Dr.Jincy Joshi

Dr.Jincy Joshi Restore your mental health with Dr. Jincy joshi

22/06/2024

പല തരത്തിലുള്ള പ്രശ്നങ്ങളും ആത്മഹത്യക്കു കാരണമാവുന്നു.ആത്മഹത്യാ പ്രവണത ഒരു രോഗാവസ്ഥയാണ് എന്നും ,മറ്റു അസുഖങ്ങളെ പോലെ തന്നെ ചികിത്സ അനിവാര്യമാണെന്നുമുള്ള തിരിച്ചറിവ് നമുക്ക് വേണം. ഒരാൾ സ്വയം ജീവനൊടുക്കുന്നതിന് മുൻപ് പല സൂചനകൾ തരാറുണ്ട്.ആത്മഹത്യാ ചിന്തകളുടെയോ ആത്മഹത്യാ ശ്രമത്തിൻ്റെയോ ഏതൊരു പ്രകടനവും ഗൗരവമായി കാണുകയും സഹായവും പിന്തുണയും നൽകുകയും വേണം.ഇതിനെ കുറിച്ച് dr. ജിൻസി ജോഷി സംസാരിക്കുന്നു.

മുഴുവൻ വീഡിയോ കാണാൻ ലിങ്ക് ബയോയിൽ കൊടുത്തിട്ടുണ്ട്
***de ***desilence ***deawarness ***deawarenessmonth ***depreventionmonth

20/06/2024

ശാരീരികവും മാനസികവും വൈകാരികവുമായ വിവിധ പദങ്ങളെക്കുറിച്ചുള്ള അറിവുകൾ ആളുകൾ ഓരോ ദിവസവും അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.അത്തരത്തിലുള്ള ഒന്നാണ് അലൈംഗികത or Asexuality.ഇതിനെ കുറിച്ച് Dr. ജിൻസി ജോഷി സംസാരിക്കുന്നു.

12/06/2024

ഈ അടുത്തായി വളരെ ശ്രദ്ധിക്കപ്പെട്ട പല പല കമന്റ്സും സോഷ്യൽ മീഡിയയിൽ കോമൺ ആണ് .ട്രെന്ഡിനൊപ്പം പിടിച്ചു നിൽക്കുമ്പോൾ ബേസിക് വാല്യൂസ് ചിലപ്പൊ മറന്നു പോവുന്നു .ആദ്യം നമുക്കിത് തമാശയായി തോന്നിയേക്കാം. പക്ഷേ ആയത്തിൽ ചിന്തിക്കുമ്പോൾ നമ്മൾ ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു.പലപ്പോഴും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഓർത്ത് പല ഇഷ്ടങ്ങളും മാറ്റിവെക്കുന്നവരാണ് പലരും.മനുഷ്യന്റെ ഓരോ ജീവിതഘട്ടത്തിലും എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ഒരു ധാരണ സമൂഹം തന്നെ സൃഷ്ട്ടിച്ചു വെച്ചിട്ടുണ്ട്. അതിൽ നിന്നും വിപരീതമായി പ്രവർത്തിക്കുന്ന ആളുകൾക്ക് പലപ്പോഴും കുറ്റപ്പെടുത്തലും കളിയാക്കലും കേൾക്കേണ്ടി വരുന്നു.ഇങ്ങനെ സമൂഹത്തിന്റെ പ്രതീക്ഷക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോവുമ്പോൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും.ഇതിനെ കുറിച്ച് കൂടുതലായി Dr. ജിൻസി ജോഷി സംസാരിക്കുന്നു.

05/06/2024

അഡിക്ഷൻ എന്നത് സാധാരണയായി കേൾക്കുന്ന ഒരു കാര്യമാണ്.പക്ഷേ പലർക്കും അതിന്റെ ശരിയായ അർത്ഥം കൃത്യമായി മനസിലാവണമെന്നില്ല .ലളിതമായി പറഞ്ഞാൽ അഡിക്ഷൻ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങളുടെ ഏതെങ്കിലുമൊരു ഉപയോഗം ഒരു ശീലമായി മാറുകയും, അതിന്റെ ദോഷങ്ങൾ അറിഞ്ഞിട്ടും അത് നിർത്താൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരുകയും അത് കാരണം നിത്യ ജീവിതത്തിൽ ശ്രെധ കുറയുകയും ചെയ്യുന്നതിനെയാണ്.പല തരത്തിലുള്ള അഡിക്ഷൻസ് നമുക്ക് കാണാൻ സാധിക്കും. അഡിക്ഷൻ കണ്ടെത്തി ട്രീട്മെന്റിൽ കൂടെ ഇതിൽ നിന്നും പുറത്തേക്കുവരാൻ സാധിക്കുന്നതാണ് .ഇതേ കുറിച്ച് കൂടുതലായി Dr. ജിൻസി ജോഷി സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ :+91 97785 83309

22/05/2024

എന്താണ് 3M's?സ്ത്രീകൾ അവരുടെ ജീവിതത്തിൽ കടന്ന് പോവുന്ന മൂന്ന് ഫേസസ് ആണ് 3Ms കൊണ്ട് ഉദ്ദേശിക്കുന്നത്.പീരിയഡ്‌സ്, പ്രസവാനന്തര ബുദ്ധിമുട്ടുകൾ, ആർത്തവ വിരാമം തുടങ്ങിയ ഘട്ടങ്ങളിലൂടെ സ്ത്രീകൾ കടന്നു പോവുന്നു. ഈ അവസ്ഥയിൽ ശാരീരിക അസ്വസ്ഥതകൾ കൂടാതെ മാനസികമായും പല തരത്തിലുള്ള പ്രശ്‌നങ്ങൾ അവർ നേരിടേണ്ടി വരും. ഇത്തരം അവസ്ഥയിൽ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമ കൂടിയാണ്. ഇതിനെ കുറിച്ച് കൂടുതലായി Dr. ജിൻസി ജോഷി സംസാരിക്കുന്നു.

ഒപ്പം..ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനായി പിണറായി ജനമൈത്രി പോലീസ്  ആവിഷ്‌ക്കരിച്ച ഒപ്പം പദ...
16/05/2024

ഒപ്പം..ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനായി പിണറായി ജനമൈത്രി പോലീസ് ആവിഷ്‌ക്കരിച്ച ഒപ്പം പദ്ധതി സിറ്റി കമ്മീഷണർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മനസ്സിനൊപ്പം ; മനസ്സ് അറിയേതെല്ലാം എന്ന വിഷയത്തിൽ Dr.ജിൻസി ജോഷി പ്രഭാഷണം നടത്തി.

15/05/2024

എന്താണ് ഗോസ്റ്റിങ് റിലേഷൻഷിപ്പ്?
What Is Ghosting? എന്താണ് ഗോസ്റ്റിംഗ്..?
ഒരു വാക്ക് പോലും പറയാതെ അവൾ /അവൻ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ? അവർ ഗോസ്റ്റിംഗ് റിലേഷൻഷിപ്പിന്റെ ഇരകളാണ്. വളരെ അടുപ്പത്തിലുള്ള രണ്ട് വ്യക്തികൾ, അവരിലൊരാൾ പെട്ടെന്നൊരു ദിവസം മറ്റേ ആളുമായുള്ള സകല ബന്ധവും യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാനിപ്പിക്കുന്നതിനെയാണ് ഗോസ്റ്റിംഗ് റിലേഷൻഷിപ്പ് എന്ന് പറയുന്നത്. ഇത് പ്രണയത്തിൽ മാത്രമല്ല സംഭവിക്കുന്നത്. ഗോസ്റ്റിംഗ് റിലേഷൻഷിപ്പിനെ കുറിച്ച് Dr. ജിൻസി ജോഷി സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ
📞 +91 97785 83309

മനസ്സിനൊപ്പം..2024 മെയ് 15 ന് പിണറായി ജനമൈത്രി പോലീസ് സങ്കടിപ്പിക്കുന്ന " ഒപ്പം " പരിപാടിയിൽ മാനസികാരോഗ്യം സംബന്ധിച്ച് D...
10/05/2024

മനസ്സിനൊപ്പം..2024 മെയ് 15 ന് പിണറായി ജനമൈത്രി പോലീസ് സങ്കടിപ്പിക്കുന്ന " ഒപ്പം " പരിപാടിയിൽ മാനസികാരോഗ്യം സംബന്ധിച്ച് Dr.ജിൻസി ജോഷി സംസാരിക്കുന്നു.

07/05/2024

രാജ്യത്ത് അടുത്തിടെ ആത്മഹത്യാ കേസുകളില്‍ വലിയ വര്‍ധനവ് ആണുണ്ടായിരിക്കുന്നത്.
വ്യക്തികള്‍ മാനസികപ്രശ്നങ്ങള്‍ മൂലം ആത്മഹത്യയിലേക്ക് നീങ്ങുമ്പോള്‍ അവരില്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണാമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ വിശദീകരിക്കുന്നത്. ഈ മാറ്റങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് മനസിലാക്കാനും അതിനെ കൈകാര്യം ചെയ്യാനും സാധിച്ചാല്‍ ഒരുപക്ഷെ വിലപ്പെട്ട ഒരു ജീവൻ സുരക്ഷിതമക്കാനായേക്കും.ഇതിനെക്കുറിച്ച് ആധികാരികമായി Dr. ജിൻസി ജോഷി സംസാരിക്കുന്നു.

For Mentoring and Counselling services : 097785 83309
Life in UAE

***deprevention ***deawarness

Address

Thana
Thana
670012

Telephone

+919778583309

Website

Alerts

Be the first to know and let us send you an email when Dr.Jincy Joshi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Jincy Joshi:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram