനി വരാതിരിക്കാൻ ഹോമിയോ മരുന്ന് കഴിച്ചത്‌ കൊണ്ട്‌ കാര്യമുണ്ടോ ?
ഇല്ല. അത്‌ കഴിച്ചതു കൊണ്ട്‌ ഗുണമുണ്ട്‌ എന്നതിനു ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ല.

23.ഡെങ്കി പനി വരാതിരിക്കാൻ എന്ത്‌ ചെയ്യണം ?
ഏഡിസ്‌ വിഭാഗത്തിൽ പെട്ട മലിനമല്ലാത്ത ജലത്തിൽ പെറ്റ്‌ പെരുകുന്ന കൊതുകുകളെ നശിപ്പിക്കുകയാണു ഏറ്റവും ഫലപ്രദമായ മാർഗ്ഗം. വീടും പരിസരവും ഏഡിസ്‌ വളരുന്ന വെള്ളകെട്ടില്ലാതെ വൃത്തിയാക്കി വെക്കുക. കൊതുകു കടി കൊള്ളാതിരിക്കാൻ കൊതുക്‌ വലകളും , കൊതുക്‌ തിരികളും , റിപ്പല്ലന്റ്‌ മാറ്റുകളും ലേപനങ്ങളും ഉപയോഗിക്കുക. ഡെങ്കി പനി വന്ന രോഗികൾക്ക്‌ കൊതുക്‌ വല നിർബന്ധമാക്കുക.
24.ഡെങ്കി പനിക്കെതിരെ വാക്സിൻ ലഭ്യമാണോ ?
വാക്സിന്റെ ക്ലിനിക്കൽ പഠനം നടന്നു കൊണ്ടിരിക്കുകയാണു.
സമീപ ഭാവിയിൽ തന്നെ ഡെങ്കിക്ക്‌ എതിരെയായി വാക്സിൻ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്‌.
25.ഒരിക്കൽ ഡെങ്കി പനി വന്നയാൾക്ക്‌ വീണ്ടും അത്‌ വരുമോ?
നാലു തരം ഡെങ്കി വൈറസുകൾ ഉണ്ട്‌. ഓരോ പ്രാവശ്യമെ അവ ഒരോന്നും വരു. അത്‌ കൊണ്ട്‌ നാലു പ്രാവശ്യം വരെ വേണമെങ്കിൽ വരാം. എന്നാൽ ഒരിക്കൽ വന്നാൽ കുറച്ച്‌ കാലത്തേക്ക്‌ എല്ലാ ഡെങ്കി വൈറസുകളുക്കുമെതിരെ പ്രതിരോധം ലഭിക്കും. അതു കൊണ്ട്‌ ഒരേ സീസണിൽ 2 പ്രാവശ്യം വരുകയില്ല.
ഒരിക്കൽ വന്നവരിൽ വീണ്ടും മറ്റൊരു ഡെങ്കി ബാധ ഉണ്ടാകുമ്പോൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്‌.

ഡെങ്കി പനിയും അതു മൂലമുള്ള മരണങ്ങളും സമൂഹം ഒത്തൊരുമിച്ച്‌ പ്രയത്നിച്ചാൽ ഒഴിവാക്കാവുന്നതെയുള്ളു. പ്രതിരോധത്തിന്റെ പ്രധാന ആയുധം അസുഖത്തെ കുറീച്ചുള്ള വിജ്ഞാനമാണു. വിജ്ഞാനം പടർത്തി രോഗ വിമുക്തി നേടാനാണു നാം ശ്രമിക്കേണ്ടത്‌.

Dr Arun N M

ഇന്ന് ലോക കാൻസർ ദിനംമദ്യപാനം പല തരത്തിലുള്ള കാൻസറുകളും വർദ്ധിപ്പിക്കുമെന്ന കാര്യം പലർക്കും അറിയില്ല എന്ന് തോന്നുന്നു. ht...
04/02/2024

ഇന്ന് ലോക കാൻസർ ദിനം

മദ്യപാനം പല തരത്തിലുള്ള കാൻസറുകളും വർദ്ധിപ്പിക്കുമെന്ന കാര്യം പലർക്കും അറിയില്ല എന്ന് തോന്നുന്നു.

https://www.cancer.gov/news-events/cancer-currents-blog/2023/cancer-alcohol-link-public-awareness

എത്തനോളിൽ നിന്ന് ഉണ്ടാകുന്ന അസെറ്റാൾഡിഹൈഡാണു പ്രധാന വില്ലൻ.

ഏത്‌ തരം മദ്യമായാലും അത്‌ കാർസിനോജൻ തന്നെ

വൈനോ ബിയറോ ആയിക്കോട്ടെ റിസ്ക്‌ ഏകദേശം ഒന്ന് തന്നെ.

വളരെ കുറച്ച്‌ കഴിച്ചാലും റിസ്ക്‌ ഉണ്ട്‌.

ഒരു സേഫ്‌ ലെവെൽ എന്ന് പറയാനില്ല

https://www.uicc.org/what-we-do/thematic-areas/cancer-and-alcohol

Address

Palakkad

678001

Telephone

+918590019903

Website

Alerts

Be the first to know and let us send you an email when Dr Arun N M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share