
03/05/2023
"മുസിരിസ് അന്വേഷണ പാതയിൽ" സീരിസ്.
പോസ്റ്റ് 4 #മുസിരിസ്
മുസിരി അകനാന്നൂറു 57ആം കവിതയിൽ
കവി: നക്കീരർ
തിണൈ : കവിത നടക്കുന്ന ഭൂപ്രദേശം പാലൈ തിണൈ(തരിശ് ഭൂമി) ആണ്.
വിഷയം : വിരഹം
കവിതാ സന്ദർഭം :
തരിശ് പ്രദേശങ്ങളിലെ ചൂട് പിടിച്ച നീളൻ വഴിത്താരകളിലൂടെ ഒറ്റയ്ക്ക് ദൂര ദേശത്തേക്ക് യാത്ര ചെയ്യുന്ന തലൈവൻ തന്റെ പ്രാണപ്രേസിയെ ഓർക്കുകയും വിരഹ വേദന അനുഭവിക്കുകയും അവളുടെ വിരഹ വേദന എന്തുമാത്രം ആയിരിക്കാം എന്ന് വിവരിച്ചു ആത്മഗതമായി പറയുകയും ചെയ്യുന്നതാണ് കവിത.
അകനാന്നൂറ് 57ഇൽ മുസിരി:
തലൈവൻ തന്നെ പിരിഞ്ഞിരിക്കുന്ന പ്രിയപ്പെട്ടവളുടെ തീവ്രമായ വേദന മുസിരിയിൽ നടന്ന ഘോര യുദ്ധത്തിൽ മുറിവേറ്റ ധീര യോദ്ധാക്കളുടെ വേദനയോട് ഉപമിക്കുന്നു.
അകം 57 കവിതയിൽ ചരിത്രപ്രധാനമായ ചില വിവരങ്ങൾ കൂടി ലഭിക്കുന്നുണ്ട്.
*മുസിരിപ്പട്ടണം സമുദ്രത്തിനു (മുതുനീർ) അടുത്താണ് എന്നുള്ള വിവരം കാണാം.
*മുസിരി യെ ഉപരോധിച്ച പാണ്ഡ്യരാജാവിന്റെ പേര് - ചെഴിയൻ.
*കുതിരയെ പൂട്ടിയ കൊടികൾ ഉള്ള രഥങ്ങൾ ഉപയോഗിച്ചായിരുന്നു ഉപരോധം
*ചേരന്റെ ആനപ്പടയിൽ അനേകം ആനകൾ കൊല്ലപ്പെട്ടു എന്നും ഈ കവിതയിൽ പറയുന്നുണ്ട്.
ഇപ്പോൾ പരിശോധിച്ചത് അകനാന്നൂറ് 57. ഇനി അകനാന്നൂറ് 149ആം കവിതയിൽ മുസിരി എങ്ങനെ പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നതു അടുത്ത പോസ്റ്റിൽ പരിശോധിക്കാം
Dr Anto George