
23/01/2025
രക്തദാന ക്യാമ്പ് നടത്തി
പട്ടാമ്പി ആമയൂർ എം.ഇ.എസ് ആർട്സ് & സയൻസ് കോളെജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെയും (ആർ.ഐ.ബി.കെ) റെഡ് ഈസ് ബ്ലഡ് കേരള പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സർക്കാർ ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടന്നത്. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ വി.പി ഗീത, അഡ്മിനിസ്ട്രേറ്റർ എസ്.എ. കരീം തങ്ങൾ, പി.ടി.എ വൈസ് പ്രസിഡൻ്റ് സുലൈമാൻ വിളത്തൂർ, എൻ.എസ്.എസ് കോ-ഓഡിനേറ്റർ ടി.ദിലീപ്, ആർ.ഐ.ബി.കെ. സംസ്ഥാന പ്രസിഡന്റ് പ്രഖിൽ പട്ടാമ്പി ,
ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ഷാജിദ, പി.അയ്യപ്പദാസ് എന്നിവർ സംസാരിച്ചു. ജില്ലാ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, ഡോ.കെ.പി. മുഹമ്മദ് അനസ്, സൂപ്പർവൈസർ കെ.പി മുഹമ്മദ് നജീബുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്ത ദാനത്തിന് സന്നദ്ധരായ നൂറിൽപ്പരം വിദ്യാർത്ഥികളിൽ നിന്ന് 45 യൂനിറ്റ് രക്തം ശേഖരിച്ചു.