01/06/2022
ശ്വാസംമുട്ടൽ ഉള്ളവർ, അലർജിയുള്ളവർ, സന്ധിവേദനയുള്ളവർ,
ത്വക്ക് രോഗമുള്ളവർ, ആമാശയ രോഗമുള്ളവർ ഒക്കെ സ്ഥായിയായി രോഗം മാറാൻ ഇന്ന് സ്വമേധയാലും മറ്റ് പലരുടെയും പ്രേരണയാലും ഹോമിയോപ്പതിക് ചികിൽസാ രീതിയോട് പ്രതിപത്തി കാട്ടുന്നുണ്ട്.
പക്ഷേ കാലാവസ്ഥയിലെ മാറ്റം, അനുവർത്തനങ്ങൾ, ആഹാരം, മുതലായവയിലെ വ്യതിചലനങ്ങൾ വഴി ചികിൽസയുടെ പ്രാരംഭ നാളുകളിൽ രോഗത്തിന്റെ തനിയാവർത്തനം ഉണ്ടാകാറുണ്ട്. ഇത്
ഹോമിയോപ്പതി എനിയ്ക്ക് പിടിയ്ക്കില്ല എന്ന വിധിയെഴുത്തിന് പലപ്പോഴും ഇടയാക്കാറുമുണ്ട്. ഹോമിയോപ്പതിക് മരുന്ന് കഴിച്ചാൽ
രോഗം കൂടിയതിന് ശേഷമേ കുറയൂ എന്നൊര് പറച്ചിലും പതിവാണ്.
കുഴമ്പു തേച്ചും, ഗുളിക കഴിച്ചും നിജ രോഗത്തിന്റെ ലക്ഷണങ്ങളെ
മറച്ചുവയ്ക്കുന്നവർ അത് ഒഴിവാക്കുമ്പോൾ ലക്ഷണങ്ങൾ പ്രകടമാകുന്നതാണ് ഈ പഴിയ്ക്കു പിന്നിലെ പൊരുൾ.
പത്ഥ്യം പറച്ചിൽ പതിവാണെന്നതാണ് മറ്റൊര് പഴി !
കാപ്പി, കർപ്പൂരം, കായം മുതലായ 'ക' യിൽ തുടങ്ങുന്നവ പലതും
കുഴപ്പമാണെന്ന് പറയുന്നതിന്റെ കാര്യം, തീക്ഷ്ണതയുള്ളവയുടെ സാമിപ്യം ഹോമിയോപ്പതിക് മരുന്നിനെ നിഷ്ഫലമാക്കും എന്നതിനാലാണ്. ഒപ്പം വിരുദ്ധതയുള്ളവ മരുന്നിന്റെ പ്രവർത്തനത്തിന്
വിഘാതവുമാകും [തൂജX ഉള്ളി.] പക്ഷേ ചില പദാർത്ഥങ്ങളുടെ സാമിപ്യം, ആഹാരമാക്കൽ മുതലായവ രോഗാധികരണത്തിനും ഇടയാക്കാം. ഇത്തരത്തിൽ കുറച്ച് കഴമ്പും കുറേ കാര്യങ്ങളും ഈ പറച്ചിലിന് പിന്നിലുണ്ട്. മുഖ്യധാരാ ചികിൽസകൾ തേടുമ്പോൾ ഇക്കാര്യങ്ങൾ പറയാത്തത് രോഗത്തെ പുറമേ നിന്നും പ്രയോഗിക്കുന്ന ഡ്രഗ്ഗ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഹോമിയോപ്പതിക് ചികിത്സയിൽ രോഗത്തെ നേരിടാൻ രോഗിയെ മരുന്ന് പ്രേരിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താലാണ് പ്രബല ചികിൽസ പെട്ടെന്ന് ഫലം കിട്ടും ഹോമിയോപ്പതി പതിയേ ഫലിക്കൂ എന്ന് പലരും പറയുന്നത്. വേദനയ്ക്ക് ഒരു ഡ്രഗ്ഗ് കഴിക്കുമ്പോൾ പെയിൻസൈറ്റിൽ നിന്നും ബ്രയിൻ സെന്ററിലേയ്ക്ക് സംവേദനം എത്തിക്കുന്ന നാഡിയെ നിയന്ത്രിച്ചാൽ രോഗം കുറഞ്ഞതായി തോന്നും. മറിച്ച് ഹോമിയോപ്പതിക് മരുന്ന് അതിന്റെ അടിസ്ഥാന കാരണത്തെ തിരുത്താൻ വേണ്ടിയുള്ള തീവ്രശ്രമത്തിലുമാകും.
പനിയ്ക്ക് രാവിലെ ഹോമിയോപ്പതിക് മരുന്ന് കഴിച്ചവർക്ക് വൈകിട്ട്
വയറിളക്കമോ ശർദ്ദിയോ വന്നാൽ അതിന് ഹോമിയോപ്പതിക് മരുന്നാണ് കാരണം, അസുഖം കൂടി എന്നൊക്കെ പറയുന്നവർ
ആലീസിന്റെ അൽഭുതലോകത്തെ ദിവാസ്വപ്നം കാണുന്നവരാണ്.
അണുക്കളാണ് രോഗകാരണം എന്നത് അക്ഷരംപ്രതി അനുസരിക്കാൻ ഹോമിയോപ്പതിയുടെ ആൾക്കാർ തയ്യാറല്ല.
അണു എന്നത് അഴുക്കിനെ വിഘടിപ്പിക്കാൻ വരുന്ന ദ്യുതീയ അതിഥിയാണ്.അഴുക്കാണ് അടിസ്ഥാന വിഷയം.
സോറിക് ,സിഫിലിറ്റിക്. സൈക്കോട്ടിക് എന്നിങ്ങനെയുള്ള രൂഡമായ
മയാസങ്ങളുടെ തനതോ സമ്മിശ്രമോ ആയ ആരൂഢമാണ് വ്യക്തിയെ പ്രത്യേക രോഗത്തോട് പ്രതിബദ്ധനാക്കുന്നത്. അതിനാലാണ് അടക്കം വിട്ട പലരും അതികായന്മാരാകുന്നതും, ഒതുക്കത്തിൽ ജീവിക്കുന്നവരെ ഒടുക്കത്തെ രോഗങ്ങൾ തേടി വരുന്നതും. ജീവിത പങ്കാളിയെ തേടുന്ന ഫാമിലി മാച്ചിംഗിൽ മെയ്യനങ്ങായ്ക, സമ്പത്ത്, സൗന്ദര്യം, ജാതി, ജാതകം എന്നിവയ്ക്കു നൽകുന്നതിനെക്കാൾ മുന്തിയ പരിഗണന ഇണകൾ ഇരണ്ടുപേരുടെയും കുടുംബത്തിന്റെ രോഗ പശ്ചാത്തലത്തിനും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കടുത്ത രോഗത്തിനെ ചികിൽസിക്കാൻ കയ്യിൽ കാശുണ്ട്,
കോർപ്പറേറ്റ് ആശുപത്രി അടുത്തുണ്ട് എന്നാണ് കരുതുന്നതെങ്കിൽ
ഈ കുറിപ്പ് വായിയ്ക്കാൻ ഇത്ര നേരം നിങ്ങളുടെ വിലയേറിയ നേരം കടംകൊണ്ടതിന് മാപ്പ് ചോദിക്കുന്നു.
മറുകുറി - ചൊറി ചികിൽസിച്ച് ചിരങ്ങാക്കാതിരിക്കുക.
പ്രൈമറി രോഗത്തെ മാസ്ക്ക് ചെയ്ത് ചികിൽസിച്ച്, സെക്കന്ററി, ടെർഷ്യറി, ഇൻക്യുവറബിൾ എന്നീ തലങ്ങളിലേക്ക് വ്യതിചലിപ്പിച്ച് ചികിൽസയിലൂടെ കുടുംബം കുട്ടിച്ചോറാകാതിരിക്കട്ടെ. ആശംസകൾ!
്വര്യബിജു
ിജുചക്രപാണി
അശാസ്ത്രീയ രീതിയിൽ അടിച്ചമർത്തപ്പെട്ട രോഗം,
അതിനായി പ്രയോഗിച്ച തീവ്ര രാസ സംയുക്തം എന്നിവയുടെ
ആകെത്തുകയാണ് അടുത്ത അസുഖം.
ഈ പറഞ്ഞവയൊക്കെ അലോസരവും അബദ്ധവുമായി നിങ്ങൾ ഇനിയും കരുതുന്നുണ്ടെങ്കിൽ ജീവൻ, മനസ്സ് എന്നിവയെ
ഭൗതികമായി നിങ്ങൾക്ക് നേരിൽ കാട്ടിത്തരാമോ? ജീവികളെ യാന്ത്രിക ചട്ടക്കൂടുകൾക്കുള്ളിൽ ബന്ധിതമായി നിർവ്വചിക്കുകയും നിരൂപിയ്ക്കുകയും ചെയ്യരുത്. അവ സ്വയം അതിജീവന ശേഷിയുള്ള
പൂർണ്ണരൂപങ്ങളാണ്.