Sree Swami Vaidhya Gurukulam Kalari

Sree Swami Vaidhya Gurukulam Kalari ചികിത്സ ഞങ്ങൾക്ക് ധർമ്മമാണ്......

02/08/2025

ശ്രീ സ്വാമി വൈദ്യ ഗുരുകുലം

Sree Swami Vaidhya Gurukulamആയുർവേദം,ലോകസമാധാനത്തിന്ശ്രീ സ്വാമി വൈദ്യ ഗുരുകുലംഎറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സ്ഥിതി ചെ...
22/01/2025

Sree Swami Vaidhya Gurukulam

ആയുർവേദം,
ലോകസമാധാനത്തിന്

ശ്രീ സ്വാമി വൈദ്യ ഗുരുകുലം
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന ശ്രീ സ്വാമി വൈദ്യ ഗുരുകുലം കാലാതീതമായ ഒരു വൈദ്യ സമ്പ്രദായത്തെ നമ്മുടെ കാലത്തിന്റെ ചിന്താഗതികൾക്കതീതമായ രീതിയിൽ ആരോഗ്യപരിപാലനത്തിനായി ഉപയോഗപ്പെടുത്തുന്ന സവിശേഷമായ ഒരു കാഴ്ചപ്പാടിനെ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ പൂർവ്വികർക്ക് ദീർഘവും സമാധാനപൂർണവുമായ ജീവിതം സമ്മാനിച്ച പുരാതനവും, ഏറെക്കുറെ നാം മറന്നുപോയതുമായ പാരമ്പര്യങ്ങളെ പഠിക്കാൻ ഒരു ചുവട് പിന്നിലേക്ക് വയ്ക്കുന്നതിലൂടെ ലോകത്തിന് നഷ്ടപ്പെട്ടുവരുന്ന ആരോഗ്യം തിരികെ സമ്മാനിക്കാനാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം ശ്രമിക്കുന്നത്. ആയുർവേദ-മർമ്മ ചികിത്സാ രീതികളിലൂടെ മാത്രമല്ല, പരിശീലനം, ഗവേഷണം, കൂടാതെ അവബോധപ്രചാരണം എന്നിവയിലൂടെയുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ലോക നന്മയ്ക്കായി ആയുർവേദത്തിന്റെ പ്രചരണം എന്ന തത്ത്വത്തിലധിഷ്ടിതമാണ്. ആരോഗ്യകരവും മൂല്യമുള്ളതുമായ ജീവിതത്തെ നിർവചിക്കുന്ന വിവിധ തലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈവിധ്യമാർന്ന പ്രോജക്ടുകൾ ഇതിൽ ഉൾപ്പെടുന്നു.

വിശദമായ വിവരങ്ങൾക്കും അപ്പോയിൻ്റ്മെൻ്റിനും വിളിക്കേണ്ട നമ്പർ
ശ്രീ സ്വാമി വൈദ്യ ഗുരുകുലം
പെരുമ്പാവൂർ
+91 81130 63564, +91 95381 78534, +91 96561 16999

18/01/2025

ചികിത്സയിലെ വ്യത്യസ്ഥത. ഗുരുകുലത്തെ അന്വേഷിച്ചറിഞ്ഞ് എത്തുന്നവർ ജാതി മത ദേശ മന്യ ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും.... സുഖപ്പെടുത്താനും കരുതലേ കാനും ഗുരുകുലം ഒരുചുവടുമുന്നിൽ
ആത്മാഭിമാനത്തോടെ കരുതലോടെ
ഹൃദയപൂർവ്വം ശ്രീ സ്വാമി വൈദ്യ ഗുരുകുലം

15/01/2025

സാറാ ബാർട്ട്മാൻ; അസാധാരണ അടിമത്തത്തിന്റെ നോവുപാടം.

സാറാബാർട്ട് മാൻ 1789ൽ ദക്ഷിണാഫ്രക്കയിലെ ഈസ്റ്റേൺ കേപ് എന്ന സ്ഥലത്ത് ജനിച്ചു. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചുപോന്ന ഗുഹാവാസികളായിരുന്നു അന്ന് അവരുടെ ഗോത്രം. സാറക്ക് രണ്ടുവയസായിരുന്ന കാലം അമ്മ മരിച്ചു. നാലുവയസായപ്പോളേക്കും അപ്പനും. സാറയുടെ ഏക മകൾ ചെറുപ്രായത്തിൽത്തന്നെ മരിച്ചുപോയിരുന്നു. ഭർത്താവ് പിന്നീട് ഒരു ഡച്ച് അധിനിവേശക്കാരനാൽ കൊല്ലപ്പെട്ടു. പൂർണ്ണമായ അനാഥത്വം. ദക്ഷിണാഫ്രിക്ക അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്നു.
ഉപജീവനാർത്ഥം വീട്ടുവേലകൾതേടി സാറ കേപ്ടൗണിലേക്ക് പോയി.

സാറയുടെ ഖോയ്ഖോയ് ഗോത്രവർഗക്കാരുടെ ശരീരഘടനക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നിതംബം അല്പം വണ്ണംകൂടിയ രീതിയിലായിരുന്നു അത്. എന്നാൽ സാറക്കാകട്ടെ അതിലുമേറെ അസാധാരണമായ നിതംബവളർച്ചയാൽ ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും. നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണംവെക്കുന്ന ആ അവസ്ഥക്ക് steatopygia എന്നാണ് പേര്.

സാറ ജോലിചെയ്തിരുന്ന വീടിന്റെ ഉമസ്ഥൻ പീറ്റർസോസയുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപും. സാറയുടെ ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശനവേദികളുടെ കൂടാരങ്ങളാൽ സമ്പുഷ്ടമായിരുന്നു അക്കാലം ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ ഉടമയായിരിക്കുക എന്നത് ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലം.

അത്തരം ഒരു വേദിയിൽ, അസാധാരണ നിതംബവളർച്ചയുള്ള
സാറയെ പ്രദർശിപ്പിക്കുക എന്നതായിരുന്നു ഇരുവരുടേയും ലക്ഷ്യം. ഇംഗ്ലീഷ് ഭാഷയിൽ, സാറക്ക് വായിച്ചറിയാനാകാത്ത
വിധം തയ്യാറാക്കപ്പെട്ട
ഒരു കരാറിലെ ഒപ്പുബലത്തിൽ 1810 ൽ അവർ സാറയെ ലണ്ടനിലെത്തിച്ചു.

സാമാന്യം തടിച്ച നിതംബം എന്നത് അന്ന് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കരുതിയിരുന്ന യൂറോപ്യർക്കിടയിൽ സാറയും അവളുടെ നിതംബവും ചൂടുള്ള വാർത്തയായി.

സാറയുടെ അവയവങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പാട്ടുകളൊരുക്കി പ്രദർശന നടത്തിപ്പുകാർ കാണികളെ ക്ഷണിച്ചു. അവളുടെ ഉയർന്ന നിതംബത്തിന്റെ നഗ്നചിത്രങ്ങളാൽ ലണ്ടൻനഗരഭിത്തികൾ അതിന്റെ നഗ്നത മറച്ചു. ഒട്ടകപ്പക്ഷിയുടെതൂവലുകൾ പിടിപ്പിച്ച ഇറുകിയവസ്ത്രത്തോടെ അർദ്ധനഗ്നനായി
അണിയിച്ചൊരുക്കപ്പെട്ട സാറയെ ഒരു മൃഗത്തെയെന്നതുപോലെ ഇരുമ്പുകൂട്ടിലാണ് വേദിയിലേക്ക് വലിച്ചുകൊണ്ടുവന്നിരുന്നത്. കൂട്ടിൽനിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുമ്പോളൊക്കെ ചാട്ടവാറടിച്ചും ഇരുമ്പുതോട്ടിയാൽ അഴികൾക്കിടയിലൂടെ കുത്തിയും അവളെ പുറത്തുചാടിച്ചു. അത് കാണാൻ ഇരമ്പിയെത്തിയ ജനം ഒരു മൃഗത്തെ കാണുന്ന കൗതുകത്തോടേയും ആർപ്പുവിളികളോടെയും സാറയെ എതിരേറ്റു. സമ്പന്നരുടെ വീടുകളിലെ സ്വകാര്യപ്രദർശനങ്ങളിലേക്കും സാറ തെളിച്ചുകൊണ്ടുപോകപ്പെട്ടു. പുരുഷനേരമ്പോക്കുകളുടെ ഏറ്റവും വിലപിടിച്ച കളിപ്പാട്ടമായി സാറ. നിറവും രൂപവും നോക്കി കൈകൊട്ടിച്ചിരക്കുന്ന പെൺസദസുകൾക്കും അവൾ കാഴ്ച്ചമൃഗമായി. മനുഷ്യനോ അതോ ഉറാങ്ങ് ഉട്ടാനോ എന്ന ഫലിതകൗതുകം നിറഞ്ഞ മുഖചേഷ്ടകളാലെ സദസ്യർ സാറയെ എതിരേറ്റു.

1807 ൽ ലണ്ടനിൽ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽവന്നു.
'സാറാ ബാർട്ട്മാൻ പ്രദർശന'ത്തിന് കാണികൾ കുറഞ്ഞതോടെ അവളേയുംകൊണ്ട് സംഘാടകൾ ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശനയാത്രകൾ സംഘടിപ്പിച്ചു. പ്രദർശനഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814 ൽ സീസർ സാറയുമായി പാരീസിലേക്ക് പുറപ്പെട്ടു. അവിടെ അവൾ മദ്യപാനശാലകളിലെ മുഖ്യാതിഥിയായി ഉന്നതരെ ആകർഷിക്കാൻ നിയോഗിതയായി. സീസർ അവളെ ഒരു മൃഗപ്രദർശനശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

ഏകാന്തതയും വിഷാദവും നിർബന്ധിത വ്യഭിചാരവും സാറയെ നിത്യമദ്യപാനിയാക്കി.
വംശീയശാസ്ത്ര പഠനങ്ങളുടെ തുടക്കകാലമായിരുന്നു അത്. അതിനായി സാറയുടെ ശരീരഘടന വരച്ചെടുക്കാൻ വന്ന ശാസ്ത്രകാരന്മാർക്കുമുന്നിൽ നഗ്നതപ്രദർശിപ്പിക്കാൻ സാറ വിസമ്മതിച്ചു.
അത് തന്റെ അന്തസ്സുകെടുത്തുന്ന ഒന്നാണെന്ന് സാറ വിശ്വസിച്ചു.

1815 ഡിസംബർ 29 ന് പാരീസിലെ ഒരു സ്റ്റേജ് ഷോക്കിടയിൽ സാറ അവളുടെ ഇരുപത്തിആറാം വയസിൽ മരിച്ചുവീണു.

മരിച്ചിട്ടും ഒടുങ്ങിയില്ല അവളേറ്റ പീഢനങ്ങളുടെ അമ്പുമുനകൾ. സാറയുടെ നിതംബവും ഗുഹ്യഭാഗങ്ങളും തലച്ചോറും, മാംസം പിഴുതെടുത്ത അസ്ഥികൂടവും ഫ്രാൻസിലെ മ്യൂസിയത്തിൽ ( Museum of Man ) പ്രദർശനത്തിനുവെക്കപ്പെട്ടു. അതിനൊപ്പം അവളുടെ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കപ്പെട്ട ഒരു പൂർണ്ണകായ ശില്പവും.

1815 മുതൽ 1974 വരെ അതവിടെ പ്രദർശിപ്പിക്കപ്പെട്ടു.
1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന കാലം സാറയുടെ ഭൗതികാവശിഷ്ടങ്ങൾ വിട്ടുകിട്ടാനുള്ള നടപടികളുമായി മുന്നോട്ടുവന്നു. എട്ടുവർഷങ്ങളാണ് ആ നടപടിക്രമങ്ങൾ പൂർണ്ണമാകാനായി എടുത്തത്. ഒടുവിൽ നൂറ്റിതൊണ്ണൂറ്റി രണ്ടുവർഷങ്ങൾക്കു ശേഷം രണ്ടായിരത്തിരണ്ടിൽ,
അറുത്തുമാറ്റപ്പെട്ട നിതംബമായും ഗുഹ്യഭാഗമായും മാംസം പിഴുതെടുക്കപ്പെട്ട അസ്ഥികൂടമായും അതിനെ അനുഗമിച്ച പഴകിയൊരു പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമയായും സ്വന്തം മണ്ണിലേക്ക് സാറാ ബാർട്ട്മാൻ തിരിച്ചെത്തി.
ഉചിതമായ വരവേൽപ്പാണ് ആ തിരിച്ചുവരവിന് മണ്ടേല ഒരുക്കിയത്. ഹെൻകിയിലെ
കുന്നിൻ പുറത്തെ സ്വഛശാന്തമായ ഇത്തിരിമണ്ണിൽ എണ്ണമറ്റ വർണ്ണവെറിയരാൽ തൊട്ടും തലോടിയും ഭോഗിച്ചും മലിനമാക്കപ്പെട്ട ശരീരാവശിഷ്ടങ്ങൾ അലിഞ്ഞമർന്നു. അതിനുമീതെ എഴുന്നുനിന്ന
കരിമാർബിൾഫലകത്തിൽ ഇങ്ങനെ കൊത്തിവെക്കപ്പെട്ടു.

"സാറാ ബാർട്ട്മാന്റെ മടക്കത്തിലൂടെ ആ ജീവിതത്തിലേക്കൊരു നോട്ടമെത്തിക്കുകയും, സ്വഗോത്രത്തിലെ മുൻഗാമികളുടേയും പിൻഗാമികളുടേയും അന്തസ് ഉയർത്തുകയും ചെയ്തിരിക്കുകയാണ് മാതൃരാജ്യം"

ശമിക്കാത്ത വർണ്ണവെറി അവിടെയും തീർന്നില്ല.
2015 ഏപ്രിൽ 25 ശനിയാഴ്ച ആ ശിലാഫലകത്തിനുമേൽ വെളച്ചായമൊഴിച്ച് വികൃതമാക്കപ്പെട്ടു!

ജീവിച്ചിരിക്കുമ്പോൾ, മരിച്ചുകഴിഞ്ഞ്, മണ്ണടിഞ്ഞുകഴിഞ്ഞ് എന്നെല്ലാം ഒരു ജീവിതത്തിന്റെ പലകാലങ്ങളിൽ സാറയെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്ര വർണ്ണവെറിയും അന്തസ്സുകെടുത്തലുകളും ഭൂമിയിലെ മറ്റേത് മനുഷ്യന് ഏറ്റുവാങ്ങപ്പെടേണ്ടിവന്നിട്ടുണ്ട്! ജനനകാലംമുതൽ മുതൽ ഇരുന്നൂറ്റി ഇരുപത്തിയാറുവർഷങ്ങളുടെ അപമതിപ്പ്!
എത്ര കഴുകിയാലും തീരാത്ത പാപക്കറകളുടെ ജനിതകരൂപങ്ങളാണ് നമ്മൾ മനുഷ്യർ.

സാറയുടെ ജീവിതത്തെ അവലംബിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറെ പ്രസിദ്ധമായ Black venus എന്ന പുസ്തകത്തിന് 2010 ൽ അതേപേരിൽ ചലചിത്രപരിഭാഷവന്നിട്ടുമുണ്ട്.

ഇതെഴുതുമ്പോൾ, അന്തരിച്ച ബ്രിട്ടീഷ് മഹാരാജ്ഞിയുടെ ശവമടക്കുനാളിൽ ബ്രിട്ടൺ നൂറോളം വിമാനങ്ങൾ റദ്ദുചെയ്യുകയാണ് എന്ന വാർത്ത ഞാൻ കാണുന്നു. അത്രക്ക് നിശബ്ദമായിരിക്കണം ആ ദിവ്യമായ ചടങ്ങെന്നാണ് അടുത്തവരി!

അല്ലയോ മഹാറാണീ... മണ്ണടിയുന്നേരവും ഒരുകാഞ്ഞിരവേര് നിങ്ങളുടെ ശവക്കുഴിവരെ നീണ്ടെത്തും. അങ്ങുദൂരെ ഹെൻകിയുടെ കുന്നിൻപുറങ്ങളിൽനിന്നിറങ്ങി അത് ഗാംറ്റൂസ് നദി മുറിച്ചു കടക്കുകതന്നേചെയ്യും. ഒരുപാടുകാലങ്ങൾക്കിപ്പുറം നിന്നുകൊണ്ട്, "ആദരാഞ്ജലികൾ പ്രിയപ്പെട്ട മാമാ സാറാ ബാർട്ട്മാൻ"....

ഇത് ഞാൻ

എഴുതിയത് അല്ല

കടപ്പാട് 🖋️🖋️🖋️Dharmaraj madappally

08/01/2025

രോഗിയുടെ മനസ്സറിഞ്ഞ് രോഗകാരണത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് മികച്ച വൈദ്യൻ ചെയ്യുന്നത്. ആയൂർവ്വേദത്തിലെ ചികിത്സകൾ ശരിയായ ശരീരശാസ്ത്രത്തിൻ്റെയും മർമ്മശാസ്ത്രത്തിൻ്റെയും അടിസ്ഥാനത്തിലുള്ളതാണ്
Sree Swami Vaidhya Gurukulam
Sree Swami Vaidhya Gurukulam Sudheeram
Sree Swami Vaidhya Gurukulam Kalari
Sree Swami Vaidya Gurukulam

ഭാഷാബോധന വർഗ:
10/12/2024

ഭാഷാബോധന വർഗ:

05/12/2024

ചികിത്സയിൽ ഒരു അത്ഭുതവും ഇല്ല.. 2 മിനിറ്റുട്ടിൽ സുഖപ്പെടുത്തുന്ന യാഥാർഥ്യം ആണ്

03/12/2024

സ്വന്തം രാജ്യത്തെ പ്രജകളിൽ രോഗികളുടെ എണ്ണത്തിലുള്ള കുറവ് നോക്കി വൈദ്യൻ്റെ പ്രാഗല്ഭ്യം തിരിച്ചറിയുകയും പാരിതോഷികം കൊടുക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന പൂർവ്വികരാണ് നമുക്കുള്ളത്...
ആതുരാലയങ്ങൾ ആരോഗ്യത്തിനു വേണ്ടിയും ജനജീവിതം സുഗമമാക്കാൻ വേണ്ടിയും നിലകൊള്ളുന്നവയാണ്... രോഗികളുടെ എണ്ണം വർധിക്കുന്നതിലല്ല രോഗം മാറി ആരോഗ്യത്തോടെ നിലനിൽക്കുന്നതിലും ... രോഗികളുടെ എണ്ണം കുറയുന്നതിലുമാണ് വൈദ്യന്മാരുടെ ശ്രദ്ധയും പരിചരണവും വേണ്ടി വരുന്നത്

21/11/2024

കേവലം ഒരു ചികിത്സാലയം എന്നതിലുപരി നിരന്തരം ഗവേഷണ പഠനങ്ങൾ നടത്തുകയും . ഓർത്തോ സംബന്ധമായ ബുദ്ധിമുട്ടുകൾ തിരിച്ചറിയുകയും രോഗകാരണത്തെ കണ്ടെത്തി ചികിത്സിയ്ക്കുകയും. ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിരന്തരം പരിശീലിപ്പിക്കുകയും. വാർദ്ധക്യസഹജമായ രോഗകാരണങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകി വേദനയെന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനാണ് ഞങ്ങൾ ചെയ്തു വരുന്നത്. വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മെഡിക്കൽ വിദഗ്ധരും മർമ്മ ചികിത്സകരും ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരുന്നു. സമയബന്ധിതമല്ലാത്ത ചികിത്സാ ദിവസങ്ങളും മാസത്തിലെ 14 ദിവസങ്ങളിലെ ഒപി യും ഞങ്ങൾ ചെയ്യുന്ന ഉദ്യമത്തെ ലക്ഷ്യ പ്രാപതിയിലെത്തിക്കുന്നു. രോഗികളെ കണ്ടു മനസ്സിലാക്കി അവരെ പഠിക്കുകയും. അവരുടെ രോഗകാരണത്തെ മനസ്സിലാക്കികൊടുക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി നടത്തിവരുന്ന വിശദമായ പരിശോധന ഗുരുകുലത്തിൻ്റെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു

വിശദമായ അന്വേഷണങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കേണ്ട നമ്പർ

For more enquiry and booking
965 61 = 16 999
953 81 = 78 534
811 30 = 63 564

We are proudly announce the launch of our new products ,sreehima soap, sreechakra sindooram ,nayanthara.kajal..show now ...
08/11/2024

We are proudly announce the launch of our new products ,sreehima soap, sreechakra sindooram ,nayanthara.kajal..show now directly from sree sree Swami vaidhya Gurukulam

Sreechakra Sindooram

The ideal red.

Made from 100% pure turmeric. No artificial colour used.

Nayanthara

Presenting Nayantara with the essence of Bhringaraj (Kayyonni)
and Sahadevi (Poovankurunnilla).

Eyes that sparkle like you.
Medicinal kajal.
Handmade.

Sree hima
Shower love on your skin.

With the health of pure coconut oil.

All natural. Free of soap base. Rich in natural glycerine.
pH: 8

For more details and confirm order 9072334111

04/11/2024

രോഗം അവസാനമല്ല. ചികിത്സയിൽ ഒരു അദ്ഭുതവുമില്ല കൃത്യമായ ശരീര പരിപാലനത്തിലൂടെ എത്ര വലിയ വേദനയും മാറും. അതിൻ്റെ ജീവിക്കുന്ന ഉദാഹരണങ്ങളിൽ ചിലതുമാത്രം. ഞങ്ങളിങ്ങനെ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. സുഖപ്പെട്ടവരുടെ ഈ വാക്കുകൾ ആണ് ഞങ്ങളുടെ ഊർജം

03/11/2024

ഗുരുകുലം ❤️ ഇലങ്കം❤️ കളരി

Address

Sree Swami Vaidhya Gurukulam
Perumbavoor
683542

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918113063564

Website

Alerts

Be the first to know and let us send you an email when Sree Swami Vaidhya Gurukulam Kalari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree Swami Vaidhya Gurukulam Kalari:

Share