
05/09/2023
ശനീശ്വരൻ, ശാസ്താവ് , മണികണ്ഠൻ , അയ്യപ്പൻ ഒന്നാണോ? പലർക്കും സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണിത്. പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. അപ്പോൾ എന്താണ് വാസ്തവം. ശനീശ്വരൻ അഥവാ ശനി ഭഗവാന്റെ അവതാരമാണ് ശാസ്താവ്. വിഷ്ണു മഹേശ്വരപുത്രനായ ശാസ്താവിന്റെ ജന്മകഥ എല്ലാവർക്കും അറിയാവുന്നതാണ് .
വിഷ്ണുമായയിൽ പിറന്ന ശാസ്താവ് കൈലാസത്തിൽ ആണ് വളർന്ന് വന്നത്. എല്ലാശാസ്ത്രങ്ങളിലും ആയോധന കലയിലും തികഞ്ഞവനായി കൈലാസത്തിൽ ശാസ്താവ് വളർന്നു. 12 വയസ്സു വരെ ഇങ്ങനെ ഒരു പുത്രൻ കൈലാസത്തിൽ വളരുന്നു കാര്യം ശിവൻ എല്ലാവരോടും മറച്ച് വെച്ചിട്ടാണ് വളർന്നത്. ഈ അദ്ഭുതപുത്രനെ കുറിച്ചറിഞ്ഞ ദേവന്മാർ കുറച്ച് കാലം ദേവലോകത്ത് വാഴുവാനും സൽക്കാരത്തിൽ പങ്കുചേരാനും പറഞ്ഞു. പക്ഷെ മഹാദേവനു താല്പര്യം ഉണ്ടായിരുന്നില്ല. അവിടെയ്ക്ക് പോകുവാൻ ശാസ്താവ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ പുത്രനോട് വളരെ അധികം വാത്സല്യം ഉണ്ടായിരുന്ന മഹാദേവൻ പറഞ്ഞു,നീ എല്ലാവരേക്കാളും അഗ്രഗ്രണ്യൻ തന്നെയാണ് എങ്കിലും ദേവന്മാർ ചതിയന്മാർ ആണ്, അത് കൊണ്ട് നിന്നെ അവർ ചതിക്കും, നീ ചതി , വഞ്ചന എന്നിവ അറിയാതെയാണ് വളർന്നിട്ടുള്ളത്. അത് കൊണ്ട് അവിടേയ്ക്ക് പോകേണ്ടതില്ല. പക്ഷെ ദേവലോകത്തെ അത്ഭുതങ്ങളെ കുറിച്ചറിഞ്ഞ ശാസ്താവ് അത് അനുഭവിച്ചറിയണം എന്ന നിർബന്ധബുദ്ധിയിൽ മഹാദേവന്റെ സമ്മതം വാങ്ങിച്ച് ദേവലോകത്തേക്ക് യാത്രയായി. ദേവലോകം വിഷ്ണുമഹേശ്വര പുത്രനെ ആരവത്തോടെ സൽക്കരിച്ചു. പിന്നീട് ദേവന്മാരും ശാസ്താവും തമ്മിൽ പലവിഷയങ്ങളെ കുറിച്ച് മത്സരം തുടങ്ങി, അയോധനകലയിൽ ശാസ്താവ് വിജയിയായി. പിന്നീട് ശാസ്ത്രങ്ങളെ കുറിച്ചൂം വേദങ്ങളെ കുറിച്ചും ദേവഗുരുവായ ബ്രഹസ്പതിയുമായി മത്സരത്തിൽ ഏർപ്പെട്ടു അതിൽ ഋഗ്വേദം , സാമവേദം, യജുവർവേദം എന്നിവയിൽ സമം പാലിച്ചും അപ്പോഴാണ് ശാസ്താവ് നാലാം വേദമായ അഥർവ്വവേദത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ദേവന്മാർക്ക് അജ്ഞാതമായ അഥർവ്വവേദം ഭഗവാൻ അവിടെ അവതരിപ്പിച്ചു. എല്ലാത്തിലും പരാജയപ്പെട്ട ദേവന്മാർ ദേവലോകവും കയ്യിലുള്ള സർവ്വതും ശാസ്താവിന് സമപ്പിക്കേണ്ടതായി. ദേവന്മാർ അവസാനമായി ഒരു ഉപായം പറഞ്ഞു , നാളെ കൂടെ ഒരുമത്സരമുണ്ട് അതിൽ കൂടെ ജയിക്കണം. ശാസ്താവ് സമ്മതിച്ചു . അന്നു തന്നെ ദേവന്മാർ ഒരു യാഗം നടത്തി അതിൽ ലോകത്തിലെ എല്ലാ മാലിന്യങ്ങളും അശുദ്ധിയും ദുർദ്ദേവതകളെയും അതിലേക്ക് അവാഹിച്ചിരുത്തി. യാഗശേഷം ഒരു വലിയ പനമരം അതിൽ നിന്ന് ഉയർന്നു വന്നു. പിറ്റെ ദിവസം ശാസ്താവിനോട് പറഞ്ഞു ഈ പനമരം ഒറ്റവെട്ടിന് വീഴ്താൻ കഴിവുണ്ടോ?? ശാസ്താവിനു അതു കേട്ടപ്പോൾ പുച്ഛം തോന്നി. തന്റെ ചുരിയെടുത്ത് ആഞ്ഞ് വെട്ടി , പനമരം രണ്ടായി മുറിഞ്ഞു, അതിന് അശുദ്ധിയും മറ്റും വെട്ടി ഒഴുകുവാൻ തുടങ്ങി , ഒഴുകിയത് നിലത്ത് പതിച്ചാൽ ഉണ്ടാകുന്ന ആപത്ത് മനസിലാക്കിയ ശാസ്താവ് അത് രണ്ടു കയ്യും നീട്ടി കുടിച്ചു. ദേവലോകത്ത് രക്ഷിച്ചു. അശുദ്ധി അകത്തു ചെന്നതിനാൽ ദേവന്മന്മാർ ശാസ്താവിന് ഭ്രഷ്ട് കൽപ്പിച്ചു ദേവലോകത്തുനിന്നും പോകുവാൻ പറയൂ കയും ചെയ്തു. ചതിമനസിലാക്കിയ ശാസ്താവ് ആയുധം കയ്യിലെടുത്ത് ദേവന്മാരെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞു. ഭയന്നോടിയ ദേവന്മാർ മഹാദേവന്റെ കാൽക്കൽ വീണു. മഹാദേവൻ ശാസ്താവിനോട് കൽപ്പിച്ചു, എന്റെ വാക്കുകേൾക്കാതെ ചതിയിൽ നീ പെട്ടു. അത് കൊണ്ട് ഇനിമുതൽ നീ ഭൂമിയിൽ വസിക്കുക. ദേവന്മാരോട് പറഞ്ഞു , ശാസ്താകോപത്തിന് ഗുരുതി നൽക്കുക. അങ്ങിനെയാണ് ശാസ്താവ് ഭൂമിയിൽ മണികണ്ഠൻ അവതാരം എടുക്കുവാൻ കാരണം. അങ്ങിനെ പാണ്ഡ്യരാജാ ആയ പന്തളരാജാവിന്റെ പുത്രനായി പിറന്നത്.
പിന്നീട് ഉണ്ടായ കഥ എല്ലാവര്ക്കും അറിയാം , ശബരി മലയിൽ ക്ഷേത്രം നിർമ്മിച്ച് അന്ധർധാനം ചെയ്തു മണികണ്ഠൻ .
അതിനു ശേഷം പന്തളത്തെ ആക്രമിക്കാൻ ആയി വന്നപ്പോൾ പ്രത്യക്ഷ പ്പെട്ട യോദ്ധാവ് ആണ് അയ്യപ്പൻ , അയ്യപ്പൻ പട നയിക്കുകയും പിന്നീട് കാട്ടിൽ അന്തർദ്ധനം ചെയ്തു. അനുയായികൾ ആയ കൊച്ചു കടുത്ത സ്വാമി, വലിയ കടുത്ത സ്വാമികളെ ചുറ്റും പ്രതിഷ്ടിക്കുകയും ചെയ്തു.
ഇതാണ് ശനി-ശാസ്താ-മണികണ്ഠൻ-അയ്യപ്പ ബന്ധം . ശനിശ്വരനേയും ശാസ്താവിനെയും പൂജിക്കുന്ന വിധി താന്ത്രികവിധിയാണ്. എന്നാൽ അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിന് ഭഗവാൻ നൽകിയിരിക്കുന്നത് നിസ്സാരവും എന്നാൽ ശക്തിയേറിയതും ആയ ഒരേ ഒരു മന്ത്രത്തിൽ ആണ് " സ്വാമിയേ ശരണമയ്യപ്പ" . വേറെ ഒന്നും വേണ്ട , ഈ മന്ത്രത്തിനും പകരം. എല്ലാ ദേവതകളും ദുർദേവതകളും ഈ മന്ത്രത്തിൽ ലയിക്കും, അംഗീകരിക്കും. ശബരിമല വ്രതത്തിൽ പോകുന്ന ഭക്തൻ ഈ ഒരു ശരണമന്ത്രം മാത്രം ഏതൊരു ദേവതയുടെ മുൻപിൽ ജപിച്ചാൽ ചൊല്ലിയാൽ മതി. ആദേവത, ദേവൻ ഇത് അംഗീകരിക്കും.