PunarJeeva Ayurveda പുനർജീവ ആയുർവേദ

PunarJeeva Ayurveda പുനർജീവ ആയുർവേദ പുനർജീവ ആയുർവേദ സ്‌പെഷ്യലിറ്റി ക്ലിനിക്

ഇയർബാലൻസ് തെറ്റുക അഥവാ വെർട്ടിഗോ താഴെ  കൊടുത്തിരിക്കുന്ന  ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ***ഇയർ ബാലൻസ് *** തെറ...
20/10/2023

ഇയർബാലൻസ് തെറ്റുക അഥവാ വെർട്ടിഗോ

താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ***ഇയർ ബാലൻസ് *** തെറ്റുന്ന (വെർട്ടിഗോ ) എന്ന ഒരു രോഗാവസ്ഥയുടെ ഒരു തുടക്കമാകാം അത്

ഇയർ ബാലൻസ് തെറ്റുമ്പോൾ
(തലചുറ്റൽ അനുഭവപ്പെടുന്ന) സാഹചര്യങ്ങൾ ഏതെല്ലാം?

നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ എപ്പോഴെങ്കിലും
" തലചുറ്റൽ ഉണ്ടായിട്ടുണ്ടോ " അല്ലെങ്കിൽ തല ചുറ്റുന്നതായി തോന്നിയിട്ടുണ്ടോ??

1.രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടനെ

2.വാഹനം ഓടിക്കുമ്പോൾ

3.ഉയരമുള്ള സ്ഥലങ്ങൾ നിന്നും താഴേക്കു നോക്കുമ്പോൾ

4. നടന്നു പോകുമ്പോൾ

5.പെട്ടന്ന് കുനിഞ്ഞു നിവരുമ്പോൾ

6.ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കുമ്പോൾ

7.ഒരുകാരണവും ഇല്ലാതെ യുള്ള തല ചുറ്റൽ, ഒപ്പം ഛർദിയും

മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ***ഇയർ ബാലൻസ് *** തെറ്റുന്ന (വെർട്ടിഗോ ) ഒരു രോഗാവസ്ഥയുടെ ഒരു തുടക്കമാകാം അത്

ഒരു ആയുർവേദ ഡോക്ടറുമായി മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയം ചോദിക്കാൻ ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

ഡോ. ലിന്റാ സ്റ്റീഫൻ (BAMS)
പുനർജീവ ആയുർവേദ
തൃശ്ശൂർ ജില്ല, പുത്തൻചിറ

www.punarjeeva.com

ബുക്കിങ് മൊബൈൽ :
8157 880 027

ചികിത്സ വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :
https://punarjeeva.com/patient-registeration/

വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ വാട്സ്ആപ് ചെയ്യാൻ ശ്രെമിക്കുക...
പേര്, സ്ഥലം, രോഗാവസ്ഥയെ കുറിച്ചുള്ള ചെറിയ വിവരണം എന്നിവ ഒരു മെസ്സേജ് ആയി അയക്കുക.

ഇയർബാലൻസ് തെറ്റുക അഥവാ വെർട്ടിഗോ താഴെ  കൊടുത്തിരിക്കുന്ന  ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ***ഇയർ ബാലൻസ് *** തെറ...
26/08/2023

ഇയർബാലൻസ് തെറ്റുക അഥവാ വെർട്ടിഗോ

താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ***ഇയർ ബാലൻസ് *** തെറ്റുന്ന (വെർട്ടിഗോ ) എന്ന ഒരു രോഗാവസ്ഥയുടെ ഒരു തുടക്കമാകാം അത്

ഇയർ ബാലൻസ് തെറ്റുമ്പോൾ
(തലചുറ്റൽ അനുഭവപ്പെടുന്ന) സാഹചര്യങ്ങൾ ഏതെല്ലാം?

നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ എപ്പോഴെങ്കിലും
" തലചുറ്റൽ ഉണ്ടായിട്ടുണ്ടോ " അല്ലെങ്കിൽ തല ചുറ്റുന്നതായി തോന്നിയിട്ടുണ്ടോ??

1.രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടനെ

2.വാഹനം ഓടിക്കുമ്പോൾ

3.ഉയരമുള്ള സ്ഥലങ്ങൾ നിന്നും താഴേക്കു നോക്കുമ്പോൾ

4. നടന്നു പോകുമ്പോൾ

5.പെട്ടന്ന് കുനിഞ്ഞു നിവരുമ്പോൾ

6.ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കുമ്പോൾ

7.ഒരുകാരണവും ഇല്ലാതെ യുള്ള തല ചുറ്റൽ, ഒപ്പം ഛർദിയും

മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ***ഇയർ ബാലൻസ് *** തെറ്റുന്ന (വെർട്ടിഗോ ) ഒരു രോഗാവസ്ഥയുടെ ഒരു തുടക്കമാകാം അത്

ഒരു ആയുർവേദ ഡോക്ടറുമായി മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയം ചോദിക്കാൻ ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

ഡോ. ലിന്റാ സ്റ്റീഫൻ (BAMS)
പുനർജീവ ആയുർവേദ
തൃശ്ശൂർ ജില്ല, പുത്തൻചിറ

ബുക്കിങ് മൊബൈൽ :
8157 880 027
8281 235 369
8281 339 369

ചികിത്സ വേണ്ടവർക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://punarjeeva.com/patient-registeration/

വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ വാട്സ്ആപ് ചെയ്യാൻ ശ്രെമിക്കുക...
പേര്, സ്ഥലം, രോഗാവസ്ഥയെ കുറിച്ചുള്ള ചെറിയ വിവരണം എന്നിവ ഒരു മെസ്സേജ് ആയി അയക്കുക.

ഇയർബാലൻസ് തെറ്റുക / വെർട്ടിഗോ നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ എപ്പോഴെങ്കിലും******* തലചുറ്റൽ ****** തോന്...
13/08/2023

ഇയർബാലൻസ് തെറ്റുക / വെർട്ടിഗോ

നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ എപ്പോഴെങ്കിലും
******* തലചുറ്റൽ ****** തോന്നിയിട്ടുണ്ടോ??

1.രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടനെ

2.വാഹനം ഓടിക്കുമ്പോൾ

3.ഉയരമുള്ള സ്ഥലങ്ങൾ നിന്നും താഴേക്കു നോക്കുമ്പോൾ

4. നടന്നു പോകുമ്പോൾ

5.പെട്ടന്ന് കുനിഞ്ഞു നിവരുമ്പോൾ

6.ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കുമ്പോൾ

7.ഒരുകാരണവും ഇല്ലാതെ യുള്ള തല ചുറ്റൽ, ഒപ്പം ഛർദിയും

മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഒരു കാരണവുമില്ലാതെ തലചുറ്റൽ ഉണ്ടായിട്ടുണ്ടെങ്കിൽ
***ഇയർ ബാലൻസ് *** തെറ്റുന്ന (വെർട്ടിഗോ ) ഒരു രോഗാവസ്ഥയുടെ ഒരു തുടക്കമാകാം അത്

ഒരു ആയുർവേദ ഡോക്ടറുമായി മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയം ചോദിക്കാൻ ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

ഡോ. ലിന്റാ സ്റ്റീഫൻ (BAMS)
പുനർജീവ ആയുർവേദ
തൃശ്ശൂർ ജില്ല, പുത്തൻചിറ

ബുക്കിങ് മൊബൈൽ :
8281 235 369
8281 339 369
വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ വാട്സ്ആപ് ചെയ്യാൻ ശ്രെമിക്കുക...
പേര്, സ്ഥലം, രോഗാവസ്ഥയെ കുറിച്ചുള്ള ചെറിയ വിവരണം

മണിതക്കാളി - ഹൃദയത്തിന് ഉത്തേജനം നൽകുന്ന ഒരു പ്രത്യേക ഔഷധംമണിതക്കാളി വഴുതനങ്ങ.മണിതക്കാളി വഴുതനങ്ങയുടെ ഇനത്തിൽ പെട്ട ഒരു ...
06/02/2023

മണിതക്കാളി - ഹൃദയത്തിന് ഉത്തേജനം നൽകുന്ന ഒരു പ്രത്യേക ഔഷധം
മണിതക്കാളി വഴുതനങ്ങ.

മണിതക്കാളി വഴുതനങ്ങയുടെ ഇനത്തിൽ പെട്ട ഒരു സസ്യമാണ്. പച്ചനിറത്തിൽ ചെറിയ ചില്ലകളോട് കൂടിയ ഇത് പൂർണ്ണവളർച്ചയെത്തിയാൽ സുമാർ നാലടിയോളമേ വരികയുള്ളൂ. ഇലകൾ ഇടതൂർന്നിരിക്കും. കായ്കൾക്ക് വലിയ കുരുമുളക് മണിയുടെ വലിപ്പം. പൂക്കൾ ആകട്ടെ ചെറുതും വെള്ള നിറത്തിലുള്ളതും. ഈ ചെടി രണ്ടുതരമുണ്ട്. ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവന്നിരിക്കും. മറ്റൊന്നിന്റേത് നീല കലർന്നു കറുപ്പ് ആയിരിക്കും. പച്ചക്കായക്ക് ചവർപ്പു രസമാണ്. പഴുത്താൽ കൈയ്പ്പ് കലർന്ന മധുരവും.

മണിതക്കാളി വഴുതനങ്ങയുടെ ഇനത്തിൽ പെട്ട ഒരു സസ്യമാണ്.

പച്ചനിറത്തിൽ ചെറിയ ചില്ലകളോട് കൂടിയ ഇത് പൂർണ്ണവളർച്ചയെത്തിയാൽ സുമാർ നാലടിയോളമേ വരികയുള്ളൂ. ഇലകൾ ഇടതൂർന്നിരിക്കും. കായ്കൾക്ക് വലിയ കുരുമുളക് മണിയുടെ വലിപ്പം. പൂക്കൾ ആകട്ടെ ചെറുതും വെള്ള നിറത്തിലുള്ളതും.
ഈ ചെടി രണ്ടുതരമുണ്ട്. ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവന്നിരിക്കും. മറ്റൊന്നിന്റേത് നീല കലർന്നു കറുപ്പ് ആയിരിക്കും. പച്ചക്കായക്ക് ചവർപ്പു രസമാണ്. പഴുത്താൽ കൈയ്പ്പ് കലർന്ന മധുരവും.

മുളകുതക്കാളി, കരിന്തക്കാളി എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഈ ചെറു സസ്യം വളരെയധികം ഔഷധ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്.

പ്രത്യൗഷധപരവും ശമനകരവും മൂത്ര സഹായകവുമാണ് ഇതിൻറെ പ്രകൃതി. വിയർപ്പ് ഉണ്ടാക്കുവാനുള്ള ശക്തിയുള്ളത് കൊണ്ട് ജ്വരത്തിൽ താപനില കുറയ്ക്കുവാൻ സഹായിക്കുന്നു.
ത്രിദോഷങ്ങൾക്കും ഉത്തമ ഔഷധമായി കാണുന്ന ചുരുക്കം ചില സസ്യങ്ങളിൽ ഒന്നത്രേ മണിത്തക്കാളി. വിശേഷിച്ച് അർശസ്, ജ്വരം, വിഷം, കുഷ്ഠം, വീക്കം, പ്രമേഹം, എന്നിവയ്ക്ക് പ്രത്യേകിച്ചും ആശ്വാസദായനിയാണ്.

ഹൃദയത്തിന് ഉത്തേജനം നൽകുന്ന ഒരു പ്രത്യേക ഔഷധ ചേർച്ച ഈ ചെടിയിൽ ഉണ്ടെന്ന് വിദഗ്ധരുടെ അഭിപ്രായം.

സുഷിരങ്ങളിൽ നുഴഞ്ഞ് ഇറങ്ങി വിവിധ അവയവങ്ങൾക്ക് ഉന്മേഷം നൽകുവാനുള്ള കഴിവും ഇതിനുണ്ട്. കാലുകളുടെ വീക്കത്തോട് കൂടിയ ഹൃദ്രോഗത്തിന് ഇത് ഗുണപ്രദമായ ഔഷധമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കീഴാർനെല്ലി പോലെ മഞ്ഞപ്പിത്തത്തിനും വളരെ നല്ല മരുന്നാണ് മണിത്തക്കാളി. രോഗത്തിൻറെ ഏതെങ്കിലും പ്രാരംഭ ലക്ഷണം കണ്ടാൽ അവിപത്തിചൂർണം കൊണ്ടോ കല്യാണഗുളം കൊണ്ടോ വയറിളക്കാൻ ആയിരിക്കും വൈദ്യോപദേശം.

മണിത്തക്കാളി സമൂലം കഷായമാക്കി 2 ഔൺസ് വീതം രാവിലെയും രാത്രിയും തേനിൽ 7ദിവസം സേവിക്കുമ്പോഴേക്കും മഞ്ഞപ്പിത്തത്തിന് ആശ്വാസം ലഭിക്കും.
ഇതിൻറെ കഷായം കരൾ വീക്കത്തിനും ഉത്തമമാണ്.

വാതസംബന്ധമായ സന്ധിവേദനകൾക്കും ചർമ്മ ദോഷങ്ങൾക്കും ഇതിൻറെ ഇലകൾ അരച്ചു ലേപനമാക്കി ഉപയോഗിക്കാം.
തൊണ്ടയിൽ കഫം കെട്ടുക, തൊണ്ടവേദന, ശബ്ദം പുറത്തു വരാതിരിക്കുക, എന്നിവയ്ക്ക് ഇതിൻറെ ഇല ചവച്ചിറക്കിയാൽ സുഖം കിട്ടും. തടിച്ച ദേഹ പ്രകൃതികാർക്ക് മെലിയിക്കുവാൻ ഇതിൻറെ ചീര തുടർന്ന് കഴിക്കുന്നത് നന്നായിരിക്കും.

മണിത്തക്കാളി ആഹാരയോഗ്യമായ ഒരു സസ്യമാണ്.

ഇലകൾ ചീര പോലെ പരിപ്പ് ചേർത്ത് കറി വയ്ക്കാം. ഇത് വെണ്ടയ്ക്ക പോലെ ദഹനം ഉണ്ടാക്കുകയും ശരീരത്തിലെ അധിക ചൂട് കുറയ്ക്കുകയും മലശോധന ഉണ്ടാക്കുകയും കഫം ഇളക്കി വിടുകയും ചെയ്യും. വയറ്റിൽ പുണ്ണ് ഉള്ളവർക്കും ഇതൊരു ശമന ഔഷധം ആയിരിക്കും. പ്രേമി ഉപദ്രവം മാറ്റുകയും ചെയ്യും.

ഇലയുടെ ചാറ് മഹോദരത്തിന് ശമനമുണ്ടാക്കും. ഇലയും കായും കൊണ്ടുള്ള കഷായം ചുമ, ചൊറി എന്നിവയിലും ക്ഷയത്തിന്റെ ആരംഭത്തിലും നന്നാണ്.

ഭക്ഷണത്തിൽ വിറ്റാമിൻ b 2ന്റെ അഭാവം കൊണ്ടുണ്ടാകുന്ന ഒന്നാണ് വായുടെ കോണുകളിലും നാക്കിലും വിള്ളലുകൾ ഉണ്ടാക്കുക. മണിത്തക്കാളി ചീര കുറച്ചുനാൾ തുടർന്ന് കഴിച്ചാൽ ഈ അസുഖം പാടെ ഒഴിയും.

ഇതിൻറെ കായ്കൾ കറി വയ്ക്കുകയും മോരിൽ ഇട്ട് ഉണക്കി വറ്റൽ ഉണ്ടാക്കി വറുത്തു ഉപയോഗിക്കാം. അച്ചാർ ഇടാൻ കായ്കൾ ഉത്തമമാണ്. കായകൾ കരളിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കും. മൂലക്കുരുവിനും ആശ്വാസം നൽകും.

തിപ്പലി, ശർക്കര, തേൻ, മുളക് എന്നിവയോടു ചേർത്ത് മണിത്തക്കാളി ഭക്ഷിക്കുന്നതും മത്സ്യം വേവിച്ചിട്ടുള്ള പാത്രത്തിലോ ചുക്ക് തിളപ്പിച്ചിട്ടുള്ള പാത്രത്തിലോ പാകം ചെയ്തു ഭക്ഷിച്ചാലും, പാകം ചെയ്തതിനുശേഷം ഒരു രാത്രി കഴിഞ്ഞു ഭക്ഷിച്ചാലും ഗുണം വിരുദ്ധമാണെന്ന് അഭിപ്രായമുണ്ട്.....

നിയമപരമായ മുന്നറിയിപ്പ് :
സ്വയം ചികിത്സ നല്ലതല്ല...
ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ചു മാത്രം ചികിത്സകൾ നടത്തുക.
ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിവുകൾ പങ്കുവയ്ക്കുന്നതിനു വേണ്ടി മാത്രമാണ്
-------------
ചികിത്സ_വേണ്ടവർ_രജിസ്റ്റർ_ചെയ്യുക / ഫോണിൽ ബന്ധപെടുക

ഇയർബാലൻസ് തെറ്റുക( വേർട്ടിഗോ ) , മൈഗ്രൈൻ, വേരിക്കോസ്, ടോൺസ്ലൈറ്റിസ്,PCOD, തൈറോയ്ഡ്,ഉദര രോഗങ്ങൾ, വായ്പ്പുണ്, ശ്വാസകോശ രോഗങ്ങൾ, ശരീര വേദനകൾ,
സ്ത്രീജന്യ രോഗങ്ങൾ, പ്രൊസ്റ്റേറ്റ്, തലയിൽ ഉണ്ടാകുന്ന കഠിനമായ താരൻ, പാണ്ട് ഒഴികെയുള്ള തൊക്ക് രോഗങ്ങൾ, കിഡ്നി സ്റ്റോൺ, മുട്ടുവേദന, ഷുഗർ കുറയുക, ഷുഗർ കൂടുക, കൊളസ്‌ട്രോൾ, കരൾ രോഗങ്ങൾ എന്നിവയ്ക്കു ഫലപ്രദമായ ആയുർവേദ ചികിത്സ....

നാട്ടിലോ വിദേശത്തോ ഉള്ളവർക്ക്
ഒരു ആയുർവേദ ഡോക്ടർ മായി, നിങ്ങളുടെ രോഗവിവരം സംസാരിക്കുന്നതിനു or consult ചെയ്യുന്നതിന്.....

രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകുക.....

www.punarjeeva.com

Punarjeeva Ayurveda Speciality Clinic
(പുനർജീവ ആയുർവേദ സ്പെഷ്യലിറ്റി ക്ലിനിക് )
Place(സ്ഥലം): Puthenchira( പുത്തൻച്ചിറ-മാള അടുത്ത്‌ ), Thrissur District (തൃശൂർ ജില്ല )
Kerala....
Watsaap1 : 8281 339 369
Watsapp2: 8281 235 369
www.punarjeeva.com
കോർഡിനേറ്റർ

നെൽസൺ പ്രകൃതി

ഇയർ ബാലൻസ് നഷ്ടപ്പെടുന്നതിന്ആയുർവ്വേദ ചികിത്സ:എന്താണ് ഇയർ ബാലൻസ് നഷ്ടപ്പെടൽ അല്ലെങ്കിൽ Vertigo ?വെർട്ടിഗോ ഒരു രോഗമല്ല, ര...
03/02/2023

ഇയർ ബാലൻസ് നഷ്ടപ്പെടുന്നതിന്
ആയുർവ്വേദ ചികിത്സ:

എന്താണ് ഇയർ ബാലൻസ് നഷ്ടപ്പെടൽ അല്ലെങ്കിൽ Vertigo ?

വെർട്ടിഗോ ഒരു രോഗമല്ല, രോഗ ലക്ഷണമാണ്. നമ്മുടെ ചെവിയിലെ വെസ്റ്റിബുലാർ സിസ്റ്റത്തിന്റെ തകരാറു മൂലം നമ്മൾ സ്വയമോ അല്ലെങ്കിൽ നമുക്ക് സമീപമുള്ളവയോ കറങ്ങുന്നത് പോലെ തോന്നുന്നതിന് വെർട്ടിഗോ അല്ലെങ്കിൽ ഇയർ ബാലൻസ് നഷ്ടപ്പെടുക എന്ന് പറയുന്നു.

True Vertigo അല്ലെങ്കിൽ യഥാർത്ഥ വെർട്ടിഗോ രണ്ട് വിധത്തിലുണ്ട്.

Physiological vertigo
Pathological vertigo

1.Physiological vertigo

അസുഖത്തിന്റെ ഭാഗമായി അല്ലാതെ ഉണ്ടാകുന്ന വെർട്ടിഗോ ആണ് Physiological vertigo.

കപ്പലിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന തലകറക്കം,
സീലിങ്ങ് പെയിന്റ് ചെയ്യുമ്പോഴുണ്ടാകുന്ന തലകറക്കം,
കൂടുതൽ ഉയരത്തിൽ കയറുമ്പോഴുണ്ടാകുന്ന തലകറക്കം,
കാറിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന തലകറക്കം എന്നിവ physiological vertigo യുടെ ഉദ്ദാഹരണങ്ങളാണ്.

Pathological vertigo

അസുഖത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വെർട്ടിഗോ ആണിത്.

BPPV, Meniere’s disease, Labyrinthitis, Vestibular neuronitis, Acoustic neuroma, Vestibular migraine, PPPD
എന്നിവ Pathological vertigo യുടെ കാരണങ്ങളാണ്.

ഇനി Vertigo യ്ക്ക് കാരണമാകുന്ന ഏഴ് പ്രധാന രോഗങ്ങളെ വിവരിക്കാം.

BPPV (Benign Paroxysmal Positional Vertigo)

തലചുറ്റലുമായി ഡോക്ടറെ കാണുവാൻ വരുന്നവരിൽ കൂടുതൽ പേരിലും കണ്ടു വരുന്ന രോഗാവസ്ഥയാണ് BPPV.
നമ്മുടെ ചെവിക്കുള്ളിൽ otoconial membrane എന്നൊരു membrane ഉണ്ട്. ഇതിൽ otolith എന്ന് പേരുള്ള calcium carbonate crystal കൾ അടങ്ങിയിരിക്കുന്നു.
ഈ membrane ന് എന്തെങ്കിലും തകരാറു ഉണ്ടാകുമ്പോൾ otolith പുറത്തെത്തി തൊട്ടടുത്തുള്ള semi circular canal നുള്ളിൽ അകപ്പെടുന്നു. ഇത് semi circular canal ലെ fluid ന്റെ സുഗമമായ ഒഴുക്കിന് തടസ്സമുണ്ടാക്കുന്നു.
ഇത് തെറ്റായ മെസ്സേജ് ബ്രെയിനിലേയ്ക്ക് എത്തുന്നതിനു കാരണമായിത്തീരുന്നു. അപ്പോഴാണ് തലകറക്കം ഉണ്ടാകുന്നത്.

ലക്ഷണങ്ങൾ:

രാവിലെ കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോഴുണ്ടാകുന്ന തലകറക്കം, മുറ്റം അടിക്കുമ്പോഴുണ്ടാകുന്ന തലകറക്കം, മുകളിലുള്ള സാധനം എടുക്കുമ്പോഴുണ്ടാകുന്ന തലകറക്കം എന്നിവ BPPV മൂലമാണ് ഉണ്ടാകുന്നത്.
Nystagmus എന്നറിയപ്പെടുന്ന അസാധാരണമായ നേത്രചലനങ്ങൾ BPPV യിൽ കാണാറുണ്ട്.
പ്രായമായവരിലും സ്ത്രീകളിലുമാണ് ഈ പ്രശ്നം കൂടുതലായി ഉണ്ടാകുന്നത്.

Otolith repositioning ആണ് BPPV യുടെ ശരിയായ ചികിത്സ.

Meniere’s Disease

നമ്മുടെ ചെവിക്കുള്ളിലെ endolymph എന്ന fluid ന്റെ വർധനവ് മൂലമുണ്ടാകുന്ന pressure variation ആണ് ഈ പ്രശ്നത്തിന് കാരണം. ഇത് മൂലം തലകറക്കം ഉണ്ടാകുന്നു. രോഗം ഗുരുതരമായാൽ കേൾവിശക്തി നഷ്ടപ്പെട്ടേക്കാം. സാധാരണയായി ഒരു ചെവിയെയാണ് രോഗം ബാധിക്കുന്നത്.

ലക്ഷണങ്ങൾ:

15 മിനിറ്റ് മുതൽ മണിക്കൂറുകളുടെ ഇടവേളകളിൽ തലകറക്കം ഉണ്ടാകുന്നു. ചെവിമൂളൽ ഉണ്ടാകും. ചെവി നിറഞ്ഞിരിക്കുന്നത് പോലെ തോന്നും.

ഈ രോഗമുള്ളവർ കാപ്പിയും ഉപ്പും ഒഴിവാക്കണം

Labyrinthitis

നമ്മുടെ ചെവിയെ external ear, middle ear, inner ear എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ഇതിൽ inner ear അല്ലെങ്കിൽ ആന്തരിക കർണ്ണത്തിന് ഉണ്ടാകുന്ന അണുബാധയാണ് labyrinthitis. Cochlea യേയും vestibule നേയും ഇത് ബാധിക്കാറുണ്ട്‌.

ലക്ഷണങ്ങൾ:

തലകറക്കം, ചെവിമൂളൽ, പനി, ഛർദി, കേൾവി കുറയൽ എന്നിവ ഉണ്ടാകുന്നു.

അണുബാധയ്ക്ക് കാരണമാകുന്ന അണുക്കളെ നശിപ്പിക്കുന്ന ചികിത്സയും തലകറക്കത്തിനുള്ള ചികിത്സയും ഒരുമിച്ച് ഇതിൽ പ്രയോഗിക്കണം.

Vestibular ന്യൂറോനിറ്റീസ്

നമ്മുടെ തലയുടെ സ്ഥാനചലനത്തെ ക്കുറിച്ചുo ബാലൻസിനെക്കുറിച്ചുo ബ്രെയിനിലെയ്ക്ക് മെസ്സേജ് എത്തിക്കുന്ന ചെവിക്കുള്ളിലെ നാഡിയാണ് Vestibulo-cochlear നാഡി. ഈ നാഡിയ്ക്കുണ്ടാകുന്ന നീർക്കെട്ടാണ് Vestibular neuronitis. ഇത് ബ്രെയിനിലേയ്ക്കുള്ള സന്ദേശ സംവിധാനം തകരാറിലാക്കുന്നു. ഇതാണ് ബാലൻസ് നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നത്.

ലക്ഷണങ്ങൾ:

24 മണിക്കൂറിൽ കൂടുതൽ നിൽക്കുന്ന ശക്തമായ തലകറക്കം ഉണ്ടാകുന്നു. ഓക്കാനവും ഛർദിയും അനുബന്ധമായി ഉണ്ടാകും. രോഗി രണ്ടോ മൂന്നോ ആഴ്ച കിടപ്പിലാകുവാൻ സാധ്യതയുണ്ട്. കേൾവിശക്തിയെ ഇത് ബാധിക്കാറില്ല. ചെവിമൂളൽ ഉണ്ടാകും.

Acoustic neuroma:

ചെവിക്കുള്ളിലെ Vestibulo-cochlear നാഡിയിൽ ഉണ്ടാകുന്ന ട്യൂമർ ആണ് Acoustic neuroma. ഇത് നാഡിയിൽ സമ്മർദ്ദം ഉണ്ടാക്കുന്നു. അതുകൊണ്ടാണ് തലകറക്കം ഉണ്ടാകുന്നത്.

ലക്ഷണങ്ങൾ:

ബാലൻസ് തെറ്റൽ, ചെവിമൂളൽ, കേൾവിശക്തി കുറയൽ എന്നിവയുണ്ടാകും. ഒരു ചെവിയിൽ മാത്രം കേൾവിശക്തി കുറയലാണ് സാധാരണ കണ്ടു വരുന്നത്.

Vestibular migraine

സാധാരണയായി സ്ത്രീകളിൽ കാണപ്പെടുന്ന ബാലൻസ് പ്രശ്നമാണ് Vestibular migraine അല്ലെങ്കിൽ migraine-associated vertigo. ഇതിന്റെ കാരണം വ്യക്തമല്ല. ഇതിൽ തലകറക്കവും തലവേദനയും ഉണ്ടാകും.

PPPD (Persistent Postural Perceptual Dizziness)

മധ്യവയസ്സുള്ളവരിൽ സാധാരണയായി കാണപ്പെടുന്ന ബാലൻസ് പ്രശ്നമാണ് PPPD. ബാലൻസ് പ്രശ്നങ്ങൾ ദീർഘനാൾ ശരിയായി ചികിത്സിക്കാതിരുന്നാൽ PPPD ആയി മാറുന്നു.

എല്ലാ തലകറക്കവും Vertigo ആകണമെന്നില്ല.

തൈറോയ്ഡ് പ്രശ്നങ്ങൾ, അമിത മദ്യപാനം, രക്തക്കുറവ്, ഉറക്കക്കുറവ്, കഴുത്തിലെ എല്ലുതേയ്മാനം, ബ്രെയിൻ ട്യൂമർ, മാനസിക പ്രശ്നങ്ങൾ, സ്ട്രോക്ക്, തലയിലേൽക്കുന്ന പരിക്കുകൾ മുതലായവയെല്ലാം തലകറക്കത്തിന് കാരണമാകാറുണ്ട്.

എന്താണ് ഭ്രമം ?

തലചുറ്റലിനെ ആയുർവേദത്തിൽ ഭ്രമം എന്നാണ് പറയുന്നത്.
വർധിച്ച വാത-പിത്തങ്ങളോടൊപ്പം മനസ്സിന്റെ ദോഷമായ രജസ്സും കൂടിച്ചേരുമ്പോൾ ഭ്രമം ഉണ്ടാകുന്നു.

ഇനി നമുക്ക് ഓരോ രോഗാവസ്ഥയിലെയും ദോഷങ്ങളുടെ imbalance മനസിലാക്കാം

BPPV യിൽ വാതത്തിനും കഫത്തിനുമാണ് imbalance ഉണ്ടാകുന്നത്.

Meniere’s Disease ൽ കഫത്തിന്റെ imbalance ആണ് ഉണ്ടാകുന്നത്.

Labyrinthitis ൽ പിത്തത്തിന്റെയും കഫത്തിന്റെയും imbalance ഉം ഒപ്പം ചെവിയിൽ കൃമിയും ഉണ്ടാകുന്നു.

Vestibular neuronitis ൽ കഫത്തിന്റെയും പിത്തത്തിന്റെയും imbalance ആണ് ഉണ്ടാകുന്നത്.

Acoustic neuroma യിൽ കഫത്തിന്റെയും രക്തത്തിന്റെയും imbalance ആണ് ഉണ്ടാകുന്നത്.

Vestibular migraine ൽ പിത്തത്തിന്റെ imbalance ആണ് ഉണ്ടാകുന്നത്.

ഭ്രമത്തിന്റെ ആയുർവേദ ചികിത്സ:

തളം, നസ്യം, ശിരോവസ്തി, ശിരോധാര എന്നിവ ഭ്രമത്തിൽ വളരെ ഫലമുള്ളതായി കണ്ടു വരുന്നു. വാത-പിത്തദോഷങ്ങളുടെ സമാവസ്ഥ യ്ക്കായുള്ള ഔഷധസേവയും ഈ രോഗത്തിന് ആവശ്യമാണ്. രജോദോഷത്തെ സാത്വിക ഗുണത്തിലേക്ക് മാറ്റുന്നതിന് വേണ്ട കാര്യങ്ങളും ചെയ്യണം.

സാധാരണയായി 7 മുതൽ 21 ദിവസം വരെയുള്ള ചികിത്സയാണ് ഇതിന് വേണ്ടത്. രോഗി പഥ്യങ്ങളും പാലിക്കേണ്ടതാണ്.

Dr. VIJEESH K.V. BAMS, MD(Ay)
Dr. Linta Nelson BAMS
---------------
ഇയർ ബാലൻസ് തെറ്റുന്നതിനുള്ള ചികിത്സ - പുനർജീവ ആയുർവേദ സ്പെഷ്യലിറ്റി ക്ലിനിക്കിൽ ലഭ്യമാണ്.

തൃശ്ശൂർ ജില്ല, പുത്തൻച്ചിറ ( മാള അടുത്ത് )

“രോഗം ഏതുമാകട്ടെ, നിങ്ങൾ ഈ ലോകത്തിന്റെ എവിടെ വേണമെങ്കിലും ആകട്ടെ”….

നിങ്ങൾക്ക് ഒരു ആയുർവേദ ഡോക്ടർ മായി, നിങ്ങളുടെ രോഗവിവരം സംസാരിക്കുന്നതിനു or consult ചെയ്യുന്നതിന്…..

രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകുക…..

https://forms.gle/gBp3ptidawHehuSd6

Punarjeeva Ayurveda Speciality Clinic
(പുനർജീവ ആയുർവേദ സ്പെഷ്യലിറ്റി ക്ലിനിക് )
Place(സ്ഥലം): Puthenchira( പുത്തൻച്ചിറ-മാള അടുത്ത്‌ ), Thrissur District (തൃശൂർ ജില്ല )
Kerala….

Watsaap1 : 8281 339 369
Watsapp2: 8281 235 369

www.punarjeeva.com

കോർഡിനേറ്റർ
നെൽസൺ പ്രകൃതി

www.fb.com/nelsonprakruthi

22/01/2023
ആർത്രൈറ്റിസ് രോഗമുള്ളവർ ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിള...
09/01/2023

ആർത്രൈറ്റിസ് രോഗമുള്ളവർ ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. ആര്‍ത്രൈറ്റിസ് രോഗം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

എന്താണ് ഈ ആര്‍ത്രൈറ്റിസ്?

ആര്‍ത്രൈറ്റിസ് എന്നാല്‍ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദം ആണ്. നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.
ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക, പടികള്‍ കയറുക തുടങ്ങിയ പ്രവൃത്തികള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തില്‍ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവില്‍ ഇത് രോഗിയുടെ ദൈനംദിന പ്രവര്‍ത്തികളെ തടസ്സപ്പെടുത്തുന്ന അളവില്‍ വഷളാവുകയും ചെയ്യും.

അതേസമയം ആമവാതം പോലുള്ള ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസുകളില്‍ വേദനയും കാഠിന്യവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആയിരിക്കും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആര്‍ത്രൈറ്റിസുകളില്‍ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.

ഗൗട്ട് എന്ന ആര്‍ത്രൈറ്റിസില്‍ ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിനു ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടല്‍ മീനുകള്‍, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവര്‍, ചീര, കൂണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആദ്യഘട്ടങ്ങളില്‍ വേദനയുണ്ടാകുന്നത് ഒരു സന്ധിയില്‍ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേക്ക് ഇവ പടരുകയും ശരീരം തീരെ അനക്കാന്‍ സാധിക്കാത്ത സ്ഥിതി വരുകയും ചെയ്തേക്കാം.

എന്താണ് ആര്‍ത്രൈറ്റിസ് വരാനുള്ള കാരണങ്ങള്‍?

അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്‍ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല്‍ സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസുവാന്‍ ഇടയാക്കും.

രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ നമ്മളെ സഹായിക്കുന്ന ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ ഉള്‍പ്പെടുന്നതാണ് ആമവാതം, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം.

ശരീരത്തിലുള്ള ഡി.എന്‍.എ യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. പ്യൂരിന്‍റേയും മറ്റ് ചില ആഹാര പദാര്‍ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോല്‍പ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില്‍ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.

ആര്‍ത്രൈറ്റിസ് ഒരു വാര്‍ധക്യ സഹജമായ രോഗമാണോ?

സാധാരണയായി പ്രായമേറിയവരിലാണ് സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്‍റ് ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു.

കുട്ടികളില്‍ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?

മുകളില്‍ വിശദീകരിച്ചത് പോലെ രോഗപ്രതിരോധശേഷിയുടെ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ആര്‍ത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത് ജൂവനൈല്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസാണ്.

പാരമ്പര്യമായി കാണപ്പെടുന്ന ഒരു രോഗമാണോ ആര്‍ത്രൈറ്റിസ്?

പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ പ്രധാനമായത് എച്ച്.എല്‍.എ ജീനുമായി ബന്ധപ്പെട്ട ആര്‍ത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആര്‍ത്രൈറ്റിസുകള്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഉണ്ടെങ്കില്‍ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്.

ഏതെല്ലാം സന്ധികളെയാണ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?

കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. കൈകളിലെ സന്ധികള്‍ (വിരലുകളിലെ ആദ്യ രണ്ട് സന്ധികള്‍ - പ്രോക്സിമല്‍ ഇന്‍റര്‍ഫലാഞ്ച്യല്‍, മെറ്റാകാര്‍പോഫലാഞ്ച്യല്‍ എന്നിവ), കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ സന്ധികളില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റീസും കാലിന്‍റെ തള്ളവിരല്‍, കാല്‍ക്കുഴ, കാല്‍മുട്ട്, കൈമുട്ട് എന്നിവയില്‍ ഗൗട്ട് എന്ന ആര്‍ത്രൈറ്റിസും കാണപ്പെടുന്നു.

രോഗനിര്‍ണയം എങ്ങനെ?

ആര്‍ത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. ചെറിയ ഒരു കാര്യമായി അതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ.
അതിന് ഒരു ഓര്‍ത്തോപീഡിക് വിദഗ്ധനെയോ റൂമറ്റോയ്ഡ് സ്പെഷ്യലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ് റേയില്‍ കാണുന്ന സവിശേഷതകളാലും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണയം സാധ്യമാണ്.

എന്തൊക്കെയാണ് ആര്‍ത്രൈറ്റിസിനുള്ള ചികിത്സാ രീതികള്‍?

അസുഖം ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗ ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നത് തടയാന്‍ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്തുവാന്‍ ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.

ആര്‍ത്രൈറ്റിസിന് വേദനാസംഹാരികള്‍ ഒരു താത്കാലിക പരിഹാരം മാത്രമാണ്. ഒരളവു വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്‍ട്ടിക്കോസ്റ്റീറോയ്ഡുകള്‍ മുതല്‍ മോണോക്ലോണല്‍ ആന്‍റീബോഡിയും ബയോളജിക്കല്‍സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്.

എന്നാല്‍ തുടര്‍ച്ചയായ വേദനയുണ്ടെങ്കില്‍ അത് രോഗിയുടെ പ്രവര്‍ത്തന നിലയെ ബാധിക്കുന്നുണ്ടെങ്കില്‍ ജോയിന്‍റ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സഹായകരമാകുന്നു.

ആര്‍ത്രൈറ്റിസ് രോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്?

ഉറങ്ങുമ്പോള്‍ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോള്‍ മുട്ടുകള്‍ നിവര്‍ത്തിവച്ച് നീണ്ട് നിവര്‍ന്ന് കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പേശികള്‍ക്ക് മുറുക്കവും പിടിത്തവുമൊക്കെ അനുഭവപ്പെടാം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കട്ടിലില്‍ ഇരുന്നുകൊണ്ട് തന്നെ കൈകളിലെയും കാലിലെയും പേശികള്‍ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രച്ചിങ് വ്യായാമം ചെയ്യണം.
എഴുന്നേല്‍ക്കുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കൈ-കാല്‍ കഴുകാം. ഇത് പേശികള്‍ക്ക് വഴക്കം നല്‍കും. മുട്ടിന് വേദനയും പ്രശ്നവുമുള്ളവര്‍ പടികള്‍ കയറുന്നതും കാലിലെ സന്ധികള്‍ക്ക് അമിത ആയാസമുള്ള കുത്തിയിരുന്നുള്ള ജോലികളും ഒഴിവാക്കണം.

ഇന്ത്യന്‍ ടോയ്‌ലറ്റിനു പകരം യൂറോപ്യന്‍ ടോയ്‌ലറ്റ് ഉപയോഗിക്കാം. വേദനയുണ്ടാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണം. വാക്കിങ് സ്റ്റിക്ക്, കൈപ്പിടിയുള്ളതും സീറ്റ് ഉയര്‍ന്നതുമായ കസേരകള്‍, പ്രത്യേക സോളുകള്‍ എന്നിവ ഫലപ്രദമാണ്.

ലോക സന്ധിവാത ദിനം

ഒക്ടോബര്‍ 12 ലോക സന്ധിവാതദിനമായി ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ച് മനുഷ്യനെ ബോധവത്കരിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
(കടപ്പാട് - manorama online - പട്ടം എസ്‌യുടി ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജനാണ് ലേഖകൻ - Dr Arjun R Prasadh )
---------
രോഗം ഏതുമാകട്ടെ സ്വദേശത്തുള്ളതോ / വിദേശത്തുള്ളതോ ആയ എല്ലാ മലയാളികൾക്കും
വീഡിയോ കോൺഫറൻസ് വഴിയോ, നേരിട്ടോ ആയുർവേദ ഡോക്ടർ നെ കണ്ടു രോഗവിവരങ്ങൾ സംസാരിക്കാം

പുനർജീവ ആയുർവേദ സ്പെഷ്യലിറ്റി ക്ലിനിക്
തൃശ്ശൂർ ജില്ല, മാള - പുത്തൻച്ചിറ

For patient booking : www.punarjeeva.com

വിളിക്കുക / വാട്സാപ്പ്

8281 339 369
8281 235 369

രോഗം ഏതുമാകട്ടെ സ്വദേശത്തുള്ളതോ / വിദേശത്തുള്ളതോ ആയ എല്ലാ മലയാളികൾക്കുംവീഡിയോ കോൺഫറൻസ് വഴിയോ, നേരിട്ടോ ആയുർവേദ ഡോക്ടർ നെ...
01/01/2023

രോഗം ഏതുമാകട്ടെ സ്വദേശത്തുള്ളതോ / വിദേശത്തുള്ളതോ ആയ എല്ലാ മലയാളികൾക്കും
വീഡിയോ കോൺഫറൻസ് വഴിയോ, നേരിട്ടോ ആയുർവേദ ഡോക്ടർ നെ കണ്ടു രോഗവിവരങ്ങൾ സംസാരിക്കാം

പുനർജീവ ആയുർവേദ സ്പെഷ്യലിറ്റി ക്ലിനിക്
തൃശ്ശൂർ ജില്ല, മാള - പുത്തൻച്ചിറ

For patient booking : www.punarjeeva.com

വിളിക്കുക / വാട്സാപ്പ്

8281 339 369
8281 235 369

*മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ വൈവിധ്യങ്ങൾ************************വ്യായാമം* ഔഷധമാണ്.*രാവിലെ/സായാഹ്ന നട...
27/11/2022

*മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലാത്ത മരുന്നുകളുടെ വൈവിധ്യങ്ങൾ*
**********************
*വ്യായാമം* ഔഷധമാണ്.

*രാവിലെ/സായാഹ്ന നടത്തം* ഔഷധമാണ്.

*ഉപവാസം* ഔഷധമാണ്.

*കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത്* ഔഷധമാണ്.

*ചിരിയും നർമ്മവും* ഔഷധം കൂടിയാണ്.

*ഗാഢനിദ്ര* ഔഷധമാണ്.

*എല്ലാവരോടും ഇണങ്ങി നിൽക്കുന്നത്* ഔഷധമാണ്.

*സന്തുഷ്ടരായിരിക്കാൻ തീരുമാനിക്കുന്നത്* ഔഷധമാണ്.

*ഒരാളുടെ മനസ്സിലെ പോസിറ്റിവിറ്റി*, ഔഷധമാണ്.

*ഓക്‌സിജന്റെ ആഴത്തിലുള്ള ശ്വസനം* ഔഷധമാണ്.

*എല്ലാവർക്കും നന്മ ആഗ്രഹിക്കുന്നത്* ഔഷധമാണ്.

*മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്* ഔഷധമാണ്.

*ആത്മീയ പാതയിൽ സഞ്ചരിക്കുന്നത്*
ഔഷധമാണ്.

ചിലപ്പോൾ *മൗനം* ഔഷധമാണ്.

*സ്നേഹം* ഔഷധമാണ്.

*മനസ്സമാധാനം* ഔഷധമാണ്.

അതിശയകരമെന്നു പറയട്ടെ, *ഈ മരുന്നുകളെല്ലാം തികച്ചും സൗജന്യമാണ്*🙏🙏🙏🙏🙏🙏
------------------------

രോഗം ഏതുമാകട്ടെ സ്വദേശത്തുള്ളതോ / വിദേശത്തുള്ളതോ ആയ എല്ലാ മലയാളികൾക്കും
വീഡിയോ കോൺഫറൻസ് വഴിയോ, നേരിട്ടോ ആയുർവേദ ഡോക്ടർ നെ കണ്ടു രോഗവിവരങ്ങൾ സംസാരിക്കാം

പുനർജീവ ആയുർവേദ സ്പെഷ്യലിറ്റി ക്ലിനിക്
തൃശ്ശൂർ ജില്ല, മാള - പുത്തൻച്ചിറ

For patient booking : www.punarjeeva.com

വിളിക്കുക / വാട്സാപ്പ്

8281 339 369
8281 235 369

19/07/2022

Address

Puthenchira
Puthenchira
680682

Alerts

Be the first to know and let us send you an email when PunarJeeva Ayurveda പുനർജീവ ആയുർവേദ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PunarJeeva Ayurveda പുനർജീവ ആയുർവേദ:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram