asaazayurveda

asaazayurveda asaaz ayurveda is the center which dealing with your ailments and worries. situated in kodakkad, mal

29/08/2024

*വിഷം കൂടുതല്‍ പുതിനയിലും പയറിലും: വിഷമില്ലാത്ത 26 പച്ചക്കറികളുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടു*

നാലുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം സംസ്ഥാനകൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

വിഷരഹിത പച്ചക്കറികളില്‍ ഏറെയും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ വിഷാംശം പുതിനയിലാണ്.

നിത്യവും കഴിക്കുന്ന പച്ചക്കറികളില്‍ വിഷമില്ലാത്തത് ഏത് ? ഏറ്റവും കുറച്ചു വിഷമുള്ളത് ഏതൊക്കെ? വിഷാംശം കൂടുതല്‍ ഉള്ളത് ഏതൊക്കെ പച്ചക്കറികളാണ്. കൃഷിവകുപ്പിന് വ്യക്തമായ ഉത്തരമുണ്ട്. വിഷാംശമില്ലാത്ത 26 ഇനം പച്ചക്കറി ഇനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയുടെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ: തോമസ് ബിജു മാത്യുസ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലു വര്‍ഷം 4800 ഓളം പച്ചക്കറി സാംപിളുകളുടെ പരിശോധനാ ഫലം അനുസരിച്ച് ഓരോ ഇനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയ സാംപിളുകളുടെ ശതമാനം ആസ്പദമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനാഫലം അറിഞ്ഞതിനു ശേഷം 26 ഇനം പച്ചക്കറികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കച്ചവടക്കാരുടെ സാക്ഷ്യം. നാലു വര്‍ഷം എടുത്ത് എണ്‍പതോളം ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്. കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊറ്റോഗ്രാഫ്, മാസ് സ്പെക്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. ഇതില്‍ പല പച്ചക്കറികള്‍ക്കും കീട ശല്യമില്ലാത്തതു കൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്നാണ് നിഗമനം.

വിഷാംശം തീണ്ടാത്ത പച്ചക്കറി ഇനങ്ങള്‍ ഇവയാണ്?

കുമ്പളം
മത്തന്‍
പച്ചമാങ്ങ
ചൗചൗ
പീച്ചങ്ങ
ബ്രോക്കോളി
കാച്ചില്‍
ചേന
ഗ്രീന്‍ പീസ്
ഉരുളക്കിഴങ്ങ്
സവാള
ബുഷ് ബീന്‍സ്
മധുരക്കിഴങ്ങ്വാഴ
കൂമ്പ്
മരച്ചീനി
ശീമചക്ക
കൂര്‍ക്ക
ലറ്റിയൂസ്
ചതുരപ്പയര്‍
നേന്ത്രന്‍
സുക്കിനി
ടര്‍ണിപ്പ്
ലീക്ക്
ഉള്ളി പൂവ്
ചൈനീസ് കാബേജ്.

എന്നും കഴിക്കുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തിന്റെ അളവ് അറിയാം...

ശരീരവും മനസ്സും തണുക്കാന്‍ നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. വിഷാംശം ഏറ്റവും അധികം പുതിനയില്‍ ആണെന്നാണ് കണ്ടെത്തല്‍- 62%. മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒന്നാമനായ പയറില്‍ 45% മാണ് വിഷാംശം.

മറ്റുള്ളവയിലെ വിഷാംശം ഇങ്ങനെ:

മഞ്ഞ കാപ്‌സിക്കം (42%)
മല്ലിയില- (26 % )
ചുവന്ന കാപ്‌സിക്കം (25 %)
ബജി മുളക് ( 20%)
ബീറ്റ് റൂട്ട് (18%)
കാബേജ് വയലറ്റ് (18%)
കറിവേപ്പില( 17%)
പച്ചമുളക് ( 16%)
കോളിഫ്‌ളവര്‍( 16%)
കാരറ്റ് (15 % )
സാമ്പാര്‍ മുളക് ( 13 %)
ചുവപ്പ് ചീര(12%)
അമരയ്ക്ക( 12%)
പച്ച കാപ്‌സിക്കം( 11 %)
പച്ചചീര(11%)
നെല്ലിക്ക( 11%)
പാവയ്ക്ക (10%

10 ശതമാനത്തില്‍ കുറവ് വിഷാംശമുള്ള പച്ചക്കറികള്‍

മുരിങ്ങയ്ക്ക 9 %
പടവലം 8 %
വഴുതന- 8%-
ബീന്‍സ്- 7 %
സാലഡ് വെള്ളരി- 7 %-
വെള്ളരി 6 %
ഇഞ്ചി - 6%-
വെണ്ടയ്ക്ക 5 %
കത്തിരി 5%-
കോവക്ക 4 %
തക്കാളി- 4 %-
കാബേജ് വെള്ള 4 %

ഡോ: തോമസ് ബിജു മാത്യുവിനോടോപ്പം പല്ലവി നായര്‍, ഡോ: തനിയ സാറ വര്‍ഗ്ഗീസ്, ബിനോയി എ കോശി ,പ്രിയ എല്‍, സൂര്യമോള്‍ എസ്. അരുണി. പി എസ്. ശബരിനാശ് കെ എല്‍., ശാല്‍മോന്‍ വി എസ് എന്നിവരാണ് പരിശോധനയില്‍ പങ്കു ചേര്‍ന്നത്.
========================

Copied from WA

24/05/2024





02/02/2024
28/06/2023

 ❤
28/06/2023

https://asaazayurveda.dialndial.com/
29/04/2023

https://asaazayurveda.dialndial.com/

Looking for best AYURVEDIC in PARAPPANANGADI? Asaaz Ayurveda Clinic Kodakkad is the leading AYURVEDIC based in Kodakkad ( Chelari - Chettippadi Road ) Near Parappanangadi Malappuram Dt. Kerala 676319. Our service include INSTAGRAM here. Get more details from Dial N Dial

Contact 9495657666
30/07/2022

Contact 9495657666

Eid Mubarak ❤️
09/07/2022

Eid Mubarak ❤️

09/07/2022

Obesity ----ശരീരത്തിൽ കൊഴുപ്പ് അഥവാ ദുർമ്മേദസ്സ് അമിതമായി ശേഖരിക്കപ്പെടുന്ന അവസ്ഥയ്ക്കാണ് പൊണ്ണത്തടി എന്ന് പറയുന്നത്.ശരീ...
10/06/2022

Obesity ----

ശരീരത്തിൽ കൊഴുപ്പ് അഥവാ ദുർമ്മേദസ്സ് അമിതമായി ശേഖരിക്കപ്പെടുന്ന അവസ്ഥയ്ക്കാണ് പൊണ്ണത്തടി എന്ന് പറയുന്നത്.
ശരീര കർമ്മങ്ങൾ ശരിയായ വിധത്തിൽ നടക്കണമെങ്കിൽ ശരീരത്തിന്റെ ഉയരത്തിന് ചേർന്ന ശരീരഭാരമാണ് വേണ്ടത്. BMI എന്നcalculater ഉപയോഗിച്ചാണ് നമ്മുടെ ശരീരഭാരം ശരിയായ അനുപാതത്തിലാണോ എന്ന് പരിശോധിക്കുന്നത്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിച്ചാണ് ഓരോരുത്തരുടേയും BMI കണക്കാക്കുന്നത്.

BMI-
18.5-ൽ താഴെ പോഷണക്കുറവ് ( under weight)
18.5-24.9വരെ Normal ശരീരഭാരം
25-29.9വരെ അമിതഭാരം
30-39.9വരെ പൊണ്ണത്തടി
40ന് മുകളിൽ ഗുരുതരമായ പൊണ്ണത്തടി
എന്നിങ്ങനെയാണ് BMI വരുന്നത്


ദോഷവശങ്ങൾ:-
പ്രമേഹം, അമിത രക്തസമ്മർദം (high BP),അമിത കൊളസ്ട്രോള്‍, ഹൃദയത്തിനുള്ള തകരാറുകൾ, Fatty liver, പിത്താശയത്തിൽ കല്ല്, ചിലതരം കാന്‍സറുകള്‍ തുടങ്ങിയവ പൊണ്ണത്തടിയുള്ളവർക്ക് ഉണ്ടാകാൻ സാദ്ധ്യത കൂടുതലുണ്ട്. കഴുത്തുവേദന,നടുവേദന ,കാൽമുട്ടുവേദന എന്നിവ പൊണ്ണത്തടിയുള്ളവരിൽ കണ്ടുവരുന്നു.
ശരീരത്തിലെകൊഴുപ്പ് കൂടുന്നതു മൂലം ശരീരത്തിലെ താപനില കൂടുന്നതു കൊണ്ട്Sperm motilityയും കൌണ്ടും കുറയാം
അമിതമായതും വികലമായതുമായ ആഹാരം, പ്രത്യേകിച്ച് കൊഴുപ്പ് കൂടിയ ഹോട്ടൽ ഭക്ഷണം, Junk Food,വ്യായാമക്കുറവ്, പാരമ്പര്യം അല്ലെങ്കിൽ ജനിതകമായ കാരണങ്ങൾ,തൈറോയ്ഡ്,പിറ്റ്യൂറ്ററി, അഡ്റീനൽ തുടങ്ങിയ ഗ്രന്ഥികളുടെ പ്രവർത്തന വൈകല്യങ്ങൾ എന്നിവയൊക്കെ പൊണ്ണത്തടിയ്ക്ക് കാരണമാകാം.

Address

Kodakkad West
Parappanangadi
676319

Alerts

Be the first to know and let us send you an email when asaazayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to asaazayurveda:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram