Arya Vaidya Pharmacy, Karinkallathani

  • Home
  • Arya Vaidya Pharmacy, Karinkallathani

Arya Vaidya Pharmacy, Karinkallathani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arya Vaidya Pharmacy, Karinkallathani, Medical and health, KARINKALLATHANI, .

17/05/2025

പ്രകൃതിയോടിണങ്ങിയ ജീവിതരീതിയാണ്
മലയാളിയുടെ സൗന്ദര്യത്തിന് അടിസ്ഥാനം;
അത്
ആയുർവേദത്തിൻ്റെ അനുശാസനങ്ങളിൽ അധിഷ്ഠിതമാണുതാനും.

പരിശോധന സമയം:
എല്ലാ ബുധവാഴ്ചയും
വൈകുന്നേരം 4 മണി മുതൽ
രാത്രി 7 മണി വരെ

           💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*📦 Our Services : Ayurveda Medicines & Doctor C...
23/01/2025



💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*

📦 Our Services : Ayurveda Medicines & Doctor Consultation
📞 Call : 9447749231
🏬 Walk In :
opposite Family super market,
Arakkuparamb road,
KARINKALLATHANI.

Consultation Time:
03 pm to 06 pm in all Wednesdays.

24/10/2024

ആരോഗ്യരംഗത്ത്
ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
വിശേഷിച്ച്
ക്ഷയം, വസൂരി, മലേറിയ തുടങ്ങിയ മാരക രോഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ.
എന്നിരുന്നാലും
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ചെയ്യുന്നത്.
ഒരു വശത്ത്
കാൻസർ, AIDS തുടങ്ങിയ
പുതിയ രോഗങ്ങളുടെ ആക്രമണം,
മറുവശത്ത്
ജീവിതക്രമത്തിലെ മാറ്റവും അന്തരീക്ഷമലിനീകരണവും
മറ്റും
ആരോഗ്യത്തെ കവർന്നെടുക്കുന്ന ഭീതി.
ഒരു സാധാരണ പൗരൻ്റെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം ആരോഗ്യം രക്ഷിക്കാൻ വേണ്ടി ചെലവഴിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഒരർത്ഥത്തിൽ പറഞ്ഞാൽ,
ഇത് നാം തന്നെ ഉണ്ടാക്കുന്നതാണ് -
ചിലപ്പോൾ അറിവില്ലായ്മ കൊണ്ട്,
ചിലപ്പോൾ അലസത കൊണ്ട്,
മറ്റു ചിലപ്പോൾ അഹങ്കാരം കൊണ്ട്.
രോഗം വരികയല്ല,
നാമതിനെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്;
എന്നിട്ട്
നമുക്കുള്ളതെല്ലാം
അതിൻ്റെ ശമനത്തിന് വേണ്ടി ചെലവഴിക്കുന്നു.
ഈ വിഷമവൃത്തത്തിൽ നിന്ന്
മോചനത്തിനുള്ള മാർഗം
ആരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ
അറിയലാണ്.
കാര്യം ഗ്രഹിക്കുമ്പോൾ
ആകുലതകൾ ഇല്ലാതാകും.
വാർത്തകളും
പരസ്യങ്ങളും
കൃത്രിമമായി സൃഷ്ടിച്ച ഉത്കണ്ഠകൾ പോയ്പ്പോകും.
ആരോഗ്യദൃഢമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടിക്ക് അത് വളരെ സഹായിക്കും.

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

എല്ലാ ബുധനാഴ്ചയും
വൈകുന്നേരം
4 മണി മുതൽ 6 മണി വരെ കരിങ്കല്ലത്താണി
അരക്കുപറമ്പ് റോഡിൽ
ഫാമിലി സൂപ്പർ മാർക്കറ്റിന് എതിർവശമുള്ള
ആര്യവൈദ്യ ഫാർമസിയുടെ ക്ലിനിക്കിൽ ക്യാമ്പ് ചെയ്ത്
രോഗികളെ പരിശോധിച്ച്
ചികിത്സ നിശ്ചയിക്കുന്നു.

പിത്താശയക്കല്ല് (Gall Bladder Stone) ഉള്ളവരും ഉണ്ടാകാതെ നോക്കണമെന്നാഗ്രഹിക്കുന്നവരും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
27/06/2024

പിത്താശയക്കല്ല് (Gall Bladder Stone) ഉള്ളവരും
ഉണ്ടാകാതെ നോക്കണമെന്നാഗ്രഹിക്കുന്നവരും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

⭐ഒഴിവാക്കേണ്ടവ:

❌കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ (എണ്ണയിൽ വറുത്തവ, ചീസ്, ബട്ടർ, പാം ഓയിൽ മുതലായവ)
പൂർണ്ണമായും ഒഴിവാക്കുക.
❌മൈദ ഒഴിവാക്കുക.
❌റെഡ് മീറ്റ് (മട്ടൻ, ബീഫ്, പോർക്ക്) ഒഴിവാക്കുക.
❌Cream cakes, Chocolates ഒഴിവാക്കുക.
❌ബർഗർ, പിസ പോലുള്ള processed foods ഒഴിവാക്കുക.

⭐ ഉൾപ്പെടുത്തേണ്ടവ:

☑️ പഴങ്ങൾ, പച്ചക്കറികൾ,High fibre content ഉള്ള ഭക്ഷ്യ വസ്തുക്കൾ.
☑️ ആപ്പിൾ
☑️ സബർജെൽ (Pearl fruit)
☑️ ഓറഞ്ച്, മുസമ്പി, ചെറുമധുരനാരങ്ങ (grape fruit), ചെറുനാരങ്ങ പോലെയുള്ള സിട്രസ് ഫ്രൂട്ടുകൾ പിത്താശയക്കല്ലിനെ അലിയിച്ചു കളയാൻ ശേഷിയുള്ളവയാണ്.
☑️ നെല്ലിക്ക
☑️ വാഴപ്പഴം
☑️ കാരറ്റ്
☑️ വെണ്ടക്ക
☑️ കോവക്ക
☑️ പടവലങ്ങ
☑️ പീച്ചിങ്ങ
☑️ കക്കരിക്ക
☑️ കയ്പക്ക
☑️ അമരപ്പയറ് (കൊത്തവര)
☑️ ഗോതമ്പ് (ചപ്പാത്തി, ബ്രഡ് രൂപത്തിൽ)
☑️white rice ന് പകരം brown rice ഉപയോഗിക്കുക.
☑️ റാഗി, ക്വിനോവ (Quinoa) മുതലായ ചെറുധാന്യങ്ങൾ (millets) കൂടുതലായി ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താൾ ശ്രദ്ധിക്കുക.
☑️ ഓട്ട്സ്
☑️സോയാബീൻ ചങ്ക്സ്
☑️ പരിപ്പ്, കടല, ചെറുപയറ്, വൻപയർ ഭക്ഷണത്തിൽ ഉൾപെടുത്താം.
☑️ മുട്ടയുടെ വെള്ള
☑️ ചാള
☑️ ഗ്രീൻടീ
☑️fat free milk
☑️Fat free curd and yoghurt
☑️ Walnut

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

Diet for Diabetes⭐ ദിവസവും 3 നേരം ആഹാരം കഴിക്കുന്നവർ ഓരോ സമയവും കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറച്ച് 4 നേരമായി കഴിക്കുന...
20/06/2024

Diet for Diabetes

⭐ ദിവസവും 3 നേരം ആഹാരം കഴിക്കുന്നവർ ഓരോ സമയവും കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറച്ച് 4 നേരമായി കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിൽ വലിയ ഗുണം ചെയ്യും.

⭐ ഭക്ഷണസമയം കൃത്യപ്പെടുത്തുകയും എല്ലാ ദിവസവും സമയത്തുതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.

⭐ ഡയബറ്റിക് പ്ലേറ്റിൻ്റെ 1/4 ഭാഗം മാത്രമേ ധാന്യവർഗ്ഗത്തിൽ ഉൾപെടുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്താവൂ.
1/4 ഭാഗം നിർബന്ധമായും പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് വേണ്ടത്; മത്സ്യമാംസങ്ങൾ, പാലുല്പന്നങ്ങൾ, പയറുവർഗങ്ങൾ, nuts, seeds എന്നിവ.
കഴിക്കുന്ന ഭക്ഷണത്തിൻ്റെ പകുതി ഭാഗവും പച്ചക്കറികളും പഴങ്ങളുമായിരിക്കണം.

⭐ പാൽ, തൈര് എന്നിവ ഉപയോഗിക്കുമ്പോൾ അവ ഫാറ്റ്ഫ്രീ ആയതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

⭐ പ്രമേഹം ഉള്ളവർ പഴങ്ങൾ ഉപയോഗിക്കുമ്പോൾ അതേപടി കഴിക്കാൻ ശ്രദ്ധിക്കുക; ജ്യൂസ് ആക്കി കുടിക്കുന്ന ശീലം ഒഴിവാക്കുക.
പ്രമേഹം വലിയ തോതിൽ കൂടി നിൽക്കുന്ന സമയത്ത് കുറച്ച് കാലത്തേക്കെങ്കിലും പഴങ്ങൾ ഡയറ്റിൽ നിന്ന് പാടെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

💥 ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടവ:

☑️ചീര
☑️ ബ്രോക്കോളി
(സ്റ്റീം ചെയ്ത് മാത്രം ഉപയോഗിക്കുക; പച്ചക്ക് കഴിക്കരുത്)
☑️കാബേജ്, ക്വാളിഫ്ലവർ
(തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആഴ്ചയിൽ 1-2 തവണ മാത്രം കഴിക്കുക.)
☑️ വെണ്ടക്ക
☑️ കൂൺ
☑️ സവാള
☑️ ഗ്രീൻപീസ്
☑️ ക്യാപ്സിക്കം
☑️ ചൗ ചൗ (Chow chow)
☑️ നെല്ലിക്ക
☑️ വള്ളിപ്പയർ
☑️ ബീൻസ്
☑️ പടവലം
☑️ കയ്പക്ക
☑️ തക്കാളി
☑️ കക്കരിക്ക
( കുരുമുളകും നാരങ്ങനീരും അൽപം ചണവിത്തും ചേർത്ത് അരക്കപ്പ് കക്കരിക്ക സലാഡ് രൂപത്തിൽ ഉച്ചഭക്ഷണത്തിന് മുമ്പായി കഴിക്കുന്നത് കൂടി നിൽക്കുന്ന ഗ്ലൂക്കോസിനെ കുറക്കാൻ വളരെ നല്ലതാണ്.)
☑️വെളുത്തുള്ളി, ഇഞ്ചി ഉൾപ്പെടുത്തുക.
☑️ മഞ്ഞൾ
(പാലിൽ ചേർത്ത് കാച്ചിയോ ചായയിൽ ചേർത്തോ ഉപയോഗിക്കാം.)
☑️കറവപ്പട്ട
☑️ ഗ്രീൻ ആപ്പിൾ
☑️ സബർജെല്ലി (Pear fruit)
☑️ പച്ചമുന്തിരി
☑️ ഓറഞ്ച്
☑️ വെണ്ണപ്പഴം (Avocado)
☑️Grape fruit (ചെറുമധുരനാരങ്ങ)
☑️ പേരക്ക
☑️ പപ്പായ
☑️Peach
☑️plums
☑️സ്ട്രോബെറി
☑️ വെജിറ്റബിൾ സൂപ്പ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
☑️ ഗോതമ്പുല്പന്നങ്ങൾ
(റെഡിമെയ്ഡ് ആട്ടക്കുപകരം ഗോതമ്പ് വാങ്ങി പൊടിച്ച് ചപ്പാത്തി, പുട്ട് എന്നിവ ഉണ്ടാക്കി കഴിക്കാം.)
☑️പയറുവർഗ്ഗങ്ങൾ
(വെള്ളക്കടല, മുളപ്പിച്ച ചെറുപയർ, സോയാബീൻ, വൻപയർ)
☑️ പരിപ്പുവർഗങ്ങൾ
(പ്രമേഹനിയന്ത്രണത്തിൽ ഗുണം ചെയ്യുന്നവയാണെങ്കിലും ഉപയോഗിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ ഇല്ലാത്തവർ മാത്രം കഴിച്ചാൽ മതിയാകും.)
☑️ മുട്ടയുടെ വെള്ള
( ദഹനപ്രശ്നങ്ങളില്ലെങ്കിൽ ദിവസവും ഒരെണ്ണം പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.)
☑️Rolled oats
☑️ ബാർലി
☑️ Quinoa
☑️റവ
☑️ചണവിത്ത് (Flax seed)
☑️Lemon Juice (പഞ്ചസാര ചേർക്കാതെ)
☑️Skinless Chicken
☑️ മത്സ്യങ്ങൾ -ചാള, അയല, ചൂര
(കറിയായിട്ട് ഉപയോഗിക്കുക; വറുത്ത് കഴിക്കാതിരിക്കുക)
Nuts: വാൽനട്ട്, ബദാം
Seeds: Flax seeds, Sunflower seeds, മത്തൻകുരു.

💥 പരിമിതമായ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നവ:

👁️‍🗨️ ഏത്തപ്പഴം
👁️‍🗨️ ചെറുപഴം
(ആഴ്ചയിൽ 1-2 ദിവസം, കുറച്ച് മാത്രം)
👁️‍🗨️ വെള്ളയരിച്ചോറ് (white rice)
(പകരം മട്ടയരിച്ചോറ് (brown rice),
ഗോതമ്പ് ദോശ, ചപ്പാത്തി, ഗോതമ്പ് പുട്ട് എന്നിവ ചെറിയ അളവിൽ ആകാം.)
👁️‍🗨️ ക്യാരറ്റ്, ബീറ്റ്റൂട്ട്
(ആഴ്ചയിൽ 1-2 ദിവസം മാത്രം ചെറിയ അളവിൽ)
👁️‍🗨️ചക്ക
(ഷുഗർ കൂടി നിൽക്കുമ്പോൾ പരമാവധി ഒഴിവാക്കുക.)
👁️‍🗨️കരിക്കിൻ വെള്ളം
(ആവശ്യമെങ്കിൽ കുറച്ച് മാത്രം ഉപയോഗിക്കുക)

💥 നിർബന്ധമായും ഒഴിവാക്കേണ്ടവ

❌ മൈദ ഉല്ലനങ്ങൾ
(white bread, പൊറോട്ട മുതലായവ)
❌ മധുരപലഹാരങ്ങളും പാനീയങ്ങളും
❌ ഉരുളക്കിഴങ്ങ്
❌ കപ്പക്കിഴങ്ങ്
❌ചേന
❌ ഫ്രൈഡ് ഐറ്റംസ്
❌ Pepsi, Cola
❌Fruit juices
❌Red meets
❌Junk foods
❌Tinned Food

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

16/05/2024

ഗ്രഹണി രോഗം (Irritable Bowel Syndrome, IBS)
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

⭐ഗ്ലൂട്ടൻഫ്രീ ആയിട്ടുള്ള ധാന്യങ്ങൾ മാത്രം ഉപയോഗിക്കുക.

❌ഗോതമ്പ് പോലെയുള്ള ഗ്ലൂട്ടൻ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

☑️ഗോതമ്പിന് പകരം ചെറുധാന്യങ്ങൾ (millets) ഭക്ഷണത്തിൽ ഉൾപ്പെടുത്താം
☑️IBS രോഗികൾ ക്വിനോവ (Quinoa) ഉപയോഗിക്കുമ്പോൾ ലക്ഷണങ്ങൾക്ക് വലിയ തോതിൽ കുറവ് വരുന്നതായി കാണുന്നുണ്ട്.

⭐ പാൽ, ചീസ് എന്നിവ lactose free ആയത് മാത്രം ഉപയോഗിക്കുക.

☑️തൈര് ഭക്ഷണത്തിൽ ഉൾപെടുത്താം.
☑️ആവശ്യത്തിനനുസരിച്ച് കാത്സ്യം സപ്ലിമെൻ്റുകൾ ഉപയോഗിക്കാം.

❌ബ്രൂക്കോളി, കാബേജ്, ക്വാളിഫ്ലവർ പോലെയുള്ള cruciferous vegetables പൂർണ്ണമായും ഒഴിവാക്കുക.
❌ കടല, പയർ, പരിപ്പുവർഗ്ഗങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

☑️ദഹനപ്രശ്നങ്ങളില്ലെങ്കിൽ കോഴിമുട്ട ഭക്ഷണത്തിൽ ഉൾപെടുത്താം.
☑️മത്സ്യം ഗ്രിൽ ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.

❌Pepsi, Cola മുതലായ Carbonated Drinks പൂർണ്ണമായും ഒഴിവാക്കുക.
❌Coffee ഉപയോഗിക്കരുത്
❌Fried Foods പൂർണ്ണമായും ഒഴിവാക്കുക.

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

Medical & health

രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ ഭക്ഷണത്തിൽ ഉൾപെടുത്താവുന്നവ☑️ ആപ്പിൾ☑️ സിട്രസ് ഫ്രൂട്ട്സ് (ചെറുനാരങ്ങ, ഓറഞ്ച്, ...
16/05/2024

രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ ഭക്ഷണത്തിൽ ഉൾപെടുത്താവുന്നവ

☑️ ആപ്പിൾ
☑️ സിട്രസ് ഫ്രൂട്ട്സ് (ചെറുനാരങ്ങ, ഓറഞ്ച്, മുസംബി, etc)
☑️ അനാർ / ഉറുമാമ്പഴം (ഹീമോഗ്ലോബിൻ വലിയ തോതിൽ കുറഞ്ഞിരിക്കുമ്പോൾ ദിനേന ഒരെണ്ണം വീതം കഴിക്കുന്നത് നല്ലതാണ്.)
☑️പപ്പായ
☑️കിവി
☑️തണ്ണിമത്തൻ
☑️ തക്കാളി
☑️ ഇലക്കറികൾ (ചീര, മുരിങ്ങയില, etc)
☑️ ബീറ്റ്റൂട്ട് (ജ്യൂസ് ആയോ സലാഡ് ആയോ ഉപയോഗിക്കാം)
☑️ബ്രൂക്കോളി (സ്റ്റീം ചെയ്ത് കഴിക്കുക.)
☑️കോഴിമുട്ട (ദഹനപ്രശ്നങ്ങളില്ലാത്തവർക്ക് ദിവസം ഒരെണ്ണം ഉപയോഗിക്കാം.)
☑️ ചിക്കൻ ലിവർ
☑️ വൻപയറ്
☑️ ഉണക്കമുന്തിരി
☑️ ഉണങ്ങിയ പ്ലംസ്

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

മഴക്കാല ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയാനും സംശയനിവാരണത്തിനും  ഈ ക്ലിനിക്കിലെ ആയുർവേദ ഡോക്ടറെ സമീപിക്കുക.Contac...
20/07/2023

മഴക്കാല
ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയാനും സംശയനിവാരണത്തിനും
ഈ ക്ലിനിക്കിലെ
ആയുർവേദ ഡോക്ടറെ സമീപിക്കുക.

Contact @ മഴക്കാല
ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയാനും സംശയനിവാരണത്തിനും
ഈ ക്ലിനിക്കിലെ
ആയുർവേദ ഡോക്ടറെ സമീപിക്കുക.

Contact @ +91 99618 05375

ആർദ്രകാസവംവിശപ്പുണ്ടാകാനും രുചിയുണ്ടാകാനും വിശേഷപ്പെട്ടത്.ഛർദ്ദിയിൽ നല്ലത്.വിശപ്പ് കുറഞ്ഞവർക്ക് നിത്യേന ശീലിക്കാൻ പറ്റുന...
16/05/2023

ആർദ്രകാസവം

വിശപ്പുണ്ടാകാനും രുചിയുണ്ടാകാനും വിശേഷപ്പെട്ടത്.
ഛർദ്ദിയിൽ നല്ലത്.
വിശപ്പ് കുറഞ്ഞവർക്ക് നിത്യേന ശീലിക്കാൻ പറ്റുന്നത്.

ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുസേവ
രോഗശമനം എളുപ്പമാക്കാനും പരമാവധി പാർശ്വഫലമുക്തമാക്കാനും സഹായിക്കുന്നു.

ഡോ. മുഹമ്മദ് നബീൽ. സി.
BAMS(AYURVEDACHARYA),
CSM(KASE,KOTTAKKAL), CAB(AVPRF), CCAMMS(AMARF)

CONSULTING PHYSICIAN,
ARYA VAIDYA PHARMACY
(COIMBATORE) LTD

എല്ലാ ബുധനാഴ്ചയും
ഉച്ചക്ക് 3 മണി മുതൽ
വൈകുന്നേരം 6.30 വരെ കരിങ്കല്ലത്താണി
അരക്കുപറമ്പ് റോട്ടിൽ
ഫാമിലി സൂപ്പർ മാർക്കറ്റിന്
എതിർ വശമുള്ള
കോയമ്പത്തൂർ ഫാർമസിയുടെ ഏജൻസിയിൽ
രോഗികളെ പരിശോധിച്ച്
ചികിത്സ നിശ്ചയിക്കുന്നു.

For Booking, Contact @+91 94006 90151

Arthrojith Capsulesസന്ധിവേദന, വീക്കം എന്നിവയിൽ ഫലപ്രദംഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുസേവ രോഗശമനം എളുപ്പമാക്കുന്നു....
09/05/2023

Arthrojith Capsules
സന്ധിവേദന, വീക്കം എന്നിവയിൽ ഫലപ്രദം

ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുസേവ രോഗശമനം എളുപ്പമാക്കുന്നു.

ഡോ. മുഹമ്മദ് നബീൽ. സി.
BAMS(AYURVEDACHARYA),
CSM(KASE,KOTTAKKAL), CAB(AVPRF), CCAMMS(AMARF)

CONSULTING PHYSICIAN,
ARYA VAIDYA PHARMACY
(COIMBATORE) LTD

എല്ലാ ബുധനാഴ്ചയും
ഉച്ചക്ക് 3 മണി മുതൽ
വൈകുന്നേരം 6.30 വരെ കരിങ്കല്ലത്താണി
അരക്കുപറമ്പ് റോട്ടിൽ
ഫാമിലി സൂപ്പർ മാർക്കറ്റിന്
എതിർ വശമുള്ള
കോയമ്പത്തൂർ ഫാർമസിയുടെ ഏജൻസിയിൽ
രോഗികളെ പരിശോധിച്ച്
ചികിത്സ നിശ്ചയിക്കുന്നു.

For Booking, Contact @+91 94006 90151

27/04/2023

" കുറച്ചായിട്ട് എനിക്ക് കിഡ്നി പ്രശ്നങ്ങൾ ഉണ്ട്‌..
എല്ലാവരും പറഞ്ഞു ആയുർവേദം കഴിച്ചാൽ ഭേദവും ന്ന്...
അങ്ങനെ വന്നതാണ്..
എന്നാലും ചെറിയ ഒരു സംശയവും മനസ്സിൽ ഉണ്ട്.. "

"അതെന്താ.."

"അല്ലാ..
ആയുർവേദ മരുന്ന് കഴിച്ചാൽ കിഡ്നി പോകും എന്ന് പറഞ്ഞ വീഡിയോ
കുറച്ചുദിവസം മുമ്പ് കേട്ടിരുന്നു..
ഇനിയിപ്പോ ആയുർവേദം കഴിച്ചാൽ അങ്ങനെ വല്ല സൈഡ് എഫക്റ്റും.."

നിരന്തരമായി ഉണ്ടാകുന്ന മൈഗ്രേൻ തലവേദനയ്ക്ക്,
വേദനസംഹാരികൾ
കാലങ്ങളായി കഴിച്ചതുകൊണ്ടുണ്ടായ
കിഡ്നി പ്രശ്നങ്ങൾ ആയിരുന്നു അയാളുടേത്..

എന്നിട്ടുപോലും,
അയാളുടെ ആശങ്കകൾ മുഴുവൻ കഴിക്കാനിരിക്കുന്ന ആയുർവേദ മരുന്നുകളെ കുറിച്ചായിരുന്നു..!

ആയുർവേദത്തെക്കുറിച്ച് പൊതുജനങ്ങളിൽ വെറുപ്പ് സൃഷ്ടിക്കാൻ ഉതകുന്ന രീതിയിൽ,
നിർമ്മിച്ചെടുത്ത
പലതരം propaganda യൂട്യൂബ് വീഡിയോകളുടെ
പതിവ് കാഴ്ചക്കാരനായിരുന്നു അയാൾ..

ഇത്തരം വീഡിയോകൾ ഒക്കെ ഒരു പരിധി വരെ,
ആയുർവേദത്തെ സംശയത്തോടെ വീക്ഷിക്കാൻ കുറേയെങ്കിലും ആളുകളെ
തോന്നിപ്പിച്ചിട്ടുണ്ട് എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു
ഈ സംഭവം..!

നിരന്തരമായി കള്ളങ്ങൾ ആവർത്തിച്ച് സത്യം എന്ന് തോന്നിപ്പിക്കുന്ന,
ഗീബൽസിയൻ
കുടില ബുദ്ധികളാണല്ലോ ഇപ്പോൾ വൈദ്യരംഗം ഭരിക്കുന്നത്..

എങ്ങിനെ നോക്കിയാലും,
ആയുർവേദ ഔഷധങ്ങളെ കുറിച്ച്,
പ്രചരിപ്പിക്കുന്ന ഇത്തരം
വ്യാജ പ്രചാരണങ്ങളിൽ
യാതൊരു വസ്തുതയും ഇല്ല എന്നതാണ് സത്യം..

തന്നെയുമല്ല,
CKD എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന,
Chronic kidney disease
ൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ ആവുക ആയുർവേദത്തിന് തന്നെയാണ്..

ആദ്യഘട്ടത്തിലോ തുടക്കത്തിലോ,
കൃത്യമായി ഇടപെടാൻ ആകും എങ്കിൽ,
കിഡ്നിയിലെ തകരാറുകൾ പരിഹരിച്ച് പൂർണ്ണമായി
രോഗം മാറ്റാൻ വരെ ആയുർവേദ ഔഷധങ്ങൾക്കാവും..

കൂടുതൽ ഉയർന്ന സ്റ്റേജിൽ ഉള്ള കിഡ്നി രോഗികൾക്ക്,
രോഗം കൂടുതൽ പുരോഗമിക്കാതെ,
ക്രിയാറ്റിൻ ഉൾപ്പെടെയുള്ള പരിശോധന ഫലങ്ങൾ എല്ലാം തന്നെ കുറച്ചു കൊണ്ടുവന്ന്,
സ്ഥിതി മെച്ചപ്പെടുത്തി
ദീർഘകാലം ഉപദ്രവങ്ങൾ ഇല്ലാതെ കൊണ്ടുപോകാനും ആയുർവേദ ചികിത്സകൊണ്ട് കഴിയും..

ഇനി ഡയാലിസിസ് ചെയ്യുന്ന രോഗികളിൽ പോലും,
അതിന് വേണ്ടിവരുന്ന ഇടവേള കുറയ്ക്കാനും
ആയുർവേദ ചികിത്സ നല്ലതാണ്..

ക്രിയാറ്റിൻ, urea തുടങ്ങിയവയുടെ രക്തത്തിലെ അളവ് കുറയ്ക്കുന്നതിനോടൊപ്പം
ചർദ്ദിയും ക്ഷീണവും പോലെയുള്ള,
ജീവിതത്തിന്റെ നിലവാരത്തെ ബാധിക്കുന്ന ഉപദ്രവ രോഗങ്ങളെ ഇല്ലാതാക്കാനും,
ആരോഗ്യം മെച്ചപ്പെടുത്താനും
ആയുർവേദത്തിന് നിർണായക പങ്കുണ്ട്..

അതുപോലെ,
കിഡ്നി രോഗികളിൽ സാധാരണ കണ്ടുവരുന്ന ഒരു പ്രവണതയാണ്,
Hb വളരെ കുറയുന്നത്..

ഒരു പരിധി വരെ,
Hb നില വർധിപ്പിച്ച്,
ക്ഷീണം കുറച്ച് ആരോഗ്യം
മെച്ചപ്പെടുത്തി എടുക്കാൻ
ആയുർവേദ ഔഷധങ്ങൾ
വളരെ ഫലപ്രദമാണ്..

പറഞ്ഞു വന്നതിന്റെ ചുരുക്കം,
യൂട്യൂബ് വീഡിയോകളിലെ
പ്രചരണം പോലെ,
ആയുർവേദ ഔഷധങ്ങൾ കിഡ്നിയെ കേടു വരുത്തുകയല്ല ചെയ്യുന്നത്,
മറിച്ച് സംരക്ഷിക്കുകയും മെച്ചപ്പെടുത്തി എടുക്കുകയുമാണ്
എന്നതാണ്.

ഉയർന്ന ഘട്ടത്തിൽ എത്തിയ
കിഡ്നി രോഗാവസ്ഥയെ,
ആയുർവേദ ഔഷധങ്ങൾ കൊണ്ട് പൂർണമായും മാറ്റിയെടുക്കാൻ ഒന്നും കഴിയില്ലെങ്കിലും,
അസുഖം കുറച്ച് ആരോഗ്യം
മെച്ചപ്പെടുത്തി ദീർഘ കാലം കൊണ്ടു പോകുക
എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കാൻ
ആവും..

എങ്ങനെ നോക്കിയാലും,
ഇത്തരം യൂട്യൂബ് വീഡിയോകൾ,
കിഡ്നി രോഗം കൊണ്ട് കഷ്ടപ്പെടുന്ന,
ഒട്ടേറെ പേരോട് ചെയ്യുന്ന ക്രൂരതയാണ്.

ഇത്തരം കുപ്രചരണങ്ങൾ,
ചികിത്സാർത്ഥികൾക്ക്,
ആയുർവേദത്തിന്റെ യഥാർത്ഥ സാധ്യതകൾ ഇല്ലാതാക്കാനെ ഉപകരിക്കുകയുള്ളൂ
എന്നെ തോന്നിയിട്ടുള്ളൂ..

മുട്ടുവേദനയും കൈ വേദനയും കാലുവേദനയും
ചികിത്സിക്കുന്ന
ഒരു സാധാരണ വൈദ്യമായി ആയുർവേദത്തെ തരം താഴ്ത്താതിരിക്കണമെങ്കിൽ,
പൊതുസമൂഹം
ഇത്തരം വ്യാജ പ്രചരണങ്ങളിൽ വഞ്ചിക്കപ്പെടാതെ കൂടുതൽ ജാഗ്രത പുലർത്തിയെ പറ്റൂ..

കിഡ്നിയോ കരളോ മസ്തിഷ്ക സംബന്ധിയായ ഏത് രോഗാവസ്ഥ ആയാലും,
ആയുർവേദത്തിന് ഫലപ്രദമായി
എന്തെങ്കിലും ചെയ്യാൻ ഉണ്ട്‌ എന്ന ധാരണ കൂടുതൽ പേരിലേക്ക് എത്തിയാൽ,
ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റങ്ങൾ ഉണ്ടാക്കാനാവും..

വീട്ടിൽ മാണിക്യം ഉണ്ടായിട്ട് പുറത്ത് അത് തെരഞ്ഞു നടക്കേണ്ടത് എത്ര സങ്കടകരമാണ്..!

❤️❤️❤️

Dr. Shabu

Address

KARINKALLATHANI

679322

Website

Alerts

Be the first to know and let us send you an email when Arya Vaidya Pharmacy, Karinkallathani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram