
04/05/2024
സ്വർണ്ണത്തെ തോൽപ്പിച്ച സ്നേഹം: സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും നല്ല രീതിയിൽ ഇടപെടുന്ന ഡോക്ടർമാർക്ക് ഗോൾഡ് കോയിൽ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിച്ച അന്നുമുതൽ ഒരു വർഷമായിരുന്നു സമയം. ഹോസ്പിറ്റലിലെ ഡോക്ടർമാരെല്ലാം നല്ല രീതിയിൽ പെർഫോം ചെയ്തു. അതിൽ കുറച്ച്പേർ ഗോൾഡ് കോയിൻ അർഹരായി.
വിജയികൾക്ക് സമ്മാനം കൊടുത്തപ്പോൾ തങ്ങൾ മികച്ച ഡോക്ടർമാർ മാത്രമല്ല, നല്ല മനുഷ്യസ്നേഹികൾ കൂടി ആണ് എന്നുകൂടി തെളിയിക്കുകയുണ്ടായി. അവാർഡ് കിട്ടിയവർ എൻറെ മുന്നിൽ ഒരു നിർദ്ദേശം വെച്ചു- ' ഞങ്ങളെല്ലാവരും നല്ല രീതിയിൽ പ്രവർത്തിച്ചു. എന്നാൽ, ഞങ്ങളെക്കാൾ നല്ല രീതിയിൽ വ്യൂവും പെർഫോമൻസും കാഴ്ചവച്ചവർ ചെറിയ ചില മാനദണ്ഡത്തിന്റെ പേരിൽ മാത്രം പുറത്തിരിക്കുകയാണ്. ഞങ്ങൾക്ക് മാത്രമായി സമ്മാനം വേണ്ട, ഞങ്ങളുടെ സമ്മാനത്തുക വീതിച്ച് അവർക്ക് കൂടി കൊടുക്കുക, എല്ലാവരെയും അതിൽ ഉൾപ്പെടുത്തുക!!!"
സാധാരണയായി സ്ത്രീകളെപ്പറ്റി പറയാറുള്ളത്, സ്വർണ്ണം കാണുമ്പോഴേക്കും കണ്ണ് തള്ളുന്നവരും കൂടെയുള്ളവരെ പരിഗണിക്കാത്തവരും ആണ് എന്നാണ്. അതൊരിക്കലും ശരിയല്ല. സ്വർണ്ണമല്ല, സ്വർണ്ണഖനി കിട്ടിയാലും കൂടെയുള്ളവരാണ് വലുത് എന്ന് പരിഗണിക്കുന്നവരാണ് അവർ!! നിങ്ങളെ ഈ മനസ്സാണ് ഓരോ രോഗിക്കും ആശ്വാസവാക്ക് ആയി മാറുന്നത്.. ഇനിയും അതുണ്ടാവട്ടെ... ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ഇവരുടെ നിർദ്ദേശം അനുസരിച്ച് 25 ഓളം പേർക്ക് സമ്മാനം നൽകാനായി. അതിന് കാരണക്കാരായ ഈ ഏഴുപേരെ പ്രത്യേകം പ്രശംസിക്കുന്നു.
ഇവർക്ക് കൊടുത്തത് സാമൂഹ്യ മാധ്യമത്തിലുള്ള ഇടപെടലിനുള്ള അവാർഡ് അല്ല, മനുഷ്യത്വത്തിനുള്ള അവാർഡ് കൂടിയാണ്. അവാർഡ് വിജയികളായ 6 പേർക്കും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ