24/04/2024
Voting confusion- മനഃശാസ്ത്രം.
(എത്ര പ്രസംഗിച്ചാലും, താരാട്ടുപാടിയാലും )
വോട്ടരുടെയും വോട്ട് ചെയ്യാത്തവരുടെയും
മനസ്സ് പറയുന്നത് എന്ത്?
വ്യക്തികൾക്ക് അധികാരം ഉണ്ട് എന്ന് തോന്നിക്കുന്ന ഏക അവസരം ആണല്ലോ വോട്ട് ചെയ്യുന്ന സമയം.
അത് നമ്മൾ ശരിയായിട്ടാണോ വിനിയോഗിക്കുന്നത്?
നമുക്ക് നീതി പൂർവകമായ പരിഗണന അധികാരം കയ്യാളുന്നവരിൽ നിന്ന് കിട്ടാൻ ഓഫീസുകളും കോടതികളും മറ്റും കയറിയിറങ്ങേണ്ടി വരുന്ന എത്ര അവസ്ഥകളാണുള്ളത്. അഞ്ചു വർഷത്തിലൊരിക്കൽ മാത്രമേ ഭരണകൂടം നിങ്ങളെത്തേടി വരികയുള്ളു. അപ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത്.
ശരിയായിട്ടാണോ വോട്ടവകാശം വിനിയോഗിക്കുന്നത്?
ചോദ്യം ഇതാണ്?
1.വോട്ടിങ് ഗൗരവത്തിലെടുക്കാതിരിക്കുന്ന ആളുകൾ ഉണ്ടോ?
അതിനു മനഃശാസ്ത്രപരമായ കാരണങ്ങൾ ഉണ്ടോ?
ഞാൻ പല ആളുകളോടും, പ്രത്യേകിച്ച് യുവ ജനങ്ങളോട് അതിനെക്കുറിച്ചു സംവദിച്ചിട്ടുണ്ട്
ധാരാളം ആളുകൾ ഇത് ഗൗരവത്തിലെടുക്കാതിരിക്കുകയോ, നിസ്സംഗരോ ആണ്. അതിനു പല കാരണങ്ങൾ ഉണ്ടാകാം.
ഇതിനു വ്യക്തിത്വപരമായ കാരണങ്ങൾ ഉണ്ടോ?
ചില ആളുകൾ അവനവനു അത്ര അത്യാവശ്യമില്ല എന്ന് തോന്നുന്ന കാര്യങ്ങൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിലെ ചെയ്യുകയുള്ളൂ.
ഞാൻ വോട്ടു ചയ്യുന്നതിലൂടെയാണ് ഇവിടെ ഭരണം നടക്കുന്നത് എന്ന് ചിന്തിക്കാത്തതല്ല. അത് അവർക്കു അനുഭവപ്പെടാത്തതാണ്
എത്ര പ്രസംഗിച്ചാലും, താരാട്ടുപാടിയാലും
അവരെ പ്രത്യേകിച്ചും യുവജനങ്ങളെ അത് ബാധിക്കുന്നില്ല. കാരണം അവരുടെ ജീവിതത്തിൽ അത് അനുഭവവേദ്യമാകിന്നില്ല.
Voting എന്ന് പറയുന്നത് തനിക്കോ തന്റെ കുടുംബത്തിനോ എന്തെങ്കിലും ഗുണമുള്ള കാര്യമാണെന്നോ, താൻ ചെയ്യുകയോ ചെയ്യാതിരിക്കുകയോ എന്നതുകൊണ്ട് ഒരു കാര്യവുമില്ല എന്ന് വിചാരിക്കുന്നവരാണിവർ
അതായതു ഈ സാമൂഹ്യ പ്രക്രിയകളൊന്നും വ്യക്തിപരമായി അനുഭവപ്പെടുന്നില്ല എന്നർത്ഥമം
ഉത്തരവാദിത്വമില്ലായ്മ എന്ന് പറയാമോ?
ഇല്ല എന്നാണെന്റെ ഉത്തരം. കാരണം ഈ ഭരണ പ്രക്രിയകളൊക്കെ അധികാരം കയ്യാളുന്നവരുടെയും അല്ലെങ്കിൽ നേതൃത്വങ്ങളിലും, ഉദ്യോഗസ്ഥ തലങ്ങളിൽ ഉള്ളവരുടെയുമൊക്കെ കാര്യമാണെന്ന തോന്നൽ,അനുഭവം ആണ് പലർക്കും ഉള്ളത്. നമ്മളുണ്ടാക്കുന്ന വിഭവങ്ങളുടെ പങ്ക് ഉപയോഗിച്ചാണ് ഇവന്മാർ കാര്യങ്ങൾ നടത്തുന്നതെന്നു അനുഭവപ്പെടുന്നില്ല.
അത് പ്രത്യേകം ശ്രദ്ധിക്കണം.
തോന്നലും അനുഭവപ്പെടലും ഒന്നല്ല രണ്ടാണ്
എന്നെ ഈ സ്ഥാനത്തിരുത്തിയിരിക്കുന്നത് നിങ്ങളാണെന്നും, നിങ്ങൾ തരുന്ന കാശും പിന്തുണയും കൊണ്ടാണ് ഞാൻ എത്രകഴിവുള്ളവനായാലും പ്രവർത്തിക്കാൻ സാധിക്കുന്നുവെന്ന് ജനത്തിനെ അനുഭവപ്പെടുത്തുന്നില്ല.
പിന്നെ പൊതുവെ കുറെയേറെ ആളുകൾക്ക് രാഷ്ട്രീയം എന്നത് മോശമാണെന്ന ധാരണയാനുള്ളത്. അതുണ്ടാക്കിയത്. രാഷ്ട്രീയക്കാർ തന്നെയാണ്.
ശാസ്ത്രീയമായ ഗൗരത്തോടെ രാഷ്ട്രീയ വിദ്യാഭ്യാസം (പാർട്ടി വിദ്യാഭ്യാസമല്ല ) എല്ലാ പേർക്കും സ്‌കൂളിലും, കോളേജുകളിലും നൽകുന്നത് നല്ലതായിരിക്കും.
അല്ലാത്തിടത്തോളം വരും കാല ഭരണാധികാരികൾ യഥാർഥ ജനങ്ങളുടെ
പ്രതിനിധികൾ ആയിരിക്കില്ല അതിനെ കപട ജനാധിപത്യം എന്ന് വിളിക്കാം
Happy Election to all.
Dr Satheesh Nair
Clinical Psychologist
Former consultant (Govt Health)